സ്ത്രീ ശാക്തീകരണം

സോപ്പു നിര്‍മ്മാണമായാലും ചന്ദനത്തിരി നിര്‍മ്മാണമായാലും, കുട്ടികളെ വളര്‍ത്താനുള്ള വരുമാനമുണ്ടാക്കാന്‍, കടുത്ത സാന്പത്തിക പ്രതിസന്ധിയുള്ള ഇക്കാലത്ത് സ്ത്രീകള്‍ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ഒരു സ്ത്രീ തന്റെ വ്യത്യസ്ത റോളുകളില്‍ വളരെയധികം പ്രവര്‍ത്തനശേഷിയുള്ളവളാണ്. മഹാരാഷ്ട്രയിലെ വാര്‍വാഹെരെ ഗ്രാമത്തില്‍ 400 സ്ത്രീകള്‍, മദ്യത്തിനു മയക്കുമരുന്നിനും വിലക്കു കല്പിക്കാന്‍ മുന്പോട്ടു വന്ന്  ശബ്ദമുയര്‍ത്തി. വേണ്ടവിധത്തിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുണ്ടാകുന്ന സ്ഥിരമായ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്ന സ്ത്രീകള്‍ക്ക് മലമൂത്ര വിസര്‍ജ്ജനത്തിനായി വയലുകളും, തുറന്ന സ്ഥലങ്ങളും ഉപയോഗിക്കേണ്ടി വരുന്നു. വ്യക്തിപരമായ സംഘര്‍ഷം ഇല്ലാതാക്കാനുള്ള പ്രക്രിയകളും മാര്‍ഗ്ഗങ്ങളും നല്‍കിക്കൊണ്ട് ഇന്നത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ത്രീകളെ ശാക്തീകരിക്കുന്നു. കൂട്ടായ്മ മനസ്ഥിതി സൃഷ്ടിക്കുന്നതിലൂടെ ഒറ്റയ്‌ക്കല്ലാതെ ഒറ്റക്കെട്ടായി ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ഇത് സ്ത്രീകളെ സഹായിക്കുന്നു. തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി എല്ലാവര്‍ക്കും സ്വയം പര്യാപ്തത നേടാന്‍ കഴിയുന്നു.


ജീവിതത്തില്‍ നിത്യമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ സന്തോഷം കൊണ്ട് നിങ്ങളെ ശാക്തീകരിക്കുക. ഓരോ ദിവസവും, പുതിയ  ഉത്സാഹത്തോടെ ജീവിതത്തെ എങ്ങനെ ആലിംഗനം ചെയ്യാമെന്ന്  പഠിക്കാന്‍ താഴെ കൊടുത്തിട്ടുള്ള ഫോറം പൂരിപ്പിക്കുക.