കർമ്മ യോഗ
യുവാക്കളുടെ നേതൃത്വപാടവ പരിശീലന പ്രോഗ്രാം
സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ശക്തിയോടും ആത്മവിശ്വാസത്തോടും കൂടി ജീവിക്കു
ശില്പശാലയുടെ ഗുണങ്ങൾ
സ്വന്തം ജീവിതത്തിലും സമൂഹത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ ഒരു ലക്ഷത്തിലധികം യുവാക്കളെ സജ്ജരാക്കിയ നേതൃത്വപാടവ ശില്പശാല.
വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടൂ
വെല്ലുവിളികളെ മറികടന്ന് സ്വന്തം ലക്ഷ്യത്തിലെത്താനുള്ള നിങ്ങളുടെ ശരിയായ കഴിവും ആത്മവിശ്വാസവും തിരിച്ചറിയൂ.
മാനസികമായി ശക്തരാകു
മനസ്സിന്റെ തെളിച്ചം ,ഏകാഗ്രത ,മനശക്തി, എന്നിവ വർദ്ധിപ്പിക്കു. കൂടാതെ വിഷാദരോഗം മറികടക്കാനും, ക്രോധം പിരിമുറുക്കം എന്നിവ കുറയ്ക്കാനുമുള്ള വഴികൾ പരിചയപ്പെടൂ.
ഒരു നേതാവാകൂ
ആർട്ട് ഓഫ് ലിവിങ്ങിൽ ജോലി ചെയ്യൂ. പുഴകൾ നവീകരിക്കാനും ശൗചാലയങ്ങൾ സ്കൂളുകൾ തുടങ്ങിയവ നിർമിക്കാനും അടിസ്ഥാനപരമായി മുൻകൈയെടുക്കൂ.
ഒരു ചെറുകിട സംരംഭകൻ ആകൂ
ഈ ശില്പശാലയ്ക്ക് ശേഷം ഞങ്ങളോടൊപ്പം ചേർന്ന് നിങ്ങൾക്ക് ഒരു ചെറുകിട സംരംഭകൻ ആകാം. അതിനു വേണ്ട പ്രായോഗിക പരിശീലനവും, സാമഗ്രികളും സേവനങ്ങളും, മാർഗ്ഗങ്ങളും ഞങ്ങൾ നൽകുന്നു.
ഒരു മാതൃകാ ഗ്രാമം കെട്ടിപ്പടുക്കൂ
അഭിവൃദ്ധിയുള്ള ഒരു ഗ്രാമം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കൂ. മാറ്റത്തിന്റെ വാഹകനാകാനുള്ള അടിത്തറ നിർമ്മിക്കൂ.
ഗ്രാമീണ യൂത്ത്എം പവർ മെൻറ് പ്രോഗ്രാം
പിരിമുറുക്കങ്ങൾ കൈകാര്യം ചെയ്യാനും ആശയവിനിമയം മെച്ചപ്പെട്ടതാക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഉള്ള ശില്പശാലകൾ വഴി സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഗ്രാമീണരായ യുവജനങ്ങളെ പ്രാപ്തരാക്കുന്നു.
കൂടുതൽ അറിവുകൾ - സ്ത്രീകൾക്കു മാത്രം വേണ്ടിയുള്ള കർമ്മയോഗ വിമൻ ലീഡ് റൂറൽ യൂത്ത് എംപവർ മെൻറ് പ്രോഗ്രാം (WLTP)ലക്ഷ്യമാക്കുന്നത്
ആത്മരക്ഷയ്ക്കായുള്ള പരിശീലനം
ആർത്തവസമയത്തെ ആരോഗ്യപരിപാലനം
സ്ത്രീകൾക്കുള്ള ഗവൺമെൻറ് പദ്ധതികളും നിയമങ്ങളും
ദേശീയ ഭരണ തലത്തിൽ സ്ത്രീകളുടെ പങ്ക് (ഗ്രാമസഭകൾ) , എന്നിവയാണ്
ഞങ്ങളുടെ ഗ്രാമത്തിൽ നടന്ന ഒരു യൂത്ത് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം മദ്യപാനം ഉപേക്ഷിക്കാൻ എന്റെ ഭർത്താവിനെ പ്രേരിപ്പിച്ചു. അതിൽ ചേരാനായി എന്നെയും നിർബന്ധിച്ചു. ആ പ്രോഗ്രാം എന്നെയും മാറ്റി. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനായി അതെനിക്ക് പ്രചോദനം നൽകി. വൈകാതെ എന്റെ ഭവനത്തിൽ…
ബസന്തി മഹതോ
വർഷങ്ങളായി എന്റെ ഗ്രാമം വരൾച്ചയിൽ ആയിരുന്നു. മറ്റുവരെപ്പോലെ ഞാനും ഇവിടെനിന്ന് രക്ഷപ്പെട്ട് പട്ടണത്തിൽ പോയി പണം സമ്പാദിക്കാൻ ആഗ്രഹിച്ചു. എന്റെ പഠനകാലത്തിന്റെ അവസാനത്തിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ യൂത്ത് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിൽ സ്വാഭാവിക കൃഷി രീതികളെക്കുറിച്ച് അറിയാനിടയായി. ലാത്തൂരിലെ ജലാശയങ്ങൾ…
കൃഷ്ണ നർവാടെ
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ മദ്യപാനത്തിന് അടിമയായി. ഏത് സമയത്തും എവിടെയും ഞാൻ കുടിച്ച് മത്തനായി കാണപ്പെട്ടിരുന്നു. ഭേദപ്പെട്ട ഒരു കോളേജിൽ ഞാൻ ഒരു പ്രൊഫസർ ആയിരുന്നു എന്നത് ആളുകൾക്ക് അവിശ്വസനീയമായിരുന്നു. എന്റെവീട്ടുകാർ എന്നെ പല ചികിത്സ കേന്ദ്രങ്ങളിലും കൊണ്ടുപോയി. എന്നാൽ…
ഡോക്ടർ പുരുഷോത്തം വയാൽ