Meditation session during happiness program

ഹാപ്പിനസ് പ്രോഗ്രാം

ഈ ഭൂമിയിൽ 45 ദശലക്ഷം പേർ സ്നേഹിക്കുകയും, പരിശീലിക്കുകയും, ചെയ്യുന്ന സുദർശനക്രിയ, എന്ന ശക്തമായ ശ്വസനപ്രക്രിയ പഠിക്കൂ.

പിരിമുറുക്കം ഇല്ലാതാക്കുന്നു • ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

3/6 ദിവസം 2 - 3 മണിക്കൂർ വീതം

*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും

രജിസ്റ്റർ ചെയ്യുക

ഈ പരിപാടിയിൽ നിന്ന് എന്താണ് എനിക്ക് ലഭിക്കുക?

icon

വർദ്ധിച്ച മന: സമാധാനം

മനസ്സ് ശാന്തമാക്കാൻ ഫലപ്രദമായ പ്രക്രിയകൾ കണ്ടെത്തി, ജീവിതത്തിൽ, കൂടുതൽ ശാന്തതയുണ്ടാകാൻ സഹായിക്കും

icon

കൂടുതൽ ഊർജ്ജം

ക്ഷീണത്തെ മറികടന്ന് ഉയർന്ന ഊർജ്ജനില അനുഭവിക്കൂ. നിങ്ങൾ ഒരു ദിവസം കൊണ്ട് ചെയ്യാനിരുന്ന എല്ലാ കാര്യങ്ങളും ചെയ്യൂ.

icon

പിരിമുറുക്കവും, ഉത്കണ്ഠയും ഇല്ലാതാക്കുന്നു

വെല്ലുവിളികൾക്കിടയിൽ പിരിമുറുക്കവും, ഉത്കണ്ഠയും കുറയ്ക്കാൻ ഗവേഷണങ്ങൾ പിന്തുണയ്ക്കുന്ന മാർഗ്ഗങ്ങൾ പഠിക്കൂ.

icon

മനസ്സിന്റെ മുകളിലുള്ള നിയന്ത്രണം

ആധുനിക ജീവിതത്തിലെ ഉയർച്ച താഴ്ചകൾ നേരിടാനുള്ള പുരാതന പ്രക്രിയകൾ ഈ പരിപാടി പങ്കു വെയ്ക്കുന്നു . കൂടുതൽ അവബോധത്തോടെയും ജ്ഞാനത്തോടെയും ജീവിക്കാൻ പഠിക്കൂ.

ജീവിതം മാറ്റിമറിക്കുന്ന അനുഭവം

സുദർശന ക്രിയയെക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നത്?

ആഗോള തലത്തിൽ, നൂറിലധികം സ്വതന്ത്രപഠനങ്ങൾ താഴെപ്പറയുന്ന ഗുണഫലങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കുന്നു:

33%

6 ആഴ്ച കൊണ്ട് വർദ്ധനവ്

പ്രതിരോധ ശേഷി

57%

6 ആഴ്ച കൊണ്ട് കുറയുന്നു

സ്ട്രെസ്സ് ഹോർമോണുകൾ

21%

1 ആഴ്ച കൊണ്ട് വർദ്ധനവ്

ജീവിത സംതൃപ്തി

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
കൂടുതൽ പഠിക്കുക

എനിക്ക് ചേരണം, പക്ഷേ.....

ഈ പ്രക്രിയയ്ക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?

മായാത്ത പുഞ്ചിരിയാണ് ഏക പാർശ്വഫലം. ആഗോള തലത്തിൽ കോടിക്കണക്കിന് ആളുകൾ ദിവസവും സുദർശനക്രിയ അഭ്യസിക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന ഗുണഫലങ്ങൾ ഗവേഷണങ്ങൾ വഴി തെളിഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ ഈ പ്രക്രിയകൾ പരിശീലിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. ആസ്ത് മ, രക്താതിസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, നടുവേദന, മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഞങ്ങൾ വ്യത്യസ്ത തരത്തിൽ ക്ലാസ് നയിക്കുന്നതാണ്.

ഈ പരിശീലനം എന്റെ ആരോഗ്യം മെച്ചപ്പെടുത്തുമോ?

തീർച്ചയായും. സ്ഥിരമായി സുദർശനക്രിയ പരിശീലിക്കുന്നത്, ഉറക്കം മെച്ചപ്പെടുത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, പിരിമുറുക്കവും, വിഷാദവും കുറയ്ക്കാനും സഹായിക്കും. ഈ പരിപാടികളുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ ഇതിന് തെളിവാണ്. നിങ്ങൾക്ക് മാത്രമായി, ഏറ്റവും നല്ല അനുഭവങ്ങൾ നല്കുന്നതിനു വേണ്ടി നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ടീച്ചറോട് പറയാൻ മറക്കരുത്.

എന്തിനാണ് നിങ്ങൾ ഫീസ് വാങ്ങിക്കുന്നത്?

ഒരു കാരണം,കോഴ്സിനോട് നിങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുക, എന്നതാണ്. നിങ്ങളെ അത്യാവശ്യം വേണ്ട നൈപുണ്യങ്ങൾ പരിശീലിപ്പിക്കുന്നതിനോടൊപ്പം, നിങ്ങളുടെ സംഭാവന ഇന്ത്യയിലെ പല സാമൂഹിക പ്രവർത്തനങ്ങൾക്കും സാമ്പത്തികസഹായമരുളുന്നു, എന്നതാണ് മറ്റൊരു കാരണം. ഉദാഹരണത്തിന് , 70,000 ആദിവാസിക്കുട്ടികളെ സ്കൂളിലേയ്ക്കയയ്ക്കുക, 43 നദികളുടെ പുനരുജ്ജീവനം, ജീവിക്കാൻ വേണ്ട പ്രവൃത്തി ചെയ്യാനുള്ള നൈപുണ്യപരിശീലനം നൽകി ,2,04, 802, ഗ്രാമീണ യുവാക്കളുടെ ശാക്തീകരണം, സൗരോർജ്ജത്തിലൂടെ 720 ഗ്രാമങ്ങൾക്ക് വെളിച്ചം നൽകുക , തുടങ്ങിയ സേവാ പ്രവർത്തനങ്ങൾ.

എനിക്ക് പിരിമുറുക്കം ഇല്ല. എന്തിനാണ് ഞാൻ ആർട്ട് ഓഫ് ലിവിങിന്റെ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്?

നിങ്ങൾക്ക് പിരിമുറുക്കം ഇല്ലെങ്കിൽ വളരെ നല്ലത്! നിങ്ങൾ ഏറ്റവും മികച്ച ജീവിതം തന്നെയാണ് നയിക്കുന്നത്. എന്നാൽ ഇതൊന്ന് ആലോചിക്കൂ: പണമില്ലാതെയാകുന്ന സമയത്താണോ നിങ്ങൾ പണം മിച്ചം പിടിക്കാൻ തുടങ്ങുക? അതോ, ആരോഗ്യം ഇല്ലാതാകുമ്പോൾ ആണോ വ്യായാമത്തെപ്പറ്റി ആലോചിക്കുക? അല്ലല്ലോ? അപ്പോൾ, എന്തുകൊണ്ട് , നിങ്ങളുടെ ഉള്ളിലെ ശക്തിയുടെ സ്രോതസ്സിനെ ആവശ്യം വേണ്ടി വരുമ്പോൾ ഉപയോഗിക്കുന്നതിനായി സംഭരിച്ചുകൂടാ? ഏതായാലും അത് നിങ്ങൾക്ക് വിളി വരുന്നതു പോലെ! പിരിമുറുക്കം ഉണ്ടാകുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കാം. അപ്പോഴും
ഈ പരിപാടി നിങ്ങളെ സഹായിക്കാൻ എത്തും.