ജ്ഞാനപരന്പര - ശ്രീ ശ്രീ രവിശങ്കറിന്റെ വ്യാഖ്യാനം

അഷ്ടാവക്രഗീത

ബാംഗ്ലൂരിലെ ആര്‍ട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രത്തില്‍ 1991 ല്‍ റെക്കോര്‍ഡ് ചെയ്ത് അഷ്ടാവക്രഗീത ശ്രീ ശ്രീ രവിശങ്കറിന്റെ പ്രകാശം  പകരുന്ന പ്രഭാഷണങ്ങളുടെ ഒരപൂര്‍വ്വ പരന്പരയാണ്. മനസ്സ്, ഞാനെന്ന  ഭാവം, സംഘട്ടനം, ആത്മാവ് എന്നിവയെക്കുറിച്ച് ഗുരുവിനു മാത്രം നല്‍കാന്‍  കഴിയുന്ന, അതുല്യമായ ഉള്‍ക്കാഴ്ചയോടെയും അഗാധതയോടെയും അഷ്ടാവക്രഗീത ജ്ഞാനം, ക്ലാസിക് കഥകള്‍, പ്രായോഗിക ജ്ഞാനം എന്നിവയെ നൈപുണ്യത്തോടെ തുന്നിച്ചേര്‍ത്ത്, ആകര്‍ഷകങ്ങളായ പ്രഭാഷണങ്ങളുടെ രൂപത്തില്‍ നല്കാനും, അതുവഴി ആത്മാര്‍ഥതയുള്ള സത്യാന്വേഷിയുടെ, വിലമതിക്കാനാവാത്ത ഉപകരണവും, സുഹൃത്തുക്കളുമായി തീരുകയും ചെയ്യുന്നു, അഷ്ടാവക്രഗീത.

അഷ്ടാവക്രഗീതാജ്ഞാന പരന്പര നടക്കുന്ന നിങ്ങളുടെ പ്രാദേശിക സെന്റര്‍ കണ്ടുപിടിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

പതഞ്ജലി യോഗസൂത്രം

"ഭൗതികവസ്തുക്കളുടെ കൂട്ടില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുക എന്നതാണ് പതഞ്ജലിയോഗ സൂത്രത്തിന്റെ ലക്ഷ്യം. മനസ്സാണ് ഭൗതികവസ്തുക്കളുടെ ഏറ്റവും ഉയര്‍ന്ന രൂപം ചിത്ത അല്ലെങ്കില്‍ അഹങ്കാരത്തില്‍ നിന്ന് മോചിതനായ ഒരു വ്യക്തി സ്വതന്ത്രനായിത്തീരുന്നു" - ശ്രീ ശ്രീ രവിശങ്കര്‍.

 ശാസ്ത്രവും കലയും തത്വശാസ്ത്രവുമായ യോഗശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന സൂത്രങ്ങളാണ് പതഞ്ജലിയോഗസൂത്രത്തില്‍ അടങ്ങിയിട്ടുള്ളത്. ശ്രീ ശ്രീ രവിശങ്കര്‍ തന്റെ ലളിതവും പ്രകാശപൂര്‍ണ്ണവുമായ വ്യാഖ്യാനത്തിലൂടെ ഈ പുരാതന ഗ്രന്ഥത്തെ പരിശോധിക്കുകയും യോഗയുടെ തത്വങ്ങള്‍ ഇന്നത്തെ ദൈനംദിന ജീവിതത്തില്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

 

പതഞ്ജലിയോഗ സൂത്ര പരന്പര നടക്കുന്ന നിങ്ങളുടെ പ്രാദേശിക സെന്റര്‍

കണ്ടുപിടിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.