ആത്മീയാനുഭവം

  • നിങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണെന്നു കണ്ടു പിടിക്കൂ
  • ജീവിതത്തിന്റെയും സൃഷ്ടിയുടെയും ആത്മീയ രഹസ്യങ്ങൾ കണ്ടെത്തൂ
  • സ്വാതന്ത്ര്യം അനുഭവിച്ച് നിങ്ങളുടെ സ്വത്വത്തിന്റെ ആഴമന്വേഷിക്കൂ
  • ആത്മ പ്രകാശനത്തിന്റെ പാതയിലേക്ക് മൃദുവായി ചുവടുകൾ വെക്കൂ
  • ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ പരമമായ സത്യവും ജ്ഞാനവും താരതമ്യപ്പെടുത്താനാകാത്ത ആനന്ദവും അനുഭവിക്കൂ.

ആത്മീയ പാതയിലെ അനുഭവങ്ങൾ വ്യക്തമാണെങ്കിലും പ്രകാശിപ്പിക്കാൻ പറ്റാത്തതാണ്.

പടിപടിയായൊരു ആത്മീയയാത്ര

നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും മുറിവുണക്കി അവയെ ലയിപ്പിക്കുക.

ആദ്യപടി സുദർശനക്രിയ പഠിക്കുക എന്നതാണ് , ആദ്യപടി സുദർശനക്രിയ പഠിക്കുക എന്നതാണ്, ശക്തമായ ഈ ശ്വസന പ്രക്രിയ ശരീരത്തെയും, മനസ്സിനെയും ആത്മാവിനെയും ശുദ്ധികരിച്ച് അവയെ പരസ്പരം ലയിപ്പിക്കുന്നു. കെട്ടിക്കിടക്കുന്ന പിരിമുറുക്കത്തെ സ്വാഭാവികമായും ഫലപ്രദമായും പുറത്തു കളയാൻ ഇത് സഹായിക്കുന്നു.

നിങ്ങളുടെ അനന്തമായ സഹജതയിൽ വിശ്രമിക്കൂ

മൗനത്തിന്റെ പരിശീലനം – പുറമേയുള്ള അസ്വസ്ഥതകളിൽ നിന്ന് നമ്മുടെ ഊർജ്ജവും ശ്രദ്ധയും പിൻവലിക്കുക-ഇത് നമ്മെ ശാരീരികവും മാനസീകവും ആത്മീയവുമായി പുനരുജ്ജീവിക്കാൻ, കാലങ്ങളായി, വ്യത്യസ്ത പാരന്പര്യങ്ങളായി പരിശീലിച്ചു വരുന്നു. സാധാരണ എപ്പോഴും പ്രവർത്തനനിരതമായ മനസ്സുകളുടെ അപ്പുറത്തേക്ക് അത് നമ്മെ എത്തിക്കും. സവിശേഷമായ രീതിയിൽ രൂപകല്പന ചെയ്ത പരിപാടികളിലൂടെ അസാധാരണമായ ശാന്തിയും പുതിയ ഊർജ്ജവും നമ്മൾ അനുഭവിക്കുന്നു. നമ്മുടെ വീടുകളിലേക്ക്, നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് നമ്മൾ ഈ ഊർജ്ജത്തെ കൊണ്ടുപോകുകയും ചെയ്യുന്നു.

നിങ്ങളുടെ സ്വത്വത്തിന്റെ ആഴങ്ങൾ അന്വേഷിക്കൂ!

ധ്യാനത്തിന്റെ ആഴം അനുഭവിക്കുന്നതിന്, യോഗ്യത നേടിയ ഒരു പരിശീലകന്റെ അടുക്കൽ  നിന്ന്  മന്ത്രം ലഭിക്കുക  എന്നത് വളരെ പ്രധാനമാണ്. സഹജ് സമാധി ധ്യാനത്തിൽ , മനസ്സിന്റെ അലകളടങ്ങി, ഉള്ളിലേക്കെത്തിക്കുന്ന ലളിതമായ ഒരു ശബ്ദം പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഉദാത്തമായ നിശബ്ദതയിൽ, മനസ്സിനെയും നാഡീവ്യൂഹത്തെയും വിശ്രമിക്കാനനുവദിക്കുന്പോൾ, ഘടനയ്‌ക്കും പുരോഗതിക്കും നേരിടുന്ന തടസ്സങ്ങൾ സാവകാശം അലിഞ്ഞില്ലാതാകുന്നു. ഈ പ്രക്രിയ സ്ഥിരമായി പരിശീലിക്കുന്നത് വഴി ദിവസം മുഴുവൻ ഊർജ്ജവും, ശാന്തിയും, വികസിച്ച അവബോധം നിലനിർത്താനും, ഓരോ വ്യക്തിയുടെ ജീവിതത്തിന്റെ ഗുണനിലവാരം പൂർണമായും മെച്ചപ്പെടുത്താനും സാധിക്കുന്നു.

അനുഗ്രഹിക്കാനും, രോഗശാന്തിയുണ്ടാക്കാനുമുള്ള ശക്തി നേടു

ബ്ലെസ്സിങ്ങ് പ്രോഗ്രാം നമ്മുടെ അനുഭവങ്ങളുടെ മുൻപന്തിയിലേക്ക്  സമൃദ്ധിയും, ആത്മ സംതൃപ്തിയും കൊണ്ട് വരുന്ന ഒരു പ്രോഗ്രാം ആണിത്. പ്രജ്ഞയുടെ മനോഹരമായ ഗുണമാണ് ആത്മ സംതൃപ്തി. ഇത് ഒരു വ്യക്തിക്ക് അനുഗ്രഹിക്കാനും, രോഗശാന്തി വരുത്താനുള്ള ഉപകരണമാകുവാനുമുള്ള കഴിവ് നൽകുന്നു.

അനുഗ്രഹിക്കാൻ കഴിയുക എന്നത് കരുതൽ പങ്കിടൽ എന്നാ മനോഭാവത്തിന്റെയും സേവന ലഭ്യരാകുന്നതിന്റെയും, നിങ്ങളുടെ സഹായം തേടി എത്തുന്നവർക്ക് ശാന്തിയും സമാധാനവും നൽകുന്നതിന്റെയും സന്പൂർണ പ്രകാശനമാണ്‌. നിങ്ങൾ നൽകുന്ന അനുഗ്രഹത്തിന് ഒരാളുടെ ജീവിതം മാറ്റാൻ കഴിയും. പലരും അത്ഭുതകരങ്ങളായ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കൃതജ്ഞതയിൽ വികസിക്കുക

ആത്മീയ പാതയിൽ വികസിച്ച പ്രജ്ഞയുടെ ഏറ്റവും വിശുദ്ധവും ഉൽകൃഷ്ടവുമായ പ്രകാശനമാണ് കൃതജ്ഞത. കാലങ്ങളായി ഈ അമൂല്യ ജ്ഞാനം സംരക്ഷിച്ചുപോന്ന ശ്രേഷ്ഠമായ ഗുരു പരന്പരയോടുള്ള നമ്മുടെ കൃതജ്ഞത പ്രകാശിപ്പിക്കലാണ് ഗുരുപൂജ.

ഒരു തുള്ളി വെള്ളത്തിന്, സമുദ്രവുമായി ബന്ധം അനുഭവപ്പെടുന്പോൾ, അതിനു സമുദ്രത്തിന്റെ ശക്തിയും അനുഭവവേദ്യമാകുന്നു. അതുപോലെ ഗുരുപരന്പരയുമായി നമുക്ക് ബന്ധമുണ്ടെന്ന് തോന്നുന്പോൾ അത് അനന്തമായ ശക്തിയുടെ പ്രഭവ കേന്ദ്രമായിത്തീരുന്നു.