ശ്രീ ശ്രീ സംസ്കാർ കേന്ദ്ര
മൂല്യങ്ങൾക്കും, സംസ്കാരത്തിനുമുള്ള ശ്രീശ്രീ കേന്ദ്രങ്ങൾ (SSCVC)
“ഒരു ചെടി പൂത്തുലയാൻ വെള്ളം (വെള്ളവും വളവും) ആവശ്യമായത് പോലെ കൊച്ചു കുഞ്ഞുങ്ങളിൽ മാനുഷിക മൂല്യങ്ങൾ പരിപോഷിപ്പിക്കാൻ നമ്മുടെ സംസ്കാരം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്”
- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
രജിസ്റ്റർ ചെയ്യുകശ്രീ ശ്രീ സംസ്കാർ കേന്ദ്രത്തെ കുറിച്ച്
മാനുഷിക മൂല്യങ്ങളായ അനുകമ്പ, ദയ, ക്ഷമ, ഉദാരത, ബഹുമാനം, ആത്മാർത്ഥത, സ്വഭാവദാർഢ്യം തുടങ്ങിയ മൂല്യങ്ങൾ വളരെ ഗാഢമായി എല്ലാ സമൂഹത്തിലും ഇഴ ചേർന്നിരിക്കുന്നു അണു കുടുംബങ്ങൾ, മാധ്യമങ്ങളുടെ സ്വാധീനം, സമയമില്ലായ്മ, വളരെ തിരക്കേറിയ ജീവിതം, എന്നിവ മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സമൃദ്ധമായ നമ്മുടെ പൈതൃകത്തെ നമ്മുടെ കുഞ്ഞുങ്ങൾക്ക് അപ്രാപ്യമാക്കുന്നു. ശ്രീ ശ്രീ സംസ്കാർ കേന്ദ്രങ്ങളിൽ അടിസ്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുവാനും ഗുണങ്ങളെ വികസിപ്പിക്കുവാനും നമ്മുടെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുവാനും പ്രചോദനം നൽകുന്നു. കഥകളും ശ്ലോകങ്ങളും അത്ഭുതങ്ങളും, കളികളും മന്ത്രജപങ്ങളും, യോഗയും തുടങ്ങിയ സന്തോഷകരവും സംവേദനാത്മകവും സ്‌നേഹനിർഭരവുമായ മറ്റു പ്രവൃത്തികളും ഇതിന്റെ പ്രധാന ഭാഗമാണ്.
ഈ പ്രോഗ്രാം സ്കൂളുകളിലെ പഠനത്തെ സഹായിക്കുകയും സമഗ്രമായ പുരോഗതി കൊണ്ടുവരികയും കുട്ടികളിൽ മൂല്യങ്ങളുടെ ശക്തമായ അടിത്തറ രൂപീകരിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര തലത്തിൽ ഞങ്ങൾ ശ്രീ ശ്രീ സെന്റേഴ്സ് ഫോർ വാല്യൂസ് ആൻഡ് കൾച്ചർ (SSCVC) എന്ന് അറിയപ്പെടുന്നു.

കുട്ടികൾക്ക് ഈ പ്രോഗ്രാമിൽ നിന്ന് എന്താണ് ലഭിക്കുക?
മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുക
നിങ്ങളുടെ കുട്ടികൾ കരുതൽ, ആദരവ്, ഉത്തരവാദിത്വം, സത്യസന്ധത, ഉദാരത തുടങ്ങിയ മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരായി വളരുന്നത് കാണുക.
ശക്തമായ അടിത്തറ
ചെറുപ്പത്തിൽ തന്നെ കുട്ടികളെ അവരുടെ ജീവിത നൈപുണ്യം വർധിപ്പിക്കാനും സന്തോഷത്തോടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും, മത്സരങ്ങൾ നിറഞ്ഞ ഈ ലോകത്തെ നേരിടാനും സഹായിക്കുന്ന ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുക്കുക.
പാരമ്പര്യങ്ങളോട് മതിപ്പുണ്ടാക്കുക
നമ്മുടെ പാരമ്പര്യങ്ങളോട് കുട്ടികൾക്ക് ശാസ്ത്രീയമായ ഒരു നിലപാടുണ്ടാകുകയും , ഒപ്പം സ്വന്തം പൈതൃകത്തെ അംഗീകരിക്കുന്ന വിശാലമായ കാഴ്ചപ്പാട് അവരിൽ വളരുകയും ചെയ്യുന്നു.
ആഘോഷവും വിവേകവും
കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായി ദൃഢമാകുന്നയി കാണാം. ഒരുമിച്ച് ആഘോഷിക്കുന്നതിലൂടെ, കുട്ടികൾ കൂടുതൽ അവബോധമുള്ളവരാകുകയും സമൂഹത്തോടും പരിസ്ഥിതിയോടും സ്വന്തം എന്ന തോന്നൽ ഉള്ളവരാകുകയും ചെയ്യുന്നു.
ഓർമ്മയും ഏകാഗ്രതയും
താഴെക്കാണിക്കുന്ന പഠനം 2 വർഷമായി മന്ത്രജപം പരിശീലിക്കുന്ന ആളുകൾ ഓർമ്മ പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്ക്കുന്നതായും , അവർക്കു പരിശോധനകളിൽ(പരീക്ഷകളിൽ ) തെറ്റുകൾ കുറയുന്നതായും , അവ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുകയും ചെയ്തതായി കാണിക്കുന്നു.
മന്ത്രങ്ങൾ ജപിക്കുന്നതിന്റെ ഗുണങ്ങൾ
പഠനങ്ങൾ കാണിക്കുന്നത് ഓം ജപിക്കുന്നത് വാഗസ് നാഡിയെ ഉത്തേജിപ്പിക്കുമെന്നും വിഷാദം, അപസ്മാരം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കാമെന്നുമാണ്.
ഫൌണ്ടേഷൻ പ്രോഗ്രാംസ്
(6-10 വയസ്സുവരെ)
- ഓൺലൈൻ മൊഡ്യൂൾ M1-A
- 8 സെഷനുകൾ 1 മണിക്കൂർ വീതം
- ഓൺലൈൻ മൊഡ്യൂൾ M1-B
- 8 സെഷനുകൾ 1 മണിക്കൂർ വീതം
- ഇൻ -പേഴ്സൺ മൊഡ്യൂൾ M1
- 12 സെഷനുകൾ 2 മണിക്കൂർ വീതം
രാമായണം പരിപാടികൾ
(6-13 വയസ്സുവരെ)
- ഓൺലൈൻ പാർട്ട് A
- 8 സെഷനുകൾ 1 മണിക്കൂർ വീതം
- ഓൺലൈൻ പാർട്ട് B
- 8 സെഷനുകൾ 1 മണിക്കൂർ വീതം
- ഇൻ -പേഴ്സൺ
- 10 സെഷനുകൾ 2 മണിക്കൂർ വീതം
എന്റെ മകൾക്ക് ഈ പരിപാടി വലിയ ഇഷ്ടമായിരിക്കുന്നു. ചെറിയ കഥകളുടെയും, മന്ത്രങ്ങളുടെയും സഹായത്തോടെയാണ് ആഘോഷങ്ങളെപ്പറ്റി വിവരിച്ചത്. എനിക്ക് പോലും ഈ മന്ത്രങ്ങളിൽ ചിലത് അറിഞ്ഞുകൂടാ. അവൾ അവ എനിക്ക് പറഞ്ഞു തരുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും. അവളെ ശ്രീ ശ്രീ…
ശില്പ
ശ്രീ ശ്രീ സംസ്കാർ കേന്ദ്രയിലൂടെ നിത്യന് , ഈ ചെറുപ്രായത്തിൽ തന്നെ നിരവധി ശ്ലോകങ്ങളും, കഥകളും അറിയാൻ കഴിഞ്ഞു. മാത്രമല്ല, അവൻ എന്നെ വീട്ടിൽ സഹായിക്കുന്നുമുണ്ട്. അവന് ഈ സെഷനുകളിൽ പങ്കെടുക്കാൻ വലിയ ഇഷ്ടമാണ്.
ദർശിനി
ഉൾവലിഞ്ഞ , ലജ്ജാലുവായ ഒരു പെൺകുട്ടി ആയിരുന്ന ബ്രിഷ, ഇന്ന്, കാലുകൾ നിലത്ത് ഉറപ്പിച്ചു കൊണ്ട് ആകാശം തൊടാൻ ആഗ്രഹിക്കുന്ന തുറന്ന സമീപനമുള്ള കുട്ടിയായി മാറിയിരിക്കുന്നു.
ആശിഷ്
യോഗയും, കളികളും, കഥകളും, ശ്ലോകങ്ങളും അടങ്ങിയ മനോഹരങ്ങളായ സെഷനുകൾ ആയിരുന്നു. വ്യത്യസ്ത മേഖലകളിൽ എന്റെ മകൻ ഈ അറിവ് പ്രയുക്തമാക്കുന്നു എന്ന് ഞാൻ കാണുന്നു. സെഷനുകളിൽ പഠിപ്പിച്ച വീട്ടുവൈദ്യങ്ങളും അവൻ പറയാറുണ്ട്.
ഗോമതി
സ്ഥാപകൻ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
എനിക്ക് താൽപ്പര്യമുണ്ട്,പക്ഷേ എനിക്ക് ചില ചോദ്യങ്ങളുമുണ്ട്...
രാമായണത്തിലെ മൊഡ്യൂളുകളിൽ നിന്ന് ഫൗണ്ടേഷൻ പ്രോഗ്രാം മൊഡ്യൂളുകൾ എങ്ങനെ ത്യാസപ്പെട്ടിരിക്കുന്നു?
രാമായണത്തിലെ മൊഡ്യൂളുകളിൽ നിന്ന് ഫൗണ്ടേഷൻ പ്രോഗ്രാം മൊഡ്യൂളുകൾ എങ്ങനെ ത്യാസപ്പെട്ടിരിക്കുന്നു?
സമഗ്രവും എന്നാൽ വ്യത്യസ്തവുമായ രണ്ട് മൊഡ്യൂളുകൾ സ്നേഹപൂർണ്ണവുംആഘോഷപരവും പരസ്പര സമ്പർക്കം പുലർത്തുന്നതുമായ ഒരു ചുറ്റുപാടിൽ ശ്രീ ശ്രീ സംസ്‌കാര കേന്ദ്രം വാഗ്ദാനം ചെയ്യുന്നു . മൊഡ്യൂളുകൾ(മാനം ) മൂല്യങ്ങളുടെ ഒരു നിധിയായ രാമായണം എന്ന ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് .. രസകരവും സംവേദനാത്മകവുമായ ഈ ക്ലാസ്സുകൾ കുട്ടികളെ ശക്തിപ്പെടുത്തുകയും അവരിൽ ആഴത്തിലുള്ള ആദരവും ഭക്തിയും ഉണ്ടാക്കുകയും ചെയ്യുന്നു ചെയ്യുന്നു.ഈ പ്രോഗ്രാം ഒരു സംയോജിത ഓഫ്‌ലൈൻ, ഓൺലൈൻ മൊഡ്യൂളായും ലഭ്യമാണ്. (രാമായണം Part A), രാമായണം Part B). പ്രായപരിധി: 6 മുതൽ 13 വയസ്സ് വരെ.
ഫൗണ്ടേഷൻ പ്രോഗ്രാം മൊഡ്യൂളുകൾ [M1 (ഓഫ്‌ലൈൻ) ഉം M1-A ഉം M1-B ഉം (ഓൺലൈൻ)] കുട്ടികളെ മൂല്യങ്ങളും ജ്ഞാനവും ഉൾക്കൊള്ളാൻ സഹായിക്കുന്നു, അതുവഴി അവരുടെ ജീവിതത്തിന് ശക്തമായ ഒരു അടിത്തറ സൃഷ്ടിക്കുന്നു. പ്രചോദനാത്മകമായ കഥകളിലൂടെയും അർത്ഥവത്തായ ശ്ലോകങ്ങളിലൂടെയും ദോഹകളിലൂടെയും ഓരോ ക്ലാസും ഒരു കൂട്ടം മാനുഷിക മൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ്.
പ്രായപരിധി: 6 മുതൽ 13 വയസ്സ് വരെ.
കുട്ടികൾക്കായി ധാരാളം ഓൺലൈൻ ക്ലാസുകൾ ഉണ്ട്. ഇത് ഒരു അധിക ഭാരമാകാം. ദയവായി വഴികാട്ടുക.
എന്റെ കുട്ടി ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ രണ്ട് ഓൺലൈൻ മൊഡ്യൂളുകളിലും പങ്കെടുക്കേണ്ടതുണ്ടോ?
ഫൗണ്ടേഷന്‍ പ്രോഗ്രാമുകളിലെ ഏതെല്ലാം മോഡ്യൂളുകളാണ് നമ്മുടെ കുട്ടി ചെയ്യേണ്ടത്, ഓഫ് ലൈന്‍ വേണോ അതോ ഓണ്‍ലൈന്‍ വേണോ?
ഞങ്ങൾ ഇതിനകം ശ്ലോകങ്ങൾ പഠിപ്പിക്കുകയും കഥകൾ പറയുകയും ചെയ്യുന്നുണ്ട്. ഈ പരിപാടികൾ കുട്ടിക്ക് എങ്ങനെ പ്രയോജനം ചെയ്യും?
രാമായണത്തിനെക്കുറിച്ച് ഉള്ള പരിപാടിയുടെ രണ്ട് ഓൺലൈൻ മോഡ്യൂളുകളിലും എന്റെ കുട്ടി പങ്കെടുക്കേണ്ടതുണ്ടോ?
രാമായണത്തിന്റെ രണ്ട് ഭാഗങ്ങളും ( പാർട്ട് A, പാർട്ട് B) ചേരുമ്പോൾ മാത്രമേ മുഴുവൻ കഥയാകുന്നുള്ളൂ. പാർട്ട് A യിൽ രാമചരിതമാനസത്തിലെ ആദ്യത്തെ കുറച്ചു കാണ്ഡങ്ങൾ (പർവ്വം ) ഉൾപ്പെടുന്നു ബാക്കി അവശേഷിക്കുന്ന കാണ്ഡങ്ങൾ പാർട്ട് B യിൽ ഉൾപ്പെടുന്നു. ഓരോ സംവേദനാത്മക സെഷനിലും രാമകഥ ഉൾപ്പെടുന്നു, അതിൽ ആത്മാർത്ഥമായ ശ്രവണം, പാരായണം, ചൗപൈകൾ/ദോഹകൾ (പ്രത്യേകം നിർമ്മിച്ച വീഡിയോകൾ സഹിതം) എന്നിവയുടെ പഠനവും പാരായണവും , വിശേഷ ഗ്യാൻ(ജ്ഞാനം ), കളികൾ , പ്രവർത്തനങ്ങൾ, യോഗാസനം, ധ്യാനം, ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ അവ ക്രമത്തിൽ പഠിക്കേണ്ടതുണ്ട്. കഥ പുരോഗമിക്കുമ്പോൾ, ഭാഗം A ക്കു ശേഷം ഭാഗം B വരുന്നു.