ടീച്ചർ ട്രെയിനിങ് പ്രോഗ്രാം (TTP)
നിങ്ങളുടെ ജ്ഞാനം ആഴത്തിലാക്കുക • ആന്തരിക ശക്തി വളർത്തിയെടുക്കുക • സമൂഹത്തെ ഉയർത്തുവാനുള്ള വൈദഗ്ദ്ധ്യം വികസിപ്പിക്കുക
Apr 20 to May 4, 2024 (Resident Indians only)
Jun 12 to 26, 2024
കൂടുതൽ പഠിക്കുക
ഈ പരിപാടിയിൽനിന്നും എനിക്ക് എന്തു ലഭിക്കും?
ആർട്ട് ഓഫ് ലിവിങ്ങിന്റെ സാങ്കേതിക വിദ്യകളും ജ്ഞാന ശകലങ്ങളും മനസ്സിലാക്കാനായി 2 ആഴ്ച നീണ്ടുനിൽക്കുന്ന ആഴത്തിലുള്ള ശിക്ഷണം.
ഗഹനമായ പരിശീലനം
യോഗ, ശ്വസനം, സുദർശനക്രിയ, കൂടാതെ ധ്യാനം ഇവയിലൂടെ വ്യക്തിഗത സാധന കൂടുതൽ ശക്തിപ്പെടുത്തുക.
വർദ്ധിച്ച ആത്മവിശ്വാസം
കൂട്ടായ്മകളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുവാനും, പഠിപ്പിക്കുവാനുമുള്ള കഴിവ് നേടുക.
വികസിച്ച അതിർവരമ്പുകൾ
പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങളും മാതൃകകളും പിന്നിലാക്കി കടന്നുപോകുക.
ഉത്കൃഷ്ടമായ ഉൾക്കാഴ്ച
ഗുരുദേവന്റെ ജ്ഞാനം ആഴത്തിൽ മനസിലാക്കാനും അത് ലോകവുമായി പങ്കുവെക്കാനുമുള്ള വൈദഗ്ദ്ധ്യം വളർത്താം
ആർട്ട് ഓഫ് ലിവിംഗ് അധ്യാപക പരിശീലന പരിപാടി (TTP) എന്നത് , യോഗയുടെ ജ്ഞാനവും അറിവും പങ്കുവെച്ചുകൊണ്ട് സമൂഹത്തെ സേവിക്കുന്നതിനുള്ള പരിശീലനത്തോടൊപ്പം തന്നെ, അവരവരുടെ സ്വയംബോധ്യത്തെ വികസിപ്പിക്കാനും ഉതകും.
ഹാപ്പിനസ് പ്രോഗ്രാം അനുഭവം നിങ്ങൾക്ക് പ്രചോദനം നൽകിയെങ്കിൽ, മറ്റുള്ളവർക്ക് ഒരു പ്രചാരകൻ എന്ന നിലയിൽ അത് പങ്കിടുന്നത് നിങ്ങൾക്ക് അനുയോജ്യമായേക്കാം. പൂർത്തിയായശേഷം തിരഞ്ഞെടുത്ത ആർട്ട് ഓഫ് ലിവിംഗ് ബിരുദധാരികൾക്ക് ഹാപ്പിനെസ്സ് പ്രോഗ്രാം, യെസ്+, മേധായോഗ അല്ലെങ്കിൽ ഉത്കർഷ യോഗ എന്നീ പ്രോഗ്രാമുകളുടെ അദ്ധ്യാപകരാകാം.
വരാനിരിക്കുന്ന TTP
ദയവായി ശ്രദ്ധിക്കുക:
- കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ മെൻറ്റർ ടീച്ചറെയോ സ്റ്റേറ്റ് വി ടി പി/ടി ടി പി കോർഡിനേറ്റർമാരുമായോ ബന്ധപ്പെടുക.
- എല്ലാ അപേക്ഷകരും ഹാപ്പിനെസ്സ് പ്രോഗ്രാം/യെസ്+, കൂടാതെ അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം (എ എം പി) ചെയ്തിരിക്കണം. അതിനു ശേഷം അവർക്കു വോളന്റിയർ ട്രെയിനിങ് പ്രോഗ്രാം (വി ടി പി) ചെയ്യാവുന്നതും ടി ടി പി ക്ക് അപേക്ഷിക്കാവുന്നതുമാണ്.
- കൂടുതൽ വിവരങ്ങൾക്ക് ttp@in.artofliving.org എന്നതിൽ ബന്ധപ്പെടുക.
- ഇന്ത്യയിൽ താമസിക്കുന്നവർ https://my.artofliving.org സന്ദർശിക്കുക.
- അന്താരാഷ്ട്ര വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി അതാതു രാജ്യത്തെ കോർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്.
ആഗോള തലത്തിൽ 40,000 ടീച്ചർമാർ
- 44 വർഷം
- 80 കോടിയിൽ കൂടുതൽ ജീവിതങ്ങളെ സ്പർശിച്ചിരിക്കുന്നു
- 180 രാജ്യങ്ങൾ
എന്റെ ജീവിതത്തിലെ നിമിഷങ്ങളെ ക്കുറിച്ച് തിരിഞ്ഞ് ആലോചിക്കുമ്പോൾ, എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നായി തങ്ങി നില്ക്കുന്നത് ടിടിപി(TTP ) യാണ്. ആരുമായും, ഒന്നുമായും, ബന്ധിപ്പിക്കാത്ത സന്തോഷമാണ് ഞാൻ അനുഭവിച്ചത്. അത് എന്റെ ഉള്ളിൽ നിന്ന് ഉയർന്നു വന്ന ആനന്ദമായിരുന്നു. മാത്രമല്ല , പഠിപ്പിക്കുന്നതിലൂടെ മറ്റുള്ളവരുമായി ആ അനുഭവം പങ്കിടാനുള്ള ബഹുമതിയും, സമ്മാനവും എനിക്ക് ലഭിച്ചു. ടിടിപി എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പത്ത് വർഷം മുമ്പ് ഞാൻ ഭാവനയിൽ കാണാത്ത സ്വപ്നമാണ് ഇന്ന് എന്റെ ജീവിതം.
ടീച്ചർ ട്രെയിനിങ് വിദ്യാർത്ഥി