സ്പൈൻ കെയർ യോഗ & പോസ്ച്ചർ പ്രോഗ്രാം
വർദ്ധിച്ച ഊർജ്ജം • മെച്ചപ്പെട്ട അവബോധവും, ഓർമ്മയും • ആരോഗ്യമുള്ള നട്ടെല്ല് • വേദനയ്ക്ക് ആശ്വാസം
ഓൺലൈൻ/വ്യക്തിഗത ഫോർമാറ്റുകൾ, എല്ലാ പ്രായക്കാർക്കും
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും
രജിസ്റ്റർ ചെയ്യുകഎന്താണ് എനിക്ക് ഈ പ്രോഗ്രാമിൽ നിന്ന് ലഭിക്കുക?
അടിസ്ഥാനപരമായ കാരണങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നിക്കൊണ്ട് ആളുകൾക്ക് ആരോഗ്യമുള്ളതും, മെച്ചപ്പെട്ടതുമായ നട്ടെല്ല് ഉണ്ടാകാനുള്ള ശാക്തീകരണമാണ് സ്പൈൻ കെയർ യോഗയുടെ ഉദ്ദേശ്യം.
വർദ്ധിച്ച ഊർജ്ജം
മെച്ചപ്പെട്ട അവബോധവും, ഓർമ്മയും
ആരോഗ്യമുള്ള നട്ടെല്ല്
വേദനയ്ക്ക് ആശ്വാസം
നിങ്ങളുടെ നട്ടെല്ലിനെക്കുറിച്ചു അറിയുക
33 എല്ലുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചിരിക്കുന്ന ഘടനയാണ് നട്ടെല്ലിന്റേത്. ഈ സ്പൈനൽ കോളം നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്നു. ശക്തിയുള്ള പേശികളും, വഴക്കമുള്ള ടെൻഡണുകളും, ലിഗമെന്റുകളും, ലോലമായ നാഡികളും ആരോഗ്യമുള്ള നട്ടെല്ലിനെ പ്രതിനിധാനം ചെയ്യുന്നു.
ഇതിൻ്റെ സ്ഥിരമായ പരിശീലനം തങ്ങളുടെ ദൈനംദിനചിട്ടയെയും, ആരോഗ്യത്തെയും ശുഭകരമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് സ്പൈൻ കെയർ പ്രോഗ്രാമിൽ പങ്കെടുത്തവർ പറയുന്നു.
ഈ ഘടനയിൽ ഏതെങ്കിലും ഒന്ന് വലിഞ്ഞു മുറുകുകയോ, മുറിപ്പെടുകയോ, രോഗബാധിതമാകുകയോ ചെയ്താൽ അത് വേദനയ്ക്ക് കാരണമായേയ്ക്കാം. കൂടുതൽ ശരീരഭാരം, ദുർബലങ്ങളായ പേശികൾ, വളരെ സാധാരണയായി കണ്ടുവരുന്ന പേശികളുടെ ശക്തിക്കുറവ്, അല്ലെങ്കിൽ വലിയ വയർ, ഇവ നമ്മുടെ നട്ടെല്ലിന്റെ മാത്രമല്ല, മുഴുവൻ ശരീരത്തിന്റെയും വിന്യാസം ശരിയാകാതിരിക്കാൻ കാരണമാകുന്നു.
വിന്യാസം ശരിയാകാതിരിക്കുമ്പോൾ അത് നട്ടെല്ലിന് വലിയ ആഘാതമുണ്ടാക്കുന്നു. ശരിയായ ശരീരവഹനത്തിൽ (posture) സ്വന്തം ശരീരത്തെ നില്ക്കാനും, നടക്കാനും, ഇരിക്കാനും, ചലിക്കുന്ന സമയത്തും, ഭാരമെടുക്കുന്ന സമയത്തും, നട്ടെല്ലിന് ഏറ്റവും കുറവ് ബുദ്ധിമുട്ട് ഉണ്ടാകാനുമുള്ള പരിശീലനമാണ് അടങ്ങിയിട്ടുള്ളത്. മറ്റു രോഗങ്ങൾക്ക് പുറമേ, തെറ്റായ ശരീരവഹനം (posture) വിഷാദരോഗം, ലാക്ടോസ് ഇന്റോളറൻസ് എന്നിവയ്ക്ക് കാരണമാകാം.
മുതിർന്നവർക്കുള്ള പ്രോഗ്രാമുകൾ
ഓഫ്‌ലൈൻ പ്രോഗ്രാം
ദൈർഘ്യം: 4 ദിവസങ്ങൾ (2 മണിക്കൂർ 30 മിനിറ്റ് ദിവസവും)
സംഭാവന: 3,000/-
ഓൺലൈൻ പ്രോഗ്രാം
ദൈർഘ്യം: 3 ദിവസങ്ങൾ (ദിവസവും 2 മണിക്കൂർ)
സംഭാവന: 2,000/-
റെസിഡൻഷ്യൽ പ്രോഗ്രാം
ദൈർഘ്യം: 2 ദിവസങ്ങൾ
സംഭാവന: 3,500/- (താമസവും ഭക്ഷണവുമൊഴിച്ചു)
കുട്ടികൾക്കുള്ള പ്രോഗ്രാമുകൾ
ഓൺലൈൻ
ദൈർഘ്യം: 2 ദിവസം (1.5 മണിക്കൂറുകൾ ദിവസവും )
സംഭാവന: 600/-
ഓഫ്‌ലൈൻ
ദൈർഘ്യം: 2 ദിവസം (1.5 മണിക്കൂറുകൾ ദിവസവും)
സംഭാവന: 1000/-
അത് ലളിതവും ഒപ്പം ശക്തവുമായ ഒരു പ്രക്രിയയാണ്. ആദ്യമായാണ്എനിക്ക് നട്ടെല്ലിന് ലഘുത്വം അനുഭവപ്പെടുന്നത്. സ്ലിപ്ഡ് ഡിസ്കുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് കുറവ് അനുഭവപ്പെടുന്നു. ഇത് പരിശീലിപ്പിച്ചവർക്ക് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
അജയ് കുമാർ പാണ്ഡെ, 47
മാനേജർ, പവർ പ്ലാൻ്റ്, ഝാർസുഗുഡ, ഒഡീഷ
ഞാൻ 3 ദിവസത്തെ സ്പൈൻ കെയർ പ്രോഗ്രാമിൽ പങ്കെടുത്തു. സാധാരണയായി മണിക്കൂറുകളോളം കസേരയിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നതു കാരണം എനിക്ക് നടുവേദന തുടങ്ങിയിരുന്നു. അത് എന്റെ ജോലിയെയും ബാധിച്ചിരുന്നു . നടുവിന്റെ ബലം തിരിച്ചു കിട്ടാനും, ഓഫീസിലെ എന്റെ പ്രവർത്തനക്ഷമത…
എസ് ക്യൂ അഖ്തർ ജമാൽ, 39
ഡെപ്യൂട്ടി കമാൻഡന്റ് , CRPF , ശ്രീനഗർ
ഈ പ്രോഗ്രാമിന് ഒരുപാട് നന്ദി. ഓൺലൈൻ ആയിരുന്നുവെങ്കിലും, ഞങ്ങൾക്ക് വ്യക്തിഗതശ്രദ്ധയും ലഭിച്ചിരുന്നു. 3 ദിവസത്തിനുള്ളിൽ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. മാത്രമല്ല, ഇത് വളരെ നല്ലതും, ഉന്നത നിലവാരം പുലർത്തുന്നതുമായ പ്രോഗ്രാം ആണ്. ഞാൻ കുറെ പഠിച്ചു, എന്നെക്കുറിച്ച് കുറെ അറിയുകയും ചെയ്തു.
സത്യ ഝാ, 30
റേഡിയോളജിസ്റ്റ്, ജോധ്പൂർ, രാജസ്ഥാൻ
എനിക്ക് ഈ പ്രോഗ്രാം ചെയ്യണം എന്നുണ്ട് പക്ഷെ...
ഈ പ്രോഗ്രാമിൽ പഠിപ്പിക്കുന്ന പ്രക്രിയകൾ ദീർഘകാലഫലം നൽകുന്നവയാണോ? എന്റെ എല്ലാ വേദനകളും മാറുമോ?
തീർച്ചയായും! 75 ശതമാനം ആളുകൾക്ക് വളരെയധികം നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങൾ വ്യത്യസ്ത ആളുകളിൽ വ്യത്യസ്തമായിരിക്കും
എനിക്ക് സ്ലിപ് ഡിസ്ക് ഉണ്ട്. ഈ പ്രോഗ്രാം എന്നെ സഹായിക്കുമോ?
ഈ പ്രോഗ്രാം നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾക്ക് സഹായകമാകും. എങ്കിലും നിങ്ങൾ ഡോക്ടറുടെ ഉപദേശവും തേടി,അത് പിൻതുടരണമെന്നാണ് ഞങ്ങളുടെ നിർദേശം
ഞാൻ മരുന്ന് കഴിക്കുന്നുണ്ട്. എനിക്ക് ഈ പ്രോഗ്രാം ചെയ്യാൻ കഴിയുമോ?
തീർച്ചയായും. നിങ്ങൾ വീട്ടിൽ നടക്കുന്നുണ്ടെങ്കിൽ, കിടപ്പല്ലെങ്കിൽ, നിങ്ങള്ക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാം
എന്തെങ്കിലും പ്രത്യേക ഭക്ഷണ ക്രമീകരണങ്ങൾ ആവശ്യമുണ്ടോ ഈ പ്രോഗ്രാം ചെയ്യുമ്പോൾ?
ഇല്ല.
എന്റെ കുട്ടിയോടൊപ്പം ഈ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ എനിക്ക് കഴിയുമോ?
18 വയസ്സിന് മുകളിലുള്ളവർക്കുള്ള സ്‌പൈൻകെയർ പ്രോഗ്രാം കുട്ടികൾക്ക് പറ്റിയതല്ല. കുട്ടികൾക്ക് ചേരാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒരു സ്‌പൈൻകെയർ വർക്ക്‌ഷോപ്പ് ഉണ്ട്. ഇത് കുട്ടിയുടെ വളർച്ചാ രീതിയെ അതിന്റെ എല്ലാ പ്രക്രിയകളിലും കേന്ദ്രബിന്ദുവായി നിലനിർത്തുന്നു. എല്ലുകൾ 18 വയസ്സുവരെ വളരുമെന്നത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ്.
എനിക്ക് ഇപ്പോൾ ആരോഗ്യമുണ്ട്. ഭാവിയിൽ നടുവേദന ഇല്ലാതിരിക്കാൻ ഈ പ്രോഗ്രാം സഹായിക്കുമോ, അതോ, തെറ്റായ ശരീര വഹനം ( Posture ) ശരിയാക്കാൻ മാത്രമുള്ള പരിപാടിയാണോ ഇത്?
അതെ, നിങ്ങൾ ആരോഗ്യവാനാണെങ്കിൽ പോലും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ഇത് ഒരു പ്രതിരോധ, തിരുത്തൽ പരിപാടിയാണ്.
തോളിൽ വേദനയും കാൽമുട്ട് വേദനയും കുറയ്ക്കാൻ ഇത് എന്നെ സഹായിക്കുമോ?
അതെ, ശരീരഘടനയുടെ ശരിയായ വിന്യാസത്തോടെ, വിവിധ സന്ധികളുടെ ഭാരം താങ്ങാനുള്ള ശേഷി മെച്ചപ്പെടുന്നു. ആവശ്യമുള്ളിടത്തെല്ലാം ഇത് ശരിയാക്കപ്പെടുന്നു, അങ്ങനെ വേദനയും കുറയുന്നു.