പ്രകൃതിക്കിണങ്ങിയ കൃഷി രീതികളിലൂടെ കർഷകരുടെ ശാക്തീകരണം

മണ്ണിന്റെ ഗുണനിലവാരം സംരക്ഷിച്ചു , ജൈവ വൈവിദ്ധ്യം നിലനിർത്തി ഇന്ത്യയിലെ കർഷകരുടെ ഉന്നമനം.

icon

തന്ത്രം

പ്രകൃതിക്കിണങ്ങിയ രീതിയിലുള്ള കൃഷിപരിശീലനവും, കർഷകരെ കൈപിടിച്ചുയർത്തലും

icon

പ്രഭാവം

കുറഞ്ഞ ചിലവിൽ ഉയർന്ന വിളവുല്പാദനം

icon

വ്യാപ്തി

22 ലക്ഷത്തിലധികം കർഷകർക്ക് പ്രകൃതിക്കിണങ്ങിയ ജൈവകൃഷിയിൽ പരിശീലനം നൽകിയിട്ടുണ്ട്

ആമുഖം

കടം, വിളനാശം, സാമൂഹിക സമ്മർദ്ദം, എന്നിവ ഇന്ത്യയിലെ അന്നദാതാക്കളായ കർഷകരെ അലട്ടുന്നു. അവർ വിലകൂടിയ രാസവളങ്ങളും, കീടനാശിനികളും, വിത്തുകളും വാങ്ങാൻ ബാങ്കുകളിൽ നിന്നും, പണമിടപാടുകാരിൽനിന്നും വായ്‌പ എടുക്കുന്നു. എന്നാൽ മഴ ചതിച്ചാൽ കർഷകർക്ക് അവരുടെ ഉത്പ്പാദനം നഷ്ടപ്പെടുന്നു, അങ്ങനെ കടം തിരിച്ചടക്കാൻ മാർഗമില്ലാതെ വരുന്നു.

ആർട്ട്‌ ഓഫ് ലിവിംഗ് ആരംഭിച്ച ശ്രീ ശ്രീ നാച്ചുറൽ ഫാർമിങ് പ്രോജക്റ്റ്‌ ഇന്ത്യയിലുടനീളം ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുന്നു. അത് കുറഞ്ഞ ചിലവും മെച്ചപ്പെട്ട ഉത്പദാനവും, ലാഭവും, കർഷകർക്ക് വാഗ്ദാനം ചെയ്യുന്നു.

നിലവിലെ രാസവളങ്ങൾ, കീടനാശിനികൾ, സങ്കരയിനം വിത്തുകൾ എന്നിവയുടെ വ്യാപകമായ ഉപയോഗം കർഷകരെ വൻ തോതിൽ വായ്പയെടുക്കുവാൻ പ്രേരിപ്പിക്കുക മാത്രമല്ല, ജലം മലിനമാക്കുകയും, മണ്ണിലെ പോഷകങ്ങളെ ഇല്ലാതാക്കുകയും ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. ആർട്ട്‌ ഓഫ് ലിവിംഗ് പ്രോത്സാഹിപ്പിക്കുന്ന ജൈവ കാർഷിക വിദ്യകൾ പ്രകൃതി, പരിസ്ഥിതിസൗഹൃദമുള്ള ,സുസ്ഥിരവും, ഉത്പദാനചിലവ് കുറഞ്ഞതുമായ രീതിയാണ്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൃഷിയുടെ അടിസ്ഥാനത്തിലായിരുന്ന. ആദ്യ കാലങ്ങളിൽ ഈ സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിച്ചിരുന്നു. എന്നാൽ 60കളിലെ ഗ്രീൻ റെവല്യൂഷൻ വ്യാപകമായി വളങ്ങളുടേയും സങ്കരവിത്തുകളുടെ ഉപയോഗത്തേയും പ്രോത്സാഹിപ്പിച്ചു. ഇത്‌ ഇന്ത്യൻ കർഷകരെ കനത്ത കടക്കെണിയിൽ ആഴ്ത്തുകയും ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്തു. കർഷകരെ സഹായിക്കാനും മണ്ണിന്റെ ഗുണ നിലവാരം സംരക്ഷിക്കുവാനും ആവാസവ്യവസ്ഥയെ സംരക്ഷിക്കുവാനും കഴിയുന്ന മറ്റൊരു കാർഷിക വിപ്ലവത്തിന് ഇന്നത്തെ കാലം ആഹ്വാനം ചെയ്യുന്നു.

ശ്രീ ശ്രീ ജൈവകൃഷി പദ്ധതി ഈ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുന്നു

തന്ത്രം

ആർട്ട്‌ ഓഫ് ലിവിംഗ് യുവാചാര്യന്മാരുടെ ബഹുവിധ ശ്രമങ്ങൾ, കാർഷിക പരിശീലകർ, കൂടാതെ നിരവധി സർക്കാർ അധികാരികൾ ഇവരെല്ലാം രാജ്യത്തുടനീളം കർഷകരെ സഹായിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ആർട്ട്‌ ഓഫ് ലിവിംഗ് പ്രകൃതിക്കിണങ്ങിയ ജൈവകൃഷി പരിശീലനപരിപാടികൾ നടത്തുന്നു.

നാടൻ വിത്ത്, നാടൻ പശുക്കൾ പ്രകൃതി ദത്ത വളങ്ങളും കീടനാശിനികളും എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തപരമായ അറിവുകൾക്കൊപ്പം പരിശീലകർ പ്രായോഗിക വിശദീകരണവും നടത്തുന്നു.

ഈ പദ്ധതി താഴെ കൊടുത്തിരിക്കുന്നവയിൽ ഫാർമുകളെ പരിശീലിപ്പിക്കുന്നു :

  • വ്യത്യസ്ത ജൈവ വളങ്ങൾ തയാറാക്കുന്നതിനുള്ള രീതികൾ
  • വയലിൽ വളങ്ങൾ ഉചിതമായി പ്രയോഗിക്കുന്ന രീതി
  • കൃഷിയിടം സ്വഭാവികമായി പരിപാലിക്കുന്നതിനുള്ള വഴികൾ
  • വിളവെടുപ്പിന് ശേഷം, ഉത്‍പന്നം സ്വഭാവികമായി പരിപാലിക്കുന്നതിനുള്ള നടപടികൾ

പരിശീലനം പൂർത്തിയാക്കിയതിന് ശേഷം, ആർട്ട് ഓഫ് ലിവിംഗ് രൂപം കൊടുത്ത സംഘം കർഷകരെ പ്രകൃതിദത്ത കൃഷിയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നു. </p

കർഷകരുടെ പ്രശ്നങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കുന്നതിന് ആർട്ട്‌ ഓഫ് ലിവിംഗ് കിസ്സാൻ മഞ്ച് എന്ന ഒരു വേദി രൂപീകരിചിട്ടുണ്ട്

കർഷകർക്ക് ഏറ്റവും മികച്ച വില ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവർക്ക് നേരിട്ടുള്ള വിപണിയും നൽകുന്നു.

3 ദിവസത്തെ പരിശീലനം

പ്രകൃതിക്കിണങ്ങിയ കൃഷി സംബന്ധിച്ച അടിസ്ഥാന പാഠങ്ങൾ

മെൻറ്റർഷിപ്

പ്രദേശവും കാലാവസ്ഥയും അടിസ്ഥാനമാക്കി വ്യക്തിഗത നിർദേശങ്ങൾ നൽകുന്നു

കൈപിടിച്ചുയർത്തുന്നു

യുവാചാര്യന്മാർ കർഷകരെ പ്രകൃതിക്കിണങ്ങിയ കൃഷിരീതി നിലനിർത്താൻ പ്രാപ്തരാക്കുന്നു

കിസ്സാൻമഞ്ച്

കർഷകർ യോഗം ചേരുകയും പ്രശ്നങ്ങളും ആശയങ്ങളും പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുന്നു

നേരിട്ടുള്ള വിപണി

ഇടനിലക്കാരെ ഒഴിവാക്കികൊണ്ട് കർഷകർ അവരുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ വിൽക്കുന്നു എന്ന് ഉറപ്പാക്കുന്നു.

കൃഷിയാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ നട്ടെല്ല്. നാഗരികത അഭിവൃദ്ധിപ്പെടണമെങ്കിൽ ആരോഗ്യകരവും സുസ്ഥിരവുമായ കൃഷി ഉണ്ടായിരിക്കണം. പ്രാഥമിക വ്യവസായമായ കൃഷിയിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചു കൊണ്ടുവരണം.

- ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ

വിപ്ലവത്തിൽ പങ്കെടുക്കൂ

കൂടുതൽ കാർഷിക ഉല്പന്നങ്ങൾ ,കുറഞ്ഞ ചെലവിൽ, പരിസ്ഥിതി സൗഹൃദ പരിപാടികളിലൂടെ നടപ്പിലാക്കി,കർഷകരെ സഹായിക്കുന്നു.
സംഭാവനകൾ നൽകൂ

പ്രഭാവം

ശ്രീ ശ്രീ നാച്ചുറൽ ഫാർമിങ് പ്രധാനമായും സ്വന്തമായി 5 ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷകരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു ഏക്കറിന് അവരുടെ ചെലവ് രാസവള കൃഷി ചിലവിന്റെ 1/5ആയി കുറഞ്ഞു, എന്ന് മാത്രമല്ല നേരത്തെ കൃഷിക്ക് ആവശ്യമായ വെള്ളത്തിന്റെ 1/5 മാത്രമേ വേണ്ടിവന്നുള്ളു.

ഉത്പാദന ചെലവിൽ കുറവ്

കൂടുതൽ ഭൂമി കുറച്ചു വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാം

ഭൂമി പുനരുജ്ജീവിപ്പിച്ചു

വിളവ് വർദ്ധിച്ചു

ജൈവ വൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നു

രാസവളങ്ങളുടെ സബ്‌സിഡി ലാഭിച്ചു