ഉത്കർഷ യോഗ
ഇത് ശാരീരികവും, വൈകാരികവും, സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു
8 മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്ക്
ആദ്യത്തെ ആഴ്ച മുതൽ തന്നെ ഫലം കണ്ടുതുടങ്ങുന്നു!
രജിസ്റ്റർ ചെയ്യുകകുട്ടികൾക്ക് ഉണ്ടാകുന്ന ഗുണങ്ങൾ
രോഗപ്രതിരോധശേഷിയും വിശപ്പും വർദ്ധിക്കുന്നു
നമ്മുടെ വ്യായാമങ്ങളും, കളികളും, വിശപ്പും, ഊർജ്ജത്തിന്റെ അളവും കൂട്ടുന്നതിനോടൊപ്പം, സ്വാസ്ഥ്യം വർദ്ധിപ്പിക്കുകയും ചെയ്യും.
കോപശീലം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം
കോപം, ആക്രമണസ്വഭാവം, വിഷാദം, എന്നിവ അകറ്റാൻ വഴികൾ കണ്ടെത്തി, കുട്ടികളുടെ ഊർജ്ജത്തെ ക്രിയാത്മകമായ മാർഗ്ഗത്തിലേയ്ക്ക് വഴി തിരിച്ചുവിടുന്നു.
കൂടുതൽ സമയം ശ്രദ്ധ മാറാതെയിരിക്കുന്നു
ഗവേഷണത്തിന്റെ പിൻതുണയുള്ള ഞങ്ങളുടെ പ്രക്രിയകൾ, കുട്ടികളെ ശാന്തരും, കേന്ദ്രീകൃതരുമാക്കാനും, അവരുടെ ഓർമ്മശക്തിയും, ഏകാഗ്രതയും കൂട്ടാനും സഹായിക്കുന്നു.
ആനന്ദം വർദ്ധിപ്പിക്കുന്നു
ഇതിലടങ്ങിയ രസകരങ്ങളായ കളികളിലൂടെ കുട്ടികൾ അവരുടെ ശരിയായ, സ്വാഭാവികമായ, ആനന്ദകരമായ സ്വത്വത്തിലേയ്ക്ക് എത്തുന്നു.
എന്താണ് ഉത്കർഷ യോഗ?
കുട്ടികൾക്ക് അളവില്ലാത്ത ഊർജ്ജമാണുള്ളത്. അത് ഉത്കണ്ഠ, കോപം, ആക്രമണസ്വഭാവം, വിഷാദം എന്നിങ്ങനെ പല വിധത്തിൽ പ്രകടമാകും.
ശുഭകരമായ പ്രവൃത്തികളിലേയ്ക്ക് കുട്ടികളെ നയിക്കുന്നതിന് സഹായിക്കാൻ ലളിതമായ ശ്വസനപ്രക്രിയകളും, ജ്ഞാനശകലങ്ങളും, ശക്തമായ സുദർശനക്രിയയും ഉത്കർഷ യോഗയിൽ പഠിപ്പിക്കുന്നു. ശാന്തവും സന്തോഷകരവുമായ മനസ്സിലൂടെ കുട്ടികൾക്ക് കൂടുതൽ കേന്ദ്രീകരണവും , ഓർമ്മശക്തിയും തെളിച്ചവും ഉണ്ടാകുന്നു. ഇത് കുട്ടികളെ സംഘടിത പ്രവർത്തനങ്ങളിലും, ക്രിയാത്മകമായ പ്രശ്നപരിഹാരത്തിനും സജ്ജരാക്കുന്നു.
സ്വാത്മ ബോധത്തോടെ ഒത്തൊരുമിച്ച്,രസകരമായ ചുറ്റുപാടിൽ പഠിക്കുകയും, സാമൂഹികമായ ഇടപെടലുകൾ നടത്തുകയും വഴി,ലഭിക്കുന്നത് വിടർന്ന പുഞ്ചിരിയും, ശുഭമനസ്സുമാണ് (Yes mind).

കുറെക്കൂടി മികച്ച പ്രകടനം. സംഗീതത്തോടുള്ള എന്റെ താല്പര്യം വർദ്ധിച്ചിരിക്കുന്നു. സ്പോർട്സിലും, പഠനത്തിലും ഞാൻ മെച്ചപ്പെട്ടിരിക്കുന്നു. വളരെ രസകരമായിരുന്നു
അമയ്, 10
വിദ്യാർത്ഥി
ആത്മവിശ്വാസം വർദ്ധിച്ചു. ഞാൻ എന്റെ സഹപാഠികളോടുപോലും സംസാരിച്ചിരുന്നില്ല. ഇന്ന് എനിക്ക് ആത്മവിശ്വാസത്തോടെ അസംബ്ലിയിൽ പ്രസംഗിക്കാൻ കഴിയുന്നു!
മീര, 13
വിദ്യാർത്ഥി
സ്ഥാപകൻ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
എനിക്ക് ചേരണം എന്നുണ്ട്. പക്ഷേ…
ഈ പരിപാടിയെപ്പറ്റി കൂടുതൽ അറിവ് തരാമോ?
പുരാതനങ്ങളായ യോഗപ്രക്രിയകളെയും, വ്യായാമങ്ങളെയും അടിസ്ഥാനപ്പെടുത്തി, ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ രൂപകൽപ്പന ചെയ്ത പരിപാടിയാണ് ഉത്കർഷ യോഗ. ധ്യാനം, ശ്വസനപ്രക്രിയകൾ, എന്നിവയ്ക്കൊപ്പം , പൂർണ്ണവും, ആത്മവിശ്വാസം നിറഞ്ഞതുമായ ജീവിതം നയിക്കാൻ കുട്ടികളെ പഠിപ്പിക്കുകയും, ഒപ്പം ഭയവും ഉത്കണ്ഠയും മറികടക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, കുട്ടികളെ ആത്മീയതയും, ഭാരതീയ പൈതൃകവും പരിചയപ്പെടുത്തുന്നു
ഈ പരിശീലനം എന്റെ ആരോഗ്യം മെച്ചപ്പെടുത്തുമോ?
തീർച്ചയായും. സുദർശനക്രിയ പതിവായി പരിശീലിക്കുന്നതുവഴി , ഉറക്കം മെച്ചപ്പെടുകയും, രോഗപ്രതിരോധശേഷി വർദ്ധിക്കുകയും , പിരിമുറുക്കവും, വിഷാദവും കുറയുകയും ചെയ്യുമെന്നത് പൊതുവേ അറിയപ്പെടുന്നു. അതറിയാൻ ഈ പരിപാടി ചെയ്തവർക്ക് ലഭിച്ചിട്ടുള്ള ഗുണങ്ങളെ പ്പറ്റി എഴുതിയിരിക്കുന്ന അനുഭവങ്ങൾ മാത്രം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. നിങ്ങൾക്ക് മാത്രമായി ഏറ്റവും നല്ല അനുഭവങ്ങൾ നല്കുന്നതിനു വേണ്ടി മുൻകൂട്ടി തന്നെ നിങ്ങളുടെ രോഗങ്ങളെക്കുറിച്ച് ടീച്ചറെ അറിയിക്കൂ.
എന്തുകൊണ്ടാണ് നിങ്ങൾ ഇതിന് ഫീസ് വാങ്ങിക്കുന്നത്?
ആദ്യമായി നിങ്ങൾ സ്വന്തം സമയം പ്രതിബദ്ധതയോടെ ഈ കോഴ്സിൽ വിനിയോഗിക്കുമെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ്. രണ്ടാമതായി, അവശ്യം വേണ്ട ജീവിതനൈപുണ്യങ്ങൾ പഠിപ്പിക്കുന്നതിനു പുറമേ, നിങ്ങളുടെ സംഭാവനകൾ ഇന്ത്യയിൽ പല സേവനപ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. 70,000 ആദിവാസികളുടെ സ്കൂൾ വിദ്യാഭ്യാസം, 43 നദികളുടെ പുനരുജ്ജീവനം, 2,04,802 യുവാക്കൾക്ക്, ജീവിതനൈപുണ്യപരിശീലനത്തിലൂടെ തൊഴിൽ, 720 വീടുകളിൽ സോളാർ വിളക്കുകൾ തെളിക്കുക, എന്നിവ ഉദാഹരണങ്ങളാണ്.
എനിക്ക് പിരിമുറുക്കം ഇല്ല, പിന്നെ എന്തിനാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്?
നിങ്ങൾക്ക് പിരിമുറുക്കം ഇല്ലെങ്കിൽ വളരെ നല്ലത്! എന്നാൽ പണം ഇല്ലാതാകുമ്പോൾ ആണോ നിങ്ങൾ പണം മിച്ചം പിടിക്കാൻ തുടങ്ങുക? അതല്ലെങ്കിൽ ആരോഗ്യം നഷ്ടപ്പെട്ടു കഴിയുമ്പോൾ ആണോ വ്യായാമം തുടങ്ങുക? അല്ലല്ലോ. അപ്പോൾ, എന്തുകൊണ്ട് ഉള്ളിലെ അതിജീവനത്തിന്റയും, ശക്തിയുടെയും സ്രോതസ്സുകൾ, ആവശ്യമുള്ളപ്പോൾ കരുതി വെയ്ക്കാൻ വേണ്ടി പടുത്തുയർത്തിക്കൂടാ? അത് നിങ്ങൾക്ക് വിളി വരുന്നതു പോലെ ഇരിക്കും. പിരിമുറുക്കം ഉണ്ടാകുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കാം. അപ്പോഴും ഈ പരിപാടി നിങ്ങളെ സഹായിക്കാൻ എത്തും.