ധ്യാനം, ഉറക്കം, സ്വപ്നം എന്നിവ തമ്മിലുള്ള ബന്ധം

ചോദ്യം - ധ്യാനസമയത്ത് എന്റെ മനസ്സ് വളരെയധികം അലഞ്ഞുനടക്കുന്നു. എപ്പോഴാണ് എന്റെ മനസ് സ്വസ്ഥമാകുക ?

ശ്രീ ശ്രീ രവിശങ്കർ - മനസ്സ് അലഞ്ഞുതിരിയുന്നില്ല. ഇത് കൂടുതൽ കൂടുതൽ തിരച്ചിലിലാണ് . കൂടുതൽ കാര്യങ്ങൾക്കായുള്ള ഈ തിരയൽ പരമോന്നതത്തിലേക്ക് നയിക്കും. നിങ്ങളുടെ സത്തയുടെ ഒരു ദർശനം മതി നിങ്ങളെ തിരിച്ചു കൊണ്ടുവരാൻ .മനസ്സ് അലഞ്ഞുതിരിയുന്നുവെന്ന് നിങ്ങൾക്കറിയാം. ഇത് ഒരു വലിയ കാര്യമാണ്. ചിലപ്പോൾ ആളുകൾക്ക് ഇത് പോലും അറിയില്ല. നിങ്ങൾ ഇത് അറിഞ്ഞുകഴിഞ്ഞാൽ, തിരികെ വരുമെന്നാണ് അതിനർത്ഥം 

മോഹങ്ങൾ നിങ്ങളെ സത്തയിലേക്കു നിന്ന് കൂടുതൽ അകറ്റുന്നു. ചെറിയ മോഹങ്ങൾ നിങ്ങളുടെ ധ്യാനത്തെ ശല്യപ്പെടുത്തും. ധ്യാനിക്കാൻ നിങ്ങൾ ഇരിക്കുമ്പോൾ, നിങ്ങൾക്ക് ഒന്നും ആവശ്യമില്ലെന്ന് സ്വയം പറയുക. കൂടാതെ, നിങ്ങൾ ഒന്നും ചെയ്യില്ലെന്ന് സ്വയം പറയുക. മൂന്നാമത്തെ സൂത്രം (തത്വം) നിങ്ങൾ ഒന്നുമല്ല എന്നതാണ്. നിങ്ങൾ ധ്യാനിക്കണമെന്ന് കരുതരുത്. നിങ്ങൾ ഒരു തരത്തിലുള്ള ശ്രമവും നടത്തേണ്ടതില്ല. വെറുതെ ഇരിക്കുക, പൊള്ളയും ശൂന്യവുമായിരിക്കുക. ഈ മൂന്ന് സൂത്രങ്ങളും വളരെ പ്രധാനമാണ്.

ചോദ്യം - ധ്യാനസമയത്ത് ഞാൻ ചില ബിംബങ്ങൾ  കാണുന്നു, അത് തൃപ്തികരമാണോ?

ശ്രീ ശ്രീ - ഇതിൽ ശ്രദ്ധിക്കേണ്ട  ആവശ്യമില്ല. ഇത് ഒരു അനുഭവം മാത്രമാണ്. ധ്യാനാവസ്ഥയിൽ നിങ്ങൾ ചിലതു കേൾക്കും , ചില ബിംബങ്ങൾ  കാണുകയോ ദർശനങ്ങൾ ഉണ്ടാകുകയോ   ചെയ്യാം , പക്ഷേ ഇവയെല്ലാം വരുന്നു ,പോകുന്നു. ഇത് മനസികപിരിമുറക്കത്തിൽ നിന്നുള്ള മോചനവഴികളാണ് 

ചോദ്യം - ധ്യാനിക്കുമ്പോൾ ചിലപ്പോൾ ഞാൻ ഉറങ്ങുന്നു. ഇത് നല്ലതാണോ?

ശ്രീ ശ്രീ - നിങ്ങൾ ധ്യാനത്തിന്റെ മധ്യത്തിൽ ഉറങ്ങുകയാണെങ്കിൽ കുഴപ്പമില്ല. നിങ്ങളുടെ ഉറക്കം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ധ്യാനിക്കാം.

ചോദ്യം - ധ്യാനം, ഉറക്കം, സ്വപ്നങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം എന്താണ്?

ശ്രീ ശ്രീ - നിങ്ങൾ ഉണർന്നിരിക്കുമ്പോഴും വിശ്രമിക്കുമ്പോഴും ധ്യാനിക്കുന്നു . ഗാഢ  നിദ്രയിൽ നിങ്ങൾ ഒന്നിനെക്കുറിച്ചും ബോധവാനല്ല.  നിങ്ങൾ ഉറക്കമുണർന്നതിനുശേഷം മാത്രമേ നിങ്ങൾ ഉറങ്ങുകയാണെന്ന  ബോധ്യം വരികയുള്ളു . ഒരു സ്വപ്നം ഒരു സ്വപ്നം മാത്രമാണ് . നിങ്ങൾ ഇതിനകം അനുഭവിച്ച കാര്യങ്ങൾ നിങ്ങളുടെ മനസ്സിലും ബോധത്തിലും വീണ്ടും പ്രതിഫലിക്കുമ്പോൾ, അത് ഒരു സ്വപ്നമാകുന്നു 

(' ബാസ്കറ്റ്' എന്ന പുസ്തകത്തിൽ നിന്ന് .)