നട്ടെല്ല് നിവർത്തിയിരുന്ന് ധ്യാനം ശീലിക്കൂ : ആർട്ട് ഓഫ് ലിവിംഗ് ഓൺലൈൻ നിർദ്ദേശിത ധ്യാനങ്ങളിലൂടെ

ധ്യാനമെന്ന വാക്ക് പലർക്കും പലവിധ അർത്ഥങ്ങളാണ് വഹിക്കുന്നത്. ചിലർക്ക്, ധ്യാനമെന്നാൽ ഏകാഗ്രതയാണ് , എന്നാൽ മറ്റ് ചിലർക്ക് ധ്യാനം എന്നത് വിചിന്തനവും പ്രതിഫലനവുമാണ്.

ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പറയുന്നത് ധ്യാനമെന്നാൽ ഏകാഗ്രതയുടെ 'വികേന്ദ്രീകരണം' എന്നാണ്. നിത്യമായ പരിശീലനം പരമമായ യോഗാവസ്ഥയായ സമാധിയിലേക്ക് നയിക്കുന്നു. പലരും എങ്ങനെ ധ്യാനം ചെയ്യണമെന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും, ആയാസരഹിതവും ആസ്വാദ്യകരവുമായ ധ്യാനരീതി സ്വായത്തമാക്കാൻ സമയമെടുത്തേക്കാം.

എന്തുകൊണ്ട് നിർദ്ദേശിത ധ്യാനം?

ഗുരുവിന്റെ അല്ലെങ്കിൽ ടീച്ചറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ധ്യാനം ചെയ്യാനാഗ്രഹിക്കുന്ന തുടക്കക്കാർക്ക്, നിർദ്ദേശിത ധ്യാനങ്ങൾ പിന്നീടുള്ള സ്വതന്ത്ര പരിശീലനത്തിനായുള്ള ഉത്തമ പ്രവേശന കവാടമാണ്. യഥാർത്ഥത്തിൽ, ഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള ധ്യാനം തികച്ചും ആയാസരഹിതമാണ്.

നിത്യജീവിതത്തിൽ, നാം നമ്മുടെ ശരീരമായും ഭൗതികലോകമായും മാത്രം തിരിച്ചറിയുന്നു. നിർദ്ദേശിത ധ്യാനങ്ങൾ നമ്മെ ഭൗതിക തലത്തിൽ നിന്നും ആത്മതലത്തിലേക്ക് കൊണ്ടുപോകുന്നു. ഇത് നമ്മുടെ ആത്മീയ യാത്ര വേഗതയേറിയതും എളുപ്പവുമാക്കുന്നു. ധ്യാനത്തിന്റെ നിത്യ പരിശീലനം അഭ്യസിക്കുന്നയാളിന്റെ ജീവിതം മാത്രമല്ല മാറ്റിമറിക്കുന്നത് , മറിച്ച് അവന്റെ ചുറ്റുപാടുകളെക്കൂടിയാണ്.

ഓൺലൈനിൽ ലഭ്യമായ നിർദ്ദേശിത ധ്യാനം

വിവിധ ജീവിതസാഹചര്യങ്ങളേയും മാനസികാവസ്ഥകളേയും കണക്കിലെടുത്തു കൊണ്ട്  ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ നിർദ്ദേശിത ധ്യാനങ്ങളുടെ ഒരു നിര തന്നെ നല്കുന്നു.  

ആർട്ട് ഓഫ് ലിവിംഗിലൂടെ ഓൺലൈനിൽ ലഭ്യമായ ചില ധ്യാനങ്ങൾ ഇതാ:

  • വിശ്രാന്തിയുടെ ശ്വാസം
  • വികാരങ്ങളുടെ പരിവർത്തനം
  • പഞ്ചകോശ ധ്യാനം
  • യോഗനിദ്ര
  • സംതൃപ്ത ധ്യാനം
  • പ്രഭാവലയ ധ്യാനം
  • അന്തർ യാത്ര

മുകളിൽ പറഞ്ഞ ധ്യാനങ്ങൾ പരിശീലിച്ചു നോക്കൂ, ധ്യാനാഭ്യസന അനുഭവത്തെ ആസ്വദിക്കൂ.