
നോ യുവർ ചൈൽഡ് (KYC)
നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം മനസ്സിലാക്കൂ
മാനസികാരോഗ്യത്തിനെപ്പറ്റിയും മക്കളെ വളർത്തുന്നതിനെപ്പറ്റിയും ഉള്ള ഗവേഷണങ്ങളെക്കുറിച്ച് അറിയൂ.
രജിസ്റ്റർ ചെയ്യുകഎന്താണ് ഞാൻ പഠിക്കുക?

കുട്ടികളുടെ പെരുമാറ്റം
വ്യത്യസ്ത സാഹചര്യങ്ങളിൽ നിങ്ങളുടെ കുട്ടി എങ്ങനെ ചിന്തിക്കുന്നു എന്നത് മനസ്സിലാക്കൂ

ഫലപ്രദമായ ആശയവിനിമയം
നിഷേധാത്മകമായ എടുത്തുചാട്ടങ്ങൾക്ക് പകരം സകാരാത്മകമായ പ്രതികരണങ്ങൾ സൃഷ്ടിക്കൂ

വ്യക്തിത്വ വികസനം
ബുദ്ധിപരമായ ഉണർവ്വും സാമുദായിക അവബോധവും, സംവേദനക്ഷമതയുമുള്ള കുഞ്ഞുങ്ങളെ / കൗമാരക്കാരെ എങ്ങനെ വാർത്തെടുക്കാം എന്നത് മനസ്സിലാക്കൂ

മൂല്യബോധമുള്ള രക്ഷാകർതൃത്വം
എല്ലാം കാലത്തും നിലനിൽക്കുന്ന മൂല്യബോധം നിങ്ങളുടെ കുഞ്ഞിന് നൽകൂ
എന്തുകൊണ്ടാണ് രക്ഷാകർതൃത്വ പഠനം ഇത്ര പ്രാധാന്യമർഹിക്കുന്നത്?
ശരിയായ ഒരു രക്ഷാകർത്താവ് ആകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദങ്ങളിൽ ഒന്നാണ്. നിങ്ങൾ ഏറ്റെടുത്തേക്കാവുന്ന ചുമതലകളിൽ ഏറ്റവും പ്രധാനപ്പെട്ടതും അതു തന്നെ. ഇന്ന് ഭക്ഷണവും വസ്ത്രവും താമസസൗകര്യവും വിദ്യാഭ്യാസവും നൽകുക എന്നതിലുപരി ഒരു രക്ഷാകർത്താവ് ആകുക എന്നത് വളരെ പ്രധാനമാണ്.
നിങ്ങളുടെ നിയമങ്ങൾ അനുസരിക്കുക മാത്രം ചെയ്യുന്ന പാവകൾ അല്ല കുഞ്ഞുങ്ങൾ. ഈയൊരു ബന്ധത്തിനു പിന്നിൽ പ്രവർത്തിക്കുന്ന കാര്യങ്ങൾ ഒരിക്കലും അത്ര സരളമല്ല. വേഗതയും, സാങ്കേതികതയും ഏറിയതും, സ്വയം പര്യാപ്തവുമായ അണുകുടുംബങ്ങൾ , ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ , അനുഭവസമ്പന്നരായ മുതിർന്നവരുടെ ഉപദേശങ്ങൾ രക്ഷാകർത്താക്കൾക്ക്
ലഭിക്കാതെ പോകുന്നു. ഇതിന് തീർച്ചയായും ഒരു കൈത്താങ്ങ് നല്ലതാണെന്ന് മാത്രമല്ല അത്യാവശ്യംകൂടി ആണ് . ഇത് മനസ്സിൽ വെച്ചു കൊണ്ടാണ് ഞങ്ങൾ ,നിങ്ങളുടെ കുട്ടിയെ അറിയൂ ,നിങ്ങളുടെ കൗമാരക്കാരെ അറിയൂ എന്ന പഠനശില്പശാല രൂപപ്പെടുത്തിയത്.
ഇത് വളരെ ഉപയോഗപ്രദമായ പരിപാടിയായിരുന്നു. ഞങ്ങളുടെ ആശയവിനിമയം ഇനി തീർച്ചയായും മെച്ചപ്പെടും. എങ്ങനെ പെരുമാറണം എന്നും, അവരെ എങ്ങനെ പെരുമാറാൻ നയിക്കണമെന്നും ഉള്ള ഒരു പട്ടിക ഞങ്ങൾ തയ്യാറാക്കും. അങ്ങനെ അവരുടെ വേരുകൾ ദൃഢമാകാൻ സഹായിക്കും.

വസുധ
നോ യുവർ ചൈൽഡ് ൽ പങ്കെടുത്ത അമ്മ
മുമ്പ് ഞങ്ങൾ പ്രശ്നം മനസ്സിലാക്കിയിരുന്നു, എന്താണ് പ്രശ്നം എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, പക്ഷേ, അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലായിരുന്നു. സംസ്കാരസമ്പന്നനായ നല്ല ഒരു വ്യക്തിയെ വളർത്തിക്കൊണ്ടുവരാൻ ഈ ശില്പശാല എന്നെ സഹായിക്കും.

രശ്മി
നോ യുവർ ചൈൽഡ് ൽ പങ്കെടുത്ത അമ്മ
KYT ശരിക്കും എന്റെ കണ്ണുകൾ തുറപ്പിച്ചു. താങ്കൾ ഒരു ചോദ്യത്തിന് പോലും ഉത്തരം തരാതിരുന്നിട്ടില്ല. ഞാൻ എന്റെ ഭർത്താവിനെയും ഇതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ അച്ഛനമ്മമാർ ഇത് ഒരുമിച്ചു ചെയ്യുകയാണെങ്കിൽ അവർ ഒരേ തലത്തിലേക്ക് എത്തും.

ആകാംക്ഷ
നോ യുവർ ടീൻ ൽ പങ്കെടുത്ത അമ്മ
സ്ഥാപകൻ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
എനിക്ക് ഈ കോഴ്സ് ചെയ്യണമെന്നുണ്ട്. പക്ഷേ…
കുട്ടികളെ വളർത്താൻ നമുക്ക് ശരിക്കും ഒരു ശില്പശാലയുടെ ആവശ്യമുണ്ടോ? തലമുറകളായി രക്ഷാകർത്താക്കൾ തന്നെത്താൻ ഇത് നിർവഹിച്ചുപോരുകയായിരുന്നു..
ഇതിനു വിപരീതമായി അണു കുടുംബങ്ങൾ എന്നത് ഇന്നത്തെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ മുതിർന്ന തലമുറയിൽ ഉള്ളവർക്ക് കുടുംബത്തിൽ അവരെക്കാൾ മുതിർന്നവർ ഉണ്ടായിരുന്നു. എല്ലാ കുടുംബാംഗങ്ങളും അനുസരിച്ച് പോരുന്ന നിയമങ്ങൾ ഉണ്ടായിരുന്നു.
ഇന്നത്തെ ആഗോളവല്ക്കരിക്കപ്പെട്ടതും, ഉദാരവൽക്കരിക്കപ്പെട്ടതും ആയ ലോകത്തിലെ അതിർവരമ്പുകൾ അത്ര വ്യക്തമല്ല. ഓരോരുത്തരും അവനവന്റെനിയമങ്ങളും അഭിപ്രായങ്ങളും അനുസരിച്ച് ജീവിക്കുന്നു. പുതിയ തലമുറയുടെ വെല്ലുവിളികളും പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ അവസ്ഥയിൽ ഈ ശിൽപ്പശാല ശരിയായിട്ടുള്ള ഒരു ദിശ കാണിച്ചു കൊടുക്കാൻ വളരെ സഹായിക്കുന്നു. ഇരുട്ടിലെ വെളിച്ചമായി നിലനിൽക്കുന്നു.
എനിക്ക് കുട്ടികളെ വളർത്താനുള്ള പ്രശ്നങ്ങളെ സഹായിക്കാൻ ഈ രണ്ടു മണിക്കൂറ് കൊണ്ടുള്ള ശില്പശാലയ്ക്ക് സാധിക്കുമോ
കുട്ടികളെ വളർത്തുക എന്നത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ ഈ രണ്ടു മണിക്കൂറിൽ കുട്ടികളുടെ പെരുമാറ്റ രീതികളുടെ മൂലകാരണത്തെ നാം അപഗ്രഥിക്കുന്നു. ഇത് കുട്ടികളുടെ കഴിവുകളെ ഏറ്റവും കൂടുതൽ പുറത്തുകൊണ്ടുവരാൻ ഉള്ള അറിവ് രക്ഷാകർത്താക്കൾക്ക് നൽകും. നിങ്ങളുടെ കുട്ടികൾ അല്ലെങ്കിൽ കൗമാരക്കാർ പ്രായപൂർത്തിയിലേക്ക് അടുക്കുമ്പോൾ അവരുമായിട്ടുള്ള നിങ്ങളുടെ ബന്ധങ്ങൾ സുന്ദരമായി നിലനിർത്താനുള്ള അറിവുകൾ ഈ ശിൽപ്പശാല നിങ്ങൾക്ക് നൽകുന്നു.
ഏതെല്ലാം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാണ് ഈ ശില്പശാല എന്നെ സഹായിക്കുന്നത്
സാധാരണ പ്രശ്നങ്ങൾ ആയ ഭക്ഷണരീതികൾ, പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, ജോലികൾ തിരഞ്ഞെടുക്കൽ, മുതിർന്നവരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ, ആശയവിനിമയത്തിലെ അപാകതകൾ, സോഷ്യൽ മീഡിയ യിൽ കൂടുതൽ സമയം ചെലവഴിക്കുക തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും പറ്റി ഒരു തിരിച്ചറിവ് നിങ്ങൾക്ക് ലഭിക്കുന്നു. ശില്പശാല ആശയവിനിമയപ്രാധാന്യമുള്ള ഒരു പരിപാടിയാണ്. ബാല്യത്തിലെയും കൗമാരത്തിലേയും സാധാരണയായി ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
എൻറെ കുട്ടികളെയും ഈ ശില്പശാലയിലേക്ക് കൊണ്ടുവരാമോ?
ഇത് രക്ഷിതാക്കൾക്ക് മാത്രമുള്ള ഒരു ശില്പശാലയാണ്.
ഒരുപാട് വെല്ലുവിളികളെ നേരിടുന്ന ഒരു ജോലി ചെയ്യുന്ന രക്ഷകർത്താവാണ് ഞാൻ. ഈ ശില്പശാലയിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ എനിക്ക് മറ്റാരുടെയെങ്കിലും സഹായം ആവശ്യമായി വരുമോ?
ഈ ശില്പശാലയിൽ നിന്ന് നിങ്ങൾ ആർജ്ജിക്കുന്ന അറിവുകൾ നിങ്ങളുടെ ജോലിയിലെ സമ്മർദ്ദങ്ങളെയും രക്ഷാകർതൃത്വത്തിലെ വെല്ലുവിളികളെയും ഒരുമിച്ചു കൊണ്ടുപോകാൻ നിങ്ങളെ കൂടുതൽ പ്രാപ്തരാക്കുന്നു. സ്നേഹത്തോടെയും ധാരണയോടെയും നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇതിൽ നിന്ന് ലഭിക്കുന്നു
എൻറെ കുട്ടിക്ക് കഠിനമായ എ ഡി എച്ച് ഡി ഉണ്ടെന്നിരിക്കട്ടെ. അതിന് ഈ ശില്പശാല എനിക്ക് സഹായകമാകുമോ
ഈ സാഹചര്യത്തിൽ നിങ്ങളുടെ കൗൺസലറുടെ ഉപദേശം തേടുന്നതായിരിക്കും ഉത്തമം. എങ്കിലും കുട്ടികളിലെ പല പെരുമാറ്റങ്ങളുടെയും അപഗ്രഥനം നിങ്ങളുടെ കുട്ടിയെ കൂടുതൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. കുട്ടിയോടുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ ഇത് സഹായിക്കുകയും ചെയ്യും.
എന്റെ കുട്ടിക്ക് കൗൺസലിംഗ് വേണോ എന്ന കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലാണ്.
കെവൈസി/കെ വൈ ടി ശില്പശാല നിങ്ങളുടെ കുഞ്ഞിൻറെ വിഷമം പിടിച്ച പെരുമാറ്റങ്ങളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന ഉത്തരങ്ങൾ ഇതുവഴി നിങ്ങൾക്ക് ലഭിച്ചു എന്നും വരാം.
ഓൺലൈൻ സ്കൂൾ പഠനം എന്റെ കുഞ്ഞിനെ കീഴടക്കിയിരിക്കുന്നു. ഇൻറർനെറ്റിലെ കളികൾ ക്ക് അവൻ അടിമയായിരിക്കുന്നു. എന്തുചെയ്യണമെന്ന നിർദ്ദേശം ഈ ശില്പശാല എനിക്ക് തരുമോ?
കൗമാരക്കാരിലും കുട്ടികളിലും കാണുന്ന ഈ അടിമസ്വഭാവം ആഴമേറിയ വൈകാരിക തലത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് ഉടലെടുക്കുന്നതാണ്. അതിന്റെ കാരണങ്ങളെപ്പറ്റി അറിയുന്നതിന് ഈ ശില്പശാല നിങ്ങളെ സഹായിക്കും. കുട്ടികളുടെയും കൗമാരക്കാരുടെയും ഈ കോഴ്സ് , ദീർഘകാല അടിമത്തത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനു വേണ്ടി ഞങ്ങൾ ശുപാർശ ചെയ്യുന്നു.
എനിക്കുള്ളത് ഒരു പ്രത്യേക കുട്ടിയാണ്. ശില്പശാല എന്നെ സഹായിക്കുമോ
പ്രത്യേകതകൾ ഉള്ള കുട്ടികളുടെ അച്ഛനമ്മമാർക്ക് വളരെയധികം ക്ഷമയും കരുണയും ശുഭാത്മകതയും ഊർജ്ജവും ആവശ്യമാണ്. നിങ്ങളുടെ കുട്ടിയുടെ ദിനചര്യയിൽ നല്ല ഘടകങ്ങൾ ഉൾപ്പെടുത്താൻതീർച്ചയായും ഈ ശില്പശാല നിങ്ങളെ സഹായിക്കും. അച്ഛനമ്മമാരുടെ ദിനങ്ങൾ കൂടുതൽ ഫലവത്താക്കാൻ സമ്മർദ്ദങ്ങളെ കുറയ്ക്കാനുള്ള പദ്ധതികൾ പഠിക്കാനായിഞങ്ങൾ ശുപാർശ ചെയ്യുന്നു.
മഹാമാരി എന്റെ കുട്ടിയുടെ പെരുമാറ്റത്തിലും ദിനചര്യയിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലാത്ത ഈ സാഹചര്യങ്ങളിൽ ഞാൻ കാണുന്ന നിഷേധാത്മകമായ പല മാറ്റങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. ഈ ശില്പശാല എന്നെ സഹായിക്കുമോ?
തീർച്ചയായും. നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റങ്ങളുടെ മൂല കാരണം അറിയാൻ ഈ ശില്പശാല നിങ്ങളെ സഹായിക്കുന്നു എന്നു മാത്രമല്ല അവരുടെ ദിനചര്യയിൽ ശുഭാത്മകമായ മാറ്റങ്ങൾ തിരഞ്ഞെടുക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു. മഹാമാരി കാരണമായാലും,വളർച്ചയുടെ പലപല ഘട്ടങ്ങളിലും ഉയർന്നുവരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ആരിലും ,അത് മനസ്സിലാക്കാൻ ഈ പരിപാടി നിങ്ങളെ സഹായിക്കും.