സമ്മർദ്ദം

പിരിമുറുക്കം ഇല്ലാത്ത മനസ്സ് എല്ലാവരുടെയും ജന്മാവകാശമാണ്.

പിരിമുറുക്കം നമ്മുടെ ചിന്തകളുടെയും തോന്നലുകളെയും പെരുമാറ്റത്തിന്റെയും രീതിയെ സ്വാധീനിക്കുകയും, അങ്ങനെ നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും ബാധിക്കുകയും ചെയ്യുന്നു. പിരിമുറുക്കത്തിന് ആധിപത്യം അനുവദിക്കുമ്പോൾ, അതിൻ്റെ അനന്തരഫലങ്ങൾ വിനാശകരവും, ദാരുണവുമാകും. എന്നിട്ടും ആളുകൾക്ക് അത് ഇല്ലാതാക്കാൻ ബുദ്ധിമുട്ടാണ്. " എനിക്ക് അസ്വസ്ഥത പാടില്ല, കോപിക്കാൻ പാടില്ല, ക്ഷമ കെടരുത്" എന്നൊക്കെ നിങ്ങൾക്ക് അറിയാമെങ്കിലും, പ്രായോഗിക ജീവിതത്തിൽ അത് യാഥാർത്ഥ്യമാക്കാൻ ബുദ്ധിമുട്ടാകുന്നു. ആ നിമിഷം വരുമ്പോൾ, പ്രളയം പോലെ നിഷേധാത്മകത ഉയർന്നു വരുമ്പോൾ, അത് നിങ്ങളെ കീഴ്പ്പെടുത്തുകയും, നിങ്ങളുടെ സമനില തെറ്റുകയും ചെയ്യും.

ആരും തന്നെ, അത് വീട്ടിലോ സ്കൂളിലോ ആകട്ടെ, അത് എങ്ങനെ നേരിടാമെന്ന് നമ്മളെ പഠിപ്പിച്ചിട്ടില്ല. ഇവിടെയാണ് സുദർശന ക്രിയ സഹായത്തിനെത്തുന്നത്. അത് വികാരങ്ങളുടെ പ്രളയത്തെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്നു. അത് നിങ്ങളുടെ ഉള്ളിലെ ഒരു യന്ത്ര ഘടന പോലെയാണ്. സ്വയമേവ തന്നെ നിഷേധ വികാരങ്ങളെ കൂടുതൽ എളുപ്പത്തിൽ മറികടക്കാൻ സഹായിക്കുന്ന ഒരു മതിൽ നിങ്ങളുടെ ഉള്ളിൽ ഉണ്ട്.

പിരിമുറുക്കത്തെക്കുറിച്ച് ഒളിഞ്ഞുകിടക്കുന്ന സത്യങ്ങൾ

സൈക്കിൾ ഓടിക്കുന്നതിന്റെ രഹസ്യം എന്താണ്? ബാലൻസ് (സന്തുലനം)! കേന്ദ്രത്തിൽ നിലകൊള്ളുന്നതാണ് അത്: ഇടത്തോട്ടോ വലത്തോട്ടോ അതിനെ വീഴാൻ അനുവദിക്കാതിരിക്കലാണ് അത്. അത് ഒരു വശത്തേക്ക് വീഴുമ്പോൾ നിങ്ങൾ അതിനെ ബാലൻസിലേയ്ക്ക് നിങ്ങൾ കൊണ്ടു വരുന്നു. സന്തുലനം വിട്ടു പോകുമ്പോൾ, നിങ്ങൾക്ക് ഉള്ളിൽ ഒരു കുത്ത് അനുഭവപ്പെടും. അതിലേയ്ക്ക് ശ്രദ്ധിക്കുക. അതിനെ അവഗണിക്കരുത്. അതിനെ അംഗീകരിച്ച്, കേന്ദ്രത്തിലേക്ക് തിരിച്ചു വരൂ.

icon

നിഷേധാത്മകതയുടെ വേര്

എങ്ങനെയാണ് ഒരു നിഷേധ ചിന്ത വരുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും അത്ഭുതത്തോടെ ആലോചിച്ചിട്ടുണ്ടോ? നിഷേധ ചിന്തകളുടെ ഉറവിടത്തിലേയ്ക്ക് നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അവ പിരിമുറുക്കവും, സംഘർഷവും കാരണമാണ് വരുന്നത് എന്ന് നിങ്ങൾ തിരിച്ചറിയും. പിരിമുറുക്കം ഇല്ലാത്ത സന്തോഷമുള്ള ഒരാൾക്ക് നിഷേധ ചിന്തകൾ വരികയില്ല. എത്രത്തോളം ഒരാൾക്ക് അസ്വസ്ഥത ഉണ്ടോ, അത്രത്തോളം തന്നെ നിഷേധചിന്തകൾ ഉയർന്നു വരും.

icon

പ്രചോദനമല്ല

കൂടുതൽ പ്രവർത്തിക്കാനോ, കൂടുതൽ ക്രിയാത്മകത ഉണ്ടാകാനോ ഉള്ള പ്രധാന പ്രചോദനമല്ല പിരിമുറുക്കം. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന് സാധാരണ ആളുകൾ പറയും. എന്നാൽ, വലിയ സംഘർഷത്തിൽ ആഴ്ന്നു കിടക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നോ, ലെബനനിൽ നിന്നോ, ബെയ്റൂട്ടിൽ നിന്നോ ഒരു പ്രധാന കണ്ടുപിടുത്തവും ഉണ്ടായിട്ടില്ല.

icon

ചെറിയ കാര്യങ്ങളിൽ പെട്ടു കിടക്കുക

വിശാലതയിലേയ്ക്ക് നിങ്ങളുടെ മനസ്സ് തുറക്കാത്തതുകൊണ്ടാണ് പിരിമുറുക്കം ഉണ്ടാകുന്നത്. അത് ചെറിയതും, അപ്രധാനവുമായ കാര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. നിങ്ങളാകട്ടെ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്ന അവയെ പിടിച്ചു വെയ്ക്കുന്നു. എന്നിട്ട് പിരിമുറുക്കത്തിൽ പെടുന്നു.

ബന്ധപ്പെട്ട പരിപാടികൾ

ധ്യാനം നിങ്ങളെ കാര്യക്ഷമതയുള്ളവരും, ഊർജ്ജസ്വലരും, പിരിമുറുക്കം ഇല്ലാത്തവരും, ആനന്ദമുള്ളവരും ആക്കും.

കൂടുതൽ ചെയ്യാനുണ്ടാവുകയും, അതിന് വളരെ കുറച്ച് സമയമേ ഉള്ളൂ, ബാക്കി ഒട്ടും ഊർജ്ജവുമില്ല എന്ന അവസ്ഥയിൽ അത് പിരിമുറുക്കം സൃഷ്ടിക്കും. ഒന്നുകിൽ നിങ്ങൾ ജോലിഭാരം കുറയ്ക്കുക. അത് ഇക്കാലത്ത് സംഭവിക്കുകയില്ല. അതല്ലെങ്കിൽ നിങ്ങൾക്ക് സമയത്തെ വർദ്ധിപ്പിക്കേണ്ടി വരും. അതും സംഭവിക്കില്ല. ക്ഷീണമുള്ളപ്പോൾ അതിൽ നിന്ന് പുറത്തു വരാൻ നിങ്ങൾക്ക് കൂടുതൽ സമയം ആവശ്യമുണ്ട്. അതുകൊണ്ട്, അതിനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങളുടെ ഊർജ്ജത്തിൻ്റെ അളവ് കൂട്ടുകയാണ്.

- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

എങ്ങനെ പിരിമുറുക്കം ഇല്ലാതാക്കാം?

നിങ്ങളുടെ ഊർജ്ജത്തിൻ്റെ അളവ് കൂട്ടുന്നതോടെ പിരിമുറുക്കം സ്വാഭാവികമായും കുറയുന്നു.

healthy food habits to maintain wellness

ആഹാരം

കൂടുതൽ പാടില്ല, കുറവും പാടില്ല. ആവശ്യത്തിന് കാർബോഹൈഡ്രേറ്റും, പ്രോട്ടീനും ഉള്ള സന്തുലിത ആഹാരം.

Quick Tips For a Better Sleep

ഉറക്കം

6-8 മണിക്കൂർ ഉറക്കം, കൂടുതൽ അല്ല, കുറവും അല്ല.

meditation during happiness program

ശ്വസനം

അഗാധമായ ശ്വസന പ്രക്രിയകളുടെ പരിശീലനം നിങ്ങളുടെ ഊർജ്ജത്തിൻ്റെ അളവ് കൂട്ടുന്നു.

people meditating outdoors in a lawn

ധ്യാനം

കുറച്ചു സമയം ധ്യാനിക്കുമ്പോൾ അത് എല്ലാ തരത്തിലുള്ള പിരിമുറുക്കവും ഇല്ലാതാക്കുന്നു. ധ്യാനം നിങ്ങളെ കാര്യക്ഷമതയുള്ളവരും,ഊർജ്ജസ്വലരും, പിരിമുറുക്കം ഇല്ലാത്തവരും ആനന്ദമുള്ളവരും ആക്കുന്നു.

പിരിമുറുക്കം ഇല്ലാതെ വിജയം

സൈക്കിൾ ഓടിക്കുന്നതിന്റെ രഹസ്യം എന്താണ്? ബാലൻസ് (സന്തുലനം). കേന്ദ്രത്തിൽ നിലകൊള്ളുന്നതാണ് അത്: ഇടത്തോട്ടോ വലത്തോട്ടോ വീഴാൻ സമ്മതിക്കാതിരിക്കലാണ്. അത് ഒരു വശത്തേക്ക് വീഴുമ്പോൾ അതിനെ നിങ്ങൾ ബാലൻസിലേയ്ക്ക് കൊണ്ടു വരുന്നു. സന്തുലനം തെറ്റുമ്പോൾ നിങ്ങൾക്ക് ആ ഒരു കുത്ത് അനുഭവപ്പെടും. അതിലേക്ക് ശ്രദ്ധിക്കുക. അതിനെ അവഗണിക്കരുത്. അതിനെ അംഗീകരിച്ച് കേന്ദ്രത്തിലേക്ക് തിരിച്ചു വരൂ.

icon

സന്തുലനം സ്ഥാപിക്കൂ

ജോലിയും, പുനരുജ്ജീവനവും തമ്മിൽ സന്തുലനം സ്ഥാപിക്കൂ. ആഹാരം, വ്യായാമം, എന്നിവയിലേക്ക് ശ്രദ്ധിക്കൂ. കുറച്ചു സമയം ധ്യാനത്തിനും വിശ്രമത്തിനുമായി മാറ്റി വെയ്ക്കുക.

icon

കലയിൽ താല്പര്യം വളർത്തൂ

ഇടതു മസ്തിഷ്ക പ്രവർത്തനത്തിലും, വലതു മസ്തിഷ്ക പ്രവർത്തനങ്ങളായ ചിത്രരചന, സംഗീതം, കവിത, അതല്ലെങ്കിൽ മറ്റേതെങ്കിലും ക്രിയാത്മക പ്രവൃത്തികളിലും താല്പര്യം വളർത്തൂ.

icon

സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടൂ

ചുറ്റുമുള്ള ആളുകൾക്ക് പ്രയോജനം ഉള്ളവരാകൂ. എന്തെങ്കിലും സേവനപ്രവർത്തനമോ, കാരുണ്യപ്രവൃത്തിയോ ചെയ്യുമ്പോൾ അത് ഉടനടി പുനരുജ്ജീവനം നല്കുന്നു.

ഒന്നിനോടും, ഒട്ടലോ വെറുപ്പോ, ഇല്ലാതെ ജീവിതത്തിൻ്റെ എല്ലാ വശങ്ങളെയും സന്തുലിതമാക്കി സംയോജിപ്പിക്കുന്നതാണ് ശരിയായ വിജയത്തിൻ്റെ രഹസ്യം.