Gurudev Sri Sri Ravi Shankar

ഓൺലൈൻ മെഡിറ്റേഷൻ ആൻഡ് ബ്രെത്ത് വർക്ക്ഷോപ്പ്

ലോകത്തിലെ ഏറ്റവും ശക്തമായ ശ്വസന പ്രക്രിയ പഠിക്കൂ - സുദർശൻ ക്രിയ, ലോകമെമ്പാടും 4.5 ലക്ഷം ജനങ്ങൾ ഇഷ്ടപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി പതിൻമടങ്ങാക്കുന്നു • സംഘർഷം ഇല്ലാതാക്കുന്നു • ബന്ധങ്ങൾ സുദൃഢമാക്കുന്നു • ആനന്ദപൂർണ്ണവും ലക്ഷ്യബോധവുമുള്ള ജീവിതം

4 ദിവസം 2 മണിക്കൂർ വീതം
₹ 3,000*

*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും

രജിസ്റ്റർ ചെയ്യുക

പ്രയോജനങ്ങൾ

icon

രോഗപ്രതിരോധശേഷിയും, ആരോഗ്യവും വർദ്ധിക്കുന്നു

നിങ്ങളുടെ സ്വന്തം ശ്വാസത്തിന്റെ ശക്തികൊണ്ട്

ഹൃദ്രോഗത്തിൽ നിന്നുള്ള ആപത്ത് കുറയ്ക്കാനും, രോഗപ്രതിരോധശേഷിയും, പൊതുവായ ഊർജ്ജനിലയും വർദ്ധിക്കാനും , ഫലപ്രദങ്ങളായ പ്രക്രിയകൾ കണ്ടെത്തുക.

icon

മനസ്സിനെ കൈകാര്യം ചെയ്യാനുള്ള കഴിവ്

പുരാതന ജ്ഞാനം വഴി

കടുത്ത ബാഹ്യ സാഹചര്യങ്ങളെയും, നിങ്ങളുടെ സ്വന്തം ചിന്തകളെയും , വികാരങ്ങളെയും അവബോധവും ജ്ഞാനവും വഴി നേരിടുക.

icon

പിരിമുറുക്കം ഉത്കണ്ഠ, വിഷാദം, എന്നിവയിൽ നിന്ന്

ഗവേഷണത്തിന്റെ പിൻബലമുള്ള സുദർശനക്രിയ വഴി മോചിതരാകു

വെല്ലുവിളികൾക്കിടയിലും , പിരിമുറുക്കവും, ഉത്കണ്ഠയും , കുറയ്ക്കാൻ ശക്തവും, എളുപ്പമുള്ളതുമായ മാർഗ്ഗങ്ങൾ പഠിക്കുക.

icon

വർദ്ധിച്ച കരുത്ത്

യോഗയും ധ്യാനവും വഴി

ക്ഷീണത്തെ മറികടന്ന് നിങ്ങൾക്ക് ഒരു ദിവസം ചെയ്യേണ്ടത് എല്ലാം ചെയ്യാനുള്ള ഊർജ്ജവും, കരുത്തും അനുഭവിക്കു.

സുദർശന ക്രിയയെക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നത്?

ആഗോള തലത്തിൽ, നൂറിലധികം സ്വതന്ത്രപഠനങ്ങൾ താഴെപ്പറയുന്ന ഗുണഫലങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കുന്നു:

33%

6 ആഴ്ച കൊണ്ട് വർദ്ധനവ്

പ്രതിരോധ ശേഷി

57%

6 ആഴ്ച കൊണ്ട് കുറയുന്നു

സ്ട്രെസ്സ് ഹോർമോണുകൾ

21%

1 ആഴ്ച കൊണ്ട് വർദ്ധനവ്

ജീവിത സംതൃപ്തി

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
കൂടുതൽ പഠിക്കുക

എനിക്ക് ചേരണമെന്നുണ്ട് പക്ഷെ....

ഈ പരിശീലനം എൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുമോ?

തീർച്ചയായും. സ്ഥിരമായി സുദർശനക്രിയ പരിശീലിക്കുന്നത്, ഉറക്കം മെച്ചപ്പെടുത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, പിരിമുറുക്കവും, വിഷാദവും കുറയ്ക്കാനും സഹായിക്കും. ഈ പരിപാടികളുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ ഇതിന് തെളിവാണ്. നിങ്ങൾക്ക് മാത്രമായി, ഏറ്റവും നല്ല അനുഭവങ്ങൾ നല്കുന്നതിനു വേണ്ടി നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ടീച്ചറോട് പറയാൻ മറക്കരുത്.

നാല് ദിവസത്തെ ഓൺലൈൻ വർക്ക്‌ഷോപ്പിന് എൻ്റെ ജീവിതം മാറ്റാൻ കഴിയുമോ?

ജീവിതം ഒരു നിമിഷം കൊണ്ട് മാറാം. പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ഒരു നിമിഷം അല്ലെങ്കിൽ കാർ ഓടിക്കുമ്പോൾ അവബോധം നഷ്ടപ്പെട്ട ഒരു നിമിഷം രണ്ടും ജീവിതത്തെ മാറ്റിമറിച്ചേക്കാം. ഒരു "യുറീക്ക" നിമിഷം നിങ്ങളുടെ മാത്രമല്ല ലോകത്തിൻ്റെ മുഴുവൻ ജീവിതത്തെയും മാറ്റിമറിക്കും. എന്നിരുന്നാലും, നിങ്ങളുടെ ജീവിതം മാറ്റുന്നതിലുമുപരി,ഈ പരിപാടി നിങ്ങൾക്ക് തന്നെ സ്വന്തം ജീവിതം മാറ്റാനുള്ള ഉപകരണങ്ങൾ നൽകി നിങ്ങളെ സജ്ജരാക്കുകയാണ് ചെയ്യുന്നത്. ഈ നാല് ദിവസത്തിനുള്ളിൽ, ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ അംഗീകരിക്കുന്നതും, വളരെയധികം ഗവേഷണങ്ങൾക്ക് വിധേയമായതുമായ സുദർശൻ ക്രിയ നിങ്ങൾ പഠിക്കും. ഇത് പരിശീലിച്ചവർ ജീവിതത്തെ മാറ്റിമറിച്ച അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ഫോളോ-അപ്പ് സെഷനുകളിലേക്കും, മാർഗ്ഗദർശനം ലഭിക്കാനുള്ള ആഗോള കൂട്ടായ്മയിലേയ്ക്കും , ജീവിതകാലം മുഴുവൻ പ്രവേശനം ഉണ്ടാകും . ആർട്ട് ഓഫ് ലിവിങ്ങിൻ്റെ കുറെക്കൂടി ഉയർന്ന പ്രോഗ്രാമുകൾക്കായി നിങ്ങൾക്ക് എൻറോൾ ചെയ്യാം. നിങ്ങളുടെ യാത്ര തുടങ്ങിയിരിക്കുന്നു.

ഈ പ്രക്രിയയ്ക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?

മായാത്ത പുഞ്ചിരിയാണ് ഒരേയൊരു പാർശ്വഫലം! 🙂 സുദർശന ക്രിയ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും രേഖാമൂലം ഉള്ള ആരോഗ്യ ആനുകൂല്യങ്ങളോടെ പരിശീലിക്കുന്നു.
ഞങ്ങളുടെ സാങ്കേതിക വിദ്യകൾ പരിശീലിക്കുന്നത് തികച്ചും സുരക്ഷിതമാണ്. നിങ്ങൾക്ക് ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ പ്രശ്നങ്ങൾ, നടുവേദന എന്നിവയുടെ മെഡിക്കൽ ചരിത്രമുണ്ടെങ്കിൽ , സെഷനിൽ ഞങ്ങൾ നിങ്ങളെ വ്യത്യസ്തമായി നയിക്കും.

എനിക്ക് സമ്മർദ്ദമില്ല. പിന്നെ എന്തുകൊണ്ടാണ് ഞാൻ ഈ വർക്ക് ഷോപ്പിൽ ചേരേണ്ടത്?

നിങ്ങൾ സമ്മർദ്ദത്തിലല്ലെങ്കിൽ, കൊള്ളാം! നിങ്ങൾ മികച്ച ജീവിതം നയിക്കുന്നു. എന്നാൽ ഇത് പരിഗണിക്കുക: പണം തീർന്നുപോകുമ്പോൾ മാത്രമാണോ നിങ്ങൾ പണം ലാഭിക്കാൻ തുടങ്ങുന്നത്? അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യം നഷ്‌ടപ്പെടുമ്പോൾ മാത്രം വ്യായാമം ചെയ്യാൻ തുടങ്ങണോ? അല്ല, അല്ലേ? നിങ്ങൾക്ക് ആവശ്യമുള്ള സമയങ്ങളിൽ പ്രതിരോധത്തിൻ്റെയും ശക്തിയുടെയും ആന്തരിക കരുതൽ ശേഖരം എങ്ങനെ നിർമ്മിക്കാം? എന്നാൽ നോക്കൂ,, ഇത് നിങ്ങൾക്ക് ലഭിച്ച വിളിയാണ്. നിങ്ങൾ സമ്മർദ്ദത്തിലാകുന്നത് വരെ നിങ്ങൾക്ക് കാത്തിരിക്കാം, നിങ്ങളെ സഹായിക്കാൻ ഈ വർക്ക് ഷോപ്പ് എന്നും ഉണ്ടാകും.

എന്തിനാണ് 3000 രൂപ ഈടാക്കുന്നത്?

ഈ വർക്ക്‌ ഷോപ്പ് ചെയ്തവർ ഞങ്ങളോട് കൂടുതൽ നിരക്ക് ഈടാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കാരണം, നിങ്ങളെ അത്യാവശ്യമായ ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുന്നതിനു പുറമേ, നിങ്ങളുടെ സംഭാവന ഇന്ത്യയിലെ നിരവധി സേവന പദ്ധതികൾക്ക് പണം നൽകുന്നു. ഉദാഹരണത്തിന്, 70,000 ആദിവാസി കുട്ടികളെ സ്‌കൂളിൽ അയക്കുക, 43 നദികളെ പുനരുജ്ജീവിപ്പിക്കുക, 2,04,802 ഗ്രാമീണ യുവാക്കളെ ഉപജീവന നൈപുണ്യത്തോടെ ശാക്തീകരിക്കുക, 720 ഗ്രാമങ്ങളിൽ സൗരോർജ്ജ വിളക്കുകൾ പ്രകാശിപ്പിക്കുക. ഇത് ന്യായമല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, കൂടുതൽ പണം നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ എതിർക്കില്ല.