ലോക റെക്കോർഡുകൾ
ആർട്ട് ഓഫ് ലിവിംഗിന്റെ വൈവിധ്യങ്ങളെ ആഘോഷിക്കൽ, സംഗീതത്തിലൂടെ സംസ്‌കാരങ്ങളെ ഒന്നിപ്പിക്കൽ.
മതപരവും സാംസ്‌കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നത് ആർട്ട് ഓഫ് ലിവിംഗിന്റെ മുദ്രാവാക്യങ്ങളിൽ ഒന്നാണ്. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ വൈവിധ്യങ്ങളെ ആഘോഷിക്കുന്നതിൽ ഊന്നൽ നൽകുന്നു. വൈവിധ്യം ആസ്വദിക്കാനുള്ള ഏറ്റവും നല്ല വഴി സംഗീതത്തിലൂടെ അതിനെ പ്രകടിപ്പിക്കുക എന്നതാണ്!
സ്‌കോട്ട്ലൻഡിലെ മനോഹരമായ ബാഗ്‌പൈപ്പുകൾ മുതൽ സിത്താറിന്റെ മധുരമൂറുന്ന ഈണങ്ങൾ വരെ, സമൂഹങ്ങൾക്കും ആളുകൾക്കുമിടയിലെ വിടവുകൾ നികത്താൻ സഹായിച്ച ഒരു കണ്ണിയാണ് സംഗീതം. ആർട്ട് ഓഫ് ലിവിംഗ് ഒരുമിച്ച് കൊണ്ടുവന്ന കലാകാരന്മാരുടെയും ആരാധകരുടെയും എണ്ണം, അത്ഭുതകരമായ ഒരു നേട്ടമായി മാറിയിരിക്കുന്നു.
ഇവിടെ അവതരിപ്പിക്കുന്നത്, വളരെ മഹത്തായ കാര്യങ്ങൾ ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ലഭിച്ച സാംസ്‌കാരിക പരിപാടികളാണ്!
ലോക റെക്കോർഡുകൾ
മോഹിനിയാട്ടം
2006 നവംബർ 28

അന്നം ബ്രഹ്മ
2010 നവംബർ 2

അന്തർനാദ്
2010 ജനുവരി 12

മെഹ്‌റാൻ ദേ രംഗ്
2010 നവംബർ 11

ബ്രഹ്മ നാദ്
2008 നവംബർ 21

അഭംഗ നാദ്
2011 ഫെബ്രുവരി 21

World records held By The Art of Living
1. 2013 ജനുവരി 9 – ശാന്തിക്കായുള്ള കാഹളം
ഏറ്റവും വലിയ കൊമ്പ് വാദ്യമേളം 444 സംഗീതജ്ഞരുടേതായിരുന്നു, ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ കേരളത്തിലെ കൊല്ലത്ത് വെച്ച് ഈ നേട്ടം കൈവരിച്ചു. 444 സംഗീതജ്ഞരും കൊമ്പ് അഥവാ ശൃംഗ എന്നറിയപ്പെടുന്ന 'C' ആകൃതിയിലുള്ള നീണ്ട ഇന്ത്യൻ ഹോൺ ആണ് വായിച്ചത്. പ്രകടനം 25 മിനിറ്റ് നീണ്ടുനിന്നു.
2. 2012 നവംബർ 13 – സമാധാനത്തിനും സൗഹാർദ്ദത്തിനും വേണ്ടി മെഴുകുതിരികൾ
ഒരേ വേദിയിൽ ഒരേസമയം കത്തിച്ച ഏറ്റവും കൂടുതൽ മെഴുകുതിരികളുടെ എണ്ണം 12,135 ആണ്. ദീപാവലി ദിനത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ അഹമ്മദാബാദിൽ വെച്ചാണ് ഈ റെക്കോർഡ് നേടിയത്.
3. 2012 മെയ് 16 – ബൾഗേറിയൻ ബാഗ്‌പൈപ്പുകൾ
ഏറ്റവും വലിയ ബാഗ്‌പൈപ്പ് സംഘം 333 പേരുടേതായിരുന്നു. ആർട്ട് ഓഫ് ലിവിംഗ് ബൾഗേറിയയിലെ സോഫിയയിലെ നാഷണൽ പാലസ് ഓഫ് കൾച്ചറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇത് കൈവരിച്ചത്.
4. 2012 ജനുവരി 17 – താൽ നിനാദ്
ഏറ്റവും വലിയ തബല മേളത്തിൽ 1230 പേർ തബല വായിച്ചു. ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ സോളാപൂരിൽ, ഹംബർവാടി എസ്റ്റേറ്റിൽ വെച്ചാണ് ഇത് കൈവരിച്ചത്.
5. 2011 ഫെബ്രുവരി 21 – അഭംഗ നാദ്
ഏറ്റവും വലിയ ധോൽ ഡ്രം മേളത്തിന് 1,356 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ കോലാപൂരിലെ ശിവാജി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ നേട്ടം കൈവരിച്ചത്. (ദൈർഘ്യം: ഏകദേശം 23 മിനിറ്റ്)
സ്ഥാപകൻ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
6. 2011 ഫെബ്രുവരി 12 – നാട്യ വിസ്മയം
ഏറ്റവും വലിയ കഥകളി നൃത്തം 150 പേരുടേതായിരുന്നു. ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഇത് നേടിയത്. (ദൈർഘ്യം: ഏകദേശം 20 മിനിറ്റ് വീതമുള്ള 2 പ്രകടനങ്ങൾ)
7. 2011 ജനുവരി 30 – നാദ വൈഭവം
ഏറ്റവും വലിയ ഗായകസംഘത്തിൽ 1,21,440 പേർ ഉണ്ടായിരുന്നു. ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ ചെന്നൈയിലെ പെരുങ്കളത്തൂരിൽ വെച്ചാണ് ഇത് സംഘടിപ്പിച്ചത്.
8. 2010 നവംബർ 11 – മെഹ്‌റാൻ ദേ രംഗ്
ഏറ്റവും വലിയ ഭാംഗ്ര നൃത്തത്തിൽ 2,100 പേർ പങ്കെടുത്തു. ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ ലുധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ചാണ് ഈ നേട്ടം കൈവരിച്ചത്. (ദൈർഘ്യം: ഏകദേശം 15 മിനിറ്റ്)
9. 2010 നവംബർ 2 – അന്നം ബ്രഹ്മ
ഏറ്റവും വലിയ സസ്യാഹാര വിരുന്നിൽ 5612 വ്യത്യസ്ത വിഭവങ്ങൾ ഉണ്ടായിരുന്നു. ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ അഹമ്മദാബാദിലെ ശ്രീ ശ്രീ ധാമിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇത് കൈവരിച്ചത്.
10. 2010 ജനുവരി 12 – അന്തർനാദ്
ഒരേ സമയം ഏറ്റവും കൂടുതൽ ആൾക്കാർ ഗാനമാലപിച്ച പരിപാടി (സിംഗ്-എ-ലോംഗ്) ആർട്ട് ഓഫ് ലിവിംഗ് സംഘടിപ്പിച്ചതാണ്. ഇന്ത്യയിലെ പൂനെയിൽ നടന്ന അന്തർനാദിൽ പങ്കെടുത്ത 1,04,637 പേർ 'വന്ദേ മാതരം' ആലപിച്ചു. (ദൈർഘ്യം: 5 മിനിറ്റിലധികം)
11. 2008 നവംബർ 21 – ബ്രഹ്മ നാദ്
ഏറ്റവും വലിയ സിത്താർ വാദ്യ മേളത്തിൽ 1,094 പേർ പങ്കെടുത്തു. ദ ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലെ ഡൽഹിയിലെ നോയിഡയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ നേട്ടം കൈവരിച്ചത്. (ദൈർഘ്യം: ഏകദേശം 7 മിനിറ്റ് വീതമുള്ള 3 നാദലയം (സിംഫണി)
12. 2006 നവംബർ 28 – മോഹിനിയാട്ടം
ആർട്ട് ഓഫ് ലിവിംഗിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ മോഹിനിയാട്ടം അവതരിപ്പിച്ചത് 1,200 പേരായിരുന്നു. ഇന്ത്യയിലെ കേരളത്തിലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഇത് നടന്നത്. (ദൈർഘ്യം: ഏകദേശം 12 മിനിറ്റ്)
ഏറ്റവും ജനപ്രിയമായ പരിപാടികൾ
ലോക സാംസ്‌കാരിക ഉത്സവം 2016
ആർട്ട് ഓഫ് ലിവിംഗ് അതിന്റെ 35-ാം വാർഷികം 2016 മാർച്ചിൽ ആഘോഷിച്ചു. വരൂ, ആ മഹത്തായ ഓർമ്മകൾ വീണ്ടും പുനരുജ്ജീവിപ്പിക്കൂ നമ്മുടെ ആഗോള വൈവിധ്യത്തിന്റെ സൗന്ദര്യത്തിൽ ലയിച്ചു ചേരൂ.
ലോക സാംസ്‌കാരിക ഉത്സവം
ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള, 151 രാജ്യങ്ങളിലായി 55 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്ത ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 30-ാം വാർഷികത്തെ സൂചിപ്പിക്കുന്നതാണ് ഈ ഉത്സവം.
രജത ജൂബിലി ആഘോഷം
അതിരുകൾക്കപ്പുറമുള്ള ആഗോള സമാധാനം, അഹിംസ, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ബാംഗ്ലൂരിൽ 150-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 3 ദശലക്ഷത്തിലധികം ആളുകളെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ചരിത്രപരമായ ധ്യാന പരിപാടിക്ക് നേതൃത്വം നൽകി.
അന്താരാഷ്ട്ര വനിതാ സമ്മേളനം
അന്താരാഷ്ട്ര വനിതാ സമ്മേളനം ലോകമെമ്പാടുമുള്ള വനിതാ നേതാക്കളെ ഒരുമിപ്പിക്കുന്നു, സംവാദങ്ങളിലൂടെയും പരിശീലന ക്ലാസ്സുകളിലൂടെയും (വർക്ക്‌ഷോപ്പുകളിലൂടെ) ശാക്തീകരണം, നേതൃത്വം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
ബിസിനസ്സിലെ ധാർമ്മികതയ്ക്കായുള്ള പൊതുവേദി
ബിസിനസ്സിലെ ധാർമ്മികതയ്ക്കായുള്ള പൊതുവേദി ധാർമ്മിക നേതൃത്വത്തെയും ഭരണത്തെയും പരിപോഷിപ്പിക്കുന്നു. മൂല്യാധിഷ്ഠിത ബിസിനസ്സ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംവാദങ്ങൾ, വിദഗ്ദ്ധരുടെ ചർച്ചാ സമ്മേളനങ്ങൾ (സിമ്പോസിയങ്ങൾ), പങ്കാളിത്തങ്ങൾ എന്നിവയ്ക്കുള്ള ആഗോള വേദികൾ ഇത് വാഗ്ദാനം ചെയ്യുന്നു.
ആഗോള നേതൃത്വകൂട്ടായ്മ 2023
ബിസിനസ്സ്, സർക്കാർ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 1000-ത്തിലധികം ആഗോള നേതാക്കളെ ഗ്ലോബൽ ലീഡർഷിപ്പ് ഫോറം (GLF) ഒരുമിച്ച് കൊണ്ടുവരുന്നു. ആശയങ്ങളും പരിഹാരങ്ങളും കൈമാറ്റം ചെയ്യാനും, നമ്മുടെ കാലത്തെ പ്രധാനപ്പെട്ട കോർപ്പറേറ്റ്(സംഘടിതമായ), സാമൂഹിക വെല്ലുവിളികൾ നേരിടാനും പങ്കാളിത്തം സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു.
ധ്യാനം: ഒരു ആഗോള വിപ്ലവം
2024-ൽ, ഡിസംബർ 21 ലോക ധ്യാന ദിനമായി യുഎൻ പ്രഖ്യാപിച്ചു. ഈ ചരിത്രപരമായ പരിപാടിയിൽ, 2024 ഡിസംബർ 21-ന് ഗുരുദേവ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ധ്യാനത്തിലേക്ക് നയിച്ചു.
