ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ലോകം മുഴുവൻ സന്നദ്ധ പ്രവർത്തകരുടെ ഒരു വൻ ശ്രംഖല തന്നെയുള്ള ആർട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷനു  പലപ്പോഴും ലോകത്തിൽ എവിടെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പെട്ടെന്ന് പ്രതികരിക്കാൻ കഴിയാറുണ്ട്. അത് വഴി ശാരീരികവും മാസികവുമായ ആശ്വാസം പകരുന്നതിനോടൊപ്പം ഭൌതിക സഹായങ്ങളും നല്കാൻ സാധിക്കുന്നു. ഇതിലൂടെ ലോകമെങ്ങും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന സംഖടനകളോടൊപ്പം ആർട്ട് ഓഫ് ലിവിങ്ങും സ്ഥാനം പിടിച്ചിരിക്കുന്നു.


ഇന്റർനാഷണൽ അസോസിയേഷൻ  ഫോർ ഹുമൻ വാല്യുസ് (IAHV) , വ്യക്തി വികാസ് കേന്ദ്ര (VVKI) എന്നീ സഹോദര സംഘടനകൾക്കൊപ്പം ആർട്ട് ഓഫ് ലിവിംഗ് ഹിംസയും പ്രകൃതി ദുരന്തങ്ങളും മൂലം കഷ്ടതകൾ അനുഭവിക്കുന്ന സമൂഹങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിക്കുന്നു.


സുനാമി പ്രദേശങ്ങൾ, ഗുജറാത്തിലെ ഭൂകന്പ ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നടത്തിയിട്ടുള്ള ബൃഹത്തായ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പുറമേ, ആർട്ട് ഓഫ് ലിവിംഗ് സ്വന്തം സുരക്ഷ കണക്കിലെടുക്കാതെ ഈ വിപത്തുകൾക്കടിപ്പെട്ടവരുടെ മാനസികവും വൈകാരികവും ഭൌതികവുമായ ആവശ്യങ്ങളിലേക്കും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

 

അടിയന്തിര ഭൌതിക സഹായവും സേവനവും

മേൽസൂചിപ്പിച്ച തരത്തിലുള്ള ദുരന്തങ്ങളെ തുടർന്ന് ആവശ്യം വരുന്ന അത്യാവശ്യ സേവനങ്ങളും ഭൌതിക സഹായങ്ങളും ആർട്ട് ഓഫ് ലിവിംഗ് നല്കി വരുന്നു. ഇവയിൽ ആഹാരം, വസ്ത്രം , പാർപ്പിടം എന്നിവ ഉൾപ്പെടുന്നു. അടിയന്തിര ദുരിതാശ്വാസ പ്രവർത്തങ്ങളിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് ഡോക്ടർമാരും കൗൺസിലർമാരും മറ്റ് ആരോഗ്യ വിദഗ്ദ്ധരുമാണ്.

 

ഹ്രസ്വകാല ദുരിതാശ്വാസം

ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ദുരിതത്തിന്റെ ഫലമായി കടുത്ത ശാരീരിക വൈകാരിക ആഘാതങ്ങൾ ബാധിച്ചവർക്ക് ഭൌതിക സഹായം മാത്രം മതിയാവില്ല, ആഘാതങ്ങളിൽ നിന്ന് ആശ്വാസം നല്കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരിക എന്നത് വളരെ പ്രധാനമാണ്. ദക്ഷിണ പൂർവ്വേഷ്യയിലെ സുനാമിയിൽ നിന്ന് രക്ഷപ്പെട്ടവരുടെ വലിയ സംഖങ്ങൾക്ക് ആർട്ട് ഓഫ് ലിവിംഗ് നല്കിയ ദുരിതാശ്വാസ പരിപാടികളെ കുറിച്ച് നടത്തിയ ഒരു പഠനത്തിൽ വെറും നാല് ദിവസം കൊണ്ട് ആഘാതങ്ങൾക്ക് ശേഷം വരുന്ന പിരിമുറുക്കത്തിൽ നിന്ന് എടുത്തു പറയത്തക്ക വിധം ആശ്വാസം അവർക്ക് ലഭിക്കുന്നതായി കണ്ടു.

 

ദീർഘകാല പുനരധിവാസം

ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടിയവരെ ശാരീരികവും വൈകാരികവുമായി - വ്യക്തിയെന്ന നിലക്കും സാമൂഹികവുമായും പൂർണ്ണമായി പുനരധിവസിപ്പിച്ചാൽ മാത്രമെ ശരിയായ ആശ്വാസ പ്രവർത്തനം നടന്നു എന്ന് പറയാൻ പറ്റുകയുള്ളു. സ്ഥിരമായ വരുമാനമുള്ള ഒരു തൊഴിൽ ഇതിനായി ആളുകൾക്കാവശ്യമാണ്. ഇത് നേടുന്നതിനായി ആർട്ട് ഓഫ് ലിവിംഗ് സന്നദ്ധ പ്രവർത്തകർ വീടുകൾ നിർമ്മിച്ചും മാലിന്യ നിർമ്മാർജ്ജൻ പ്രവർത്തങ്ങൾ  നടത്തിയും റോഡുകൾ നിർമ്മിച്ചും തൊഴിലധിഷ്ടിത പരിശീലങ്ങൾ ആവിഷ്ക്കരിച്ചും മറ്റു അടിസ്ഥാന സൌകര്യങ്ങൾ നല്കിയും പ്രവർത്തിക്കുന്നു.

 

പാകിസ്ഥാനിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ


2010 ജൂലായിൽ പാകിസ്ഥാനിൽ രൂക്ഷമായ പേമാരിയുണ്ടായി; വളരെയധികം നാശ നഷ്ടങ്ങൾ സംഭവിച്ചു. ആർട്ട് ഓഫ് ലിവിംഗ് സന്നദ്ധ പ്രവർത്തകർ അവിടെയും സഹായത്തിനെത്തി.

ഇനിയും വായിക്കുക