വിഷാദം
വിഷാദത്തിൽ നിന്ന് ആഴത്തിലുള്ള സംതൃപ്തിയിലേയ്ക്ക്
ജീവിതം ഒരു യുദ്ധമാണ്. ഡോക്ടർമാർ രോഗങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നു. അഭിഭാഷകർ അന്യായത്തിനെതിരെ യുദ്ധം ചെയ്യുന്നു. അദ്ധ്യാപകർ അജ്ഞതയ്ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. യുദ്ധം ചെയ്യാനുള്ള ഇച്ഛാശക്തി ഇല്ലാതാകുമ്പോൾ വിഷാദം ഉണ്ടാകുന്നു. അർജ്ജുനന് വിഷാദമായിരുന്നു. അതുകൊണ്ട് യുദ്ധം അദ്ദേഹം ചെയ്യാൻ താല്പര്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ വില്ല് കൈയിൽ നിന്ന് താഴെ വീണു, വിരലുകൾ വിറച്ചു. ഉണർന്ന് യുദ്ധം ചെയ്യാൻ കൃഷ്ണൻ പ്രേരിപ്പിച്ചു. യുദ്ധം ചെയ്യാനുള്ള തീരുമാനം, അർജ്ജുനന് സംഭവിച്ചതുപോലെ നിങ്ങളുടെ വിഷാദവും ഇല്ലാതെയാക്കിയേയ്ക്കാം. സുദർശന ക്രിയ ചെയ്യുമ്പോഴും ധ്യാനിക്കുമ്പോഴും, നിങ്ങളെ അലോസരപ്പെടുത്തിയിരുന്ന, നിങ്ങളെ ദു:ഖിതരാക്കിയിരുന്ന എല്ലാ ഭൂതകാല മുറിപ്പാടുകളും എളുപ്പത്തിൽ ഇല്ലാതാകുന്നു.
വിഷാദം മാറ്റാൻ 8 സ്വാഭാവിക മാർഗ്ഗങ്ങൾ

വിഷാദം മറികടക്കാൻ 7 യോഗാസനങ്ങൾ

വിഷാദത്തിൽ നിന്ന് എങ്ങനെ അകന്ന് മാറാം?

പിരിമുറുക്കം എങ്ങിനെ ഇല്ലാതാക്കാം

പിരിമുറുക്കം ഇല്ലാതാക്കുവാൻ 5 യോഗ മുറകൾ

ഉത്കണ്ഠ ഒഴിവാക്കാനുള്ള ലളിതങ്ങളായ അഞ്ച് മാർഗ്ഗങ്ങൾ

എങ്ങനെയാണ് വിഷാദത്തിൽ നിന്ന് പുറത്ത് വരിക?
ഉത്തരവാദിത്വം ഏറ്റെടുക്കൂ
വിഷാദം സാമ്പത്തിക മാന്ദ്യത്തെക്കാൾ ഭീകരമാണ്. ഇതിലൂടെ തുഴഞ്ഞു പോകാനും, മറ്റുള്ളവരെ സഹായിക്കാനും നമ്മൾ ഉത്തരവാദിത്വം ഏറ്റെടുക്കണം. വിഷാദത്തെ സംബന്ധിച്ചിടത്തോളം, അത് നിങ്ങളുടെ കർമ്മമാണെന്ന് വിചാരിക്കരുത്. നിങ്ങൾക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റും.
നിങ്ങളുടെ ജീവിതം അമൂല്യമാണ് എന്ന് അറിയൂ
നിങ്ങളുടെ ജീവിതം വളരെ അമൂല്യമാണ്. നിങ്ങൾ ധ്യാനിക്കുമ്പോൾ നിങ്ങളെ അലട്ടിക്കൊണ്ടിരുന്നതും, നിങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയതുമായ എല്ലാ ഭൂതകാല മുറിപ്പാടുകളും, എളുപ്പത്തിൽ ഇല്ലാതാകുന്നു. ലോകത്തിലെ എന്തിനെക്കാളും അമൂല്യമായി നിങ്ങൾ നിങ്ങളെത്തന്നെ കരുതണം. നിങ്ങളാണ് ഈ ലോകത്തിൻ്റെ കേന്ദ്രം.
വെറുതെ ആലോചിച്ചുകൊണ്ടിരിക്കരുത്
അതുകൊണ്ട് വെറുതെ ഇരുന്ന് " എനിക്ക് എന്ത് പറ്റും" എന്ന് നിങ്ങളെപ്പറ്റിത്തന്നെ ആലോചിച്ചുകൊണ്ടിരിക്കരുത് . നിങ്ങൾ അതാലോചിച്ച് വിഷാദത്തിൽ പതിക്കുന്നു. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനാണ് നിങ്ങൾ ഈ ലോകത്തിൽ വന്നിരിക്കുന്നത്. ഈശ്വരന്റെ ജോലി ചെയ്യാനാണ് നിങ്ങൾ ഈ ലോകത്തിൽ വന്നിരിക്കുന്നത്. ഇത് മനസ്സിലാക്കി എന്തെങ്കിലും സേവാ പ്രവൃത്തിയുടെ ഭാഗമാകൂ. സുദർശന ക്രിയയും, ധ്യാനവും പരിശീലിക്കൂ. സുദർശന ക്രിയ ചെയ്യാൻ സമയം മാറ്റിവെയ്ക്കൂ. എന്നിട്ട് എത്ര മാറ്റം വരുന്നു എന്ന് നോക്കൂ.
ഉണരൂ
എന്തിനെക്കുറിച്ചാണ് നിങ്ങൾക്ക് വിഷാദം? ഉണരൂ, എന്നിട്ട് നമ്മളെല്ലാവരും എന്തായാലും മരിച്ചു പോകും, ഇവിടെ ശരീരം വെടിയും, എന്ന് കാണൂ. ഈ ലോകത്തിൽ ഉള്ളപ്പോൾ ബാക്കി സമയം ഞാൻ സന്തോഷിക്കേണ്ടേ? എനിക്ക് ചുറ്റും സന്തോഷം പരത്തേണ്ടേ? എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നതിന് പകരം, കൊടുക്കാനുള്ള ഇടത്തിൽ എനിക്ക് നില കൊള്ളാൻ പറ്റുമോ? ഒന്നും ഇല്ലെങ്കിലും എനിക്ക് എല്ലാവരെയും അനുഗ്രഹിക്കാമല്ലോ. ജീവിതത്തിൽ എന്തെങ്കിലും നല്ലത് ചെയ്യാനും, നല്ല സ്പന്ദനങ്ങൾ പരത്താനും ഉറപ്പിച്ചാൽ നിങ്ങളുടെ വിഷാദം പറപറക്കും.
വിഷാദവും ഊർജ്ജവും തമ്മിലുള്ള രഹസ്യ ബന്ധം
ഊർജ്ജം താഴ്ന്നിരിക്കുമ്പോഴാണ് വിഷാദം ഉണ്ടാകുന്നത്. ഊർജ്ജത്തിൻ്റെ മർദ്ദമാപിനി( ബാരോമീറ്റർ) കുറയുമ്പോൾ നിങ്ങൾക്ക് താല്പര്യക്കുറവ് അനുഭവപ്പെടും. അത് വീണ്ടും താഴുമ്പോൾ ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുന്നു.
എല്ലാത്തിലും പ്രാണ യുടെ അഥവാ ഊർജ്ജത്തിൻ്റെ സാന്നിദ്ധ്യം ഉണ്ട്. വാസ്തവത്തിൽ നമ്മൾ ഊർജ്ജത്തിൻ്റെ ഒരു സമുദ്രത്തിൽ ഒഴുകിക്കൊണ്ടിരിക്കകയാണ്. അത് നമ്മിലുള്ള ജീവോർജ്ജമാണ്. കല്ലുകൾക്ക് പ്രാണയുടെ ഒരു മാത്രയാണുള്ളത്. ജലത്തിൽ പ്രാണയുടെ രണ്ട് മാത്രകളാണുള്ളത്. അഗ്നിക്ക് മൂന്ന് മാത്രകളാണ്, വായുവിന് നാല് മാത്രകളും. ചെടികളിൽ അഞ്ച് മാത്ര പ്രാണയുണ്ട്. മൃഗങ്ങൾക്ക് ആറു മാത്രകളാണ്. ഏഴു മുതൽ പതിനാറ് മാത്രകൾ വരെ മനുഷ്യർക്ക് നിലനിർത്താൻ പറ്റും. പ്രാണയുടെ പ്രകടനമാണ് ഈ മുഴുവൻ പ്രപഞ്ചവും.
പ്രാണ കുറയുമ്പോഴാണ് നിങ്ങൾക്ക് വിഷാദം ഉണ്ടാകുന്നത്. പ്രാണ അതിലും കുറഞ്ഞാൽ ആത്മഹത്യാപ്രവണതയുണ്ടാകും. പ്രാണ ഉയരുമ്പോൾ ഉത്സാഹം അനുഭവപ്പെടും. പ്രാണ വളരെ കൂടുതൽ ഉയരുമ്പോൾ നിങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലതയും ആനന്ദവും അനുഭവപ്പെടും. അതുകൊണ്ടാണ് വെറുതെ കൗൺസലിങ് കൊണ്ട് മാത്രം ആളുകളുടെ വിഷാദം മാറ്റാൻ പറ്റില്ല എന്ന് പറയുന്നത്. മറിച്ച്, പ്രാണയുടെ അളവ് വർദ്ധിപ്പിക്കുകയാണ് വേണ്ടത്.വ്യായാമം, ശരിയായ ആഹാരം, ധ്യാനം, ശ്വസനം, സുദർശനക്രിയ എന്നിവയിലൂടെ പ്രാണയുടെ അളവ് ഉയർത്തുക. ഇങ്ങനെ ഊർജ്ജത്തിൻ്റെ അളവ് ഉയരും. ഊർജ്ജം ഉയരുമ്പോൾ നിങ്ങൾക്ക് കൂടുതൽ സന്തോഷം തോന്നും. ഉത്സാഹം തോന്നും. അത് പൂർണ്ണമാകുമ്പോൾ, നിങ്ങൾക്ക് ആനന്ദം അനുഭവപ്പെടും.
ബന്ധപ്പെട്ട പരിപാടികൾ
വിഷാദം അകറ്റാനുള്ള താക്കോലാണ് ധ്യാനം.
സഹജ് സമാധി ധ്യാന യോഗ
മനസിന്റെ സമാധാനം ഉയർത്തുന്നു • ആരോഗ്യം മെച്ചപ്പെടുത്തുന്നു • മനസ്സിന്റെ തെളിച്ചം വർദ്ധിപ്പിക്കുന്നു • അന്തർജ്ഞാനസിദ്ധി വർദ്ധിപ്പിക്കുന്നു
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും.
ഓൺലൈൻ മെഡിറ്റേഷൻ ആൻഡ് ബ്രെത്ത് വർക്ക്ഷോപ്പ്
പ്രതിരോധശേഷി പതിൻമടങ്ങാക്കുന്നു • സംഘർഷം ഇല്ലാതാക്കുന്നു • ബന്ധങ്ങൾ സുദൃഢമാക്കുന്നു • ആനന്ദപൂർണ്ണവും ലക്ഷ്യബോധവുമുള്ള ജീവിതം
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും.
ഹാപ്പിനസ് പ്രോഗ്രാം
പിരിമുറുക്കം ഇല്ലാതാക്കുന്നു • ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും.
ജീവിതത്തെക്കുറിച്ചുള്ള മാറാത്ത ധാരണയാണ് വിഷാദം. ജീവിതത്തിൽ എല്ലാം തന്നെ മൃതമാണ്, ഒന്നിനും മാറ്റം വരാനില്ല , വേറെ ഇനി ഒന്നുമില്ല, എവിടെയും പോകാനില്ല, എന്നാകുമ്പോഴാണ് നിങ്ങൾക്ക് വിഷാദം ഉണ്ടാകുന്നത്. യുദ്ധം ചെയ്യാനുള്ള ഇച്ഛാശക്തി ഇല്ലാതെയാകുമ്പോഴാണ് അത് സംഭവിക്കുന്നത്. ധ്യാനം, സേവനം, ജ്ഞാനം, എന്നിവയിലൂടെ സ്വന്തം ഊർജ്ജത്തെ ഉയർത്തുന്നതാണ് ആത്മീയത. അതുവഴി വിഷാദത്തെ മറികടക്കാൻ കഴിയും.
- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ജീവിതത്തെ മാറ്റിമറിക്കുന്ന ശ്വസനപ്രക്രിയ
സുദർശന ക്രിയ™
ആർട്ട് ഓഫ് ലിവിംഗ് കോഴ്സുകളുടെ ആധാരശിലയായ സുദർശനക്രിയ, കോടാനുകോടി ആളുകളെ പിരിമുറുക്കം കുറയ്ക്കാനും, കൂടുതൽ വിശ്രമം ലഭിക്കാനും , ജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിക്കാനും സഹായിച്ചിട്ടുണ്ട്. നാല് ഭൂഖണ്ഡങ്ങളിൽ നടത്തുകയും, യേൽ ഹാർവാർഡ് മുതലായ സർവ്വകലാശാലകളിലെ ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള പഠനങ്ങളിൽ വിശാലമായ വ്യാപ്തിയുള്ള പല ഗൂണഫലങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നതുമുതൽ, പൊതുവായി സംതൃപ്തി വർദ്ധിക്കുന്നത് വരെയുള്ള മാറ്റങ്ങൾ ഇവയിൽ ഉൾപ്പെടും.
എങ്ങനെയാണ് ആത്മഹത്യാ പ്രവണതയോട് പ്രതികരിക്കുക?
അവരവരോട് തന്നെയുള്ള,ഹിംസ മറ്റുള്ളവരോടുള്ള ഹിംസ പോലെതന്നെ ചീത്തയാണ്. ലോകം ഒരു വശത്ത് സാമൂഹിക ഹിംസയുടെയും, മറുവശത്ത് ആത്മഹത്യാപ്രവണതയുടെയും ഇടയിൽ പെട്ട് കിടക്കുകയാണ്. ആത്മീയതയ്ക്ക് മാത്രമാണ് ആളുകളെ ഈ രണ്ട് അറ്റങ്ങളിൽ നിന്ന് കേന്ദ്രത്തിലേക്ക് കൊണ്ടു വരാൻ സാധിക്കുക. ആത്മഹത്യാപ്രവണത ഏറ്റവും കുറച്ചു മാത്രം ഉള്ള ആളെ നിങ്ങൾ കണ്ടു മുട്ടിയാലും, പ്രൊഫഷണൽ സഹായത്തോടൊപ്പം അവർക്ക് നല്ല കൂട്ടുകെട്ട് ഉണ്ടാക്കിയും, അവർക്ക് പാടാനും, നൃത്തം ചെയ്യാനും അവസരം നൽകിയും, അല്പം ഭൗതിക വസ്തുക്കളുടെ ഉടമസ്ഥതയെക്കാൾ വലുതാണ് ജീവിതം എന്ന തിരിച്ചറിവ് നൽകിയും അവരെ സഹായിക്കണം.. ജീവിതം ഏതൊരാളുടെയും കുറ്റപ്പെടുത്തലുകളെക്കാളും, സ്തുതിയെക്കാളും വലുതാണ്. ഏതെങ്കിലും ബന്ധത്തിലോ, ജോലിയിലോ പരാജയം നേരിടുകയും, നേടാൻ ആഗ്രഹിച്ചത് നേടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നതാണ് ആത്മഹത്യകൾക്ക് കാരണം. ജീവിതം ചെറിയ ആഗ്രഹങ്ങളെ ക്കാൾ വളരെ വലുതാണ്. നിങ്ങളുടെ ചേതനയിൽ, മനസ്സിൽ, ഉയർന്നു വരുന്ന ചെറിയ ആഗ്രഹങ്ങളെക്കാൾ വലുതാണ് ജീവിതം. അതുകൊണ്ട് ആവശ്യാനുസരണം പ്രൊഫഷണൽ മെഡിക്കൽ സഹായം സ്വീകരിക്കുക. ജീവിതത്തെ കുറെക്കൂടി വലിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുക. എന്നിട്ട്, ഏതെങ്കിലും സേവാ പ്രവർത്തനത്തിൽ ഏർപ്പെടുക.











