ആർട്ട് ഓഫ് ലിവിംഗ് ഗ്രാജുവേറ്റ് പ്രോഗ്രാം, തുടക്കക്കാർക്കുള്ള പ്രോഗ്രാമുകളിൽ പഠിപ്പിക്കുന്ന സുദർശനക്രിയയും മറ്റു പ്രക്രിയകളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പങ്കെടുക്കുന്നവരെ ആഴത്തിൽ ഉള്ളിലേക്ക് നയിക്കുകയും ഓരോ മനുഷ്യന്റെയും തനതായ സന്തോഷവും സ്വാഭാവികലാളിത്യവും കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.
കാര്യങ്ങൾ ചെയ്യാൻ തടസ്സമാകുന്ന എന്നിലുള്ള കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകാൻ ഈ പരിപാടി എന്നെ സഹായിച്ചു. പരിപാടി പൂർത്തിയായതോടെ തടസ്സങ്ങളിൽ നിന്ന് മോചനം എനിക്ക് അനുഭവപ്പെട്ടു. നിങ്ങൾ ലക്ഷ്യത്തിലെത്താൻ തടസ്സമാകുന്ന കാര്യങ്ങളിൽ നിന്ന് മുക്തി നേടാൻ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ എല്ലാവരെയും…
രവി തേജ അക്കോണ്ട
ഉപസ്ഥാപകനും iMumzians ന്റെ സിഇഒ യും
അത് എന്നെ ഒരു പുതിയ ഞാൻ ആക്കാൻ സഹായിച്ചു. അത് എല്ലാ തടസ്സങ്ങളും നീക്കി, പുതിയ ഒരു തുടക്കം കുറിക്കാൻ സഹായിച്ചു.
ഹിമാൻഷു കാഥി
ഡി എസ് എൻ പൂർത്തിയാക്കി, ഇന്ത്യ
ഞാൻ ഡി എസ് എൻ പൂർത്തിയാക്കുന്നതിന് മുമ്പ് ലജ്ജാലുവായിരുന്നു. ഈ പരിപാടി എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു, ഊർജ്ജവും വർദ്ധിച്ചു. ആളുകളുമായി ഇടപെടാനുള്ള നൈപുണ്യവും മെച്ചപ്പെട്ടു, ഭയം അകന്നു, ഉള്ളിൽ ശക്തി ആർജ്ജിച്ചു. ഇത് ചെയ്ത് സ്വയം അതിന്റെ ഫലം അറിയൂ!
ശരത് ചന്ദ്ര
ബി ടെക് പൂർത്തിയാക്കി, ഡി എസ് എൻ പൂർത്തിയാക്കി
ഞാൻ ഈയിടെ ഡി എസ് എൻ പരിപാടി ചെയ്തു. അത് ഏറ്റവും സമ്പന്നവും, സുന്ദരവുമായ അനുഭവങ്ങളിൽ ഒന്നായിരുന്നു. പ്രവർത്തിച്ച്, ഈ ലോകത്തിൽ എന്റെ പങ്കും വഹിക്കാൻ അത് എനിക്ക് പ്രേരണ നൽകി. ഏറ്റവും പ്രധാനമായി എന്റെ ആത്മവിശ്വാസം വർദ്ധിച്ചു. നിലവിലുള്ള ഏറ്റവും…
സാട്ചി ബാലി
ഡി എസ് എൻ പൂർത്തിയാക്കി, സിഡ്നി, ഓസ്ട്രേലിയ
സമൂഹത്തിൽ ഇടപെടുമ്പോൾ എന്റെ മനസ്സിന്റെ തടസ്സങ്ങളെ മറികടക്കാൻ ഉള്ള തിരിച്ചറിവ് ലഭിച്ചു. പ്രതിബദ്ധതയിലൂടെ ഒരൊറ്റ ആൾക്ക് പോലും ലോകത്ത് മാറ്റം വരുത്താൻ കഴിയും എന്ന് ഞാൻ അറിഞ്ഞു.
സലിവതി
ഡി എസ് എൻ പൂർത്തിയാക്കി, ദുബായ്, UAE
എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനങ്ങളിലൊന്നായിരുന്നു ഇത്.

ഗായത്രി യു
റിസോഴ്സ് മാനേജർ
എന്റെ ഉള്ളിൽ ഒരു സ്ഫോടനം ഉണ്ടായ അനുഭവമായിരുന്നു. ഇടയ്ക്ക് എഴുത്തുകാർക്ക് എഴുതാൻ ഉണ്ടാകുന്ന തടസ്സം, ഉറക്കമില്ലായ്മ, ഇവയൊക്കെ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ, അഡ്വാൻസ്ഡ് കോഴ്സിലെ അഗാധമായ ധ്യാനങ്ങൾക്ക് ശേഷം ഞാൻ ശാന്തമായി ഉറങ്ങുന്നു. തടസ്സമില്ലാതെ എഴുതാനും പറ്റുന്നു.

സൂരജ് ദുസേജ
എഴുത്തുകാരൻ, ബെംഗളൂരു
AMP യ്ക്ക് ശേഷം എന്റെ പെരുമാറ്റത്തിലും, പ്രവൃത്തിയിലും പൂർണ്ണമായും മാറ്റം ഞാൻ കണ്ടു. എന്റെ ബുദ്ധിയും, വികാരങ്ങളും തമ്മിൽ സന്തുലനം ഉണ്ടായിരിക്കുന്നു. മൊത്തത്തിൽ ഈ പരിപാടി എന്നെ കുറെക്കൂടി നല്ല വ്യക്തിയായി മാറ്റിയിരിക്കുന്നു.

ശ്രേയോഷി സുർ
ഇലക്ട്രിക്കൽ പവർ ഡിസൈനർ, ന്യൂഡൽഹി
ഇത് ശരിക്കും മനസ്സിനും, ശരീരത്തിനും, വർഷം തോറുമുള്ള പരിപാലനപരിപാടി(AMP ) യാണ്. പൂർണ്ണ വിശ്രമവും, വിശ്രാന്തിയും ലഭിക്കുന്ന ഏറ്റവും നല്ല ഒഴിവുകാല പരിപാടിയാണ്.

സുലക്ഷണ ഡി
കൗൺസെലർ
സന്യം പ്രോഗ്രാം
ബെംഗളൂരു ആശ്രമത്തിൽ, യോഗയുടെ എട്ട് അംഗങ്ങളുടെ സാരം മനസ്സിലാക്കുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു പരിപാടിയാണ് ഇത്.
കൂടുതൽ പഠിക്കുക