സൗജന്യ ആമുഖ പരിപാടി

താഴെകൊടുത്തിട്ടുള്ള കോഴ്‌സുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അതാത് പ്രാദേശിക സെന്ററുകളില്‍ ഞങ്ങളെ സമീപിക്കുക.

ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ്സ് പ്രോഗ്രാം

നിങ്ങള്‍ക്കുള്ളിലെ വിസ്തൃതവും സ്പര്‍ശിക്കപ്പെടാത്തതുമായ സാധ്യതകള്‍, പുറത്തുവരാന്‍വേണ്ടി കാത്തിരിക്കുകയാണ്. ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്‌സിലൂടെ ഈ അവികസിത ശക്തി സ്വതന്ത്രമാകുന്നു. അതോടെ നിങ്ങളാരാണെന്നതിനെക്കുറിച്ച് കുറെക്കൂടി വിശാലമായ ഒരു വീക്ഷണം നിങ്ങള്‍ക്കുണ്ടാകുകയും ചെയ്യുന്നു. നിങ്ങളെ ബന്ധിതരാക്കാതിരിക്കാന്‍ വേണ്ടിയുള്ളതും പ്രത്യേക രീതിയിലുള്ളതും സ്വാഭാവികമായ ശ്വാസതാളങ്ങള്‍ ഉപയോഗിച്ചുള്ളതുമായ, ശക്തമായ സുദര്‍ശന ക്രിയ എന്ന പ്രക്രിയ അനുഭവിക്കുക. ഒരു ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്‌സ് അംഗം എന്ന നിലക്ക് ശേഷിച്ച കാലത്തേക്കു മുഴുവന്‍ ഗുണകരമായി തീരുന്ന നിരവധി പ്രായോഗികവും ശക്തവുമായ പ്രക്രിയകള്‍ നിങ്ങള്‍ സ്വായത്തമാക്കും.

 

ധ്യാനമാകുന്ന കല-സഹജ് സമാധി ധ്യാനം

സഹജ് സമാധി ധ്യാനം എന്ന ധ്യാനകല, സ്വന്തം ഉള്ളിലെതന്നെ നിശബ്ദമായ അഗാധതയെ അനുഭവിക്കാന്‍ ബോധമനസ്സിനെ അനുവദിക്കുന്നു. ശക്തവും ശ്രമരഹിതവുമായ പ്രക്രിയയാണ് സഹജ്. ശ്രമരഹിതം എന്നാണ് സംസ്‌കൃതത്തില്‍ ഇതിന്‍റെ അര്‍ത്ഥം. സമാധിയാകട്ടെ ചിന്തയുടെ ഉറവിടത്തിലുള്ള നിശ്ശബ്ദവും സജീവവുമായ അവബോധാവസ്ഥയുമാണ.് ഇത് ഉണര്‍വ്വിനും ഉറക്കത്തിനും സ്വപ്‌നത്തിനുമപ്പുറമാണ്. അപരിമിതമായ ഊര്‍ജ്ജത്തിന്റെയും തീഷണതയുടെയും ക്രിയാത്മക ശക്തിയുടെയും ശ്രോതസ്സാണിത്. മാത്രമല്ല, അനന്തമായ ശാന്തിയും സ്വച്ഛതയുമാണവിടെ. ധ്യാനസമയത്ത് നിങ്ങളുടെ മനസ്സ് ശ്രമമല്ലാതെ ഇങ്ങനെയൊരു സമാധിയവസ്ഥയിലേക്കെത്തുന്നു. ധ്യാനം കഴിയുന്പോള്‍ ഊര്‍ജ്ജം, തെളിഞ്ഞ ചിന്ത, ക്രിയാത്മകത, എല്ലാറ്റിനുമുപരി അഗാധമായ ആന്തരിക ശാന്തി എന്നിവ നിങ്ങളില്‍ വന്നു നിറയുന്നതായി അറിയും.

 

യെസ് ! + കോഴ്‌സ്

സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്ത യെസ്!+ കോഴ്‌സിലൂടെ സ്വന്തം ഉള്ളിലെ വിസ്തൃതവും സ്പര്‍ശിക്കപ്പെടാത്തതുമായ സാധ്യതകളെ നേരിട്ടറിയാന്‍ കഴിയുന്നു. യെസ്! +കോഴ്‌സ് ചെയ്യുന്പോള്‍ ഈ അവികസിത ശക്തി സ്വാതന്ത്ര്യമാവുകയും നിങ്ങളാരാണെന്നും ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്കെന്താണ് വേണ്ടതെന്നുമുള്ള കുറെക്കൂടി വിശാലമായ വീക്ഷണം നിങ്ങള്‍ക്കുണ്ടാകുകയും ചെയ്യുന്നു. നിങ്ങളെ ബന്ധിതരാക്കാതിരിക്കാന്‍ വേണ്ടിയുള്ളതും പ്രത്യേക രീതിയിലുള്ളതും സ്വാഭാവികവുമായ സുദര്‍ശനക്രിയ എന്ന പ്രക്രിയ അനുഭവിക്കുക. വ്യക്തമായ ലക്ഷ്യമുള്ള ആനന്ദകരമായ ജീവിതം സൃഷ്ടിക്കാനും പരിമിതങ്ങളായ വിശ്വാസങ്ങള്‍ മറികടന്ന് വികസിക്കാനും വളരാനുമുള്ള ആത്മവിശ്വാസമുണ്ടാകാനുമുള്ള ശാന്തി നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയും.