യോഗ വഴി കുറെക്കൂടി ഓടൂ
"വേദനയില്ലേ,  ലഭവുമില്ല"
ഏഴു പ്രാവശ്യം മിസ്റ്റര്‍ ഒളിംബിയായ ആര്‍നോള്‍ഡ് ഷ്വാര്‍സെനെഗ്ഗര്‍ പറഞ്ഞ വാക്കുകള്‍, ഇന്നത്തെക്കാലത്ത് വ്യായാപനത്തെക്കുറിച്ചുള്ള സമീപനത്തിന്റെ നിര്‍വ്വചനമായിത്തീര്‍ന്നിരിക്കുന്നു. സാധാരണ ശൈലികള്‍ പോലെ ഇത് ചടുലവും, കൃത്യവുമാണ്. എന്നാല്‍ വേദന ആവശ്യമാണോ? വേദന കുറച്ച്, വ്യായാമത്തിന്റെ ഫലം പരമാവധിയാക്കാന്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയാണെങ്കിലോ.. അത് അവിശ്വസനീയമായ സത്യമാണോ?
അത്ഭുതമെന്നു പറയട്ടെ, അല്ല. ആരോഗ്യമുള്ള ശരീരത്തെക്കുറിച്ചാലോചിക്കുമ്പോള്‍ നമ്മളില്‍ മിക്കവരുടെയും മനസ്സില്‍ ഓട്ടം എന്ന ആശയമാണ് ഉദിക്കുക. ആവശ്യത്തിലധികം ഭാരം ശരീരത്തില്‍ നിന്ന് കളയാന്‍, ഉള്ള ഏറ്റവും സാധാരണവും പണച്ചെലവില്ലാത്തതുമായ വഴിയാണിത്. ഇത് കരുത്തും വര്‍ദ്ധിക്കുന്നു. വിജയിക്കാനുള്ള ഉത്തമ മാര്‍ഗ്ഗം.
എന്നാല്‍ ശ്രദ്ധാപൂര്‍വ്വം കാല്‍വെയ്ക്കൂ. ഓട്ടം എന്നാല്‍ ഇടുപ്പ്, തുടകള്‍, കാല്‍മുട്ടുകള്‍, കാലുകള്‍, കണങ്കാല്‍, പാദങ്ങള്‍ എന്നിവയ്ക്ക് പരുക്കുകള്‍ ഉണ്ടാകുക എന്നാണര്‍ത്ഥം. പല പരിശീലകരും ശരീരം വലിച്ചുപിടിക്കുന്ന വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കുമെങ്കിലും അതുകൊണ്ട് മാത്രം കാര്യമില്ല. ഒരു ഓട്ടക്കാരനെന്ന നിലയ്ക്ക്, ശ്രീ ശ്രീ യോഗപോലുള്ള കോഴ്‌സ് വഴി, ചില യോഗാസനങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. പരിമിതികള്‍ക്കപ്പുറമെത്തുന്നതിന് ആസനങ്ങള്‍ എങ്ങനെ സഹായകമാകുമെന്നറിയാന്‍ അതിലൂടെ സാധിക്കും. പുരാതനമായ ഈ യോഗാസനങ്ങള്‍ ചെയ്ത് വിശ്രാന്തിയനുഭവിക്കുന്നതു വഴി ട്രെഡ്മില്ലില്‍ നിങ്ങള്‍ക്കുള്ള പരിധികള്‍ കുറേക്കൂടി വിശാലമായിത്തീരുന്നു.
ഓട്ടക്കാര്‍ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലളിതങ്ങളായ 10 ആസനങ്ങള്‍, നിങ്ങളുടെ ശരീരത്തെ ഓടാന്‍വേണ്ടി തയ്യാറാക്കുന്നു.
1.ബട്ടര്ഫ് ളൈ പോസ്
ഇത് തുടയുടെ ഉള്‍ഭാഗം, ഒടി, തുടയുടെ പിന്‍ഭാഗത്തെ ഞരമ്പുകള്‍, ത്വക്ക് എന്നിവ വലിച്ചുപിടിക്കാന്‍ സഹായിക്കുന്ന ആസനമാണ്. മാത്രമല്ല ഇടുപ്പിലെയും, ഒടിയിലെയും പേശികള്‍ ഇതുവഴി കുറെക്കൂടി അയവുള്ളതായിത്തീരുന്നു.
നട്ടെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തി, നട്ടെല്ലിനെ കൂടുതല്‍ മെരുക്കമുള്ളതാക്കിത്തീര്‍ക്കുന്ന ആസനമാണിത്.
3.ഹസ്തപാദാസനം
ശരീരത്തിന്റെ പുറകുവശത്തെ പേശികള്‍ വലിച്ചുപിടിച്ച്, വയറിലെ അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി, നട്ടെല്ലിനെ കൂടുതല്‍ മെരുക്കമുള്ളതാക്കിതീര്‍ക്കാന്‍ ഈ ആസനത്തിലൂടെ കഴിയുന്നു.
4.പ്രസരിത പാദഹസ്താസനം
പ്രസരിത പാദഹസ്താസനം, തുടയുടെ പിന്നിലുള്ള ഞരമ്പുകളും കാലുകളും, പാദങ്ങളും വലിച്ചുപിടിക്കാന്‍ സഹായിക്കുന്നു. ഇത് നട്ടെല്ലിന്റെ നീളം കൂട്ടി, വയറ് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
5.ത്രികോണാസനം
ത്രികോണാസനം കാലുകളും, കാല്‍മുട്ടുകളും, കാല്‍വണ്ണയും, കൈകളും നെഞ്ചും ശക്തിപ്പെടുത്തുന്നു. ഇടുപ്പിനെയും,ഒടിയെയും, തുടയ്ക്കു പിന്നിലുള്ള ഞരമ്പുകളെയും, കാല്‍വണ്ണകളെയും, തോളുകളെയും, നട്ടെല്ലിനെയും നീട്ടിപ്പിടിച്ച് തുറപ്പിക്കുന്നു. മാനസികവും ശാരീരികവുമായ സന്തുലനാവസ്ഥ വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
6.വൃക്ഷാസനം
വൃക്ഷാസനം കാലുകള്‍ക്ക് ശാന്തി നല്‍കി ബാലന്‍സ് മെച്ചപ്പെടുത്തി, ഇടുപ്പ് തുറപ്പിക്കുന്നു. മാത്രമല്ല, ഇത് ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ഓടുന്നയാളുടെ മനസ്സിന് സമനിലയും, സന്തുലനാവസ്ഥയും ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു.
7.വീരഭദ്രാസനം
കൈകള്‍, നട്ടെല്ലിന്റെ അടിവശം, കാലുകള്‍ എന്നിവ ശക്തിപ്പെടുത്താന്‍ വീരഭദ്രാസനം സഹായിക്കുന്നു. മാത്രമല്ല, ഇത് കരുത്ത് വര്‍ദ്ധിപ്പിക്കുകയും, ശരീരത്തിന് സന്തുലനാവസ്ഥ നല്കുകയും ചെയ്യുന്നു.
8.കോണാസനം
ശരീരത്തിന്റെ വശങ്ങളും നട്ടെല്ലും നിവര്‍ത്താന്‍ കോണാസനം സഹായിക്കും. ഇത് കൈകളും, കാലുകളും, വയറിലെ അവയവങ്ങളും ശക്തമാക്കുകയും ചെയ്യുന്നു.
പൂര്‍വ്വോത്തനാസനം ഇടുപ്പും, കാലുകളും നിവര്‍ത്തുകയും കൈക്കുഴ, തോളുകള്‍, പുറം, നട്ടെല്ല് എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
10.ഉത്കടാസനം
ഉത്കടാസനം നട്ടെല്ലിനും, ഇടുപ്പിനും വ്യായാമം നല്‍കുന്നു. അത് തുട, കണങ്കാലുകള്‍, കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലെ പേശികള്‍ ബലപ്പെടുത്തുകയും ചെയ്യുന്നു.
ഓട്ടം വളരെ ആരോഗ്യകരമായ വ്യായാമമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യം നല്‍കുകയും കരുത്ത് വര്‍ദ്ധിപ്പിക്കുകയും  ചെയ്യുന്നു. നിങ്ങള്‍ക്ക് ഓടാന്‍ ഇഷ്ടമാണെങ്കില്‍, അതതു സ്ഥലങ്ങളിലെ ഓട്ട ഗ്രൂപ്പുകളില്‍ അംഗമായി, മാരത്തോണില്‍ വരെ പങ്കെടുക്കാന്‍ കഴിയും. ഓടാനുള്ള ആവേശം യോഗയുമായി  കൂട്ടിയിണക്കുകയാണെങ്കില്‍ അത് ഓട്ടം ആസ്വദിക്കാനുള്ള നിങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കും.