നിങ്ങൾ അമ്മയാകാനുള്ള കാത്തിരിപ്പിലാണോ? അഭിനന്ദനങ്ങൾ! നിങ്ങൾക്ക് ഒരേ സമയം ആവേശവും, ഭയം, സന്തോഷം, സംഭ്രമം എന്നിവയും ഉണ്ടായിരിക്കും. നിങ്ങൾക്ക് അനുഭവപ്പെടുന്ന കാര്യങ്ങളിലേയ്ക്ക് മാത്രം വിരൽ ചൂണ്ടുന്നത് ബുദ്ധിമുട്ടാണ്, അല്ലേ? ഗർഭസ്ഥശിശുവിന്റെ ചലനങ്ങൾ ആനന്ദദായകമാണ്, പക്ഷെ പേശികളുടെ മുറുക്കം നിങ്ങളെ ദുർബലപ്പെടുത്തുന്നു. നിങ്ങൾ ഒരു നിമിഷം ആവേശത്തോടെ തിളങ്ങുകയും അടുത്തനിമിഷം വികാരവിവശരാകയും ചെയ്തേക്കാം. നിങ്ങളുടെ ഉള്ളിൽ ഒരു ജീവൻ വളരുന്നു എന്ന ചിന്തയെ ഒന്നുകൊണ്ടും വിശദീകരിക്കാനാകില്ല. മാനസികാവസ്ഥയുടെ വ്യതിയാനങ്ങളും ഹോർമോൺ വ്യതിയാനങ്ങളുടെ ഫലങ്ങളും നിങ്ങൾ അനുഭവിച്ചേക്കാം. അതുകൊണ്ടാണ് ഗർഭകാലത്ത് യോഗ നിങ്ങൾക്ക് ഒരു ദൈവാനുഗ്രഹമായി മാറുന്നത്.
ഗർഭിണികൾക്കുള്ള യോഗ എങ്ങിനെ സഹായിക്കുന്നു
അമ്മയാകാൻ പോകുന്നവർക്ക് യോഗ സമഗ്രമായ ആരോഗ്യ ഗുണഫലങ്ങൾ നൽകുന്നു:
- ഗർഭകാലത്തു യോഗ ചെയ്യുന്നത് ശരീരത്തെ വഴങ്ങാൻ സഹായിക്കുന്നു.. അത് അരക്കെട്ടിന്റെ ഭാഗം തുറന്ന് ഗർഭാശയത്തിന് ചുറ്റുമുള്ള പിരിമുറുക്കം ഒഴിവാക്കുന്നു. ഇത് അമ്മയാകാൻ പോകുന്നവരെ പ്രസവവേദനക്കും പ്രസവത്തിനും തയാറാക്കുന്നു.
- യോഗക്കും പ്രാണായാമത്തിനും നിങ്ങളെ ആഴത്തിൽ ശ്വസിക്കാനും ബോധപൂർവം വിശ്രമിക്കാനും പരിശീലിപ്പിക്കാൻ കഴിയും. ഇത് പ്രസവവേദനയെയും, പ്രസവസമയത്തെയും നേരിടാൻ നിങ്ങളെ സഹായിക്കുന്നു.
- ഗർഭാരംഭകാലത്തെ ഛർദ്ദി, വേദനാജനകമായ കാലിലെ പേശികളുടെ മുറുക്കം, വീർത്ത കണങ്കാൽ, മലബന്ധം തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഗർഭകാലയോഗ സഹായിക്കുന്നു.
- യോഗാസനങ്ങൾ ഗർഭിണികളെ പ്രസവശേഷം വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.
ഗർഭിണികൾക്കുള്ള യോഗ
ഗർഭകാലത്തു യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. താഴെ പറയുന്ന ഗർഭകാല യോഗ, പ്രതീക്ഷിക്കുന്ന അമ്മമാർ നേരിടുന്ന വെല്ലുവിളികളായ ശരീരത്തിന്റെ മാറിയ ഭാരകേന്ദ്രത്തിനും നട്ടെല്ലിന്റെ താഴ്ഭാഗത്തെ വേദനയ്ക്കും പരിഹാരമാകുന്നു.
മാർജാരിയാസന

- കഴുത്തും തോളും വലിയുന്നതുകൊണ്ട് മരവിപ്പ് ലഘുകരിക്കുന്നു.
- നട്ടെല്ലിനെ വഴക്കമുള്ളതാക്കുന്നു. ഗർഭം പുരോഗമിക്കുമ്പോൾ മുതുകിന് കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നത് കാരണം ഇത് ഉപകാരപ്രദമാണ്.
- ഉദരമേഖലയെ ക്രമീകരിക്കുകയും ചെയ്യുന്നു.
- പ്രത്യുല്പാദന അവയവങ്ങൾ നന്നായി പോഷിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതരത്തിൽ രക്തചംക്രമണം മെച്ചപ്പെടുന്നു.
കോണാസന -1

- നട്ടെല്ലിനെ വഴക്കമുള്ളതാക്കുന്നു.
- വ്യായാമം ചെയ്യുകയും ശരീരത്തിന്റെ വശങ്ങൾ വലിച്ചു പിടിക്കുകയും ചെയ്യുന്നു.
- ഗർഭത്തിന്റെ സാധരണ ലക്ഷണമായ മലബന്ധം ലഘുകരിക്കാൻ സഹായിക്കുന്നു.
കോണാസന -11

- കൈകൾ, കാലുകൾ, വയർ എന്നിവിടങ്ങളിലെ മസിലുകൾ വലിച്ചുനീട്ടി ശാക്തീകരിക്കുന്നു.
- നട്ടെല്ല് നീട്ടി വ്യായാമം ചെയ്യുന്നു.
വീരഭദ്രാസന

- ശരീരത്തിന്റെ ബാലൻസ് മെച്ചപ്പെടുത്തുന്നു.
- കൈകൾ,കാലുകൾ, പിൻപുറത്തിന്റെ താഴത്തെ ഭാഗം എന്നിവ ക്രമീകരിക്കുന്നു.
- കരുത്ത് വർദ്ധിപ്പിക്കുന്നു.
ത്രികോണാസന

- ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നു. , ഗർഭകാലത്ത് ശരീരത്തിന്റെ ഭാരകേന്ദ്രം മാറുന്നതിനാൽ ഗർഭിണികൾക്ക് ഇത് പ്രത്യേകമായി ഉപകാരപ്പെടുന്നു
- ഇടുപ്പ് വലിയുകയും വികസിക്കുകയും ചെയ്യുന്നത് പ്രസവസമയത്ത് വലിയ സഹായമാകുന്നു.
- നടുവേദനയും പിരിമുറുക്കവും കുറയ്ക്കുന്നു.
വിപരീത കരിണി

- നടുവേദന ഒഴിവാക്കുന്നു.
- വസ്തി പ്രദേശത്തേക്കുള്ള രക്ത പ്രവാഹം മെച്ചപ്പെടുത്തുന്നു.
- ഗർഭകാലത്തെ ഒരു സാധാരണ ലക്ഷണമായ വീർത്ത കണങ്കാലുകളും വേരിക്കോസ് സിരകളും സുഖമാക്കുന്നു.
ബദ്ധകോണാസാനം

- ഇടുപ്പ്, നാഭി പ്രദേശം എന്നിവയിലെ വഴക്കം മെച്ചപ്പെടുത്തുന്നു.
- തുടകളും, കാൽമുട്ടുകളും വലിയുന്നതിനാൽ വേദന ഒഴിവാകുന്നു.
- ക്ഷീണം ലഘുകരിക്കുന്നു.
- ഗർഭാവസ്ഥയുടെ അവസാനം വരെ പരിശീലിക്കുന്നത്, പ്രസവം സുഗമമാക്കാൻ സഹായിക്കുന്നു.
ശവാസനം

- ശരീരത്തെ വിശ്രമിപ്പിക്കുകയും കോശങ്ങളെ നന്നാക്കുകയും ചെയ്യുന്നു. ഗർഭിണികൾ ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കേണ്ടതിനാൽ, ഇത് സ്വയം സുഖപ്പെടുത്താൻ സഹായിക്കുന്നു.
- സമ്മർദ്ദം ഒഴിവാക്കുന്നു.
യോഗനിദ്ര

- പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നു.
- രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ശരീരത്തിലെ ഓരോ കോശങ്ങളെയും ആഴത്തിൽ വിശ്രമിപ്പിക്കുന്നു.
ഗർഭകാലത്തെ പ്രാണയാമവും യോഗയും
ഗർഭാവസ്ഥയിലുണ്ടാകുന്ന കോപം, നിരാശ തുടങ്ങിയ നിഷേധാത്മക വികാരങ്ങളിൽനിന്നും പ്രാണയാമങ്ങൾ മോചനം നൽകുന്നു. സമ്മർദ്ദം ഒഴിവാക്കാനും അവ സഹായിക്കുന്നു. അങ്ങനെ മനസ്സിനെ ശാന്തവും സ്വസ്ഥവുമായി നിലനിർത്തുന്നു.
ഭ്രമരി പ്രാണായാമം

- രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
- തലവേദനക്ക് ആശ്വാസം നൽകുന്നു.
നാഡീശോധന പ്രാണായാമം

- മനസ്സിനെ ശാന്തമാക്കുകയും വിശ്രമിപ്പിക്കുകയും ചെയ്യുന്നു.
- ശരീര താപനില നിലനിർത്തുന്നു.
- കുഞ്ഞിന്റെ വളർച്ചയെ സഹായിക്കുന്ന ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുന്നു.
ഈ യോഗാസനങ്ങളും പ്രാണായാമങ്ങളും പരിശീലിച്ചതിനു ശേഷം, ധ്യാനത്തിന്റെ ഒരു സെഷൻ കൂടി ചെയ്തു മുഴുവനാക്കുക. ഇത് ആഴത്തിൽ വിശ്രമിക്കാൻ നിങ്ങളെ സഹായിക്കും.
യോഗ ചെയ്യുമ്പോൾ ഗർഭിണികൾക്കുള്ള മുൻകരുതലുകൾ
- ഗർഭാവസ്ഥ പുരോഗമിക്കുന്നഘട്ടങ്ങളിൽ, അടിവയറ്റിൽ സമ്മർദ്ദം ചെലുത്തുന്ന യോഗാസനങ്ങൾ ഒഴിവാക്കുക.
- ഗർഭത്തിന്റെ ആദ്യ മൂന്നു മാസത്തിൽ നിന്നുകൊണ്ടുള്ള യോഗാ പോസുകൾ ചെയ്യുക. ഇത് കാലുകൾ ശക്തിപ്പെടുത്താനും രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് കാലിലെ പേശീ പിടുത്തം പോലും കുറയ്ക്കുന്നു.
- രണ്ടാമത്തേയും മൂന്നാമത്തേയും ത്രയ്‌മാസത്തിൽ,ക്ഷീണം തടയാൻ, ആസനങ്ങളിൽ തുടരുന്ന സമയം കുറക്കുക. പകരം ശ്വസന വ്യായാമങ്ങളും ധ്യാനവും ചെയ്യാവുന്നതാണ്.
- ഗർഭാവസ്ഥയുടെ പത്താം ആഴ്ച മുതൽ പതിനാലാം ആഴ്ച വരെ യോഗപരിശീലിക്കുന്നത് ഒഴിവാക്കുക. കാരണം, ഇത് നിർണായക സമയമാണ്.
- കീഴ്മേൽ ആയിട്ടുള്ള പോസുകൾ ചെയ്യുന്നത് ഒഴിവാക്കുക.
- നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക, അനാവശ്യ പരിശ്രമം കൂടാതെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്രയും ചെയ്യുക.
ഗർഭകാലത്തു ഒഴിവാക്കേണ്ട യോഗാസങ്ങൾ
- നൗകാസനം
- ചക്രാസന
- അർദ്ധമത്സ്യേന്ദ്രാസനം
- ഭുജംഗാസനം
- വിപരീത ശലഭാസന
- ഹലാസന
ഗർഭകാലത്ത് ഏതെങ്കിലും യോഗ പ്രോഗ്രാം ചെയ്യുന്നതിന് മുൻപ് ഒരു ഡോക്ടറേ സമീപിക്കുന്നത് നല്ലതാണ്. പരിശീലനം ലഭിച്ച യോഗാദ്ധ്യാ പകന്റെ മേൽനോട്ടത്തിൽ യോഗാസനങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക.
യോഗ പരിശീലിക്കുന്നത് ശരീരത്തേയും മനസ്സിനേയും പുഷ്ടി പ്പെടുത്താൻ സഹായിക്കുന്നു, എന്നാലും അത് മരുന്നിനു പകരമല്ല. പരിശീലനം സിദ്ധിച്ച യോഗാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ യോഗാ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറോടും ശ്രീ ശ്രീ യോഗാദ്ധ്യാപകനോടും കൂടിയാ ലോചിച്ചശേഷം മാത്രം യോഗ പരിശീലിക്കുക.





