കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള പരിപാടികൾ

മാനസികസമ്മർദ്ദം ഒഴിവാക്കൂ. ശ്രദ്ധ വർദ്ധിപ്പിക്കൂ, രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കു

കുട്ടികൾക്കായുള്ള ആർട്ട് ഓഫ് ലിവിങ്ങിൻ്റെ പരിപാടികൾ അവരിൽ മനഃശാന്തി, മനസ്സിൽ തെളിച്ചം, ശ്രദ്ധ, വൈകാരികസന്തുലനം, എന്നിവയും, പങ്കുവയ്ക്കൽ , ചുറ്റുപാടുകളുമായി സമരസപ്പെടൽ, ബന്ധുത്വമനോഭാവം എന്നിവയും വളർത്തിയെടുക്കാനുള്ള വിദ്യകൾ അഭ്യസിപ്പിക്കുന്നു.അതിലൂടെ അവരെ സമ്പൂർണ്ണ സ്വാസ്ഥ്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഈ പ്രോഗ്രാം കൗമാരക്കാർക്ക് പ്രായോഗികവിദ്യകൾ, അന്താരാഷ്ട്രതലത്തിൽ തന്നെ ഗവേഷണങ്ങളുടെ പിൻബലമുള്ള സുദർശനക്രിയ, ജീവിതനൈപുണ്യങ്ങൾ എന്നിവ നൽകി,അവരെ സമ്മർദ്ദങ്ങൾ വികാരങ്ങൾ എന്നിവ കൈകാര്യം ചെയ്യാനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാതാപിതാക്കൾ ,അധ്യാപകർ ,സഹപാഠികൾ ,എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കാനും സഹായിക്കുന്നു.

പ്രചോദിപ്പിക്കുക, ശാക്തീകരിക്കുക, നേടിയെടുക്കുക

5 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി , അവരുടെ മാനസികവും വൈകാരികവും ശാരീരികവുമായ സ്വാസ്ഥ്യത്തെ മെച്ചപ്പെടുത്തി സമ്പൂർണ്ണ വളർച്ച നൽകുന്ന പരിപാടികൾ

icon

സുദർശനക്രിയ

മാനസികസമ്മർദ്ദം, ദേഷ്യം, ഉത്കണ്ഠ എന്നിവയെ ഫലപ്രദമായി നേരിടാൻ സഹായിക്കുകയും, ശ്രദ്ധ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് ശാസ്ത്രീയമായ പഠനങ്ങളാൽ തെളിയിക്കപ്പെട്ട ശ്വസനവിദ്യയാണ് സുദർശനക്രിയ.

icon

യോഗവിദ്യകൾ

മനസ്സിൻ്റെ ശാന്തമായ അവസ്ഥയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന യോഗമുറകൾ, വിശ്രമവ്യായമങ്ങൾ, ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള ലളിതമായ അഭ്യാസങ്ങൾ, ആത്മവിശ്വാസവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേകപരിപാടികൾ.

icon

പ്രായോഗികവിദ്യകൾ

നെഗറ്റീവ് വികാരങ്ങളെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതും, വിദ്യാഭ്യാസകാര്യങ്ങളിൽ വിജയം നേടാൻ പ്രചോദിപ്പിക്കുന്നതും , സമപ്രായക്കാരുടെ സമ്മർദ്ദങ്ങളിലും ജീവിതപ്രതിസന്ധികളിലും ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തമാക്കുന്നതുമായ എളുപ്പത്തിൽ പ്രാവർത്തികമാക്കാവുന്ന ജീവിതനൈപുണ്യങ്ങൾ.

icon

സംവേദനാത്മകകളികൾ

ഉല്ലാസാധിഷ്ഠിതപരിപാടികൾ, ലക്ഷ്യം എങ്ങനെ ക്രമീകരിക്കാം, എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം, എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാം, എങ്ങനെ സംഘർഷങ്ങൾക്ക് തീർപ്പ് കല്പിക്കാം, എങ്ങനെ സാമൂഹികപെരുമാറ്റവും സഹവർത്തിത്വവും മെച്ചപ്പെടുത്താം എന്നിവ പഠിപ്പിക്കുന്നതിനായ് ഒറ്റയ്ക്കും കൂട്ടായും ഉള്ള പ്രവർത്തനങ്ങളും ചർച്ചകളും.