follow-up session at Zeux

സുദർശന ക്രിയ ഫോളോ അപ്പുകൾ

ആധ്യാത്മികതയിൽ താല്പര്യമുള്ള, ശുഭകരമായ മനോഭാവം ഉള്ള ആളുകളുടെ കൂട്ടായ്മ ആസ്വദിക്കൂ. പൗരാണികമായ ജ്ഞാനം ചർച്ചകളിലൂടെ അനുഭവിക്കൂ. നിത്യസാധനയുടെ പാതയിൽ തുടരാൻ പ്രചോദനം നേടൂ.

* പ്രധാനം: ആർട്ട് ഓഫ് ലിവിംഗ് കോഴ്സിൽ സുദർശനക്രിയ പഠിച്ചവർക്ക് മാത്രമാണ്,ചുമതലപ്പെട്ട ആർട്ട് ഓഫ് ലിവിംഗ് പരിശീലകർ നയിക്കുന്ന ഫോളോ അപ്പ് ചെയ്യാൻ പറ്റുക.

സൗജന്യ ഫോളോ അപ്പ് സെഷനുകൾ രാജ്യമെമ്പാടും എല്ലാ നഗരങ്ങളിലും നടത്താറുണ്ട്.

ഒരു ഫോളോ അപ്പ് സെന്റർ കണ്ടു പിടിക്കൂ

ഫോളോ അപ്പുകൾ സെഷനുകളിൽ പങ്കെടുക്കുന്നത് കൊണ്ട് എന്താണ് ഞാൻ നേടുന്നത്?

icon

സാധനയ്ക്ക് പുത്തനുണർവ്വ്

ഹാപ്പിനെസ്സ് പ്രോഗ്രാമിൻ്റെ ഭാഗമായി പരിശീലിച്ച വിദ്യകളെ, അധ്യാപകൻ്റെ ൽനോട്ടത്തിൽ കൂടുതൽ നന്നാക്കുവാനുള്ള അവസരം. നിത്യസാധനയിൽ കൂടുതൽ അർപ്പണമനോഭാവം കൈവരിക്കാനും റ്റുള്ളവർക്ക് പ്രചോദനമാകാനും സ്വയം പ്രചോദിതനാകാനും ഉള്ള ഒരിടം.

icon

പ്രായോഗികജ്ഞാനം

പൗരാണികമായ ജ്ഞാനത്തെ പ്പറ്റിയുള്ള ചർച്ചകളിൽ പങ്കെടുക്കാനും, എങ്ങനെ ആ അറിവ് പുതിയ കാലഘട്ടത്തിൽ പ്രയോഗത്തിൽ വരുത്താം എന്നു മനസ്സിലാക്കാനുമുള്ള അവസരം.

icon

സാമൂഹ്യബന്ധങ്ങൾ

ലോകമെമ്പാടും 180 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന , ക്രിയാത്മക മനോഭാവമുള്ള ഒരു സമൂഹത്തിൻ്റെ ഭാഗമായി നിങ്ങൾ മാറുന്നു.

എന്താണ് ആർട്ട് ഓഫ് ലിവിംഗ് ഫോളോഅപ്പ്?

ആർട്ട് ഓഫ് ലിവിംഗ് ഹാപ്പിനെസ്സ് പ്രോഗ്രാം അല്ലെങ്കിൽ യെസ് പ്ലസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കായി ലോകമെമ്പാടുമുള്ള ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽ ആഴ്ചതോറും ഫോളോ അപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

ഒരു ആർട്ട് ഓഫ് ലിവിംഗ് അധ്യാപകൻ്റെ മേൽനോട്ടത്തിലാണ് ഈ സൗജന്യ സെഷൻ നടത്തുന്നത്.

സത്സംഗ് (സത്യത്തിൻ്റെയും ആഘോഷത്തിൻ്റെയും കൂട്ടായ്മയിൽ പങ്കുചേരൽ എന്നർത്ഥം വരുന്ന സംസ്കൃത പദം) എന്നു കൂടി അറിയപ്പെടുന്ന ഇത്തരം സംഘം ചേർന്നുള്ള ഫോളോ അപ്പുകൾ, നിങ്ങൾ അഭ്യസിച്ചിട്ടുള്ള ശ്വസനരീതികളെ കൂടുതൽ നന്നായി ചെയ്യുവാനും, നിങ്ങളുടെ നിത്യസാധനയെ കൂടുതൽ മെച്ചപ്പെടുത്താനും, മറ്റു സാധകർ ഉൾപ്പെടുന്ന കൂട്ടായ്മയുടെ ഭാഗമായി നിൽക്കാനും അവസരമൊരുക്കുന്നു.

സ്ഥാപകൻ, ആർട്ട് ഓഫ് ലിവിംഗ്

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

"ചെയ്യാൻ കൂടുതൽ കാര്യങ്ങൾ ഉണ്ടാവുന്നതിനോടൊപ്പം, വളരെക്കുറച്ച് സമയവും, ഊർജ്ജവും ഉണ്ടാവുകയും ചെയ്യുമ്പോൾ അത് പിരിമുറുക്കത്തിന് കാരണമാകും. ഇത് മറികടക്കാൻ നമ്മൾ സാധന ( ആത്മീയാനുഷ്ഠാനങ്ങൾ ) ചെയ്യണം."

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. മാനസികാരോഗ്യവും, സൗഖ്യവും വഴി വ്യക്തികളുടെയും, സമൂഹത്തിന്റെയും പരിണാമം എന്ന ഗുരുദേവിന്റെ ആശയം 180 രാജ്യങ്ങളിൽ, 800 ദശലക്ഷത്തിലേറെ ജീവിതങ്ങളെ കൈപിടിച്ചുയർത്തിയ ഒരു ആഗോളപ്രസ്ഥാനത്തിന് തിരി കൊളുത്തി.