പ്രോജക്ട് പവിത്ര

കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രചരിപ്പിക്കുന്നു.

സംഭാവനകൾ നൽകൂ

icon

വെല്ലുവിളി

ഇന്ത്യൻ സമൂഹത്തിൽ ഇന്നും വിലക്ക് കല്പിക്കുന്ന വിഷയമാണ് ആർത്തവം.

icon

പ്രവർത്തനനയം

ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെ ചേരി പ്രദേശങ്ങളിലും, പ്രോഗ്രാമുകൾ നടത്തുകയും, അവബോധം സൃഷ്ടിക്കുകയും ചെയ്യുക.

icon

വ്യാപനം

ഗ്രാമീണ സമൂഹങ്ങളിൽ നിന്ന് ആകെ 2,00,000+ പെൺകുട്ടികൾക്ക് ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നൽകുക.

അവലോകനം

ആർത്തവ ശുചിത്വം ഫലപ്രദമായി പ്രയോഗത്തിൽ വരുത്താൻ ഇപ്പോഴും സാംസ്കാരികവും, സാമൂഹികവുമായ തടസ്സങ്ങൾ ഉണ്ട്. ആർത്തവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പല അമ്മമാരും ഇന്നും മടിക്കുന്നു. മാത്രമല്ല, അവർക്ക് പ്രായപൂർത്തിയാകുന്നതിനെക്കുറിച്ച് ശാസ്ത്രീയ അവബോധവും ഇല്ല. അവബോധം ഉണ്ടെങ്കിൽ തന്നെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് അപൂർവ്വമായി മാത്രമാണ് അവർ വൈദ്യസഹായം തേടുക.

സാമൂഹിക വിലക്കും, വീട്ടിൽ നിന്നും, സ്കൂളിൽ നിന്നും കിട്ടേണ്ട അറിവിൻ്റെ അഭാവവും കാരണം, ആർത്തവം, അതിനോട് ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങൾ, ശരിയായ ശുചിത്വപരിശീലനം , എന്നിവയെക്കുറിച്ച് പെൺകുട്ടികൾക്ക് അറിവ് ലഭിക്കാതെ പോകുന്നു. ആർത്തവം പലപ്പോഴും സാമൂഹിക വിലക്കുകളും, പ്രതീക്ഷകളിൽ മാറ്റവും സൃഷ്ടിക്കുന്നു. ഇതാകട്ടെ, പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെയും, ആത്മപ്രകാശനത്തെയും ബാധിക്കുകയും ചെയ്യുന്നു.

വേണ്ടത്ര ആർത്തവ ശുചിത്വം ഇല്ലെങ്കിൽ, അത് RTI , PID എന്നിവയ്ക്ക് കാരണമായേക്കാം. അതുകൊണ്ട്, ആർത്തവത്തിന്റെ ആരംഭം മുതൽ ശുഭകരമായ മനോഭാവങ്ങളും, ആർത്തവ ശുചിത്വവും വളർത്തുന്നത് പെൺകുട്ടികളുടെ ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും, അന്തസ്സിനും അത്യാവശ്യമാണ്.

ബോധവല്ക്കരണ പരിപാടിയുടെ ഉദ്ദേശ്യങ്ങൾ

icon

അവബോധം പ്രചരിപ്പിക്കുക

സ്വാഭാവിക പ്രതിഭാസമായ ആർത്തവത്തെക്കുറിച്ച് പെൺകുട്ടികൾക്ക് അവബോധം ഉണ്ടാക്കുക.

icon

വിലക്കുകൾ മാറ്റുക

ആർത്തവ ആരോഗ്യവും ശുചിത്വവും, കൈകാര്യം ചെയ്യുക, ഒപ്പം സാമൂഹിക വിലക്കുകൾ ഇല്ലാതാക്കുക.

icon

ജീവിതശൈലീ മാറ്റങ്ങൾ

ആരോഗ്യകരമായ ആഹാരരീതികളും, ശാരീരിക ക്ഷമതയും പാലിക്കാൻ അവരെ സഹായിക്കുക.

icon

ആത്മവിശ്വാസം വളർത്തുക

സ്വന്തം സ്ത്രീത്വത്തെ ക്കുറിച്ച് അവരുടെ അഭിമാനവും, ആത്മവിശ്വാസവും വളർത്തുക.

പ്രവർത്തന തന്ത്രം

ഗവേഷണം, ചർച്ചകൾ, എന്നിവയിലൂടെയും , യോഗയിലെയും, ആയുർവേദത്തിലെയും , ഇവിടെത്തന്നെയുള്ള വിദഗ്ധരുടെ ഉപദേശത്തോടെയും, ഒരു ദിവസം 90 മിനിറ്റ് ദൈർഘ്യമുള്ള 3 ദിവസത്തെ ഒരു പരിശീലന പരിപാടി വികസിപ്പിച്ചിട്ടുണ്ട്. വിപുലമായ ഈ പരിപാടി,11 വയസ്സായ കൗമാരക്കാർ മുതൽ 45 വയസ്സുള്ള സ്ത്രീകളുടെ ആർത്തവ ശുചിത്വം ഉദ്ദേശിച്ചിട്ടുള്ളതാണ്.

ഈ പഠനപരിപാടി കേന്ദ്രീകരിക്കുന്നത്, ആർത്തവം കാരണം പെൺകുട്ടികൾ അനുഭവിക്കുന്ന പിരിമുറുക്കത്തിലേയ്ക്കാണ്. :

  • അതിനുവേണ്ടി അവരെ
    ആർത്തവത്തിന് തൊട്ടു മുൻപ് അനുഭവപ്പെടുന്ന സ്തംഭനവും, ഈർഷ്യയും കുറയ്ക്കാൻ •പ്രാണായാമം പഠിപ്പിക്കുന്നു.
  • ആ സമയത്ത് രക്തം
    വളരെകൂടുതലോ, കുറവോ ആയാണ് പോകുന്നതെങ്കിൽ,അത് നിയന്ത്രിക്കാൻ ആവശ്യമായ യോഗാസനങ്ങൾ പഠിപ്പിക്കുക.
  • ആരോഗ്യകരമായ ആർത്തവം ഉണ്ടാകാനും, നഷ്ടപ്പെട്ട പോഷണം. വീണ്ടു കിട്ടാനും,(രക്തക്കുറവും,ക്ഷീണവും കുറയ്ക്കാൻ പ്രാദേശികമായി ലഭ്യമായ) ആഹാരസാധനങ്ങൾ ഉപയോഗിക്കുക.
  • ഈ സ്വാഭാവിക പ്രതിഭാസവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ കുട്ടികളിൽ നിന്ന് അകറ്റാൻ രസകരമായ സ്കിറ്റുകളും, നാടകങ്ങളും.
  • പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് ആവശ്യമായ ആർത്തവ ശുചിത്വം നിലനിർത്തുക.

വിപുലമായ ഈ പരിപാടി, ആർത്തവം, ആർത്തവശുചിത്വം, പ്രോഡക്റ്റ് ബാസ്ക്കറ്റ്, നിർമ്മാർജ്ജനം, സംസ്കരണം , എന്നിവയെക്കുറിച്ച് വിവരം നൽകി, പെൺകുട്ടികൾക്കും, സ്ത്രീകൾക്കും, വിനാശകരമായ സാമൂഹിക സാംസ്കാരിക ചട്ടങ്ങളെ നേരിടാനുള്ള ആത്മവിശ്വാസവും, ആത്മധൈര്യവും നൽകുന്നു.

സ്വാധീനം

28

ഇന്ത്യയിൽ സംസ്ഥാനങ്ങൾ

11+

രാജ്യങ്ങൾ

7,000+

പരിശീലകർ

2,00,000+

സ്ത്രീകളും, പെൺകുട്ടികളും ബോധവല്ക്കരിക്കപ്പെട്ടിരിക്കുന്നു.

ആർട്ട് ഓഫ് ലിവിംഗ് സോഷ്യൽ പ്രോജക്ട്സ് വകുപ്പ്

ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്റർ, 21ആം കെഎം, കനകപുര റോഡ്, കർണാടക, ഇന്ത്യ

pavitra@projects.artofliving.org

    Contact us
    *
    *
    *
    *
    *