Yoga - advanced asanas

ശ്രീ ശ്രീ യോഗ ഡീപ്പ് ഡൈവ് (ലെവൽ 2)

നിങ്ങളുടെ ശരീരത്തിലെ റിഫ്രെഷ് ബട്ടൺ

3-4 ദിവസം

*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും

രജിസ്റ്റർ ചെയ്യുക

ഈ പരിപാടിയിൽ നിന്ന് എന്താണ് എനിക്ക് ലഭിക്കുക?

icon

ജീവിതശൈലീരോഗങ്ങൾ തുടച്ചു മാറ്റും

ശരീരഭാരം കുറയ്ക്കാനും, മലബന്ധം പോലെയുള്ള ദഹനത്തോടനുബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും, ജലദോഷം അലർജി മുതലായ പ്രശ്നങ്ങളെ നേരിടാനും സഹായിക്കുന്നു.

icon

തെളിച്ചവും കേന്ദ്രീകരണവും മെച്ചപ്പെടുത്തുന്നു

ഈ പരിപാടി ശരീരത്തെ അഗാധമായ ധ്യാനത്തിന് സജ്ജമാക്കുന്നു. മാത്രമല്ല, ശരീരത്തിനും മനസ്സിനും,ദൃഢതയും ശക്തിയും നൽകുകയും ചെയ്യുന്നു.

icon

കൂടുതൽ നേട്ടങ്ങൾ

നിങ്ങളുടെ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെടുകയും, ഊർജ്ജത്തിന്റെ അളവ് വർദ്ധിക്കുകയും ചെയ്യും. അങ്ങനെ ഇത് നിങ്ങളുടെ നേട്ടങ്ങൾ വർദ്ധിക്കാൻ സഹായിക്കുന്നു.

icon

ആരോഗ്യമുള്ള ഒരു ജീവിതത്തിനായി പ്രതിബദ്ധത

ആരോഗ്യമുള്ള ആഹാരരീതിയോടും ജീവിതശൈലിക്കാവശ്യമായ വ്യായാമങ്ങളോടും, അനായാസമായി പ്രതിബദ്ധരാകാൻ ഈ പരിപാടി സഹായിക്കുന്നു.

യോഗയിലൂടെ അങ്ങേയറ്റത്തെ മാലിന്യമുക്തി നേടൂ

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ധൃതി പിടിച്ച ജീവിതത്തിൽ നമുക്ക് സ്വന്തം ശരീരത്തെയോ ആരോഗ്യത്തെയോ ശ്രദ്ധിക്കാൻ സമയമില്ല. ശരീരത്തിനു വന്നിട്ടുള്ള കേടുപാടുകൾ നീക്കി പഴയതുപോലെയാക്കാൻ ശ്രീ ശ്രീ യോഗ ലെവൽ 2 സഹായിക്കുന്നു. ശരീരത്തിന്റെയും, മനസ്സിന്റെയും ക്ഷീണത്തിനും, ഊർജ്ജക്കുറവിനും കാരണമാകുന്നതും ശരീരത്തിൽ വർഷങ്ങളായി അടിഞ്ഞു കിടക്കുന്നതുമായ മാലിന്യങ്ങൾ, നീക്കം ചെയ്യാൻ, ശക്തമായ ഈ യോഗപ്രക്രിയകൾ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ ശരീരത്തിലെ സ്വാഭാവികമായ രോഗശമന സിദ്ധി പ്രവർത്തിപ്പിക്കൂ

യോഗ വഴി കുറെക്കൂടി അഗാധമായ ശുദ്ധീകരണം

ശംഖപ്രക്ഷാളനവും ജലനേതിയും നിങ്ങളുടെ ദഹനവും, ശ്വസനവും പുനരുജ്ജീവിപ്പിക്കുകയും, ശരീരത്തിലും പ്രാണഘടനയിലുമുള്ള മാലിന്യങ്ങൾ നീക്കുകയും ചെയ്യുന്നു.

പ്രാണായാമങ്ങളും ആസനങ്ങളും

നിങ്ങളുടെ അനുഷ്ഠാനങ്ങളുടെ ആഴം വർദ്ധിപ്പിക്കാൻ, പുതിയ പ്രാണായാമങ്ങളും, യോഗാസനങ്ങളും പഠിക്കൂ.

ശക്തിപ്പെടുത്തലും, രോഗശമനവും

ശരീരത്തിൽ പ്രാണൻ ഇടതടവില്ലാതെ ഒഴുകാൻ സമ്മതിച്ചുകൊണ്ട്, അവയവങ്ങളിലെ തടസ്സങ്ങൾ നീക്കി, അസ്ഥികളുടെയും പേശികളുടെയും ഘടന ശക്തമാക്കുന്ന അനന്യമായ പ്രക്രിയ.

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
കൂടുതൽ പഠിക്കുക