പ്രോഗ്രാമുകളിൽ എന്താണ് പഠിപ്പിക്കുന്നത്?

ഹോളിസ്റ്റിക്സ് സൊല്യൂഷൻസ്
ഞങ്ങളുടെ സംയോജിതവും സമഗ്രവുമായ പഠന പാഠ്യപദ്ധതി വിദ്യാർത്ഥികളുടെ വിജയത്തിന് ആവശ്യമായ പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നു - ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്, ആരോഗ്യകരമായ ജീവിതശൈലി.

ആരോഗ്യമുള്ള ശരീരം
ശാരീരിക ക്ഷമതയെ പ്രോത്സാഹിപ്പിക്കുന്നതിനും ശരീരത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള യോഗ ആസനങ്ങൾ, വ്യായാമങ്ങൾ, നുറുങ്ങുകൾ എന്നിവയുടെ പരമ്പര. പോഷകസമൃദ്ധമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സംവേദനാത്മക ചർച്ചകൾ.

ആരോഗ്യമുള്ള മനസ്സ്
സമ്മർദ്ദം, കോപം, വിഷാദം എന്നിവ കുറയ്ക്കുന്ന ശ്വസനരീതികൾ; ഒപ്പം ഫോക്കസ് മെച്ചപ്പെടുത്തുക. ശാന്തമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും മാനുഷിക മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന വിശ്രമ വ്യായാമങ്ങൾ.

ആരോഗ്യകരമായ ജീവിത
ജീവിത നൈപുണ്യങ്ങളുടെ സാമൂഹിക-വൈകാരിക പഠനത്തിനായുള്ള ടീം വ്യായാമങ്ങളും ചർച്ചകളും. വികാര-നിയന്ത്രണം, പ്രശ്‌നപരിഹാരം, നല്ല തീരുമാനമെടുക്കൽ, സമപ്രായക്കാരുടെ സമ്മർദ്ദം കൈകാര്യം ചെയ്യൽ എന്നിവ പ്രയോജനങ്ങളിൽ ഉൾപ്പെടുന്നു.
ജീവിതം മാറ്റുന്ന ശ്വസന സാങ്കേതികത
സുദർശൻ ക്രിയ
കുറെക്കൂടി മികച്ച പ്രകടനം. സംഗീതത്തോടുള്ള എന്റെ താല്പര്യം വർദ്ധിച്ചിരിക്കുന്നു. സ്പോർട്സിലും, പഠനത്തിലും ഞാൻ മെച്ചപ്പെട്ടിരിക്കുന്നു. വളരെ രസകരമായിരുന്നു

അമയ്, 10
വിദ്യാർത്ഥി
ആത്മവിശ്വാസം വർദ്ധിച്ചു. ഞാൻ എന്റെ സഹപാഠികളോടുപോലും സംസാരിച്ചിരുന്നില്ല. ഇന്ന് എനിക്ക് ആത്മവിശ്വാസത്തോടെ അസംബ്ലിയിൽ പ്രസംഗിക്കാൻ കഴിയുന്നു!

മീര, 13
വിദ്യാർത്ഥി
ഞാൻ ഉപയോഗപ്രദമായ പല ജീവിതപാഠങ്ങളും പഠിച്ചു. ഗുരുദേവിനെപ്പോലെ എനിക്ക് എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കൊണ്ടു വരണം, അവരെ സന്തോഷമുള്ളവരാ ക്കണം.

അക്ഷയ്, 16
വിദ്യാർത്ഥി
കുറെക്കൂടി മെച്ചപ്പെട്ട, ആത്മവിശ്വാസമുള്ള എന്നെ ഞാൻ കണ്ടെത്തി. ഞാൻ സ്ഥിരമായി സുദർശനക്രിയ പരിശീലിക്കുന്നു. ഇത് കാരണം എന്റെ ഏകാഗ്രതയും, പഠനമികവും വർദ്ധിച്ചിരിക്കുന്നു.

ശ്രിയ, 15
വിദ്യാർത്ഥി
സ്ഥാപകൻ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
സ്കൂളുകൾക്കായുള്ള പ്രോഗ്രാമുകൾ

ഉത്കർഷ് യോഗ
ഇത് ശാരീരികവും, വൈകാരികവും, സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മേധ യോഗ ലെവൽ 1
പിരിമുറുക്കങ്ങളെ കൈകാര്യം ചെയ്യാൻ,ശ്രദ്ധ മെച്ചപ്പെടുത്താൻ, കോപം നിയന്ത്രിക്കാൻ.

