സൗജന്യ സ്കൂളുകൾ: ഇന്ത്യയുടെ വിദൂര സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസം വ്യാപിപ്പിക്കുക
വിദൂര ആദിവാസി മേഖലകൾ, ഗ്രാമങ്ങൾ, പട്ടണങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിലെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യവും സമഗ്രവും ആയ വിദ്യാഭ്യാസം നൽകുക.
പ്രവർത്തന തന്ത്രം
- മാതാപിതാക്കളെയും മുതിർന്നവരെയും ബോധവൽക്കരിക്കുക
- അധ്യാപകരെ പരിശീലിപ്പിക്കുക
- പ്രത്യേകതരം കഴിവുകളിൽ ഔപചാരിക പരിശീലനം
അനന്തരഫലം
ഇന്ത്യയിലുടനീളമുള്ള 1,327 സൗജന്യ സ്കൂളുകളിലായി 1,00,000+ കുട്ടികൾ വിദ്യാഭ്യാസം നേടുന്നു
ലിംഗാനുപാതം
നമ്മുടെ സ്കൂളുകളിലെ ലിംഗാനുപാതം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
അവലോകനം
സമ്മർദ്ദരഹിതമായ അന്തരീക്ഷത്തിൽ ഇന്ത്യയിലെ ദുർബല സമൂഹങ്ങളിലെ കുട്ടികൾക്ക് മൂല്യാധിഷ്ഠിത മായ സമഗ്ര വിദ്യാഭ്യാസം നൽകുക എന്നതാണ് ഞങ്ങളുടെ ദർശനം. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി, വിദ്യാഭ്യാസ സമ്പ്രദായത്തിൽ മൂല്യങ്ങൾ സംയോജിപ്പിക്കുകയും കുട്ടികൾക്ക് ഉപജീവനമാർഗ്ഗവും സുരക്ഷിതമായ ഭാവിയും നൽകുകയും ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതികൾ ആർട്ട് ഓഫ് ലിവിംഗ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി ഏകദേശം 1,00,000+ കുട്ടികൾക്ക് സേവനം നൽകുന്ന 1,327 സൗജന്യ സ്കൂളുകൾ നിലവിൽ ആർട്ട് ഓഫ് ലിവിംഗ് നടത്തുന്നു. ഞങ്ങളുടെ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ഗ്രാമപ്രദേശങ്ങളിലും, നഗരത്തിലെ ചേരികളിലും, റോഡും വൈദ്യുതിയും ലഭ്യമല്ലാത്ത വിദൂര ഗോത്രവർഗ മേഖലകളിലും പ്രവർത്തിക്കുന്ന സൗജന്യ സ്കൂളുകൾ.
- സർക്കാർ സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങളും മനുഷ്യശക്തിയും(സഹായത്തിനു ആൾക്കാരെ) നൽകി സഹായിക്കുന്ന സ്കൂൾ ദത്തെടുക്കൽ പരിപാടി
- നഗരങ്ങളിലെയും ചേരികളിലെയും കുറ്റകൃത്യങ്ങൾക്കും ആസക്തികൾക്കും ഇരയാകാൻ സാധ്യതയുള്ള വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശ പരിപാടികൾ
സൗജന്യ സ്കൂളുകൾ നിർമ്മിക്കുന്നതിലും നടത്തുന്നതിനിടയിലും, ആർട്ട് ഓഫ് ലിവിംഗ് സംഘങ്ങൾ എണ്ണമറ്റ വെല്ലുവിളികൾ നേരിടുകയും അവയെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കുട്ടികളെ പഠിപ്പിക്കുക എന്നത് ഒരുപക്ഷേ ഈ മുഴുവൻ പ്രക്രിയയിലെയും ഏറ്റവും എളുപ്പമുള്ള കാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. എന്നിരുന്നാലും, ചുറ്റുമുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റുകയും വിദ്യാഭ്യാസത്തിന്റെ മൂല്യം കാണാൻ അവരെ സഹായിക്കുകയും ചെയ്യുന്നത് ഗണ്യമായ വെല്ലുവിളികൾ ഉയർത്തുന്നു, ഇത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേഖലയിലേക്ക് ആർട്ട് ഓഫ് ലിവിംഗ് കൊണ്ടുവന്ന അതുല്യമായ കാര്യമാണ്.
സൗജന്യ വിദ്യാഭ്യാസം
ഭാവിയെ സമ്മാനിക്കൂ
സ്കൂളിലെ ( സൗജന്യ സ്കൂളിലെ അദ്ധ്യാപകർ) വളരെ നല്ലവരാണ്. എന്റെ ഗ്രാമത്തിലെ ആളുകൾക്ക് എന്നെക്കുറിച്ച് വലിയ അഭിമാനമാണ്. അതുകൊണ്ട്, ഞാൻ പറയുന്നത് കേട്ട് സ്വന്തം കുട്ടികളെ സ്കൂളിലേക്ക് വിടാൻ ഇപ്പോൾ അവർ തയ്യാറാണ്.
പ്രിയങ്ക എൻ
ബെംഗളൂരു മെട്രോ ലൈനിലെ ആദ്യത്തെ ഡ്രൈവർ, ആർട്ട് ഓഫ് ലിവിംഗിന്റെ സൗജന്യ സ്കൂളിലെ മുൻ വിദ്യാർത്ഥിനി
ഞാൻ മേഘാലയയിൽ ആയിരുന്നു താമസിച്ചിരുന്നത് എങ്കിൽ ഞാൻ ചെറുപ്പത്തിൽ തന്നെ വിവാഹിതനായേനേ. ഇവിടെ എനിക്ക് വിദ്യാഭ്യാസം ലഭിച്ചു. ഇപ്പോൾ ജീവിതത്തിൽ എന്തെങ്കിലും നേടാം എന്ന് എനിക്ക് തോന്നുന്നു.
റിഡാലിൻ ലിങ്ക് ഡോഹ്
ആർട്ട് ഓഫ് ലിവിംഗ് സൗജന്യ സ്കൂളിലെ മുൻ വിദ്യാർത്ഥി
ഞാൻ ഒരു കൽപണിക്കാരനാണ്. എന്റെ മകളുടെ സ്കൂൾ ഫീസ് കൊടുക്കാൻ ഉള്ള കഴിവ് എനിക്കില്ല. എന്റെ കുട്ടിക്ക് സൗജന്യമായി , മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്കാൻ ശ്രീ ശ്രീ ജ്ഞാനമന്ദിർ എന്നെ സഹായിച്ചു. പിരിമുറുക്കം ഇല്ലാത്ത, സ്നേഹം നിറഞ്ഞ, മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ…
അജിത് ജാദവ്
പിതാവ്, ശ്രീ ശ്രീ ജ്ഞാൻ മന്ദിർ ഷിഗ്നാപൂർ, താൾ മാൻ സതാര
വെല്ലുവിളികൾ
ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തോളം 18 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശമാക്കിയ 135 രാജ്യങ്ങളുടെ സഖ്യത്തിൽ 2010 ഏപ്രിലിൽ ഇന്ത്യയും ചേർന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശം നടപ്പിലാക്കുകയും ഇന്ത്യയിലെ ഏകദേശം 500 ദശലക്ഷം ആളുകൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്യുക എന്നത് വളരെ വെല്ലുവിളിയുയർത്തുന്ന കാര്യമാണ്. രാജ്യത്തെ ഏറ്റവും അർഹതയുള്ള കുട്ടികൾക്കും യുവാക്കൾക്കും വിദ്യാഭ്യാസം എത്തിക്കുന്നതിൽ സർക്കാരുമായും മറ്റ് ഏജൻസികളുമായും ആർട്ട് ഓഫ് ലിവിംഗ് ഈ വെല്ലുവിളി പങ്കിടുന്നു. ഇന്ത്യയിൽ ഏകദേശം 96% കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നുണ്ടെങ്കിലും, 72% പേർ അഞ്ചാം ക്ലാസ് പൂർത്തിയാക്കുന്നതായും 57% പേർ എട്ടാം ക്ലാസ് പൂർത്തിയാക്കുന്നതായും കഷ്ടിച്ച് 37% പേർ പത്താം ക്ലാസ് പൂർത്തിയാക്കുന്നതായും കണക്കാക്കപ്പെടുന്നു.
ഞങ്ങൾ അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികൾ ഇവയാണ്:
- വിവിധ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ കാരണം മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നില്ല.
- ഗാർഹിക സമ്മർദ്ദങ്ങൾ കാരണം കുട്ടികൾ ഒരു നിശ്ചിത കാലയളവിനുശേഷം പഠനം ഉപേക്ഷിക്കുന്നു.
- വിദ്യാർത്ഥികൾ വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടുന്നതിനനുസരിച്ച് കാലക്രമേണ അവരുടെ പഠനത്തിലെ പ്രകടനം കുറയുന്നു.
- മികച്ച തൊഴിൽ അവസരങ്ങൾക്കായി അധ്യാപകർ ജോലി ഉപേക്ഷിച്ചേക്കാം.
ഈ വെല്ലുവിളികളെ മറികടക്കാൻ ഞങ്ങൾ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ മാത്രമല്ല, അവരുടെ മാതാപിതാക്കളും, സമൂഹവും, അധ്യാപകരും ഉൾപ്പെടുന്ന ഒരു സമഗ്ര സമീപനം സ്വീകരിക്കുന്നതാണ് ഈ അപകട സാധ്യത ലഘൂകരിക്കുന്നതിനു ഞങ്ങളുടെ ഉപായം.
≈ 66%
* 2016 ലെ വിദ്യാഭ്യാസ നിരക്ക്
ഇന്ത്യയിൽ വിദ്യാഭ്യാസം കുറഞ്ഞവർ
5 വർഷത്തിൽ താഴെ സ്കൂൾ വിദ്യാഭ്യാസമുള്ള ആളുകൾ
≤ 37%
പ്രാഥമിക വിദ്യാഭ്യാസത്തിൽ പ്രവേശിക്കുന്നവരിൽ
പത്താം ക്ലാസ് പൂർത്തിയാക്കുന്നവർ
ഇന്ത്യയിൽ സ്കൂളുകളിൽ വച്ച് തന്നെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ നിരക്ക് വളരെ ഉയർന്നതാണ്.
സംസ്കാരത്തെ തുല്യതയിൽ ആക്കുന്ന ഏറ്റവും വലിയ മാർഗമാണ് വിദ്യാഭ്യാസം. ഏറ്റവും ദുർബലരിൽ ദുർബലരെ ശക്തിപ്പെടുത്താനും, ലോകത്തിന് സമാധാനം കൊണ്ടുവരാനും, ദാരിദ്ര്യം ഇല്ലാതാക്കാനും അതിന് ശക്തിയുണ്ട്. പലപ്പോഴും സന്തോഷം തേടുന്നതിനു പിന്തുടരാൻ പറ്റിയ പ്രകാശമാർന്ന ഏക പാത ഇത് തന്നെ ആണ്
- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
പ്രവർത്തന തന്ത്രം
ഞങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി നന്നായി നിർവചിക്കപ്പെട്ട ഒരു തന്ത്രമുണ്ട്, അത് കാലത്തിനനുസരിച്ച് വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ തന്ത്രം മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളിൽ(തൂണുകളിൽ) അധിഷ്ഠിതമാണ്:
സമൂഹവുമായി ഇടപഴകൽ: കുട്ടികൾ സ്കൂളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആർട്ട് ഓഫ് ലിവിംഗ് സമൂഹത്തിൽ സ്വാധീനമുള്ളവരെ മുൻകൂട്ടി സമീപിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പുതന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരുടെ മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും ഞങ്ങൾ ബോധവൽക്കരിക്കുന്നു. സമൂഹവുമായുള്ള ബന്ധം ശക്തമാണെന്ന് ഉറപ്പാക്കാൻ സ്കൂൾ അധ്യാപകരെ സമൂഹത്തിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുകയും ഉചിതമായ പരിശീലനം നൽകുകയും ചെയ്യുന്നു. പഠനം ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ നിരക്ക് കുറയാൻ ഇത് കാരണമാകുന്നു.
സൗജന്യ വിദ്യാഭ്യാസം നൽകുന്നു: ഞങ്ങളുടെ സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കടുത്ത ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള ആദ്യ തലമുറയിലെ വിദ്യാർത്ഥികളാണ്. ആർട്ട് ഓഫ് ലിവിംഗ് ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് സൗജന്യവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുന്നു, അതോടൊപ്പം കുട്ടികളെ സ്കൂളിൽ നിന്ന് അകറ്റി നിർത്തുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക തടസ്സങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം: ആർട്ട് ഓഫ് ലിവിംഗ് സ്കൂളുകൾ കുട്ടിയെ സമഗ്രമായി പരിപോഷിപ്പിക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തെ ജീവിത നൈപുണ്യവുമായി സംയോജിപ്പിക്കുക എന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യം, അതിൽ കുട്ടിയുടെ ആത്മവിശ്വാസം, നേതൃത്വം, പരസ്പര ആശയ വിനിമയത്തിനുള്ള കഴിവുകൾ, എന്നിവ വളർത്തിയെടുക്കുക, ധ്യാന സാങ്കേതിക വിദ്യകളിലൂടെ മാനുഷിക മൂല്യങ്ങളിൽ ഒരു അടിത്തറ ഉണ്ടാക്കുക, ആത്മീയ കഴിവുകൾ (ആത്മീയ ഉപകരണങ്ങൾ) വികസിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു. തൽഫലമായി, കുടുംബ മൂല്യങ്ങൾ ശക്തിപ്പെടുകയും പുരോഗമന മനോഭാവങ്ങൾ സാമൂഹികവും സാംസ്കാരികവുമായ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
സമൂഹവുമായി ഇടപഴകൽ
സമൂഹത്തിൽ നിന്ന് അധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കൽ
സൗജന്യ വിദ്യാഭ്യാസം നൽകൽ
മിക്ക കുട്ടികളും ആദ്യ തലമുറയിലെ പഠിതാക്കളാണ്
മൂല്യാധിഷ്ഠിത സമീപനം
ആത്മവിശ്വാസം, നേതൃത്വം, പരസ്പരം സഹകരിക്കുവാൻ ഉള്ള കഴിവുകൾ, ആത്മശക്തി വർധിപ്പിക്കുവാൻ ഉള്ള മാർഗ്ഗങ്ങൾ എന്നിവ വികസിപ്പിക്കൽ
ആദ്യ തലമുറയിലെ പഠിതാക്കൾക്ക് സൗജന്യ വിദ്യാഭ്യാസം
സ്വാധീനം
ഈ മേഖലയിലെ ഞങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി, ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി ആദിവാസി മേഖലകൾ, ഗ്രാമപ്രദേശങ്ങൾ, നഗര ചേരികൾ എന്നിവിടങ്ങളിലായി ഏകദേശം 1,00,000+ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന 1,327 സൗജന്യ സ്കൂളുകൾ ഇന്ന് ആർട്ട് ഓഫ് ലിവിംഗ് നടത്തുന്നു. ഞങ്ങളുടെ സ്കൂളുകളുടെ പ്രധാന സവിശേഷതകൾ ഇവയാണ്:
- മിക്ക കുട്ടികളും ഒന്നാം തലമുറയിലെ പഠിതാക്കളാണ്.
- ഞങ്ങളുടെ പല സ്കൂളുകളും സർക്കാർ സ്കൂളുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ആണ് സ്ഥിതി ചെയ്യുന്നത്.
- വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങൾ, ഷൂസ്, പുസ്തകങ്ങൾ, എഴുത്ത് സാമഗ്രികൾ, ബസ് സൗകര്യം, ദിവസേന ഉച്ചഭക്ഷണം എന്നിവ നൽകുന്നു.
- ആരോഗ്യകരമായ ശരീരവും മനസ്സും പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ യോഗ, ധ്യാനം, കായിക വിനോദങ്ങൾ , നൃത്തം, സംഗീതം, ചിത്രരചന, തുടങ്ങിയ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നു.
- നമ്മുടെ സ്കൂളുകളിലെ ലിംഗാനുപാതം 48 പെൺകുട്ടികൾക്ക് 52 ആൺകുട്ടികൾ എന്ന നിലയിലാണ്, ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
- ഇതുവരെ, ഞങ്ങൾ ഏകദേശം 2,000+ അധ്യാപകരെ പരിശീലിപ്പിച്ചിട്ടുണ്ട്.
1,00,000+
വിദ്യാർത്ഥികൾ
ക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്
1,327
സൗജന്യ സ്കൂളുകൾ
ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന
2,000+
അധ്യാപകർക്ക്
ഇതുവരെ പരിശീലനം നൽകി
48 : 52
പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും
അനുപാതം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്
ഞങ്ങളുടെ പ്രോജക്ടിൽ പങ്കാളിയാകൂ
ഗിഫ്റ്റ് എ സ്മൈൽ
പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്ന്. ഏതു സമൂഹത്തിലും ദീർഘകാലം നിലനിൽക്കുന്ന മാറ്റങ്ങൾ നിങ്ങൾക്ക് വരുത്തണമെങ്കിൽ വിദ്യാഭ്യാസമാണ് നല്ല വഴി.





