ചെറുപ്പക്കാർക്കുള്ള ഹാപ്പിനസ് പ്രോഗ്രാം
ആനന്ദത്തിന്റെ രഹസ്യംനിങ്ങളുടെ ശ്വാസത്തിനകത്ത് ഒളിഞ്ഞിരിക്കുന്നു
22 മുതൽ 35 വയസ്സു വരെയുള്ളവർക്ക്
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും
രജിസ്റ്റർ ചെയ്യുകഈ പ്രോഗ്രാമിൽ നിന്ന് എനിക്ക് എന്ത് ലഭിക്കുന്നു
കൂടുതൽ മനസ്സമാധാനം
മനസ്സിനെ ശാന്തമാക്കി കൂടുതൽ സമാധാനവും ആനന്ദവും നിത്യ ജീവിതത്തിലേക്ക് കൊണ്ടുവരാനായിട്ട് ഫലപ്രദമായ പ്രക്രിയകൾ മനസ്സിലാക്കു.
കൂടുതൽ ഊർജ്ജം
ആലസ്യത്തെ മറികടന്ന് ഉയർന്ന ഊർജ്ജത്തിന്റെ അവസ്ഥകൾ അനുഭവിക്കു. ഒരു ദിവസം എന്തെല്ലാം ചെയ്യാൻ ഉദ്ദേശിച്ചുവോ അതെല്ലാം സാധിച്ചെടുക്കൂ.
പിരിമുറുക്കങ്ങളും ആകാംക്ഷകളും ഒഴിവാക്കൂ
പിരിമുറുക്കങ്ങൾ കുറയ്ക്കാനും ആകാംക്ഷയിൽ നിന്ന് മോചിതരാവാനും വെല്ലുവിളികൾക്ക് നടുവിലും ശാന്തമായ ഒരു മനസ്സ് നിലനിർത്താനും വേണ്ടിയുള്ള ഗവേഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വഴികൾ പഠിക്കൂ.
മനസ്സിന്റെ മേൽ സ്വാധീനം
ആധുനിക ജീവിതത്തിലെ ജയാപജയങ്ങളെ നേരിടാനുള്ള പുരാതനമായ രഹസ്യങ്ങൾ ഈ പ്രോഗ്രാം നിങ്ങൾക്ക് പറഞ്ഞു തരുന്നു. കൂടുതൽ അവബോധത്തോടും ജ്ഞാനത്തോടും കൂടി ജീവിക്കാൻ കരുത്തു നേടൂ
ഇതെങ്ങനെ പ്രാവർത്തികമാക്കുന്നു
ഈ ഹാപ്പിനെസ്സ് പ്രോഗ്രാമിന്റെ പ്രധാന ഭാഗം സുദർശനക്രിയ എന്ന പ്രക്രിയ ആണ്. ഈ ശ്വസന പ്രക്രിയ പ്രത്യേകതരത്തിലുള്ള സ്വാഭാവികമായ ശ്വസന താളത്തെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ്. അത് ശരീരത്തെയും മനസ്സിനെയും വികാരങ്ങളെയും സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നു. ഇത്ത് പിരിമുറുക്കങ്ങൾ ,ആലസ്യം, ദേഷ്യം, അസഹനീയത,വിഷാദം,മുതലായ നിഷേധ വികാരങ്ങളെ ഇല്ലാതാക്കി നിങ്ങളെ ശാന്തവും എന്നാൽ ഊർജ്ജസ്വലവും, ജാഗരൂകവും ആയ അവസ്ഥയിലേക്ക് കൊണ്ടുവരുന്നു.
എന്താണ് ഈ കോഴ്സിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്
- സുദർശനക്രിയ TM
- ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള പുരാതനമായ ജ്ഞാനം
- ഊർജ്ജത്തിന്റെ രഹസ്യങ്ങൾ
ജീവിതം മാറ്റിമറിക്കുന്ന അനുഭവം
സ്ഥാപകൻ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
എനിക്ക് ചേരണം എന്നുണ്ട്. പക്ഷേ…
ഈ പ്രക്രിയകൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ.
ഒരിക്കലും മങ്ങാത്ത ഒരു പുഞ്ചിരിയാണ് ഇതിന്റെ ഒരേയൊരു പാർശ്വഫലം! 🙂. ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകൾ സുദർശനക്രിയ എല്ലാ ദിവസവും ചെയ്യുന്നുണ്ട്. അവർക്ക് അതിൽ നിന്നും കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.
നമ്മുടെ ഈ പ്രക്രിയകൾ ചെയ്യുന്നത് സുരക്ഷിതമാണ്. നിങ്ങൾക്ക് ആസ്മയോ ഉയർന്ന രക്തസമ്മർദ്ദമോ ഹൃദയത്തിന് പ്രശ്നങ്ങളോ നടുവേദനയോ മറ്റോ ഉണ്ടെങ്കിൽ അതിനുള്ള ഉപദേശം ആ പ്രോഗ്രാം ചെയ്യുമ്പോൾ ലഭിക്കുന്നതാണ്.
ഈ പ്രക്രിയ എന്റെ ആരോഗ്യം വർദ്ധിപ്പിക്കുമോ.
ഉവ്വ്. തീർച്ചയായും. സുദർശനക്രിയയുടെ നിത്യേനയുള്ള അഭ്യസനം നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുന്നു രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു പിരിമുറുക്കങ്ങളും വിഷാദങ്ങളും കുറയ്ക്കുന്നു. ഈ പ്രോഗ്രാം ചെയ്തതു കൊണ്ടുണ്ടായ ഗുണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് വായിച്ചു നോക്കിയാൽ മനസ്സിലാവും. തീർച്ചയായും നിങ്ങളുടെ അസുഖത്തിന്റെ വിവരങ്ങൾ തുടക്കത്തിൽ തന്നെ, ടീച്ചറെ അറിയിക്കണം. അതുകൊണ്ട് നിങ്ങൾക്ക് പ്രത്യേകമായി മെച്ചപ്പെട്ട അനുഭവം തരാനായി അവർക്ക് കഴിയും.
എന്തുകൊണ്ട് നിങ്ങൾ ഫീസ് ഈടാക്കുന്നു.
കാരണം ഒന്ന്.
നിങ്ങളുടെ സമയം ഈ പ്രോഗ്രാമിന് വേണ്ടി മാറ്റിവയ്ക്കുന്നു എന്ന് ഉറപ്പുവരുത്താൻ
കാരണം 2
ജീവിതത്തിനാവശ്യമായ കുശലതകൾ നൽകുന്നു. ഒപ്പം തന്നെ നിങ്ങളുടെ സംഭാവനകൾ ഇന്ത്യയിലെ വളരെയധികം സേവന പദ്ധതികൾക്കായി വിനിയോഗിക്കപ്പെടുന്നു. ഉദാഹരണ മായി 70,000 ആദിവാസി കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകുന്നു,43 നദികൾ പുനരുജീവിപ്പിച്ചു,2,04,802 ചെറുപ്പക്കാർക്ക് ജീവിതോപാധികൾക്ക് വേണ്ടിയുള്ള കഴിവുകൾ നൽകി.720 ഗ്രാമങ്ങളിൽ സോളാർ ഊർജ്ജത്താൽ വെളിച്ചം നൽകി.
എനിക്ക് പിരിമുറുക്കങ്ങൾ ഒന്നുമില്ല. ഞാൻ എന്തിന് ഈ പദ്ധതിയിൽ ചേരണം?
പിരിമുറുക്കങ്ങളൊന്നുമില്ല എങ്കിൽ ഗംഭീരം. മേന്മ ഏറിയ ഒരു ജീവിതമാണ് നിങ്ങൾ നയിക്കുന്നത്. എന്നാൽ ചിന്തിച്ചു നോക്കൂ
കയ്യിലുള്ള പണം അവസാനിക്കുമ്പോൾ മാത്രമാണോ നിങ്ങൾ പുതിയതായി സമ്പാദിച്ചു തുടങ്ങുന്നത്? അനാരോഗ്യം വരുമ്പോൾ മാത്രമാണോ വ്യായാമമുറകൾ പരിശീലിച്ച് തുടങ്ങുന്നത്? അല്ല .അല്ലേ? അതുകൊണ്ട് അത്യാവശ്യത്തിന് ഉപയോഗിക്കാനായി ആന്തരിക ശക്തിയുടെ ഒരു ശേഖരം ഇപ്പോൾ തന്നെ ഉണ്ടാക്കുന്നത് അഭികാമ്യമല്ലേ? പക്ഷേ അത് നിങ്ങളുടെ സ്വന്തം തീരുമാനമാണ്. നിങ്ങൾക്ക് പിരിമുറുക്കം ഉണ്ടാകുന്നതുവരെ കാത്തിരിക്കാം. അപ്പോഴും ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കാനായി ഇവിടെ തന്നെ ഉണ്ടാകും.