ധ്യാനം സാധാരണക്കാർക്ക് വേണ്ടി

കുന്നിൻ മുകളിൽ തപസ്സ്  ചെയ്യുന്ന യോഗി, അദ്ദേഹത്തിന്റെ ശിരസ്സിനു മുകളിൽ നീല മേഘങ്ങൾ. ഇതാണു  "ധ്യാനം" എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം. അതിപുരാതനമായ ധ്യാനം എന്ന സമ്പ്രദായത്തിന്റെ പ്രയോജനങ്ങൾ ആധുനിക ഗവേഷണങ്ങൾ ശരി വയ്ക്കുന്നു. ധ്യാനം പരിത്യാഗികൾക്കു മാത്രമുള്ളതല്ല എന്ന വസ്തുത അംഗീകരിക്കപ്പെടുന്നു.

മനസ്സ് കേന്ദ്രീകരിക്കുവാൻ ധ്യാനം പ്രയോജനപ്പെടുന്നു. കൂടാതെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും, ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും, ജീർണ്ണശക്തി വർദ്ധിപ്പിക്കുവാനും ധ്യാനം സഹായിക്കുന്നു. ധ്യാനം മാനസിക പിരിമുറുക്കം കുറയ്ക്കുന്നു, പ്രായാധിക്യം തടയുന്നു, തലച്ചോറിലെ നാഡീകോശങ്ങൾ വർദ്ധിപ്പിക്കുന്നു. ധ്യാനം വളരെ പ്രയോജനപ്രദവും എന്നാൽ പണച്ചിലവ് തീരെ ഇല്ലാത്തതുമായ ക്രിയ ആണ് . അതുകൊണ്ടു തന്നെയാണ് ഈ കാലഘട്ടത്തിലും ധ്യാനം ജനപ്രീതിയുടെ ഔന്നിത്ത്യത്തിൽ എത്തി നിൽക്കുന്നത്.

ഒരിക്കൽ പോലും ധ്യാനം പരീക്ഷിക്കാത്തവർ അതിന് എങ്ങനെ തുടക്കം കുറിയ്ക്കും? ധ്യാനം ആരംഭിക്കുന്നതിനു മുൻപ് എന്തെല്ലാം വസ്തുതകൾ അറിഞ്ഞിരിക്കണം?

ധ്യാനത്തിന്റെ ഗുണങ്ങൾ അംഗീകരിക്കാത്ത പരിഷ്കാര സമ്പന്നർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ :

എന്താണ് ധ്യാനം?

വെറുതെ കണ്ണടച്ച് ഇരിക്കുന്നതാണോ ധ്യാനം? അതോ മനസ്സിനെ ഏകാഗ്രമാക്കുന്നതാണോ ധ്യാനം?

ഗുരുദേവ്  ശ്രീ ശ്രീ രവി ശങ്കർ പറയുന്നു, "ധ്യാനം മനസ്സിനെ അഗാധമായ വിശ്രമത്തിലേക്ക് നയിക്കുന്നു, അതേസമയം ജാഗ്രതയും ചേതനയും വർദ്ധിപ്പിക്കുന്നു". ധ്യാനം എന്നാൽ മനസ്സിന്റെ ഏകാഗ്രതയാണ് എന്ന പൊള്ളയായ വാദത്തെ അദ്ദേഹം തിരുത്തുന്നു. "ധ്യാനം എന്നാൽ ഏകാഗ്രതയിൽ നിന്ന് വിമുക്തമാകുക എന്നാണ്" - അദ്ദേഹം കൂട്ടി ചേർക്കുന്നു.

ധ്യാനത്തിലൂടെ നിങ്ങൾക്ക് എന്തെല്ലാം നേടാം എന്ന് അറിയുക.

ധ്യാനത്തിന്റെ ആദ്യ പാഠങ്ങൾ പുസ്തകത്തിൽ നിന്നും ലഭിക്കുമോ?

ഇല്ല! ധ്യാനത്തെ സംബന്ധിച്ച സിദ്ധാന്തങ്ങൾ മാത്രമേ പുസ്തകത്തിൽ നിന്നും ലഭിക്കുകയുള്ളു. അവയ്ക്കു അനുഭവം പകരുവാൻ ആകില്ല", എന്ന് പ്രജക്തി ദേശ്‌മുഖ്‌ , മെഡിറ്റേഷൻ ടീച്ചർ. "ഈ സിദ്ധാന്തങ്ങൾ ധ്യാനം എന്ന ക്രിയക്ക് ദോഷകരമായ ഒരു മുൻവിധി സൃഷ്ടിക്കുന്നു", അവർ കൂട്ടി ചേർക്കുന്നു.

ധ്യാനം തീരെ ശീലിച്ചിട്ടില്ലാത്തവർ  എങ്ങനെ അതിനു തുടക്കം  കുറയ്ക്കും ?

കണ്ണുകൾ അടച്ചു 10 മിനിറ്റ് ഇരിക്കുമ്പോൾ നിങ്ങളുടെ ശ്വാസോച്ഛാസം മാത്രം ശ്രദ്ധിക്കുക. വളരെ ലളിതമായ ഈ പ്രക്രിയയിലൂടെ ധ്യാനത്തിലേക്കുള്ള പ്രയാണം തുടങ്ങുകയായി. കൂടാതെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ധ്യാനം ചെയ്യുന്നത് വളരെ സഹായകരമാകുന്നു.

ധ്യാനത്തിന് മുൻപും പിൻപും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സുഗമമായ ധ്യാനത്തിന് താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

  • നിങ്ങൾ ധ്യാനത്തിനായി തെരഞ്ഞെടുത്ത മുറി വായുസഞ്ചാരം                ഉള്ളതായിരിക്കണം
  • നിങ്ങളുടെ സൗകര്യാർത്ഥം കസേരയിലോ പായയിലോ നട്ടെല്ല് നിവർത്തി, തോളുകൾ അയച്ചു, കണ്ണ് മൂടി ഇരിക്കുക
  • നിർദ്ദേശങ്ങൾ പിന്തുടർന്ന് അല്ലെങ്കിൽ സ്വയം ധ്യാനിക്കാം. സ്വയം ധ്യാനത്തിനിരിക്കുമ്പോൾ നിങ്ങളുടെ ശ്വാസോച്ഛാസം ശ്രദ്ധിക്കുക.
  • ധ്യാനത്തിന്റെ  അവസാനഘട്ടത്തിൽ സ്വന്തം ശരീരത്തെ കുറിച്ച് ബോധവാനായ ശേഷം മെല്ലെ കണ്ണുകൾ തുറക്കാം.

മുൻകരുതലുകൾ എന്തെല്ലാം?

  • ഭക്ഷണം കഴിച്ച ഉടനെയും ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപും ധ്യാനം ഒഴിവാക്കുക.
  • അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
  • ഫോൺ സ്വിച്ച് ഓഫ് ചെയ്യുക
  • ചുറ്റുപാടിൽ നിന്നും യാതൊരു സ്വൈരക്കേടും ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക

ധ്യാനിക്കുമ്പോൾ ചിന്തകൾ മനസ്സിനെ അലട്ടിയാൽ എന്ത് ചെയ്യണം?

തുടക്കത്തിൽ, അനാവശ്യ ചിന്തകൾ ഉയരുന്നത് സ്വാഭാവികം. അത്തരം ചിന്തകളെ അമർച്ച ചെയ്യേണ്ടതില്ല. എന്നാൽ അതിൽ ആസക്തനാകാനും പാടില്ല. പകരം ആ ചിന്തകളെ നീരീക്ഷിക്കു. ക്രമേണ അവ തനിയെ അപ്രത്യക്ഷമാകും.

ധ്യാനം വളരെ ശ്രമകരമായ ഒരു ഉദ്ധ്യമം ആണ് എന്ന് നിങ്ങൾക്ക്  തോന്നുന്നുണ്ടോ? അതോ ധ്യാനം കൂടുതൽ ആഴത്തിൽ അനുഭവിക്കണം എന്ന് ആഗ്രഹമുണ്ടോ? ഒരു വിദഗ്‌ദനിൽ നിന്നും സഹജ്  സമാധി ധ്യാനം പരിശീലിക്കൂ 

ലേഖനം : പ്രജക്തി ദേശ്‌മുഖ് , മെഡിറ്റേഷൻ ഫാക്കൽറ്റി മെംബർ, ആർട് ഓഫ് ലിവിങ്