right directions to sleep

ഡീപ് സ്ലീപ് ആൻഡ് ആങ്ക്സൈറ്റി റിലീഫ്

മനസ്സിനെ ഉത്കണ്ഠയിൽ നിന്ന് മോചിപ്പിക്കാനുള്ള ശക്തമായ വിദ്യ

ശരീരത്തിനും മനസ്സിനും നവോൻമേഷം • ആഴത്തിലുള്ള വിശ്രമം • ഉയർന്ന പ്രവർത്തനക്ഷമത

3 ദിവസത്തെ ഓൺലൈൻ പഠനശില്പശാല (ദിവസം 2.5 മണിക്കൂർ)

*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും

രജിസ്റ്റർ ചെയ്യുക

ഈ പരിപാടിയിൽ നിന്ന് എന്താണ് എനിക്ക് ലഭിക്കുക?

icon

പൂർണ്ണമായ പുനരുജ്ജീവനം

നിങ്ങൾ ശ്വാസത്തെ നിയന്ത്രിക്കുമ്പോൾ, മനസ്സിനെ നിയന്ത്രിക്കുന്നു. നിങ്ങളുടെ ജീവിതത്തിൻ്റെ നിലവാരം തീരുമാനിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയാണ്. പ്രാണായാമം പോലുള്ള ശ്വസനരീതികൾ, സുദർശനക്രിയ, ആയുർവേദത്തിൽ അധിഷ്ഠിതമായ ജീവിതശൈലി എന്നിവയെല്ലാം ശരീരത്തിൻ്റെയും മനസ്സിൻ്റെയും പ്രവർത്തനങ്ങളെ താളാത്മകമാക്കി, മെച്ചപ്പെട്ട ഉറക്കം ഉറപ്പു വരുത്തുന്നു.

icon

നല്ല രാത്രികൾ, നല്ല പകലുകൾ

ഉറക്കത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ, ഉറക്കത്തിൽ അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ (Sleep apnea ), ഉറക്കമില്ലായ്മ, എന്നിവ ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം, അമിതവണ്ണം, വിഷാദം, ഓർമ്മക്കുറവ്, ലൈംഗിക തകരാറുകൾ, എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നല്ല ഉറക്കം ,ഹോർമോണുകളുടെ സന്തുലനം, വ്യക്തിയുടെ മാനസികാവസ്ഥ, ശരീരഭാരം എന്നിവയെ ബാധിക്കുന്നതിനാൽ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. സുദർശനക്രിയ ഉറക്കത്തിൻ്റെ നിലവാരം ഉയർത്തുകയും , ഉറക്കമില്ലായ്മ ഫലപ്രദമായി സുഖപ്പെടുത്തുകയും ചെയ്യുന്നു.

icon

വേഗസ് നാഡിയുടെ ഉത്തേജനം

ശരീരത്തിൻ്റെ തലത്തിൽ പറയുകയാണെങ്കിൽ, ഉത്കണ്ഠ എന്നു പറയുന്നത്, നമ്മുടെ സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവർത്തനം നിയന്ത്രണാതീതമാകുന്നതാണ്. വേഗസ് നാഡിയുടെ പ്രവർത്തനക്ഷമത കൂടുന്നത് ഉത്കണ്ഠയെ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. സ്ഥിരമായി പ്രാണായാമം, സുദർശനക്രിയ , ധ്യാനം എന്നിവ പരിശീലിക്കുന്നത് നാഡിവ്യൂഹത്തെ കൂടുതൽ കരുത്തും പ്രതിരോധശേഷിയും ഉള്ളതാക്കിത്തീർക്കുന്നു.

icon

മെച്ചപ്പെട്ട പ്രവർത്തനക്ഷമത, മനഃശാന്തി

ശില്പശാലയിൽ അഭ്യസിക്കുന്ന വിദ്യകൾ നാഡിവ്യൂഹത്തെ ശാന്തമാക്കുന്നതിനാൽ ഉറക്കം കൂടുതൽ വിശ്രമദായകമാകുന്നു. ഇത് ഉറക്കത്തെ ആരോഗ്യപ്രദമായി ക്രമപ്പെടുത്തുകയും എല്ലാപ്രകാരത്തിലുമുള്ള സൗഖ്യം അനുഭവിക്കുവാൻ പറ്റുന്ന രീതിയിൽ ശക്തമായി സ്വാധീനിക്കുകയും ചെയ്യുന്നു. ഉയർന്ന നിലയിലുള്ള പ്രവർത്തനക്ഷമത, ഉയർന്ന തോതിലുള്ള ഊർജ്ജം, മനഃശാന്തിയ്ക്കു വേണ്ടിയുള്ള ലളിതമായ പ്രായോഗികമാർഗ്ഗങ്ങൾ എന്നിവ ഈ ശില്പശാലയിൽ പങ്കെടുത്ത് സ്വായത്തമാക്കു.

ഗവേഷണ ഫലങ്ങളിലെ പ്രധാന വിവരങ്ങൾ

37%

ശാന്തത വർദ്ധിച്ചു

4 ആഴ്ചക്കുള്ളിൽ

23%

ഉത്കണ്ഠയ്ക്ക് കുറവ്

6 ആഴ്ചക്കുള്ളിൽ

31%

ഉറക്കമില്ലായ്മ കുറഞ്ഞു

8 ആഴ്ചക്കുള്ളിൽ

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.

കൂടുതൽ പഠിക്കുക

എനിക്ക് ചേരണം, പക്ഷേ.....

ഈ പരിശീലനം എന്റെ ആരോഗ്യം മെച്ചപ്പെടുത്തുമോ?

തീർച്ചയായും. സ്ഥിരമായി സുദർശനക്രിയ പരിശീലിക്കുന്നത്, ഉറക്കം മെച്ചപ്പെടുത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, പിരിമുറുക്കവും, വിഷാദവും കുറയ്ക്കാനും സഹായിക്കും. ഈ പരിപാടികളുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകൾ ഇതിന് തെളിവാണ്. നിങ്ങൾക്ക് മാത്രമായി, ഏറ്റവും നല്ല അനുഭവങ്ങൾ നല്കുന്നതിനു വേണ്ടി നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ടീച്ചറോട് പറയാൻ മറക്കരുത്.

3 ദിവസത്തെ ഒരു ഓൺലൈൻ ശില്പശാലയ്ക്കു എൻ്റെ ജീവിതത്തെ മാറ്റാൻ കഴിയുമോ?

ജീവിതം ഏതു നിമിഷത്തിലും മാറാം. പ്രിയപ്പെട്ട ഒരാളോടൊപ്പമുള്ള ഒരു നിമിഷം അല്ലെങ്കിൽ വാഹനമോടിക്കുമ്പോൾ അവബോധത്തിൽ അലിഞ്ഞ ഒരു നിമിഷം... ഇതെല്ലാം ജീവിതത്തെ മാറ്റിമറിക്കുന്നതായ് തീരാം. അങ്ങനെയുള്ള ഒരു യുറേക്ക നിമിഷം നിങ്ങളുടെ മാത്രമല്ല, ഈ ലോകത്തിൻ്റെ തന്നെ ഗതി മാറ്റിയേക്കാം. എന്നിരിക്കിലും, ഈ ശില്പശാല നിങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിലും ഉപരി, നിങ്ങളുടെ ജീവതത്തിൽ സ്വയം മാറ്റങ്ങൾ വരുത്താൻ നിങ്ങളെ സജ്ജരാക്കുന്നു. ഈ നാലു ദിവസങ്ങളിൽ വളരെയധികം ഗവേഷണങ്ങൾ നടത്തപ്പെട്ടിട്ടുള്ള, ആഗോളതലത്തിൽ ലക്ഷക്കണക്കിന് ആളുകൾ സ്വീകരിച്ചിട്ടുള്ള സുദർശനക്രിയ എന്ന വിദ്യ നിങ്ങൾ അഭ്യസിക്കുന്നതാണ്. ഈ വിദ്യ പരിശീലിച്ച പലരും അവരുടെ ജീവിതത്തിൻ്റെ ഗതി തന്നെ മാറ്റിയ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ഈ പ്രക്രിയയ്ക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?

മായാത്ത പുഞ്ചിരിയാണ് ഏക പാർശ്വഫലം. ആഗോള തലത്തിൽ കോടിക്കണക്കിന് ആളുകൾ ദിവസവും സുദർശനക്രിയ അഭ്യസിക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന ഗുണഫലങ്ങൾ ഗവേഷണങ്ങൾ വഴി തെളിഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ ഈ പ്രക്രിയകൾ പരിശീലിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. ആസ്ത് മ, രക്താതിസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, നടുവേദന, മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഞങ്ങൾ വ്യത്യസ്ത തരത്തിൽ ക്ലാസ് നയിക്കുന്നതാണ്.

എനിക്ക് പിരിമുറുക്കം ഇല്ല. എന്തിനാണ് ഞാൻ ആർട്ട് ഓഫ് ലിവിങിന്റെ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്?

നിങ്ങൾക്ക് പിരിമുറുക്കം ഇല്ലെങ്കിൽ വളരെ നല്ലത്! നിങ്ങൾ ഏറ്റവും മികച്ച ജീവിതം തന്നെയാണ് നയിക്കുന്നത്. എന്നാൽ ഇതൊന്ന് ആലോചിക്കൂ: പണമില്ലാതെയാകുന്ന സമയത്താണോ നിങ്ങൾ പണം മിച്ചം പിടിക്കാൻ തുടങ്ങുക? അതോ, ആരോഗ്യം ഇല്ലാതാകുമ്പോൾ ആണോ വ്യായാമത്തെപ്പറ്റി ആലോചിക്കുക? അല്ലല്ലോ? അപ്പോൾ, എന്തുകൊണ്ട് , നിങ്ങളുടെ ഉള്ളിലെ ശക്തിയുടെ സ്രോതസ്സിനെ ആവശ്യം വേണ്ടി വരുമ്പോൾ ഉപയോഗിക്കുന്നതിനായി സംഭരിച്ചുകൂടാ? ഏതായാലും അത് നിങ്ങൾക്ക് വിളി വരുന്നതു പോലെ! പിരിമുറുക്കം ഉണ്ടാകുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കാം. അപ്പോഴും
ഈ പരിപാടി നിങ്ങളെ സഹായിക്കാൻ എത്തും.

എന്തിനാണ് നിങ്ങൾ ഫീസ് വാങ്ങിക്കുന്നത്?

ഒരു കാരണം,കോഴ്സിനോട് നിങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുക, എന്നതാണ്. നിങ്ങളെ അത്യാവശ്യം വേണ്ട നൈപുണ്യങ്ങൾ പരിശീലിപ്പിക്കുന്നതിനോടൊപ്പം, നിങ്ങളുടെ സംഭാവന ഇന്ത്യയിലെ പല സാമൂഹിക പ്രവർത്തനങ്ങൾക്കും സാമ്പത്തികസഹായമരുളുന്നു, എന്നതാണ് മറ്റൊരു കാരണം. ഉദാഹരണത്തിന് , 70,000 ആദിവാസിക്കുട്ടികളെ സ്കൂളിലേയ്ക്കയയ്ക്കുക, 43 നദികളുടെ പുനരുജ്ജീവനം, ജീവിക്കാൻ വേണ്ട പ്രവൃത്തി ചെയ്യാനുള്ള നൈപുണ്യപരിശീലനം നൽകി ,2,04, 802, ഗ്രാമീണ യുവാക്കളുടെ ശാക്തീകരണം, സൗരോർജ്ജത്തിലൂടെ 720 ഗ്രാമങ്ങൾക്ക് വെളിച്ചം നൽകുക , തുടങ്ങിയ സേവാ പ്രവർത്തനങ്ങൾ.