icon-love

44 വർഷം ജീവിത പരിവർത്തനങ്ങളുടെ

icon-earth-globe

10,000+ ലോകമെമ്പാടുമായി ധ്യാന കേന്ദ്രങ്ങൾ

icon-location

182 രാജ്യങ്ങൾ

icon-group

80 കോടിയിൽ കൂടുതൽ ജീവിതങ്ങളെ സ്പർശിച്ചു

ലോക ധ്യാന ദിനം: ഒരു ആഗോള വിപ്ലവം

​നാല് പതിറ്റാണ്ടുകളായി, ഗുരുദേവ് വ്യക്തികളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും പരിവർത്തനം ചെയ്തുകൊണ്ട്, ഉള്ളിലുള്ള ശക്തി കണ്ടെത്താൻ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകി. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും, തീവ്രവാദികളെ സമാധാനപരമായി കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിലും, വിദ്യാഭ്യാസത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിലും, കർഷകരെ ശാക്തീകരിക്കുന്നതിലും വരെ, ഗുരുദേവ് ധ്യാനം ഉപയോഗിച്ച് അഗാധമായ മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ ജയിൽ അന്തേവാസികളുടെയും ഗ്രാമീണ സ്ത്രീകളുടെയും എണ്ണമറ്റ ജീവിതങ്ങളെ മാറ്റിമറിച്ചു, കൂടാതെ യുവാക്കൾക്കായി ലഹരിമുക്ത കാമ്പസുകൾ നിർമ്മിക്കാനും, കോർപ്പറേറ്റ് തലത്തിൽ മാനസികോല്ലാസം വളർത്താനും, ആഗോള സൗഹൃദം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം സഹായിച്ചു, ഇത് 180-ൽ അധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചു.

​2024-ൽ, ഐക്യരാഷ്ട്രസഭ ഡിസംബർ 21 ലോക ധ്യാന ദിനമായി പ്രഖ്യാപിച്ചു. ഈ ചരിത്ര സംഭവത്തിനായി, 2025 ഡിസംബർ 21 ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഗുരുദേവൻ ധ്യാനത്തിൽ നയിക്കും.

ധ്യാനം കർമ്മപഥത്തിൽ

​ഞാൻ എന്തിന് ചേരണം?

icon

​ഒരു ചരിത്ര നിമിഷം

ചരിത്രത്തെക്കുറിച്ച് വായിക്കുന്നതിനേക്കാൾ മികച്ചതാണ് അതിൻ്റെ ഭാഗമാകുന്നത്. “ഞാൻ ലോക ധ്യാനദിനത്തിൻ്റെ ഭാഗമായിരുന്നു” എന്ന് പറയാൻ ആരാണ് ആഗ്രഹിക്കാത്തത്?

icon

​ആഗോള ധ്യാനം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ച് ധ്യാനിക്കുമ്പോൾ, അതിൻ്റെ പ്രയോജനങ്ങൾ പതിന്മടങ്ങ് വർദ്ധിക്കും.

icon

ധ്യാനത്തിൻ്റെ ഗുരു

ഗുരുദേവിനൊപ്പമുള്ള ധ്യാനം കേവലം ഒരു സംഭവം മാത്രമല്ല - അതൊരു അനുഭവമാണ്!

​നിങ്ങൾക്ക് ശ്വാസമെടുക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ധ്യാനിക്കാനും കഴിയും!

​എനിക്ക് ഇനിയും ചോദ്യങ്ങളുണ്ട്...

​എനിക്ക് എന്തെങ്കിലും യോഗ്യത ആവശ്യമുണ്ടോ?

നിങ്ങൾക്ക് ശ്വാസമെടുക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ധ്യാനിക്കാനും കഴിയും!

​കുട്ടികൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ?

5 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് (അതെ, നിങ്ങൾ വായിച്ചത് ശരിയാണ്) പരിപാടിയിൽ പങ്കെടുക്കാം.

എനിക്ക് മുൻപ് ധ്യാനം പരിശീലിച്ചുള്ള അനുഭവം ആവശ്യമുണ്ടോ?

ഇല്ല! ധ്യാനത്തിൽ ഒരു വിദഗ്ദ്ധനാകേണ്ട ആവശ്യമില്ല - നിങ്ങൾ നിങ്ങളെയും നിങ്ങളുടെ ശ്വാസത്തെയും കൊണ്ടുവരിക.

​പരിപാടിക്ക് മുമ്പ് എനിക്ക് ഒരു ധ്യാനം പരീക്ഷിച്ചുനോക്കാൻ കഴിയുമോ?

തീർച്ചയായും, നിങ്ങൾക്ക് യൂട്യൂബിലെ ഗുരുദേവിൻ്റെ ധ്യാന ചാനലായ "മെഡിറ്റേഷൻ ഫ്രം ഗുരുദേവ് " സന്ദർശിച്ച് മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുള്ള നൂറുകണക്കിന് ധ്യാനങ്ങളിൽ നിന്ന് ഏതെങ്കിലും തിരഞ്ഞെടുക്കാം.

2024 ഡിസംബറിൽ ന്യൂയോർക്കിലെ വൺ വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് ഗുരുദേവ് നയിച്ച ധ്യാനത്തിൽ 8.5 ദശലക്ഷത്തിലധികം ആളുകൾ ഓൺലൈനിൽ പങ്കെടുത്തു.

2025 ലെ ധ്യാന ദിനത്തിൽ സൗജന്യമായി ചേരൂ

    *
    *
    *