അഡ്വാന്‍സ്ഡ് പ്രോഗ്രാമുകള്‍

ബ്ലെസ്സിങ്ങ്‌സ് പ്രോഗ്രാം

"നിങ്ങള്‍ക്ക് ഒരാഗ്രഹവുമില്ലാത്ത അവസ്ഥയില്‍ നിന്ന്  പുറത്തേയ്‌ക്കൊഴുകുന്ന അനുഗ്രഹങ്ങള്‍ ഫലവത്തായേ പറ്റൂ - ശ്രീ ശ്രീ. ബ്ലെസ്സിങ്ങ്‌സ് പ്രോഗ്രാം സൂക്ഷമവും എന്നാല്‍ ശക്തവുമായ ഒരു പ്രോഗ്രാമാണ്. വ്യക്തിയെ അഗാധമായ കൃതജ്ഞതയിലേക്കും പൂര്‍ണ്ണതയിലേക്കുമെത്തിക്കുന്ന വിധത്തില്‍ അനന്യങ്ങളായ

പ്രക്രിയകളും ധ്യാനങ്ങളും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റേതു പരിപാടിയേക്കാളും ഇതുവഴി തങ്ങളിലേക്കും, തങ്ങളിലൂടെയും, ഒഴുകുന്ന കൃപ എന്താണെന്ന് പങ്കെടുക്കുന്നവര്‍ തിരിച്ചറിയുന്നു.

ഇതിന് അവശ്യം വേണ്ട യോഗ്യതകള്‍:

 

 

ദിവ്യസമാജ് നിര്‍മ്മാണ്‍ (ഡി.എസ്.എന്‍)

വ്യക്തിപരങ്ങളായ തടസ്സങ്ങളെ പൊട്ടിച്ചെറിയാനും, ആന്തരികമായ സ്ഥിരതയും ശക്തിയും കണ്ടെത്താനും വ്യക്തികളെ ശക്തീകരിക്കുന്ന കഠിനവും പരിവര്‍ത്തനപരവുമായ പരിപാടിയാണ് ഡി.എസ്.എന്‍.

നമുക്കും, കുടുംബത്തിനും, സമൂഹത്തിനും ലോകത്തിനും വേണ്ടി പരമാവധി മികച്ചവരാകണമെന്ന അഗാധമായ ആഗ്രഹം നമ്മളിലോരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ നമ്മളില്‍ പലര്‍ക്കുമുള്ള വ്യക്തിപരങ്ങളായ തടസ്സങ്ങള്‍ പഴയ ശീലങ്ങള്‍, വൈകാരിക മുറിവുകള്‍ എന്നിവ ജീവിതത്തില്‍ പൂര്‍ണ്ണമായി  പങ്കെടുക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു.

യോഗയും ശക്തങ്ങളായ പ്രക്രിയകളും അഗാധമായ ആത്മീയ ജ്ഞാനവും വഴി ഡി.എസ്.എന്‍., തടസ്സങ്ങളെ മറികടക്കാനും, സ്വയം ശാക്തീകരിക്കാനും സ്വയവും മറ്റുള്ളവരെയും സഹായിക്കാനും സഹായിക്കുന്നു.

Art of Living (part II) Course or one who is regularly involved in service (seva) for the last 6 month may apply with a written recommendation from their teacher or the local coordinator.

ഇതിന് അവശ്യം വേണ്ട യോഗ്യതകള്‍:

  • ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ്സ് പ്രോഗ്രാം (പാര്‍ട്ട് 2)

 

 

ഗുരുപൂജ പ്രോഗ്രാമുകള്‍ (പാര്‍ട്ട് 1,2)

ആത്മജ്ഞാനികളായ ആത്മീയഗുരുപരന്പരയെ ആദരിക്കുന്ന, കൃതജ്ഞതയുടെ ഒരു പുരാതന ആഘോഷമാണ് ഗുരുപൂജ. ശ്രീ ശ്രീ രവിശങ്കറിന്റെ സഹോദരി ഭാനുവിന്റെ സ്‌നേഹം നിറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ, മന്ത്രങ്ങള്‍ ജപിക്കാനും, ഗുരുപൂജ അനുഷ്ഠിക്കാനും പരിശീലനം ലഭിക്കുന്നു. ഗുരുപരന്പരയുമായി നമ്മുടെ മനസ്സിനെ ഏകീഭവിപ്പിക്കാന്‍ ഗുരുപൂജ 

സഹായിക്കുന്നു. പ്രോഗ്രാമിന്റെ സമയത്തും, പൂജ ചെയ്യുന്നതിലൂടെയും പലര്‍ക്കും ദൈവികതയുടെ സാന്നിധ്യത്തെക്കുറിച്ച് കുറെക്കൂടി ഉയര്‍ന്ന അവബോധം ഉണ്ടാകുന്നു. ഈ പ്രോഗ്രാമില്‍ മനോഹരമായ പുരാതന ജ്ഞാനവും, കഥകളും ഈ മഹാത്മാക്കളുടെ സാന്നിദ്ധ്യത്തിന്റെ ഉദാത്തമായ

അനുഭൂതിയും അടങ്ങിയിട്ടുണ്ട്.

ഗുരുപൂജ പ്രോഗ്രാമിന് രണ്ടു ഭാഗങ്ങളുണ്ട്:

ഫെയ്‌സ് ഒന്ന് (പാര്‍ട്ട് 1) നിങ്ങള്‍ പൂജാമന്ത്രങ്ങള്‍ ജപിക്കാന്‍  പഠിക്കുകയും വൈദിക ജ്ഞാന പരന്പരയുടെ നിഗൂഡതകള്‍ അന്വേഷിക്കുകയും ചെയ്യുന്നു.

ഫെയ്‌സ് രണ്ട് ഗുരുപൂജ, പാര്‍ട്ട് 1 ല്‍ പഠിപ്പിച്ച മന്ത്രജപം വഴി ഗുരുപരന്പരയെ ആവാഹിക്കാന്‍ ആവശ്യമുള്ള യോഗ്യത ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നു. 

ഇതിനു വേണ്ടുന്ന യോഗ്യതകള്‍

  • ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍
    അല്ലെങ്കില്‍ 
  • ടി.ടി.സി. പാര്‍ട്ട് 1 പ്രോഗ്രാം + ആര്‍ട്ട് ഓഫ് ലിവിംഗ് അഡ്വാന്‍സ്ഡ് പ്രോഗ്രാം + ആര്‍ട്ട് ഓഫ് ലിവിംഗ് ധ്യാനം + സഹജ് സമാധി പ്രോഗ്രാം
  • അല്ലെങ്കില്‍
  • 4 ആര്‍ട്ട് ഓഫ് ലിവിംഗ് പാര്‍ട്ട് 2 പ്രോഗ്രാമുകള്‍ + ധ്യാനം + സഹജ് സമാധി പ്രോഗ്രാം.

 

 

എറ്റേര്‍ണിറ്റി പ്രോസസ്സ്

ആത്മാവ് ശാശ്വതമാണ്. നമ്മുടെ ഇപ്പോഴത്തെ ശരീരത്തിലുണ്ടായിരുന്നതിന് എത്രയോ മുന്പ് അത് ഇവിടെ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല, ഈ ശരീരം മണ്ണടിഞ്ഞു കഴിഞ്ഞാലും ആത്മാവ് ഇവിടെതന്നെ ഉണ്ടാകുകയും ചെയ്യും. നമ്മുടെ ഇന്നത്തെ സ്വഭാവ ശീലങ്ങള്‍ക്ക് അടിസ്ഥാന കാരണമായേക്കാവുന്ന നമ്മുടെ തന്നെ മുന്‍ ജന്മങ്ങളിലെ സംഭവങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള വഴികള്‍ നല്‍കുകയാണ് പൂര്‍വ്വജന്മങ്ങളിലേക്ക് പിന്നോക്കം പോകുന്ന ഇന്റേര്‍ണിറ്റി പ്രോസസ്സ്. ഈ ശീലങ്ങള്‍ മാനസികമോ, ശാരീരികമോ ആകാം. അവ മാറേണ്ടവയോ, വെറുതെ മനസ്സിലാക്കേണ്ടവയോ ആകാം. ജീവിതത്തില്‍ മുന്നേറുന്നതിനു തടസ്സങ്ങളായി നില്‍ക്കുന്ന മനസ്സിലെ ഭൂതകാലമുദ്രകളെ നീക്കി,  അതുവഴിതന്നെ ജീവിതം കുറെക്കൂടി സന്പൂര്‍ണ്ണതയോടും സന്തോഷത്തോടും അനുഭവിക്കാന്‍ ഇത് സഹായിക്കുന്നു.

ഒരേസമയം ഒരു വ്യക്തിക്കുമാത്രമായി നടത്തുന്ന ഈ പ്രക്രിയ രണ്ടു മണിക്കൂര്‍ നിലനില്‍ക്കും. അഗാധമായ ഗൈഡഡ് ധ്യാനത്തിന്റെ അനുഭവമാണ് ഇത് നല്‍കുന്നത്.

ഇതിനാവശ്യമായ യോഗ്യതകള്‍ :

  • 3 ആര്‍ട്ട് ഓഫ് ലിവിംഗ് (പാര്‍ട്ട് 2) പ്രോഗ്രാമുകള്‍. അവയിലൊന്ന് ശ്രീശ്രീയുടെ സാന്നിദ്ധ്യത്തില്‍ നടന്നതാവണം.