നമ്മുടെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയോടുള്ള പോരാട്ടം

പുനരുജ്ജീവിപ്പിക്കപ്പെട്ട ഓരോ ജലാശയങ്ങളിലൂടെയും, വലിയതോതിലുള്ള തോട്ടങ്ങളുടെ പരിപാലനത്തിലൂടെയും, മാലിന്യ സംസ്കരണ യന്ത്രങ്ങളിലൂടെയും, ശുചിത്വ പ്രവർത്തനങ്ങളിലൂടെയും, ജൈവകൃഷിയിലൂടെയും ഇപ്പോഴത്തെ പരിസ്ഥിതി പ്രതിസന്ധിയെ നമ്മൾ തിരിച്ചു പരിവർത്തനം ചെയ്യുന്നു.

icon

പ്രവർത്തന തന്ത്രം

  • വലിയ തോതിലുള്ള വൃക്ഷത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുക പോലുള്ള സാമൂഹിക പദ്ധതികൾക്ക് തുടക്കം കുറിക്കുക.
  • മണ്ണിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത കൃഷി സ്വീകരിക്കുക.

icon

അനന്തരഫലം

  • ലോകമെമ്പാടും 10 കോടി മരങ്ങൾ നട്ടുപിടിപ്പിച്ചു
  • 72 നദികളും അവയുടെ പോഷകനദികളും പുനരുജ്ജീവിപ്പിക്കുന്നു

icon

വ്യാപനം (സേവനത്തിന്റെ വ്യാപ്തി)

  • 18 മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചു
  • 30 ലക്ഷം കർഷകർക്കു പ്രകൃതിദത്ത കൃഷിയിൽ പരിശീലനം കൊടുത്തു

അവലോകനം

നമ്മുടെ പ്രകൃതിവിഭവങ്ങൾ വ്യാപകമായി മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം, രാസവസ്തുക്കൾ ചേർക്കാത്ത ഉൽപ്പന്നങ്ങൾ, ശുദ്ധവായു എന്നിവ പോലും നമുക്ക് ലഭ്യമല്ലാത്ത രീതിയിൽ മലിനീകരണം ഉണ്ട്. പരിസ്ഥിതി തകർച്ച നമുക്ക് മാത്രമല്ല, സമ്പദ്‌വ്യവസ്ഥയ്ക്കും ദോഷകരമാണ്. പരിസ്ഥിതി തകർച്ച ഇന്ത്യയ്ക്ക് പ്രതിവർഷം 80 ബില്യൺ ഡോളർ നഷ്ടപ്പെടുത്തുന്നു, ഇത് അതിന്റെ ജിഡിപിയുടെ ഏകദേശം 6% ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സ്ഥിതിഗതികൾ മാറ്റിമറിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കറിന്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർ ഗുരുതരവും വലുതുമായ നിരവധി പരിസ്ഥിതി പ്രതിസന്ധികളെ നേരിടുന്നതിനായി അനേകം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. മിഷൻ ഗ്രീൻ എർത്ത് പ്രകാരം നടപ്പിലാക്കുന്ന വലിയ തോതിലുള്ള വൃക്ഷത്തൈ നടീൽ, വറ്റി വരണ്ട നദികളുടെ പുനരുജ്ജീവനം, മലിനമായ നദികൾ വൃത്തിയാക്കൽ, ക്ഷേത്ര മാലിന്യ സംസ്കരണം, മണ്ണിന്റെ ഗുണനിലവാരം സംരക്ഷിക്കുന്ന പ്രകൃതിദത്ത കൃഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ സുരക്ഷിതമാക്കുന്നതിലും ഞങ്ങളുടെ പദ്ധതികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ വരാനിരിക്കുന്ന (അനിവാര്യമായ ) ജലപ്രതിസന്ധി നേരിടുന്നതിനായി 70 നദികളെയും അവയുടെ പോഷകനദികളെയും പുനരുജ്ജീവിപ്പിക്കുന്നു.

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ് - ഈ ലോകത്തിലെ പൗരന്മാർ എന്ന നിലയിൽ നമ്മുടെ പ്രഥമവും പ്രധാനവുമായ കടമയാണിത്. നമ്മൾ പരിസ്ഥിതിയെ പരിപാലിക്കുകയാണെങ്കിൽ, അത് നമ്മെ പരിപാലിക്കുകയും നമുക്ക് ആരോഗ്യം, സമൃദ്ധി, സന്തോഷം എന്നിവ നൽകുകയും ചെയ്യും.

- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

പരിണതഫലം

10 കോടി മരങ്ങൾ

ലോകമെമ്പാടും നട്ടുപിടിപ്പിച്ചു

30 ലക്ഷം കർഷകർക്ക്

പ്രകൃതി കൃഷിയിൽ പരിശീലനം നൽകി

72 നദികളും

അവയുടെ പോഷകനദികളും പുനരുജ്ജീവിപ്പിക്കുന്നു

512 ടൺ മാലിന്യം

ക്ലീൻ യമുന കാമ്പയിനിൽ നീക്കം ചെയ്തു

1,00,000+ ശുചിത്വ പ്രവർത്തനങ്ങൾ

വിജയകരമായി നടത്തി

18 മാലിന്യ സംസ്കരണ പ്ലാന്റുകൾ

പ്രധാന സ്ഥലങ്ങളിൽസ്ഥാപിച്ചു

11,600 കിലോഗ്രാം

എല്ലാ പ്ലാന്റുകളുടെയും ദൈനംദിന മാലിന്യ സംസ്കരണ ശേഷി

നിങ്ങളുടെ പിന്തുണയോടെ ഞങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.

സാമൂഹിക സംരംഭങ്ങളോടുള്ള ബഹുമുഖ സമീപനം നിരവധി ജീവൻ രക്ഷിക്കുകയും, നിരവധി പുഞ്ചിരികൾ തെളിയിക്കുകയും, സമുദായങ്ങൾക്ക് പുരോഗതി അനുഭവിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അർപ്പണബോധത്തോടെയുള്ള വിശകലനം, ചിന്താപൂർവ്വമായ കരുതൽ - മനുഷ്യത്വത്തിന് മുൻഗണന കൊടുത്തുകൊണ്ട് ഓരോ സേവന പ്രവർത്തനവും സൃഷ്ടിക്കപ്പെടുന്നു.