യോഗ : എന്താണ് യോഗ ?

യോഗ എന്ന ജീവിതചര്യ!

 

പ്രാപഞ്ചിക ഉണ്മയിൽ വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അർത്ഥമാണ് സംസ്കൃതത്തിലെ “യുജ്"എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ച ‘യോഗ’യ്‌ക്കുള്ളത്. 5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണത്. ഏറ്റവും സങ്കീർണമാംവിധം ആളുകൾ വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു  ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും,  മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു  കൊണ്ടുവരുന്ന ഉദാത്തമായ ഈ ശാസ്ത്രത്തിന്റെ ഏറ്റവും ഉപരിതല സ്പർശികളായ ഘടകങ്ങൾ മാത്രമാണ് അവ എന്നതാണ് വാസ്തവം.

 

ജ്ഞാനയോഗം അഥവാ തത്വജ്ഞാനം, ഭക്തിയോഗം അഥവാ ഭക്തിയുടെ ആനന്ദം, കർമയോഗം അഥവാ ആനന്ദകരമായ പ്രവൃത്തി, രാജയോഗം അഥവാ മനോനിയന്ത്രണം  എന്നിങ്ങനെ ജീവിതരീതിയുടെ സന്പൂർണ സത്തയാണ് യോഗശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. രാജയോഗത്തെ വീണ്ടും എട്ടായി വിഭജിച്ചിരിക്കുന്നു. രാജയോഗത്തിന്റെ ഹൃദയഭാഗത്താണ് ഈ വ്യതസ്ത സമീപനങ്ങളുടെ സന്തുലനവും ഏകോപനവും സാധ്യമാക്കുന്ന യോഗാസന പരിശീലനത്തിന്റെ സ്ഥാനം.

 

ശ്രീ ശ്രീ യോഗ

 

3 - 5 ദിവസം, ആകെ പത്തു മണിക്കൂർ ദൈർഘ്യമുള്ള ശ്രീ ശ്രീ യോഗ പ്രോഗ്രാം, ആരോഗ്യകരവും പുനരുജ്ജീവനം നല്കുന്നതും, ആനന്ദകരവുമായ ഒരനുഭവമാണ്. ശരീരത്തെയും മനസ്സിനെയും ഒരു സന്തുലിതാവസ്ഥയിൽ എത്തിക്കാൻ, ലളിതമോ സങ്കീർണമോ ആയ യോഗാസനമുറകളും, ശ്വസന പ്രക്രിയകളും ഇവിടെ സമ്മേളിക്കുന്നു.

 

യോഗാസനങ്ങൾ, ശ്വസന പ്രക്രിയകൾ, ജ്ഞാനം, ധ്യാനം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രോഗ്രാം ബഹുതല സ്പർശിയായ ഒരു ദിനചര്യ നമുക്കു നൽകുന്നു. അതിലൂടെ വീട്ടിൽ പരിശീലിക്കേണ്ടതെന്താണെന്നതിന്റെ പൂർണ വിവരം പഠിതാക്കൾക്ക് ലഭിക്കുകയും ചെയ്യുന്നു. ഇത് തുടക്കക്കാർക്കും സ്ഥിരമായി അഭ്യസിക്കുന്നവർക്കും ഒരു സന്പൂർണ പാക്കേജാണ്. എല്ലാ പ്രായക്കാർക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നു.

 

ശ്രീ ശ്രീ യോഗ ശില്പശാലയിൽ പഠിപ്പിക്കുന്ന ആസനങ്ങൾ സ്ഥിരമായി പരിശീലിക്കുന്നത് വഴി പലർക്കും സ്വന്തം ജീവിതത്തിൽ ശാരീരികവും മാനസീകവുമായ വളരെ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പ്രക്രിയകൾ പരിശീലിക്കുന്നവർ, തങ്ങൾക്ക് കൂടുതൽ സന്തോഷം തോന്നുന്നുവെന്നും പിരിമുറുക്കങ്ങൾ കുറഞ്ഞെന്നും, സഹന ശക്തി വർദ്ധിച്ചെന്നും, പൊതുവായി നല്ല ആരോഗ്യം ലഭിച്ചതായും സാക്ഷ്യപ്പെടുത്തുന്നു.

 

എല്ലാവർക്കും യോഗ

 

യോഗ ചെയ്തു തുടങ്ങന്ന ഒരാൾ - അയാൾ യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, ആരോഗ്യവാനോ ക്ഷീണിതനോ ആയിക്കൊള്ളട്ടെ, യോഗാസനങ്ങൾ ആ വ്യക്തിയെ പിന്തുണയ്‌ക്കുകയും നിലനിർത്തുകയും ചെയ്യുന്നു. തുടർച്ചയായുള്ള പരിശീലനത്തിലൂടെ ഓരോരോ ആസനങ്ങളിലും ഉള്ള നിങ്ങളുടെ ഗ്രാഹ്യം കൂടുന്നു. ശാരീരികമായ തലത്തിൽ നിന്ന് ഉയർന്ന്, മാനസിക വ്യാപാരങ്ങളെയും കൂടുതൽ ശുദ്ധീകരിക്കാൻ, ഈ ചിട്ടയായ പരിശീലനം സഹായിക്കുന്നു.

 

ആയുർവേദം -ജീവന്റെ ശാസ്ത്രം

 

മനസ്സിനെയും ശരീരത്തെയും ബന്ധപ്പെടുത്തിയിട്ടുള്ള ചികിത്സാരീതികളിൽ ഏറ്റവും മെച്ചപ്പെട്ടതും ശക്തവുമായതാണ് ആയുർവേദം. ആയുർവേദം ജീവൻറെ ശാസ്ത്രമാണ്!!

 

ആളുകളെ ഊർജ്ജസ്വലരും ആരോഗ്യവാന്മാരും ആക്കുന്നതിനോടൊപ്പംതന്നെ, ഈ ശാസ്ത്രം ഒരു വ്യക്തിയുടെ പൂർണ സാധ്യതകൾ തിരിച്ചറിയുവാനും സഹായിക്കുന്നു. വ്യക്തിയുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ പൂർണമായും പ്രകൃതിയോട് സമരസപ്പെടുത്തിക്കൊണ്ട്, ആരോഗ്യ പരിപാലനത്തിന് വേണ്ടി ഈ ശാസ്ത്രം പ്രകൃതിയിൽ അടങ്ങിയ തത്വങ്ങൾ ഉപയോഗിക്കുന്നു. ആയുർവേദം നിങ്ങളുടെ യോഗപരിശീലനം മെച്ചപ്പെടുത്തുന്നു എന്നതാണ് മറ്റൊരു കാര്യം. കുറേക്കൂടി മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടുന്ന വിപുലമായ ആയുർവേദ നിർദേശങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട്.

 

ശ്വസന പ്രക്രിയകൾ (പ്രാണായാമം), ധ്യാനം

ശ്വസനത്തിന്റെ വിപുലീകരണവും നിയന്ത്രണവുമാണ് പ്രാണായാമം. ശരിയായ ശ്വസന പ്രക്രിയകൾ പരിശീലിക്കുന്നത്, രക്തത്തിലേക്കും, തലച്ചോറിലേക്കും പ്രാണവായുവിന്റെ പ്രവാഹം മെച്ചപ്പെടുത്തുകയും, ക്രമേണ “പ്രാണൻ", അഥവാ അതിപ്രധാനമായ ജീവോർജ്ജത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രാണായാമം യോഗാസനങ്ങളോടൊപ്പം ഒത്തുപോകുന്നു. ഈ രണ്ട് യോഗസിദ്ധാന്തങ്ങളുടേയും ലയനം, മനസ്സിന്റെയും ശരീരത്തിന്റെയും ഏറ്റവും ഉയർന്ന തലത്തിലുള്ള ശുദ്ധീകരണവും ആത്മ നിയന്ത്രണവുമാണെന്ന് കരുതപ്പെടുന്നുണ്ട്. പ്രാണായാമ പ്രക്രിയകൾ ധ്യാനത്തിൽ കുറേക്കൂടി അഗാധമായ അനുഭവങ്ങൾക്ക് നമ്മെ സജ്ജരാക്കുന്നു. ഈ വിഭാഗങ്ങളിൽ നിന്ന് പ്രാണായാമ പ്രക്രിയകളെക്കുറിച്ച് കൂടുതൽ അറിയൂ.

 

പതഞ്ജലി യോഗസൂത്രം

 

പതഞ്ജലി യോഗസൂത്രം എന്ന പുരാതന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ഈ വിഭാഗത്തിൽ  ഉള്ളത്. യോഗ, അതിന്റെ ഉത്ഭവം, ലക്ഷ്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. യോഗസൂത്രങ്ങളുടെ തത്വങ്ങളും പരിശീലനങ്ങളും ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ഉദ്ദേശ്യം. ഓരോ സൂത്രത്തിനും ശ്രീ ശ്രീ രവിശങ്കർജി നൽകുന്ന വിശദീകരണം, യോഗിക് ജീവിതരീതി കൊണ്ടുണ്ടാകുന്ന പരമമായ ഗുണഫലങ്ങൾ സിദ്ധിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

 

രോഗം കൊണ്ട് ക്ഷീണം തോന്നുന്നുവോ? നിങ്ങളുടെ വ്യക്തിജീവിതത്തെയും പ്രവൃത്തികളെയും വികാരങ്ങൾ അമിതമായി സ്വാധീനിക്കുന്നുണ്ടോ? ജീവിതരീതിയിൽ വളരെക്കുറച്ചു മാറ്റങ്ങൾ മാത്രം വരുത്തി, പ്രശ്നങ്ങളെ വളരെ സ്വാഭാവികമായി അതിജീവിക്കാൻ യോഗക്കെങ്ങനെ സഹായിക്കാൻ കഴിയും എന്നറിയാൻ താഴെക്കൊടുത്തിട്ടുള്ള ഫോറം പൂരിപ്പിക്കുക.

Power of Yoga

Share your Yoga Experience

Rajanish Shukla

I had an amazing experience! The course is filled with energizing yoga poses and knowledge. We all felt very light while learning and doing the asanas.