സുദർശൻക്രിയ™

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയ ശക്തമായ ഒരു ശ്വസന പ്രക്രിയ


എനിക്ക് പഠിക്കണം

ശരീരത്തിനെയും മനസ്സിനെയും വികാരങ്ങളെയും സമന്വയത്തിൽ കൊണ്ടുവരാനായി സുദർശൻ ക്രിയ ശ്വാസത്തിന്റെ സ്വാഭാവികമായ പ്രത്യേക താളങ്ങൾ ഉപയോഗപ്പെടുത്തുന്നു. അതുല്യമായ ഈ ശ്വസന പ്രക്രിയ പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനോടൊപ്പം ക്ഷീണം, ദേഷ്യം ദുഃഖം മുതലായ നിഷേധ വികാരങ്ങൾ ശമിപ്പിക്കുകയും, നിങ്ങൾക്ക് ഊർജ്ജസ്വലതയും,ശ്രദ്ധയും നൽകുകയും ഒപ്പം പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.

ശരീരത്തിനും മനസ്സിനും ഇടയിലുള്ള അത്യാവശ്യമായ ഒരു കണ്ണിയാണ് ശ്വാസം എന്ന് ഗവേഷണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ഓരോ വികാരത്തിനും ഓരോ പ്രത്യേക ശ്വസന രീതിയുണ്ട്. ഉദാഹരണത്തിന്,നാം ദേഷ്യപ്പെട്ടിരിക്കുമ്പോൾ ശ്വാസം ഹ്രസ്വമാകുന്നു .എന്നാൽ നാം ദുഃഖിച്ചിരിക്കുമ്പോൾ ശ്വാസം ദീർഘമാകുന്നു.

ഇത് തിരിച്ചും സത്യമാണ്. ഒരു പ്രത്യേക രീതിയിൽ ഉള്ള ശ്വസനം പ്രത്യേക വികാരങ്ങൾ ജനിപ്പിക്കുന്നു. അതുകൊണ്ട് വികാരങ്ങൾക്ക് കീഴടങ്ങുന്നതിനു പകരം പ്രത്യേക ശ്വസന രീതികൾ ഉപയോഗിച്ച് നമുക്ക് അവയെ രൂപാന്തരപ്പെടുത്താം. ശ്വാസം ഉപയോഗിച്ച് നമ്മുടെ വികാരങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താം എന്ന് സുദർശനക്രിയയിലൂടെ നാം പഠിക്കുന്നു. ദേഷ്യം ആകാംക്ഷ വിഷാദം ദുഃഖം എന്നിവ ജനിപ്പിക്കുന്ന നിഷേധാത്മക വികാരങ്ങളെ പുറന്തള്ളാനും മനസ്സിനെ സന്തുഷ്ടവും ഊർജസ്വലവും അതേസമയം വിശ്രാന്തവും ആയ അവസ്ഥയിൽ ആക്കാനും നമുക്ക് സാധിക്കുന്നു .

ബുദ്ധിപരമായി നമുക്ക് എല്ലാം അറിയാം എന്നാൽ നിഷേധാത്മകത ഒരു പ്രളയം പോലെ വരുമ്പോൾ അത് നമ്മെ കീഴടക്കുന്നു. എന്തു ചെയ്യണം? ഇവിടെയാണ് സുദർശനക്രിയ, ധ്യാനം, തുടങ്ങിയ ശ്വസന പ്രക്രിയകൾ വികാരത്തിന്റെ വേലിയേറ്റത്തെ മറികടക്കാൻ നമ്മെ സഹായിക്കുന്നത്.

- ഗുരുദേവ്ശ്രീ ശ്രീ രവിശങ്കർ