sahaj samadhi dhyana yoga

സഹജ് സമാധി ധ്യാന യോഗ

മനസിന്റെ സമാധാനം ഉയർത്തുന്നു • ആരോഗ്യം മെച്ചപ്പെടുത്തുന്നു • മനസ്സിന്റെ തെളിച്ചം വർദ്ധിപ്പിക്കുന്നു • അന്തർജ്ഞാനസിദ്ധി വർദ്ധിപ്പിക്കുന്നു

3 ദിവസം 2 മണിക്കൂർ വീതം

*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും

രജിസ്റ്റർ ചെയ്യുക

ഈ പരിപാടിയിൽ നിന്ന് എനിക്ക് എന്ത് ലഭിക്കും?

icon

വർദ്ധിച്ച മനഃശാന്തി

സഹജ് സമാധി ധ്യാന യോഗ നിങ്ങളുടെ മസ്തിഷ്ക തരംഗങ്ങളെ, മനസ്സിനെ ശാന്തമാക്കുന്ന ആൽഫ-വേവ് അവസ്ഥയിലേക്ക് കൊണ്ടുവന്ന് നാഡീവ്യവസ്ഥയെ ശാന്തമാക്കി, ശരീരത്തിനും മനസ്സിനും ആഴത്തിലുള്ള വിശ്രമവും ശാന്തിയും നൽകുന്നു.

icon

മനസ്സിന് തെളിച്ചം നൽകുന്നു

ധ്യാനം ചിന്തകളുടെ നിരന്തരമായ പ്രവാഹത്തെ ശാന്തമാക്കി, മനസ്സിന് തെളിച്ചവും വർദ്ധിച്ച ഉൾക്കാഴ്ചയും പ്രദാനം ചെയ്യുന്നു. സഹജ് സമാധിയിലൂടെ, നിങ്ങൾക്ക് ഏതെങ്കിലും ഒരു പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സമയത്തിന്റെ അളവ് വർദ്ധിക്കുകയും, അവബോധം മെച്ചപ്പെടുകയും, തീരുമാനങ്ങളെടുക്കാൻ കൂടുതൽ കഴിവ് ഉണ്ടാവുകയും ചെയ്യുന്നു.

icon

മെച്ചപ്പെട്ട ശാരീരിക ആരോഗ്യം

വിശ്രമത്തിലൂടെ പുനരുജ്ജീവിപ്പിക്കുക വഴി നാഡീവ്യൂഹം ശരീരത്തിന്റെ ഹൃദയ, ദഹന, ശ്വസനവ്യവസ്ഥയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

icon

സഹജാവബോധം വർദ്ധിക്കുന്നു

മനസ്സിന്റെ ഉപരിതലത്തിൽ അലയടിക്കുന്ന ജല്പനങ്ങൾക്കിടയിലൂടെ കടന്നു ചെന്ന് ഹൃദയത്തിന്റെ ഭാഷ തിരിച്ചറിയാനുള്ള അന്തർജ്ഞാനം സഹജ് നൽകുന്നു. അത് ശരിയായ രീതിയിൽ കാര്യങ്ങളെ വിലയിരുത്തുന്നതിന്, നിങ്ങളുടെ അവബോധത്തെ പ്രാപ്തമാക്കുന്നു.

സഹജ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ധ്യാനം വിശ്രമത്തിന്റെ കലയാണ്, ഒന്നും ചെയ്യാതിരിക്കലാണ്. എന്നാൽ ഒന്നുംചെയ്യാതിരിക്കൽ പലർക്കും എളുപ്പമല്ല. ധ്യാനത്തിന് നിരവധി മാർഗങ്ങളുണ്ട്. എന്നാൽ സഹജ് സമാധിയിൽ, ആഴത്തിലുള്ള വിശ്രമാവസ്ഥയിലെത്താൻ ഉത്തേജിതമായ സൂക്ഷ്മമായ ശബ്ദങ്ങൾ (മന്ത്രങ്ങൾ) ഉപയോഗിക്കുന്നു. നിങ്ങളുടെ തനതായ മന്ത്രം നിങ്ങൾക്ക് നൽകുകയും, ധ്യാനത്തിനായി അത് എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ബോധത്തിന്റെ അഗാധതലങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകാനുള്ള വാഹനമായി ആ മന്ത്രം മാറുന്നു. നിങ്ങൾ കൂടുതൽ ഉള്ളിലേക്ക് പോകുമ്പോൾ, ആനന്ദവും, വ്യക്തതയും, ശാന്തിയും, അന്തർജ്ഞാനവും, സർഗ്ഗാത്മകതയും നിങ്ങളിൽ അനാവൃതമാവുകയും ആത്യന്തികമായി നിങ്ങൾ ആരാണെന്ന് നിങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു.

കോഴ്‌സിൽ എന്താണ് ഉൾപ്പെടുന്നത്?

  • നിങ്ങളുടെ സ്വകാര്യ (തനതായ) മന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ധ്യാന രീതി
  • ധ്യാനത്തിന്റെ പ്രധാന തത്വങ്ങൾ
  • മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഘടകങ്ങളും, അതിനുള്ള പ്രതിവിധികളും
  • വ്യത്യസ്ത ഭക്ഷണങ്ങൾ നിങ്ങളുടെ മനസ്സിനെയും ചിന്തകളെയും എങ്ങനെ ബാധിക്കുന്നു

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
കൂടുതൽ പഠിക്കുക

എനിക്ക് പങ്കെടുക്കാൻ ആഗ്രഹമുണ്ട് പക്ഷെ...

സഹജ് സമാധി പഠിക്കാൻ, ഞാൻ മുൻപേ തന്നെ ധ്യാനം പരിശീലിക്കുന്ന ആൾ ആകണമെന്നുണ്ടോ?

ഒരിക്കലുമില്ല. നിങ്ങൾ ഇതുവരെ ധ്യാനിച്ചിട്ടില്ലെങ്കിലും, ഈ വിദ്യ പഠിച്ച് പ്രയോജനപ്പെടുത്താം

സഹജ് സമാധി ധ്യാനയോഗം ഗൈഡഡ് ധ്യാനങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

സംഭാഷണ നിർദ്ദേശങ്ങളും, സംഗീതവും ഉപയോഗിച്ച് ധ്യാനിക്കാൻ, ഗൈഡഡ് ധ്യാനങ്ങൾ നിങ്ങളെ സഹായിക്കുന്നു. ശാന്തവും സമാധാനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ അവ നിങ്ങളെ പിരിമുറുക്കങ്ങൾ അയക്കാനും, വിശ്രമിക്കാനും സഹായിക്കുന്നു. മറുവശത്ത്, സഹജ് സമാധി ധ്യാന യോഗ എന്നത് മന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ധ്യാന രീതിയാണ്. ബോധത്തിന്റെ അഗാധതയിലേക്കു നിങ്ങളെ കൊണ്ടുപോകുന്ന ഉത്തേജിതമായ, സൂക്ഷ്മമായ ശബ്ദമാണ് മന്ത്രം. ഗൈഡഡ് ധ്യാനങ്ങൾക്ക് മാർഗനിർദേശം ആവശ്യമാണ്, എന്നാൽ നിങ്ങൾ സഹജ് സമാധി പഠിച്ചുകഴിഞ്ഞാൽ, ഈ വിദ്യ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി ധ്യാനിക്കാം. ഇതിന് 20 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ, നിങ്ങൾക്ക് സുഖമായി ഇരിക്കാൻ കഴിയുന്ന ശാന്തമായ ഒരു ഇടവുംവേണം. പതിവ് പരിശീലനത്തിലൂടെ, നിങ്ങൾക്ക് കൂടുതൽ സമാധാനം ഉണ്ടാവുകയും, നിങ്ങളുടെ ശാരീരിക ആരോഗ്യവും, സൂക്ഷ്മ ബുദ്ധിയും, അവബോധവും, ഉൾക്കാഴ്ച്ചയും മെച്ചപ്പെടുകയും ചെയ്യുന്നു.

എനിക്ക് ഫലപ്രദമായി ധ്യാനിക്കാൻ കഴിയുന്നില്ല. ഞാൻ ധ്യാനിക്കുമ്പോഴെല്ലാം ഉറങ്ങി പോകുന്നു.

നിങ്ങൾ ധ്യാനിക്കാൻ തുടങ്ങുമ്പോൾ ഉറങ്ങുന്നത് ഒരിക്കലും തെറ്റല്ല. നിങ്ങൾക്ക്കൂടുതൽ വിശ്രമം ആവശ്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ധ്യാനം മുടക്കാതിരിക്കുക! മുടങ്ങാതെ സ്ഥിരമായി പരിശീലിക്കുമ്പോൾ, സഹജ് സമാധി ധ്യാന യോഗയുടെ 20 മിനിറ്റ് നിരവധി മണിക്കൂർ ഉറങ്ങിയത് പോലെ ഉന്മേഷദായകമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും!

സഹജ് സമാധി ധ്യാന യോഗ ചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ എന്തെങ്കിലും ഉണ്ടോ?

താരതമ്യേന ഒഴിഞ്ഞ വയറ്റിൽ ധ്യാനിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് മുമ്പോ ഭക്ഷണം കഴിച്ച് 90 മിനിറ്റ് കഴിഞ്ഞോ സഹജ് സമാധി ധ്യാനയോഗം ചെയ്യാൻ പറ്റിയ സമയമാണ്. കൂടാതെ, നിങ്ങൾക്ക് വേണ്ടത് 20 മിനിറ്റ് ഇരിക്കാൻ സുഖപ്രദമായ ഒരു സ്ഥലമാണ്.