ഗ്രാമീണ വികസനം

സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കുക, ശുചിമുറികളുടെ നിർമ്മാണം, തദ്ദേശഭരണ സംവിധാനത്തെ ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ആണ് ആർട്ട് ഓഫ് ലിവിംഗ് ഗ്രാമീണ മേഖലകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സംഭാവനകൾ നൽകൂ

icon

വെല്ലുവിളികൾ

ശുചീകരണ സംവിധാനങ്ങളുടെ അഭാവം, വൈദ്യുതിയുടെ അപര്യാപ്തത, വിദ്യാഭ്യാസ സംവിധാനങ്ങളുടെ ദയനീയാവസ്ഥ.

icon

പ്രവർത്തനരൂപരേഖ

അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ , സാമൂഹ്യ വികസനത്തിനുതകുന്ന രീതിയിൽ സംഘങ്ങളുടെ രൂപീകരണം, തദ്ദേശീയരായ യുവജനങ്ങളുടെ ശാക്തീകരണം

icon

പരിണതഫലങ്ങൾ

മഹാരാഷ്ട്രയിൽ എമ്പാടും ഭൂഗർഭജലറീചാർജ് കുഴികളുടെ നിർമ്മാണം, ലൈറ്റ് എ ഹോം പദ്ധതി

അവലോകനം

ഭാരതത്തിലെ ഗ്രാമങ്ങൾ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ ശുചിത്വം, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, സാമ്പത്തിക അഭിവൃദ്ധി എന്നിവ മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള മാറ്റങ്ങളാണ് അവയ്ക്ക് ആവശ്യം. ഉദാഹരണത്തിന് ശൗചാലയം ഉണ്ടാക്കിയിട്ട് ആളുകൾ അത് ഉപയോഗിക്കുന്നില്ലെങ്കിൽ എന്താണ് മാറ്റം ? സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ട് അത് ഉപയോഗിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ അത് കൊണ്ട് എന്താണ് ഗുണം ? അതുപോലെ തന്നെയാണ് ഗ്രാമത്തിൻ്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്ത മാതൃകാപദ്ധതികളും.

മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ജോലിക്കും വേണ്ടി ആളുകൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്നത് വർദ്ധിക്കുന്നതിനാൽ ഗ്രാമങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയും ഏറിയിരിക്കുകയാണ്. ഞങ്ങൾ വിശ്വസിക്കുന്നത് , സുസ്ഥിരമായ ഏതൊരു മാറ്റത്തിൻ്റെയും കാതൽ എന്നത് ജനങ്ങളുടെ പങ്കാളിത്തമാണെന്നാണ്. അതിനാൽ ഞങ്ങൾ ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ജനങ്ങളെ അതുപയോഗിക്കുന്നതിൻ്റെ ആവശ്യകതയെപ്പറ്റി ബോധവത്കരിക്കുന്നു. സൗരോർജ്ജപ്ലാൻ്റുകൾ നിർമ്മിക്കുമ്പോൾ ഗ്രാമത്തിലെ യുവജനങ്ങളെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും , അറ്റകുറ്റപ്പണികൾ എങ്ങനെ നടത്തണമെന്നും പരിശീലിപ്പിക്കുന്നു. മാതൃകാഗ്രാമങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ അവിടത്തെ പ്രശ്നങ്ങളെ മനസ്സിലാക്കി, അവരെ മനസ്സിലാക്കുന്നവരെ മുൻനിർത്തി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു.

ചുരുക്കി പറയുകയാണെങ്കിൽ, ഞങ്ങളെ സംബന്ധിച്ചിടത്തോളം, അടിസ്ഥാനസൗകര്യവികസനം എന്നത് ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതനിലവാരത്തിൻ്റെ വികസനവുമായി കൈകോർത്തു പോകേണ്ട ഒന്നാണ്. ഈ ഒരു ആശയം മാതൃകയാക്കി താഴെ പറയുന്ന കാര്യങ്ങൾക്കാണ് ഞങ്ങൾ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്:

  • ഉൾഗ്രാമങ്ങളിൽ പോലും സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കുക
  • ഗ്രാമങ്ങളിലെ യുവജനങ്ങളെയും സ്ത്രീകളെയും തൊഴിൽ പരിശീലനത്തിലൂടെ ശാക്തീകരിക്കുക.
  • ശൗചാലയങ്ങളുടെ നിർമ്മാണവും അവയുടെ ഉപയോഗവും ഉറപ്പ് വരുത്തുക.
  • ശുദ്ധമായ കുടിവെള്ളലഭ്യത ഉറപ്പു വരുത്തുക
  • തദ്ദേശഭരണ സംവിധാനത്തെ മികവുറ്റതാക്കുക.
  • ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുക

ഭാരതം സുശക്തമാകുന്നത്, ഏറ്റവും താഴേക്കിടയിലുള്ള ജനങ്ങൾ അവരെപ്പറ്റിയും , അവരുടെ ജീവിത രീതികളെപ്പറ്റിയും, അവരുടെ പാരമ്പര്യത്തേയും ഭാഷയേയും പറ്റിയും ആത്മവിശ്വാസം ഉള്ളവരാകുമ്പോഴാണ്.

- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

പ്രവർത്തനരൂപരേഖ

ഒരേ സമയം 3 തലങ്ങളിൽ പ്രവർത്തിക്കുക എന്ന രീതിയാണ് ഞങ്ങൾ പിന്തുടരുന്നത്. താഴെ പറയുന്നവയാണ് ആ മൂന്നു തലങ്ങൾ:

  • അടിസ്ഥാനസൗകര്യവികസനം:

    സാമൂഹിക അടിസ്ഥാനസൗകര്യവികസനത്തിനായുള്ള നൈപുണ്യ കേന്ദ്രങ്ങളിലൂടെയാകട്ടെ, വൈജ്ഞാനികഅടിസ്ഥാനവികസനത്തിനായ് സദ്ഭരണം ഉറപ്പാക്കുന്ന സംവിധാനങ്ങളിലൂടെയാകട്ടെ, തദ്ദേശീയരായ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു എന്നു ഞങ്ങൾ ഉറപ്പു വരുത്തുന്നു.

  • പരിഹാരാധിഷ്ഠിതപ്രവർത്തനങ്ങൾക്കു വേണ്ടി യുവജനങ്ങളുടെ ശാക്തീകരണം:

    കർമ്മയോഗ പദ്ധതിയിലൂടെ വിവിധ തലങ്ങളിൽ യുവാക്കളെ പ്രാപ്തരാക്കുന്നു . ഇത് അവരെ കഴിവുറ്റവരാക്കുകയും, പ്രചോദിപ്പിക്കുകയും, അവരുൾപ്പെട്ട സമൂഹത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനും അതിനെ നയിക്കാനും അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഞങ്ങൾ യുവസംരംഭകർക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയും, പദ്ധതികളുടെ നടത്തിപ്പിനായുള്ള സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.

  • കൂട്ടായ്മകളുടെ രൂപീകരണത്തിനായുള്ള പ്രവർത്തനങ്ങൾ:

    ആർട്ട് ഓഫ് ലിവിങ് പ്രോഗാമുകളിലൂടെ ഞങ്ങൾ കൂട്ടായ്മകളെ സൃഷ്ടിക്കുന്നു. ഇത്തരം കൂട്ടായ്മകളിലൂടെ സമൂഹത്തിലെ എല്ലാവരും ഗ്രാമത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുവെന്ന് ഉറപ്പു വരുത്തി, ദീർഘകാലാടിസ്ഥാനത്തിലും പദ്ധതികളെ വിജയകരമാക്കുന്നു.

ഇത് വരെയുള്ള നേട്ടങ്ങൾ

icon

70,000 ഗ്രാമങ്ങളിൽ

(ഭാരതത്തിൽ മാത്രം) മാറ്റം കൊണ്ടു വരാൻ സാധിച്ചു

icon

1,00,000 ശുചിത്വത്തിൻ്റെ ക്യാംപുകൾ

നടത്തി

icon

3,04,681+ യുവാക്കൾക്ക്

ഭാരതത്തിൻ്റെ ഗ്രാമങ്ങളിലെ 574 ജില്ലകളിലായ് തൊഴിൽ പരിശീലനം

icon

30 ലക്ഷം കൃഷിക്കാർക്ക്

പ്രകൃതികൃഷിരീതികളിൽ പരിശീലനം

icon

4,75,000+ ആളുകൾക്ക്

14 വർഷത്തിനുള്ളിൽ, പല തരത്തിലുള്ള തൊഴിലുകൾക്ക് വേണ്ടിയുള്ള പരിശീലനം

icon

110 മാതൃകാ ഗ്രാമ പഞ്ചയാത്തുക

ളുടെ രൂപീകരണം

icon

1,11,000+ സ്ത്രീകൾക്ക്

തൊഴിൽ പരിശീലനം

icon

3,819 വീടുകൾ

62,000+ ൽ അധികം ശൗചാലയങ്ങൾ, 1,000 ബയോഗ്യാസ് പ്ലാൻ്റുകളും എന്നിങ്ങനെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ

icon

1,00,000+

സന്നദ്ധസേവകരുടെ ശ്രമഫലമായി ശുചീകരണ യജ്ഞങ്ങൾ

icon

45,000 ൽ അധികം വ്യക്തികൾക്ക്

ഭാരതത്തിലെ 12 സംസ്ഥാനങ്ങളിലായി പ്രയോജനപ്പെട്ട HIV / AIDS ബോധവത്കരണ പരിപാടികൾ (HARA)

icon

15,000+ യുവജനങ്ങളെ

ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ലഹരിവിമുക്തിപദ്ധതികൾ

icon

4,000+ പഞ്ചായത്ത് മെമ്പർമാർക്ക്

നല്ല ഭരണത്തിനു വേണ്ടി പരിശീലനം