A young woman meditating on a bench in the woods

അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം

ആഴത്തിലുള്ള വിശ്രമം പരിവർത്തനാത്മകതയിലേക്ക് നയിക്കുന്നു

അഗാധമായ നിശബ്ദത • ആഴത്തിലുള്ള ധ്യാനം അനുഭവിച്ചറിയൂ • വർദ്ധിച്ച ഊർജ്ജം

*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും

രജിസ്റ്റർ ചെയ്യുക

ഈ പ്രോഗ്രാമിൽ നിന്നും എനിക്കു എന്ത് കിട്ടും?

icon

അഗാധമായ ധ്യാനം അനുഭവിച്ചറിയൂ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ “ഹോളോ ആൻഡ് എംപ്റ്റി” എന്ന ധ്യാനം ഇതിലെ ഒരു പ്രധാന ഘടകമാണ്. ഈ ധ്യാനരീതികൾ നിങ്ങളുടെ മനസ്സിനെ വളരെ ആഴത്തിൽ ഉള്ള വിശ്രമത്തിൽ എത്തിക്കുന്നു.

icon

നിശ്ശബ്ദതയുടെ ആഴങ്ങൾ കണ്ടെത്തൂ

നിങ്ങളുടെ സാധാരണ മനസ്സിന്റെ ബഹളത്തിന് അപ്പുറം കടന്ന് അസാധാരണമായ പ്രശാന്തത അനുഭവിച്ചറിയൂ നിങ്ങൾക്ക് ഇവിടെ നിന്ന് പുനരുജ്ജീവിച്ച ഊർജ്ജസ്വലത അനുഭവിക്കാൻ കഴിയും.

icon

വൈകാരിക സംഘർഷങ്ങളിൽ നിന്ന് മോചനം

നിങ്ങളുടെ നാഡീവ്യവസ്ഥയുടെ ആഴത്തിലുള്ള പാളികളിൽ നിന്നുപോലും സംഘർഷത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ അനുഭങ്ങളുടെ മുദ്രണങ്ങളിൽ നിന്നും സ്വതന്ത്രമാവുകയും നിങ്ങളുടെ പുനരുജ്ജീവിച്ച മനസ്സുമായി വീണ്ടും സമ്പർക്കത്തിൽ വരികയും ചെയ്യുന്നു.

icon

പ്രതിരോധശേഷി വർധിപ്പിക്കുക

ധ്യാനം നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ശരീരത്തിലൂടെ ഊർജ്ജപ്രവാഹം സുഗമമാക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

icon

സർഗ്ഗാത്മകതയെ സ്വതന്ത്രമാക്കുന്നു

മൗനം ക്രിയാത്മകതയുടെ ഉറവിടമാണ്. ഈ ധ്യാന പരിശീലനം നിരന്തരം ചിലക്കുന്ന നിങ്ങളുടെ മനസ്സിനെ അതിൽ നിന്ന് അകറ്റി. ആഴത്തിലുള്ള വിശ്രമ അവസ്ഥയിലേക്ക് എത്തിക്കും, പുതിയ കഴിവുകളും പ്രതിഭയും നിങ്ങളിൽ ഉടലെടുക്കും.

icon

ഉയർന്ന പ്രാണശക്തി അനുഭവിച്ചറിയുക

ഈ പരിപാടിയിൽ പഠിപ്പിക്കുന്ന പ്രക്രിയകൾ നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പ്രാണശക്തി വർധിപ്പിക്കുന്നു . ശരീരത്തിലെ പ്രാണശക്തി ഉയരുമ്പോൾ നമനസ്സ് ശാന്തവും പ്രസാദാത്മകമാകുകയും ചെയ്യുന്നു.

എന്തിനു ഞാൻ അഡ്വാൻസ്ഡ് കോഴ്സ് പ്രോഗ്രാമിൽ പങ്കെടുക്കണം?

സുദർശന ക്രിയയും ഓൺലൈൻ ശ്വസന പരിശീലന പരിപാടികളും നിങ്ങളിൽ അന്തർലീനമായ ശാന്തിയുടെ ഒരു സൂചന നിങ്ങൾക്ക് തരും. നിങ്ങൾക്ക് എങ്ങനെ ഈ അവസ്ഥ നിലനിർത്താനും ശാന്തമായ ഈ അനുഭവത്തിലേക്ക് കൂടുതൽ ആഴത്തിൽ പോവാനും കഴിയും ? ഇത് ഞങ്ങളുടെ അടുത്ത അഡ്വാൻസ് മെഡിറ്റേഷൻ പ്രോഗ്രാമിലൂടെ , നിങ്ങളുടെ ധ്യാന പരിശീലനത്തെ ധ്യാനത്തിന്റെ ഉയർന്ന തലങ്ങൾ അനുഭവിക്കാൻ പ്രാപ്തമാക്കുന്നു. ഇവിടെ ഞങ്ങൾ നിങ്ങൾക്ക് അഗാധമായ വിശ്രമം നൽകുന്ന ആത്മീയ നിശ്ശബ്ദത പരിചയപ്പെടുത്തുന്നു. ഒന്നും ചെയ്യാതെ കുറച്ചു ദിവസങ്ങൾ ഇരിക്കുക എന്നുള്ളത് ആർക്കും അത്ര എളുപ്പമല്ല. അതുകൊണ്ട്, ഈ പരിപാടിയിലൂടെ, തീവ്രമായ ധ്യാനരീതികളുടെ ഒരു പരമ്പരയിലൂടെ, അഗാധമായ ശാന്തത നൽകുന്ന അനുഭവങ്ങളിലൂടെ ഞങ്ങൾ നിങ്ങളെ കൊണ്ടുപോകും. അന്തർലീനമായിരിക്കുന്ന സ്വന്തം കഴിവുകൾ നിങ്ങൾ കണ്ടെത്തും, നിങ്ങളുടെ യഥാർത്ഥ പ്രകൃതത്തിന്റെ ഒരു ഉൾക്കാഴ്ച ലഭിക്കും, നിങ്ങൾ പൂർണമായും ഊജ്ജസ്വലരാകും . ഈ ലോകം ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാവൂ (ഈ ലോകം പിടിച്ചടക്കാൻ തയ്യാറാവൂ !)

എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ?

  • നിങ്ങൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം.
  • നിങ്ങൾ ഓൺലൈൻ മെഡിറ്റേഷൻ & ബ്രെത് വർക്ക്‌ഷോപ്പ് / ഹാപ്പിനസ് പ്രോഗ്രാം/ യൂത്ത് എംപവര്മെന്റ് സെമിനാർ (YES!+) / സ്റ്റുഡന്റ് എക്സലൻസ് ആൻഡ് ലേണിംഗ് പ്രോഗ്രാം (SELP) എന്നിവ ചെയ്തിരിക്കണം.
  • ഈ പരിപാടിയിൽ പങ്കെടുക്കുന്ന ദിവസങ്ങളിലേക്ക് വേണ്ടി നിങ്ങളുടെ പതിവ് ദിനചര്യകളിൽ നിന്ന് നിങ്ങളെത്തന്നെ സ്വതന്ത്രരാക്കണം. ഇത് നിങ്ങളെ പ്രോഗ്രാമിൽ പൂർണ്ണമായും മുഴുകുവാനും നിങ്ങൾക്ക് ആവശ്യമുള്ളതും അർഹിക്കുന്നതുമായ ആഴത്തിലുള്ള വിശ്രമം നേടാനും വേണ്ടിയാണ്.

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
കൂടുതൽ പഠിക്കുക

എനിക്ക് ഈ കോഴ്സ് (ധ്യാന പരിശീലനം) ചെയ്യണമെന്നുണ്ട്, പക്ഷെ...

ഞാൻ ഹാപ്പിനസ് പ്രോഗ്രാം ചെയ്തിട്ടുണ്ട്, അതിൽ ഞാൻ സന്തുഷ്ടനുമാണ്. അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം ചെയ്ത് ധ്യാനത്തിൽ ഒരു വിദഗ്ധൻ ആവാൻ എനിക്ക് താൽപ്പര്യമില്ല. എല്ലാത്തിനുമുപരി, ഞാൻ ഒരു യോഗിയാകാൻ ശ്രമിക്കുന്നില്ല.

നിങ്ങളുടെ കാറിന് ആറ് അല്ലെങ്കിൽ പന്ത്രണ്ട് മാസത്തിലൊരിക്കൽ അറ്റകുറ്റപ്പണി ചെയ്യേണ്ടിവരുന്നതുപോലെ, നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഇടയ്ക്കിടെ ചില നവീകരണങ്ങളും പുനരുജ്ജീവനവും ആവശ്യമാണ്. OMBW/ഹാപ്പിനെസ് പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ആരംഭത്തിൽ അനുഭവപ്പെട്ട ഉയർന്ന ഊർജ്ജവും സന്തോഷവും വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു മാർഗ്ഗമാണ് വിപുലമായ ധ്യാനങ്ങൾ. ധ്യാനത്തിലേക്ക് കൂടുതൽ ആഴത്തിൽ പോകുന്നതിലൂടെ, നിങ്ങൾക്ക് അഗാധമായ വിശ്രമം ലഭിക്കും ; നിങ്ങൾ ഒരു യോഗി ആകുന്നില്ല. വാസ്തവത്തിൽ, ആഴത്തിലുള്ള വിശ്രമം അനുഭവിക്കാൻ പലരും ഈ പരിപാടി പലതവണ ചെയ്യുന്നു; ഓരോ തവണയും അവർ പ്രോഗ്രാം ചെയ്യുമ്പോൾ ഉണ്ടാവുന്ന അതുല്യമായ ഉൾക്കാഴ്ചകളിൽ നിന്ന് അവർ പ്രയോജനം നേടുന്നു.

ഇത്ര ആഴത്തിൽ ധ്യാനിക്കാൻ എനിക്ക് പ്രായം കുറവാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് 20 വയസ്സ് മാത്രമേ ഉള്ളൂ. ഈ ഘട്ടത്തിൽ, ഇത്രയധികം ധ്യാനിക്കേണ്ട പിരിമുറുക്കം എനിക്കില്ല.

ഇപ്പോൾ നിങ്ങൾക്ക് പിരിമുറുക്കം ഇല്ല എന്നത് വളരെ നല്ല കാര്യം തന്നെ . എന്നിരുന്നാലും, കാലക്രമേണ, നിങ്ങളുടെ ജോലിയും
ഉത്തരവാദിത്തങ്ങളും ജീവിതത്തിൽ വർദ്ധിക്കും. ആ സമയത്ത് സമ്മർദ്ദത്തിലാകാൻ കാത്തിരുന്ന് അപ്പോൾ അത് കൈകാര്യം ചെയ്യുന്നതിന് പകരം, സ്വയം തയ്യാറെടുക്കുന്നത് നല്ല ആശയമല്ലേ? എല്ലാത്തിനുമുപരി, വർഷാവസാനം വാർഷിക പരീക്ഷയുള്ളപ്പോൾ, പഠനം ആരംഭിക്കാൻ പരീക്ഷ വരുന്നതുവരെ നിങ്ങൾ കാത്തിരിക്കില്ല, അല്ലേ? പണം സമ്പാദിക്കാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ സമ്പാദ്യം തീരുന്നതുവരെ കാത്തിരിക്കാറില്ലല്ലോ. നിങ്ങൾ നേരത്തെ തന്നെ തയ്യാറെടുക്കുന്നു .അതുപോലെ, സമ്മർദ്ദം ഉണ്ടാകുന്നതിനു മുമ്പുതന്നെ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിക്കുന്ന ചില വിദ്യകൾ ഉപയോഗിച്ച്, പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഉള്ള ശേഷിയും ശക്തിയും വളർത്തിയെടുക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു ?

എനിക്ക് ഈ കോഴ്സിൽ (പരിപാടിയിൽy) പങ്കെടുക്കാൻ പറ്റുന്നതിലും കൂടുതൽ പ്രായമായില്ലേ ? എനിക്ക് 65 വയസ്സായി. എനിക്ക് ഇത്രയും നേരം ഇതിനായി ഇരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ശ്വസനരീതികളാണ് ഈ പ്രോഗ്രാം നിങ്ങളെ പഠിപ്പിക്കാൻ പോകുന്നത്. അർഥവത്തായതും ഉൾക്കാഴ്ചയുള്ളതുമായ മൗനത്തിലൂടെ നിങ്ങൾക്കു ആഴത്തിലുള്ള വിശ്രമം അനുഭവിക്കാനാകും. ഇതിലെ പ്രക്രിയകൾ സ്വാഭാവികമാണ് ഒപ്പം അവ നിങ്ങളെ കൂടുതൽ ശക്തരും പ്രതികൂല പരിതഃസ്ഥിതികളെ അതിജീവിക്കാൻ പ്രാപ്തിയുള്ളവരും ആക്കും . ഈ പരിപാടിക്ക് ആരും പ്രായം കൂടിയവരല്ല .

ഈ പരിപാടി മൗനത്തെക്കുറിച്ചു ഒരുപാടു പറയുന്നു.എനിക്ക് എന്റെ കുടുംബവുമായി ബന്ധപ്പെടാമോ ? ഇലക്ട്രോണിക് ആശയവിനിമയം ചെയ്യാമോ?

ഞങ്ങൾക്ക് പറയാനുള്ളത് ഇതിന്റെ പൂർണമായ ഫലം ലഭിക്കുന്നതിനായി നിങ്ങൾ മറ്റുള്ളവരുമായി നേരിട്ടും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക എന്നാണ്. നിങ്ങൾ സ്വയം തിരിച്ചറിയുന്നതനുസരിച്ച് ഉള്ളിലേക്ക് പൂർണമായും ആഴ്ന്നിറങ്ങാൻ പരമാവധി സമയം നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇത് നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ എളുപ്പമാണ്.

ഇത് വിപാസന മെഡിറ്റേഷൻ തന്നെ ആണോ ?

അല്ല, അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം വിപാസന മെഡിറ്റേഷൻ അല്ല. AMP യുടെ അനുഭവം വളരെ ശക്തിയേറിയ ഒന്നായി കണക്കാക്കപ്പെടുന്നു, അത് നിങ്ങൾക്ക് തരുന്ന ഉൾക്കാഴ്ചകളും ആഴവും ജീവിതം മാറ്റിമറിക്കുന്നതാണ്
ഞങ്ങൾ പിന്തുടരുന്ന സമ്പ്രദായം {സാങ്കേതിക വിദ്യകൾ } മനസ്സിന്റെ ജാഗ്രത, മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ കൈവരിക്കാൻ സഹായിക്കുന്നുവെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഉൾപ്പെടെയുള്ള വിവിധ പ്രമുഖ സ്ഥാപനങ്ങൾ നടത്തിയ ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഈ പ്രോഗ്രാമിനായി ഒരു ദിവസത്തിൽ ഞാൻ എത്ര മണിക്കൂർ നീക്കി വക്കണം ?

മൂന്നു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയാണിത്
ഇത് അതിരാവിലെ 6 മണിക്കോ 7 മണിക്കോ ആരംഭിച്ച് രാത്രി 8 മണിക്കോ 9 മണിക്കോ അവസാനിക്കും. അതിനാൽ, നിങ്ങളുടെ പതിവ് ജീവിതത്തിൽ നിന്ന് ഈ ദിവസങ്ങൾ മാറ്റിവെച്ച് ഒരു അവധിക്കാലം നിങ്ങൾക്കായി സമ്മാനിക്കൂ.

എത്ര ഇടവേളകൾ എനിക്ക് ഇതിനിടയിൽ കിട്ടും?

നിങ്ങളുടെ പതിവ് ദിനചര്യകളിൽ നിന്ന് നിങ്ങൾക്ക് ഒരു അവധി നൽകാനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തീർച്ചയായും പ്രാഥമിക കൃത്യങ്ങൾ , ഭക്ഷണം മുതലായവയ്‌ക്കായി
ചെറിയ ഇടവേളകൾ ഉണ്ടാകും.

ഈ പരിപാടിയിൽ എനിക്ക് ഏതെങ്കിലും മന്ത്രം തരുമോ ?

ഈ ധ്യാന പരിശീലനത്തിന് തുടർച്ചയായ നിർദ്ദേശിത ധ്യാനങ്ങൾ അനവധി ഉണ്ട് . പ്രത്യേകിച്ച് മന്ത്രങ്ങൾ ഇല്ലാതെ തന്നെ.
എങ്ങനെയായാലും നിങ്ങൾക്ക് മന്ത്ര ധ്യാനത്തിൽ താല്പര്യമുണ്ടെങ്കിൽ സഹജ് സമാധി ധ്യാന യോഗ പ്രോഗ്രാമിന് ചേരാം.

എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഈ കോഴ്സ് ചെയ്യുന്നതിന് തടസ്സം ആവുമോ?

OMBW /ഹാപ്പിനസ് പ്രോഗ്രാം നിങ്ങൾക്ക് പൂർണമായും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ ധ്യാന പരിശീലനം മുഴുമിക്കാൻ നിങ്ങൾക്ക് പ്രയാസപ്പെടേണ്ടി വരില്ല. അതേസമയം നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ അധ്യാപകനോട് പറയുന്നത് വളരെ നല്ലതാണ്.

ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ ഒരു സസ്യഭുക്ക് ആവേണ്ടതുണ്ടോ?

അതിന്റെ ആവശ്യമില്ല. നിങ്ങളുടെ ആഹാരരീതികൾ ഈ പരിശീലന പരിപാടിക്ക് ഒരു പ്രശ്നമാകുന്നില്ല. എന്നാലും , പരിപാടിയുടെ സമയത്ത് നിങ്ങൾ ലഘുവായ സസ്യാഹാരം കഴിക്കാനാണ് ഞങ്ങളുടെ നിർദ്ദേശം . ഇത് ധ്യാനത്തിൽ കൂടുതൽ ആഴത്തിൽ പോകാൻ നിങ്ങളെ പ്രാപ്തമാക്കും.

സുദർശൻ ചക്രക്രിയ എന്ന പുതിയ വിദ്യയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. അത് ഈ പരിപാടിയുടെ ഭാഗമാണോ?

ഇത് ഒരു ശക്തമായ സാങ്കേതിക വിദ്യയാണ്, ഈ അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം(AMP) ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് പഠിക്കാൻ അർഹതയുണ്ട്. നിങ്ങളുടെ ദൈനം ദിന പരിശീലനത്തിൽ അതൊരു മുന്നേറ്റം തന്നെ ആയിരിക്കും ഒരിക്കൽ നിങ്ങൾ ഈ പ്രോഗ്രാം ചെയ്തു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ അധ്യാപകനുമായി ബന്ധപ്പെടാം. സംശയങ്ങൾ തീർക്കാം.