ഗാഢമായ ധ്യാനത്തിന് ആറ് കുറുക്കു വഴികൾ

നിങ്ങള്‍ സ്ഥിരമായി ധ്യാനിക്കുന്നവര്‍ ആയിരിക്കാം. എങ്കിലും ചിലപ്പോള്‍ ധ്യാനിക്കാനായി ഇരിക്കുന്പോള്‍, മനസ്സ് ചിന്തകളുടെ വിശാലമായ പ്രതലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഈ പ്രശ്‌നപരിഹാരത്തിനും, അതുവഴി ആഴമേറിയ ധ്യാനത്തിന്റെ അനുഭൂതി അറിയുവാനുമുള്ള ചില കുറുക്കുവഴികള്‍ ഇതാ:

#1 മറ്റുള്ളവരുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരിക

മറ്റുള്ളവരെ സഹായിക്കുന്പോള്‍ നമുക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കാറില്ലേ... നമ്മുടെ ഉള്ളില്‍ ഒരു ഊര്‍ജ്ജ പ്രവാഹം ഉണ്ടാകുന്നു. ഒരു ആന്തരിക വികസനവും അനുഭവപ്പെടുന്നു. നാം ചെയ്യുന്ന സഹായം മറ്റുള്ളവരില്‍ സന്തോഷം നിറയ്‍ക്കുന്നു. അത് വഴി നമ്മള്‍ അവരുടെ അനുഗ്രഹത്തിനു പാത്രമാകുന്നു. ഇതാണ് നമ്മുടെ സന്തോഷത്തിനുള്ള കാരണം.

സേവ നമ്മളില്‍ സത്ഗുണങ്ങള്‍ ഉണര്‍ത്തുകയും, അത് നമ്മുടെ ധ്യാനത്തെ ഗഹനമാക്കുകയും ചെയ്യുന്നു.

“സേവ ചെയ്യുന്പോള്‍ എനിക്ക് വല്ലാത്ത സന്തോഷവും സംതൃപ്തിയും മനശാന്തിയും ലഭിക്കുന്നു. ഇത് എന്റെ ധ്യാനത്തെ ഗാഢമാക്കുന്നു.” ശില്പി മദന്‍.

#2 നിശബ്ദതയെ അനുഭവിക്കൂ!

ഒരു പുലര്‍കാലം നമ്മള്‍ നമ്മുടെ വീടിന്റെ മുകളില്‍ നിൽക്കുകയാണെന്ന് സങ്കല്പിക്കൂ. ചുവന്ന ആകാശത്തിന്റെയം ഉദയ സൂര്യനെയും മാസ്മരികമായ സൗന്ദര്യത്തില്‍ ലയിച്ചു നിൽക്കുന്നു. വാക്കുകള്‍ക്കതീതമായ ഒരനുഭൂതിയിലേക്ക് ഈ കാഴ്ച നമ്മളെ കൊണ്ടുപോകുന്നു. നിശബ്ദതയുടെ അഗാധത നമ്മള്‍ അനുഭവിച്ചറിയുന്നു. എന്താണിങ്ങനെ എന്ന് എപ്പോഴെങ്കിലും വിസ്മയിച്ചിട്ടുണ്ടോ ?

നിശബ്ദതയില്‍ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം ഉണ്ടാകുന്നില്ല.

മിക്ക സമയങ്ങളിലും നമ്മുടെ ഇന്ദ്രിയങ്ങള്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ പിടിച്ചെടുത്തു ചിന്തകളുടെയും ധാരണകളുടെയും രൂപത്തില്‍ മനസ്സിലേക്ക് കടത്തിവിടുന്നു.

നിശബ്ദമായ ചുറ്റുപാട് ധ്യാനത്തെ തുണയ്‌ക്കുന്നു. നാം നിശബ്ദരായി ഇരിക്കുന്പോള്‍ മനസ്സ് ശാന്തമാകുകയും വളരെ വേഗത്തില്‍ ധ്യാനത്തിലേക്ക് വഴുതുകയും ചെയ്യുന്നു.

എല്ലാ വാരാന്ത്യത്തിലും ബംഗ്‌ളൂരു ആര്‍ട്ട് ഓഫ് ലിവിംഗ് ആസ്ഥാനത്തു വച്ചു നടത്തപ്പെടുന്ന അഡ്വാസ്ഡ് മെഡിറ്റേഷന്‍ പ്രോഗ്രാമിലൂടെ ഈ ശാന്തതയും ധ്യാനതയും നിങ്ങള്‍ക്കും അനുഭവിക്കാം.

“ചിലപ്പോഴൊക്കെ ചിന്തകളുടെ കുത്തൊഴുക്കില്‍ ഞാന്‍ പെട്ടുപോകാറുണ്ട്. ഉടനെ ഞാന്‍ നിശബ്ദമായി ഇരിക്കും. അപ്പോള്‍ എന്റെ മനസ്സ് ശാന്തമാകും, ഞാന്‍ മെല്ലെ ധ്യാനത്തില്‍ ലയിക്കുകയും ചെയ്യുന്നു’’ ഹിതാന്‍ഷി സച്ച്‌ദേവ്

#3 ലളിതമായ യോഗ ശീലിക്കുക

ഇന്ന് പലരും അമിതമായ ജോലിഭാരത്തില്‍ നട്ടം തിരിയുന്നു. സുദീര്‍ഘമായ ജോലിസമയം ശരീരത്തിന്റെ വഴക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് നമ്മുടെ ധ്യാനത്തിന് ഒരു വിലങ്ങുതടിയാണ്. ലളിതമായ യോഗാസന മുറകള്‍ പരിശീലിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ ഈ അസ്വസ്ഥത മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. അത് വഴി മനസ്സ് ശാന്തമാകുകയും ധ്യാനം ആഴമേറിയതും ആകുന്നു.

#4 ഭക്ഷണക്രമം ശ്രദ്ധിക്കുക

ഭക്ഷണം നമ്മുടെ മാനസിക നിലയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. മാംസാഹാരങ്ങളോ, വറുത്തതോ, പൊരിച്ചതോ ആയ ആഹാരവസ്തുക്കളോ ഭക്ഷിച്ചതിനു ശേഷം ധ്യാനത്തിനായി ഇരുന്നാല്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നു. എന്നാല്‍ മുളപ്പിച്ച ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷിച്ചതിനു ശേഷം പ്രാണന്റെ അളവ് ശരീരത്തില്‍ കൂടിയതായും, ധ്യാനം എളുപ്പത്തില്‍ സാധ്യമാകുന്നതായും നമുക്ക് അനുഭവപ്പെടുന്നു.

#5 സംഗീതം

പലതരത്തിലുള്ള സംഗീതം നമ്മുടെ വികാരങ്ങളെ വളരെയധികം സ്വാധീനിക്കുന്നു.  ശ്രവിക്കുകയും ആലപിക്കുകയും ചെയ്യുന്ന സത്‌സംഗും, ധ്യാനവും നമ്മുടെ വികാരങ്ങളെ ശുദ്ധീകരിക്കുന്നു. പിറുപിറുത്തുകൊണ്ടിരിക്കുന്ന നമ്മുടെ മനസ്സിനെ ശാന്തമാക്കാനും അതു വഴി നമ്മെ ധ്യാനത്തിലേക്ക് നയിക്കാനും സംഗീതത്തിനു കഴിയും.

#6 കൃത്യമായ സമയനിഷ്ഠത പാലിക്കുക

ഏതൊരു ആത്മീയ കാര്യവും എന്നതു പോലെ, തികഞ്ഞ അച്ചടക്കത്തോടും ആദരവോടും കൂടി വേണം നാം ധ്യാനം പരിശീലിക്കേണ്ടത്. കൃത്യമായ ഒരു സമയം തീരുമാനിച്ചു ദിനവും അതേ സമയം തന്നെ ധ്യാനിക്കുക. ഈ ശീലം ധ്യാനത്തിന്റെ അപാര സാധ്യതകളെ നമുക്ക് അനുഭവയോഗ്യമാക്കിതരുന്നു.

“മുന്‍പ് പല സമയങ്ങളിലായിട്ടായിരുന്നു ഞാന്‍ ധ്യാനിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ദിനവും രാവിലെ കൃത്യ സമയത്ത് ഞാന്‍ ധ്യാനിക്കുന്നു. ഈ സമയ നിഷ്ഠ എന്റെ ധ്യാനത്തെ കൂടുതല്‍ ആഴമേറിയതാക്കി.” ദിവ്യ സച്ച്‌ദേവ്.

പ്രചോദനം ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ പ്രഭാഷണങ്ങൾ

രചന ദിവ്യ സച്ച്‌ദേവ്, ആശയം പ്രിയദര്‍ശിനി ഹരിറാം, സഹജ് സമാധി ടീച്ചർ