ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ മനുഷ്യസ്നേഹിയായ ഒരു നേതാവും, ആത്മീയ ഗുരുവും, ശാന്തിദൂതനുമാണ്. പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ലോകം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് , ആർട്ട് ഓഫ് ലിവിങിന്റെ സേവനപ്രവർത്തനങ്ങളിലൂടെയും, പരിപാടികളിലൂടെയും ലോകത്തിലെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ഒരുമിപ്പിച്ചിട്ടുണ്ട്.
ആരംഭം
ദക്ഷിണേന്ത്യയിൽ 1956 ൽ ജനിച്ച ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ, പ്രതിഭാധനനായ ഒരു കുട്ടിയായിരുന്നു. നാലു വയസ്സായപ്പോഴേയ്ക്കും അദ്ദേഹത്തിന് ഭഗവദ്ഗീത മന: പാഠമായിരുന്നു, ഒപ്പം പലപ്പോഴും ധ്യാനനിരതനായി കാണപ്പെട്ടു. ഗുരുദേവിന്റെ ആദ്യത്തെ ആചാര്യനായ സുധാകർ ചതുർവേദിയ്ക്ക് മഹാത്മാഗാന്ധിയായി നല്ല അടുപ്പമായിരുന്നു. 1973 ൽ, 17 വയസ്സായപ്പോഴേയ്ക്കും അദ്ദേഹം, വൈദിക സാഹിത്യത്തിലും ഫിസിക്സിലും ബിരുദം നേടി.


World Meditation Day
● Livewith Gurudev Sri Sri Ravi Shankar
● Liveat 8:00 pm IST on 21st December
ആർട്ട് ഓഫ് ലിവിങ് കൂടുതലും ഒരു തത്വമാണ്, ജീവിതം അതിന്റെ സമ്പൂർണ്ണ തയിൽ ജീവിക്കണമെന്ന തത്വമാണ്. ഇത് സംഘടനയെന്നതിനെക്കാൾ ഉപരി ഒരു പ്രസ്ഥാനമാണ്. അവനവനിൽ തന്നെ ശാന്തി കണ്ടെത്തി, വ്യത്യസ്ത സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, മതങ്ങൾ, ദേശങ്ങൾ, എന്നിവയെ ഒരുമിപ്പിക്കുക എന്നതാണ് ഇതിന്റെ കാതലായ മൂല്യം. എല്ലായിടത്തും മനുഷ്യജീവിതത്തെ ഉയർത്താനുള്ള ഓർമ്മപ്പെടുത്തലാണിത്.
- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ആർട്ട് ഓഫ് ലിവിങിന്റെയും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹ്യൂമൺ വാല്യൂസിന്റെയും രൂപീകരണം
ഗുരുദേവ് ആർട്ട് ഓഫ് ലിവിങിനെ അന്താരാഷ്ട്രവും, ലാഭേച്ഛയില്ലാത്തതുമായ ഒരു വിദ്യാഭ്യാസ മനുഷ്യസ്നേഹസംഘടനയായി രൂപീകരിച്ചു. അതിന്റെ വിദ്യാഭ്യാസപരവും , ആത്മവികസനം ലക്ഷ്യമാക്കിയുള്ളതുമായ പരിപാടികൾ , പിരിമുറുക്കം ഇല്ലാതാക്കാനും, സ്വാസ്ഥ്യം വളർത്താനും ഉതകുന്ന ശക്തമായ വഴികളാണ്. ഒരു പ്രത്യേക ജനവിഭാഗത്തിനു മാത്രമല്ലാതെ, ആഗോളതലത്തിൽതന്നെ ഫലപ്രദമായ ഈ പരിപാടികൾ എല്ലാവരെയും ആകർഷിക്കുന്നു. ഇന്ന് 180 രാജ്യങ്ങളിൽ ആർട്ട് ഓഫ് ലിവിങ് പരിപാടികൾ നടത്തി വരുന്നു. 1997 ൽ ഗുരുദേവ് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹ്യൂമൺ വാല്യൂസും(IAHV ) രൂപീകരിച്ചു. ഇത് ആർട്ട് ഓഫ് ലിവിങിന്റെ ഒരു സഹോദരസംഘടനയാണ്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള വികസന പരിപാടികളെ ഏകോപിപ്പിക്കുകയും, മാനുഷിക മൂല്യങ്ങൾ പോഷിപ്പിക്കുകയും, സംഘട്ടനങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുൻകൈ എടുക്കുകയും ചെയ്യുന്നു.
സേവനത്തിന് പ്രചോദനം, ജ്ഞാനത്തിന് ആഗോളവത്കരണം

അറിയപ്പെടുന്ന മനുഷ്യസ്നേഹിയായ ഗുരുദേവിന്റെ സേവന പരിപാടികൾ വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിലുള്ളവർക്ക് സഹായമരുളിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുടെ ഇരകൾ, തീവ്രവാദി ആക്രമണങ്ങളും, യുദ്ധങ്ങളും അതിജീവിച്ചവർ, പാർശ്വവല്ക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള കുട്ടികൾ, സംഘട്ടനങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങൾ, തുടങ്ങി പല വിഭാഗങ്ങളിൽ പെട്ടവർ ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പ്രഭാവം, അനേകം വളന്റിയർമാരിലൂടെ , ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള സേവനത്തിന്റെ അല സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തിലെ സംഘർഷം നിറഞ്ഞ മേഖലകളിൽ വളന്റിയർമാർ ഈ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നു.
ആത്മീയ ആചാര്യൻ എന്ന നിലയിൽ, ഗുരുദേവ് യോഗയുടെയും, ധ്യാനത്തിന്റെയും പാരമ്പര്യം വീണ്ടും ജ്വലിപ്പിച്ച് , ഇരുപത്തി ഒന്നാം നൂറ്റാണ്ടിന് പ്രസക്തമായ രീതിയിൽ തയ്യാറാക്കിയിട്ടുണ്ട്. പുരാതന ജ്ഞാനം പുനരുജ്ജീവിപ്പിക്കുന്നതിനുപരി , വ്യക്തിപരവും സാമൂഹികവുമായ മാറ്റത്തിനുതകുന്ന, പുതിയ പ്രക്രിയകൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഇവയിലൊന്നായ സുദർശനക്രിയ, കോടിക്കണക്കിന് ആളുകൾക്ക് പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കാനും, ഉള്ളിലെ ഊർജ്ജസ്രോതസ്സുകളും, ദൈനംദിന ജീവിതത്തിൽ ആന്തരിക മൗനത്തിന്റെ ഇടവും കണ്ടെത്താനും സഹായിച്ചിട്ടുണ്ട്.
ശാന്തിസ്വരൂപം

പൊതുവേദികളിലും, സമ്മേളനങ്ങളിലും, അഹിംസയെക്കുറിച്ചുള്ള തന്റെ ദർശനങ്ങൾ, പങ്കുവെച്ചുകൊണ്ട് , ലോകത്തിലെമ്പാടും ഒരു ശാന്തിദൂതനെന്ന നിലയിൽ , സംഘട്ടനനിവാരണത്തിൽ പ്രധാന പങ്കാണ് ഗുരുദേവ് വഹിക്കുന്നത്. നിഷ്പക്ഷത പുലർത്തുന്ന ആളായി അറിയപ്പെടുന്ന അദ്ദേഹം, ശാന്തി എന്ന ഒരൊറ്റ ലക്ഷ്യത്തോടെ പ്രവർത്തിച്ച് , ആളുകൾക്ക് പ്രതീക്ഷ നൽകുന്നു. കൊളംബിയ, ഇറാഖ് , ഐവറി കോസ്റ്റ്, കാശ്മീർ, ബീഹാർ , എന്നിവിടങ്ങളിൽ സന്ധിസംഭാഷണത്തിനായി , സംഘട്ടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുവന്നതിൽ, അദ്ദേഹം പ്രത്യേകം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തന്റെ പ്രവർത്തനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും , മാനുഷിക മൂല്യങ്ങളെ പോഷിപ്പിച്ചുകൊണ്ടിരിക്കണമെന്നും,, നമ്മളെല്ലാം ഒരൊറ്റ കുടുംബമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വീണ്ടും വീണ്ടും ഉദ്ബോധിപ്പിക്കുന്നു. മതഭ്രാന്തിനു പരിഹാരമായി , വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ഐക്യവും, വ്യത്യസ്ത സംസ്കാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസവുമാണ് അദ്ദേഹത്തിന്റെ , ശാന്തിസ്ഥാപന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവ.
മാനുഷിക മൂല്യങ്ങളുടെയും, സേവനത്തിന്റെയും പുനരുജ്ജീവനത്തിലൂടെ, ലോകത്തിലെമ്പാടും കോടിക്കണക്കിന് ജീവിതങ്ങളെ ഗുരുദേവ് സ്പർശിച്ചിട്ടുണ്ട്. സംഘർഷ വിമുക്തവും, ഹിംസാവിമുക്തവുമായ ഒരു ഏകലോകകുടുംബം എന്ന സന്ദേശത്തിന്റെ തിരി ഗുരുദേവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.