Youth programs - Girl

മേധ യോഗ ലെവൽ 1

പിരിമുറുക്കങ്ങളെ കൈകാര്യം ചെയ്യാൻ,ശ്രദ്ധ മെച്ചപ്പെടുത്താൻ, കോപം നിയന്ത്രിക്കാൻ.

13 മുതൽ 18 വയസ്സു വരെയുള്ള കൗമാരക്കാർക്ക്

ആദ്യത്തെ ആഴ്ച മുതൽ തന്നെ ഫലം കണ്ടുതുടങ്ങുന്നു!

രജിസ്റ്റർ ചെയ്യുക

കൗമാരക്കാർക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത്?

icon

കോപത്തെയും അക്രമണ സ്വഭാവത്തെയും ശാന്തമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു

പ്രത്യേക പ്രക്രിയകൾ ഉപയോഗിച്ച് കോപം , ആക്രമണ സ്വഭാവം, വിഷാദം എന്നിവയെ മറികടക്കുന്നു. പിരിമുറുക്കവും, ആകാംക്ഷയും ഇല്ലാതാക്കുന്നു.

icon

ശ്രദ്ധ മെച്ചപ്പെടുന്നു

കൂടുതൽ ശ്രദ്ധയോടെ നിങ്ങളുടെ പ്രയത്നങ്ങൾക്ക് ദിശാബോധം നൽകാൻ പഠിക്കൂ. പ്രയത്നത്തെ നിയന്ത്രിച്ച് ഫലം മെച്ചപ്പെടുത്തൂ.

icon

സമ്മർദ്ദങ്ങൾ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം

സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ, മത്സരങ്ങൾ, ഹോർമോണുകൾ,ബന്ധങ്ങളിൽ നിന്നുള്ള പ്രശ്നങ്ങൾ, തുടങ്ങി, കൗമാരത്തിലെ ഇത്തരം വെല്ലുവിളികളിലൂടെ എങ്ങനെ അനായാസം കടന്നു പോകാം.

എന്താണ് മേധായോഗ?

സന്തുഷ്ടരായ കൗമാരക്കാർ ആരോഗ്യമുള്ള മുതിർന്നവർ ആയിത്തീരുന്നു എന്ന് നിരീക്ഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സന്തുഷ്ടരായ കൗമാരക്കാർ ഇന്ന് ദുർലഭമായിക്കൊണ്ടിരിക്കുന്ന. കുട്ടിത്തത്തിൽ നിന്ന് പ്രായപൂർത്തിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന കാലം, വെല്ലുവിളികൾ, നിറഞ്ഞതായതിനാൽ, അത് പിരിമുറുക്കങ്ങൾ കൂട്ടുന്നു. ഉദാ:പഠനം, പ്രവേശന പരീക്ഷകൾ, സമപ്രായക്കാരിൽനിന്നുള്ള സമ്മർദ്ദങ്ങൾ, ബന്ധങ്ങൾ.

കൗമാരപ്രായക്കാരുടെ പിരിമുറുക്കങ്ങൾ കുറച്ച് അവരെ സന്തുഷ്ടരാക്കുന്നതിനോടൊപ്പം അവരെ ബുദ്ധികൂർമതയോടെ കാര്യങ്ങൾ സാധിക്കാൻ കഴിവുള്ള മിടുക്കരാക്കാൻ മേധായോഗ ലെവൽ വൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രത്യേക ശ്വസന പ്രക്രിയകളുടെ സഹായത്തോടെ ഈ പ്രോഗ്രാം കൗമാരക്കാരെ നിഷേധ വികാരങ്ങൾ മറികടക്കുന്നതിനും പിരിമുറുക്കങ്ങൾകൈകാര്യം ചെയ്യുന്നതിനും പ്രാപ്തിയുള്ളവരാക്കുന്നു.
പഠനം, സമപ്രായക്കാരിൽ നിന്നും സമ്മർദ്ദങ്ങൾ, അഭിമാനം, എന്നിവയെ കുറിച്ചുള്ള ചർച്ചകളിലൂടെയും, അറിവിന്റെ നുറുങ്ങുകളിലൂടെയും, അവരുടെ കഴിവുകളെ പൂർണ്ണമായി സാക്ഷാത്കരിക്കാൻ ഈ പ്രോഗ്രാം അവർക്ക് നിർദേശങ്ങൾ നൽകുന്നു. കൂടാതെ സംവേദനാ ത്മകമായ പ്രക്രിയകളിലൂടെയും കളികളിലൂടെയും ടീം വർക്ക്, സഹകരണം, തുടങ്ങിയ വൈദഗ്ധ്യങ്ങൾ അവരിൽ രൂഢമൂലമാക്കുന്നു.

എല്ലാവരും ചേർന്ന് ഒരു കൂട്ടായ്മയിലൂടെയും, തമാശകളിലൂടെയും ഒത്തൊരുമിച്ച് പഠിക്കാനും തമ്മിൽ ഇടപഴകാനും കൗമാരക്കാർ പഠിക്കുന്നു. അതുവഴി വിജയവും ആനന്ദവും ഒത്തൊരുമിച്ച് കൊണ്ടു പോകാം എന്ന് അവർ മനസ്സിലാക്കുന്നു.

മേധായോഗയെ കുറിച്ചുള്ള ഗവേഷണങ്ങൾ

icon

കൃത്യത

കൗമാരക്കാരുടെ പ്രകടനങ്ങളിൽ 22% കൃത്യത ഉയർന്നു

icon

മാനസിക സ്വാസ്ഥ്യം

മാനസിക സ്വാസ്ഥ്യത്തിന്റെ അളവുകളിൽ 29% വർദ്ധന

icon

വൈകാരിക പ്രശ്നങ്ങൾ

പഠനത്തിന് വിധേയമായവരുടെ സംഖ്യയിൽ വൈകാരിക പ്രശ്നങ്ങളിൽ 69% കുറവ്

icon

ഹൈപ്പർ ആക്ടിവിറ്റി

പഠനത്തിന് വിധേയരായവരിൽ 67 ശതമാനം കുറവ്

icon

സമപ്രായക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ

പഠനത്തിന് വിധേയരായവരിൽ പ്രശ്നങ്ങൾക്ക് 50% കുറവ്

icon

സ്വഭാവ പ്രശ്നങ്ങൾ

78% കുറവ്

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
കൂടുതൽ പഠിക്കുക

എനിക്ക് ഈ കോഴ്സ് ചെയ്യണമെന്നുണ്ട്. എന്നാൽ….

ഈ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറഞ്ഞുതരാമോ?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ വികസിപ്പിച്ചെടുത്ത പ്രക്രിയകളിൽ അധിഷ്ഠിതമാണ് മേധാ യോഗ. അത് പുരാതനമായ യോഗ പ്രക്രിയകളും വ്യായാമങ്ങളും ചേർന്നതാണ്. ധ്യാനം, യോഗ, ശ്വസന പ്രക്രിയകൾ എന്നിവയുടെ കൂടെ കൗമാരക്കാർ സംശയങ്ങൾ , ലജ്ജ, ഭയം ആകാംക്ഷകൾ എന്നിവയെ മറികടന്ന് ആത്മവിശ്വാസത്തോടെ ജീവിക്കാൻ പഠിക്കുന്നു. സ്വന്തം പ്രശ്നങ്ങൾ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടെ പഠിക്കുന്നവരുമായി അവർ ഒന്നായി ചേരുന്നു. കൗമാരക്കാർക്ക് ഏറ്റവും ആവശ്യം കൂട്ടായ്മയാണ്. ഈ പരിപാടി അവർക്ക് അത് നൽകുന്നു. ആധ്യാത്മികതയും ഭാരതത്തിന്റെ പൈതൃകവും അവരെ പരിചയപ്പെടുത്തുന്നു.

ഞാൻ കോഴ്സിന് രജിസ്റ്റർ ചെയ്താൽ പിന്നെന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ കൗമാരക്കാരന്റെ വിവരങ്ങൾ ഒരു ഫോമിൽ എഴുതാൻ നിങ്ങളോട് ആവശ്യപ്പെടും. അത് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പണമടയ്ക്കാനുള്ള പെയ്മെൻറ് ഗേറ്റ് വേ( Payment Gateway) യിൽ എത്തും. ഇത്രയേ ഉള്ളൂ. അതിനുശേഷം ഞങ്ങൾ നിങ്ങളുമായി മെയിലിലൂടെയും വാട്സാപ്പിലൂടെയും പ്രോഗ്രാമിന്റെ സമയങ്ങൾ അറിയിച്ചു കൊണ്ടിരിക്കും.

മറ്റൊരു ഓൺലൈൻ ക്ലാസ്സോ? അത് ചെയ്യണമെന്ന് എനിക്ക് തോന്നുന്നില്ല.

നിങ്ങളുടെ മാനസികാവസ്ഥ ഞങ്ങൾക്ക് പൂർണമായും മനസ്സിലാകുന്നു. എന്നാൽ നിങ്ങളുടെ കൗമാരക്കാരൻ പ്രശ്‌നരഹിതമായ ശാന്തമായ സന്തുഷ്ടമായ ഒരു ഫലപ്രദമായ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ?
അവർ അറിഞ്ഞാലും ഇല്ലെങ്കിലും സ്വന്തം വളർച്ചയെയും വികാസത്തെയും ബാധിക്കുന്ന പിരിമുറുക്കങ്ങളും പ്രായാനുസൃതമായ സമ്മർദ്ദങ്ങളും മറികടക്കാൻ നിങ്ങളുടെ കുട്ടിയെ ഈ പ്രോഗ്രാം സഹായിക്കും.

ഈ പരിപാടിയിൽ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ എന്റെ കുട്ടിക്ക് സാധിക്കുമോ

ഉവ്വ്. ഇത് സംവേദനാത്മകമായ ഒരു പ്രോഗ്രാമാണ്. തങ്ങളുടെ അഭിപ്രായങ്ങളും , കാഴ്ചപ്പാടുകളും പ്രകടമാക്കാനും സ്വന്തം സംശയങ്ങൾ ദൂരീകരിക്കാനും , കൗമാരക്കാരെ ഇവിടെ സ്വാഗതം ചെയ്യുന്നു.

എന്റെ കുട്ടി ഒരു അന്തർമുഖനായതിനാൽ ഈ പ്രോഗ്രാമിലെ പ്രക്രിയകളിൽ പങ്കെടുത്തുകൊള്ളണമെന്നില്ല. എന്നാലും ഇത് അവർക്ക് ഗുണകരമാകുമോ?

തീർച്ചയായും. നിങ്ങളുടെ കുട്ടിക്ക് ഈ പ്രോഗ്രാം വളരെയധികം ഗുണം ചെയ്യും. നാണക്കാരായ കൗമാരക്കാർ അവരുടെ തടസ്സങ്ങളെ മറികടക്കാനും മറ്റുള്ളവരോട് സംസാരിക്കാനും ഈ പ്രോഗ്രാമിലൂടെ പഠിക്കുന്നു. അതിനുശേഷവും അവർ ആ കഴിവ് നിലനിർത്തുന്നു.