ജീവിതം ആഘോഷമാക്കുന്നു
1981 മുതൽ ശ്വാസം, ധ്യാനം, യോഗ പരിപാടികൾ, എന്നിവയിലൂടെ സൗഖ്യം പരിപോഷിപ്പിക്കുന്നു
ഇതിന് പരിഹാരം കണ്ടെത്തൂ...
ഒരു ആഗോള പ്രസ്ഥാനം...
- 44 വർഷത്തെ പാരമ്പര്യം
- 180 രാജ്യങ്ങളിലായി 10,000 സെന്ററുകൾ
- 80+ ദശലക്ഷം ജീവിതങ്ങൾ സ്പർശിച്ചിരിക്കുന്നു
ധ്യാന പരിപാടികൾ
ഒന്നും ചെയ്യാതിരിക്കുക എന്ന ലോലമായ കലയാണ് ധ്യാനം
This Diwali
Gift Happiness
Don't just give your loved ones material gifts!
Gift them Happiness!
Gift them the Sudarshan Kriya™ !
Gift them the Sudarshan Kriya™
Show me howThis Diwali
Gift Happiness
Don't just give your loved ones material gifts!
Gift them Happiness!
Gift them the Sudarshan Kriya™!
Gift them the Sudarshan Kriya™
Show me howPan IndiaHappiness Program
Anand Utsav
Exclusive ● Live Session with Gurudev Sri Sri Ravi Shankar
Learn Sudarshan Kriya™ Online / In-Person
Starting 13th August 2024
ജീവിതം മാറ്റിമറിക്കുന്നു

എളുപ്പത്തിൽ ചെയ്യാവുന്ന ശ്വസനപ്രക്രിയ നിങ്ങളുടെ പരിഭ്രാന്തി 44% കുറയ്ക്കുന്നു

ശരീരത്തിൽ സമന്വയം സൃഷ്ടിക്കാൻ സുദർശനക്രിയ സഹായിക്കുന്നു

World Happiness Day
Global Happiness Program
- Live sessions with Gurudev!
- Learn Sudarshan Kriya™ - the world’s most powerful breathing technique.Loved and practiced by 4.5+ crore people around the globe.
- Join Gurudev LIVE on March 20 on the Sattva App!
March 17-23, 2025
യോഗ പരിപാടികൾ
മനസ്സിന്റെയും, ശരീരത്തിന്റെയും സംയോജനമാണ് യോഗ.
ജീവിതത്തെ മാറ്റിമറിക്കുന്ന ശ്വസനപ്രക്രിയ
സുദർശന ക്രിയ™
Kisan Samruddhi Mahotsav
January 29-30, 2025
Featuring Jal Yukt Shivir 2.0, an extraordinary water conservation project that has transformed lives across Maharashtra.
എന്റെ ഊർജ്ജത്തിന്റെ അളവ് ഉയരുകയും, വളരെ പ്രധാനമായി , എന്റെ ഉള്ളിലുള്ള നിഷേധാത്മകതയെ പുറത്തേയ്ക്ക് ഒഴുക്കിക്കളയാൻ ഒരു മാർഗ്ഗം എനിക്ക് കിട്ടുകയും ചെയ്തു . പിരിമുറുക്കം ഉള്ള ദിവസങ്ങളിൽ സുദർശനക്രിയയെ എനിക്ക് പൂർണ്ണമായും ആശ്രയിക്കാം.

ശശാങ്ക് ദീക്ഷിത്, 40
ഐടി സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്
കുറച്ച് സമയം കൊണ്ട് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ എനിക്ക് കഴിയുന്നു എന്നതും, എല്ലാ കാലത്തും ഞാൻ ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിയുന്നു, എന്നതാണ് ഏറ്റവും മികച്ച കാര്യം. എന്റെ ജോലിയിൽ കേന്ദ്രീകരിക്കാനും, പ്രോജക്ടുകൾ ഏറ്റെടുക്കാനും, കഴിയുന്നു. ഞാൻ നീന്തൽ…

അമൻ കെ ലോഹ്യ
സോഫ്റ്റ്വെയർ പ്രൊഫഷണൽ
സുദർശനക്രിയ കഴിഞ്ഞതിനു, പരിപാടികൾ സംഘടിപ്പിക്കാനും , സമന്വയിപ്പിച്ച് നടത്താനും എനിക്കുള്ള കഴിവ് മെച്ചപ്പെട്ടിരിക്കുന്നു. വ്യത്യസ്ത തരത്തിലുള്ള ആളുകളുമായും സാഹചര്യങ്ങളുമായും സമരസപ്പെടാൻ എന്നെ അത് സഹായിച്ചിട്ടുണ്ട്.

സൗരഭ് പോൾ
എഞ്ചിനീയർ & തബല വായനക്കാരൻ
ദു:ഖം ഒരു സാധാരണ കാര്യമാണ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സുദർശനക്രിയ പരിശീലിച്ചു തുടങ്ങിയതു മുതൽ എന്റെ പേർ " ഖുശി " എന്നായി മാറി. ഇന്ന് സന്തോഷമാണ് എന്റെ ജീവിതരീതി.

ശൈലജ
ട്രെയിനർ, ഐടി തൊഴിൽ
സ്ഥാപകൻ, ആർട്ട് ഓഫ് ലിവിംഗ്
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. മാനസികാരോഗ്യവും, സൗഖ്യവും വഴി വ്യക്തികളുടെയും, സമൂഹത്തിന്റെയും പരിണാമം എന്ന ഗുരുദേവിന്റെ ആശയം 180 രാജ്യങ്ങളിൽ, 800 ദശലക്ഷത്തിലേറെ ജീവിതങ്ങളെ കൈപിടിച്ചുയർത്തിയ ഒരു ആഗോളപ്രസ്ഥാനത്തിന് തിരി കൊളുത്തി.
എനിക്ക് ഒരു പരിപാടിയിൽ പങ്കെടുക്കണം , പക്ഷേ...
ധ്യാനം 60 വയസ്സിന് മുകളിലുള്ളവർക്കല്ലേ?
ധ്യാനം നമ്മുടെ ജീവിതത്തിൽ വരുത്തുന്ന ഗുണങ്ങളെ നോക്കുകയാണെങ്കിൽ അത് വളരെ കൂടുതൽ പ്രസക്തമാണ് എന്ന് നിങ്ങൾ കാണും. പണ്ട്, ധ്യാനം ആത്മാവിനെ കണ്ടെത്താനും, ആത്മസാക്ഷാത്കാരത്തിനും വേണ്ടിയായിരുന്നു. ദുരിതങ്ങളെയും, പ്രശ്നങ്ങളെയും മറികടക്കാൻ ഉള്ള മാർഗ്ഗമായിരുന്നു ധ്യാനം. സാക്ഷാത്കാരം മാറ്റി വെച്ചാലും ശരി, ഇന്നത്തെ പിരിമുറുക്കങ്ങളും, സംഘർഷങ്ങളും ധ്യാനത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നു. നിങ്ങൾ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ കൂടുതൽ ധ്യാനിക്കേണ്ടിയും വരും. കൂടുതൽ, ഉത്തരവാദിത്വം ഏറ്റെടുത്ത്, ഉത്കർഷേച്ഛ ഉള്ളവരാകുമ്പോൾ, കുറെക്കൂടി കൂടുതൽ ധ്യാനവും ആവശ്യമാണ്. ഒന്നും ചെയ്യാനില്ലാത്തവർക്ക് , അത്രയ്ക്ക് അധികം ധ്യാനം വേണമെന്നില്ല. നിങ്ങൾക്ക് എത്രത്തോളം കൂടുതൽ തിരക്കുകൾ ഉണ്ടോ, എത്രത്തോളം സമയക്കുറവ് ഉണ്ടോ, - അത്രത്തോളം തന്നെ ധ്യാനിക്കണം. കാരണം, ധ്യാനം നിങ്ങളെ പിരിമുറുക്കങ്ങളിൽ നിന്നും, ബുദ്ധിമുട്ടുകളിൽ നിന്നും മുക്തരാക്കുക മാത്രമല്ല ചെയ്യുന്നത് , അത് നിങ്ങളുടെ നാഡീ വ്യൂഹവും, മനസ്സും ശക്തിപ്പെടുത്തകകൂടി ചെയ്യുന്നു. മാലിന്യങ്ങൾ ശരീരത്തിനു പുറത്തേയ്ക്ക് കളയുന്നതിലൂടെ പിരിമുറുക്കങ്ങളും, സംഘർഷങ്ങളും മാറ്റുകയും, മനസ്സിന് ആശ്വാസം നൽകുകയും ചെയ്യുക മാത്രമല്ല, ഒപ്പം അത് നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിച്ച്, എല്ലാ വിധത്തിലും ഉയർത്തുന്നു. മറ്റെന്താണ് നിങ്ങൾക്ക് വേണ്ടത്? സന്തോഷവും, ആരോഗ്യവും വേണമെങ്കിൽ നിങ്ങൾ ധ്യാനിക്കുക!എനിക്ക് വേണ്ടത്ര ശരീരവഴക്കം ഇല്ല.
ആർട്ട് ഓഫ് ലിവിംഗിന്റെ ഗുണങ്ങൾ ലഭിക്കാൻ നിങ്ങൾക്ക് തലകുത്തി നില്ക്കേണ്ട ആവശ്യമില്ല! ഞങ്ങളുടെ പരിപാടികളിൽ പഠിപ്പിക്കുന്ന ശ്വസനപ്രക്രിയകൾക്ക് പ്രത്യേകിച്ച് ശാരീരിക നൈപുണ്യങ്ങളൊന്നും തന്നെ ആവശ്യമില്ല. മാത്രമല്ല ഇത് ലോകത്തിലെമ്പാടും, അഞ്ച് മുതൽ തൊണ്ണൂറ് വയസ്സു വരെ പ്രായമുള്ള കോടിക്കണക്കിന് ആളുകൾ പരിശീലിച്ചു വരുന്നുമുണ്ട്.ഇപ്പോഴെനിക്ക് തിരക്കാണ്.
നിങ്ങൾക്ക് ഇപ്പോൾ തിരക്കാണ്. പക്ഷേ, എപ്പോഴാണ് നിങ്ങൾ സന്തോഷിക്കുക?ആനന്ദം ഇക്ഷണത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാലും മനസ്സ് സാധാരണയായി ഭൂതകാലത്തിനും ഭാവി കാലത്തിനും ഇടയിൽ ചാഞ്ചാടുന്നതായാണ് നമ്മൾ കാണാറുള്ളത്. നമുക്ക് സംഭവിച്ച എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഒന്നുകിൽ നമുക്ക് പശ്ചാത്താപം ഉണ്ടാകും, അല്ലെങ്കിൽ എന്തൊക്കെ സംഭവിക്കാനാണ് പോകുന്നത് എന്നാലോചിച്ച് നമ്മൾ വേവലാതിപ്പെടും. നിങ്ങളുടെ മനസ്സിനെ നിരീക്ഷിച്ചു നോക്കൂ. ശ്രദ്ധിക്കുകയാണെങ്കിൽ, നിങ്ങൾ നല്ല കാര്യങ്ങൾ ഭാവിയിലേക്ക് മാറ്റി വെയ്ക്കും, പക്ഷേ, ചീത്ത കാര്യങ്ങൾ മാറ്റി വെയ്ക്കാറില്ല." ഞാനെന്റെ കോപം പിന്നീടത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു ", എന്ന് നിങ്ങൾ ഒരിക്കലും പറയാറില്ല. നിങ്ങൾ, എന്തെങ്കിലും കുറ്റമറ്റ ദിവസത്തേയ്ക്ക് നിങ്ങളുടെ സന്തോഷം മാറ്റി വെയ്ക്കുന്നു, പക്ഷേ,ആ ദിവസം ഒരിക്കലും വരാറില്ല. നിങ്ങൾ ഇപ്പോൾ സ്വന്തം ജീവിതം ജീവിച്ചാൽ നാളത്തെ കാര്യം താനേ നടക്കും. ഇതാണ് ആർട്ട് ഓഫ് ലിവിംഗ്ആരാണ് ഈ പരിപാടികളുടെ സ്രഷ്ടാവ്?
ഇന്നത്തെ ആഗോള മനുഷ്യസ്നേഹിയും ആത്മീയനേതാവുമായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ , 1982 ൽ ഷിമോഗയിൽ പത്തു ദിവസത്തെ മൗനത്തിലേയ്ക്ക് പ്രവേശിച്ചതിന്റെ ഫലമായി സുദർശനക്രിയ ജന്മം കൊണ്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്:" ഞാൻ മുമ്പ് തന്നെ ലോകം മുഴുവൻ സഞ്ചരിച്ചിരുന്നു, യോഗയും ധ്യാനവും പഠിപ്പിച്ചിരുന്നു. എന്നിട്ടും, എങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ആളുകളെ സഹായിക്കും എന്ന വിചാരമായിരുന്നു എനിക്ക്. എന്തിന്റെയോ കുറവുണ്ട് എന്ന് എനിക്ക് തോന്നി. ആളുകൾ സാധന ചെയ്തിരുന്നുവെങ്കിലും, അവരുടെ ജീവിതം അറകളിൽ അടച്ചിട്ട പോലെയായിരുന്നു. അതിന് പുറത്തു ജീവിതത്തിലേയ്ക്ക് വരുമ്പോൾ അവർ വളരെ വ്യത്യസ്തരായ മനുഷ്യരായിരുന്നു. അതിന്റെ ഫലമായി, എങ്ങനെ ആന്തരികമായ മൗനവും, ബാഹ്യമായ പ്രകടനവും തമ്മിൽ ഉള്ള വിടവ് നികത്താൻ പറ്റും എന്ന് ഞാൻ ആലോചിച്ചു. പത്തു ദിവസത്തെ മൗനത്തിന്റെ സമയത്ത് ഒരു ആന്തരിക പ്രചോദനം പോലെ സുദർശനക്രിയ എന്നിൽ ഉയർന്നു വന്നു. എന്ത് തരണമെന്നും, എപ്പോൾ തരണമെന്നും പ്രകൃതിയ്ക്കറിയാം. മൗനത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷം എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ ആളുകളെ പഠിപ്പിക്കാൻ തുടങ്ങി. ആളുകൾക്ക് ആകട്ടെ മഹനീയങ്ങളായ അനുഭവങ്ങളും ഉണ്ടായി. "
--ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
അതിനുശേഷം സുദർശനക്രിയ എല്ലാ ആർട്ട് ഓഫ് ലിവിംഗ് കോഴ്സുകളുടെയും, ആധാരശിലയായിത്തീർന്നു. ശ്രീ ശ്രീ രവിശങ്കർ ആണ് ഷിമോഗയിൽ ആദ്യത്തെ കോഴ്സ് എടുത്തത്. ആധുനിക കാലത്ത് പ്രായോഗികമാകത്തക്ക വിധത്തിൽ, പുരാതനജ്ഞാനത്തെ ശ്രീ ശ്രീ രവിശങ്കർ അവതരിപ്പിക്കുന്നു. 40 വർഷങ്ങളിലധികമായി, അദ്ദേഹം കോടിക്കണക്കിന് ആളുകളുടെ ജീവിതങ്ങളിൽ യോഗയും, പ്രാണായാമവും, ധ്യാനവും പകർന്ന് നൽകിയിട്ടുണ്ട്.
എത്രത്തോളം വേഗത്തിലാണ് ഇതിന്റെ ഫലങ്ങൾ കണ്ടു തുടങ്ങുക?
ആർട്ട് ഓഫ് ലിവിംഗ് കോഴ്സുകളുടെ ആധാരശിലയാണ് സുദർശനക്രിയ. നമ്മൾ ആരാണ് എന്നതിന്റെ ശരിയായ കാഴ്ചപ്പാട് എന്നാണ് സുദർശന എന്ന പദത്തിന്റെ അർത്ഥം.ക്രിയ എന്നത് ശുദ്ധീകരണപ്രക്രിയയാണ്. അത് മനസ്സിൽ ആഴത്തിലുള്ള ശാന്തത സൃഷ്ടിക്കുന്നു. ഒപ്പം, ശരീരത്തിലെ ഓരോ കോശവും ഊർജ്ജം കൊണ്ട് സജീവമാകുകയും ചെയ്യുന്നു. ഈ ശുദ്ധീകരണപ്രക്രിയ ശക്തിയോടെ പിരിമുറുക്കം അലിയിക്കുന്നു.ഒരു മണിക്കൂർ കൊണ്ട് , ആദ്യപ്രാവശ്യം തന്നെ നിങ്ങളുടെ ശരീരത്തിലും , മനസ്സിലും ആഴത്തിൽ ഊർജ്ജവും, പ്രാണവായുവും ഓരോ കോശത്തിലും നിറഞ്ഞ് നിങ്ങളെ ശുദ്ധീകരിക്കുന്നത് നിങ്ങൾ അറിയും. നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിലും ഊർജ്ജവും, പ്രാണവായുവും നിറയുന്നു.
എങ്ങനെയാണ് ഒരു നിഷേധ ചിന്ത ഉള്ളിൽ ഉയരുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നിഷേധ ചിന്തകളുടെ ഉറവിടം അന്വേഷിച്ച് പോയാൽ അവ പിരിമുറുക്കം , സംഘർഷം, എന്നിവയിൽ നിന്നാണ് ഉയരുന്നത് എന്ന് കാണാൻ കഴിയും. വിശ്രാന്തിയും, സന്തോഷവും ഉള്ള ഒരാൾക്ക് നിഷേധചിന്തകൾ വരികയില്ല. എത്രത്തോളം, നിങ്ങൾക്ക് ദു:ഖമുണ്ടോ, അത്രത്തോളം നിഷേധചിന്തകൾ മനസ്സിലേയ്ക്ക് വരും.ശുഭകരമായ ചിന്തകൾ മനസ്സിലേയ്ക്ക് കൊണ്ടു വരാൻ വളരെയേറെ ശ്രമിക്കുന്നതിനു പകരം, സ്വന്തം ആഴങ്ങളിലേക്ക് പോയി, ശ്വാസത്തിലൂടെ, ധ്യാനത്തിലൂടെ മനസ്സ് ശുദ്ധീകരിക്കുക. അതിന്റെ വേരുകളിലേയ്ക്ക് പോയി നിഷേധാത്മകതയുടെ വേര് അറുത്ത് കളയുക. സുദർശനക്രിയ ചെയ്യുമ്പോൾ ഫലം ഉടനെതന്നെ ലഭിക്കും. ഓരോ ദിവസം ഓരോ മണിക്കൂർ വീതം രണ്ടു ദിവസത്തെ പരിശീലനം കൊണ്ട് മാത്രം, ശരീരം അത്രയേറെ ശുദ്ധീകരിക്കപ്പെടുന്നു, നിങ്ങൾക്ക് ലാഘവം അനുഭവപ്പെടുന്നു.
എന്തുകൊണ്ടാണ് നിങ്ങൾ ഫീസ് വാങ്ങിക്കുന്നത്?
ആർട്ട് ഓഫ് ലിവിംഗ് പരിപാടികൾ വലിയ ചിലവുള്ളവയല്ല. എന്നാൽ കോഴ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, ചിലവുകൾ ഉണ്ടാകും. വളണ്ടിയർമാർക്ക് ഹാൾ വാടകയ്ക്കെടുക്കുകയും, വേണ്ട സാധനങ്ങൾ വാങ്ങുകയും ചെയ്യണം. അതുകൊണ്ട്, കോഴ്സിനായി കിട്ടുന്ന സംഭാവനയുടെ ഒരു ശതമാനം കോഴ്സിന് വരുന്ന ചിലവുകൾക്കായി മാറ്റി വെയ്ക്കുന്നു. ബാക്കി ഫണ്ടുകൾ, ഇന്ത്യയിലാകമാനമുള്ള സേവാപ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. മാത്രമല്ല, കോഴ്സ് സൗജന്യമായി കൊടുത്താൽ ആളുകൾ അതിന് വില കല്പിക്കുകയില്ല. പഠിക്കാനുള്ള ഉത്തരവാദിത്വം ആളുകൾ ഏറ്റെടുക്കി
ജീവിതം മാറ്റിമറിക്കുന്ന അനുഭവം
ഞങ്ങൾ പങ്കിടുന്നു, കരുതുന്നു
ആർട്ട് ഓഫ് ലിവിംഗിന്റെ സാമൂഹിക സ്വാധീനം
നിങ്ങളുടെ വേരുകൾ ശക്തമാക്കൂ, കാഴ്ചപ്പാട് വികസിപ്പിക്കൂ, എന്നിട്ട് സമൂഹത്തെ സേവിക്കൂ, എന്നതാണ് ആർട്ട് ഓഫ് ലിവിംഗിന്റെ അടിസ്ഥാനതത്വം കുട്ടികളുടെ വിദ്യാഭ്യാസം മുതൽ, നദികളുടെ പുനരുജ്ജീവനം വരെ, കീടനാശിനികൾ ഉപയോഗിക്കാത്ത കൃഷി മുതൽ, ബിസിനസ്സിൽ പാലിക്കേണ്ട ധാർമ്മികത വരെ, സംഘട്ടന പരിഹാരം മുതൽ, ദുരന്തനിവാരണപ്രവർത്തനങ്ങൾ വരെയുള്ള കാര്യങ്ങൾ വരെ ചെയ്യുന്ന ആർട്ട് ഓഫ് ലിവിംഗ് ഇന്ത്യയിലാകമാനമുള്ള ആളുകൾക്ക് മനുഷ്യരാശിയെ സേവിക്കാനുള്ള വേദിയായി മാറിയിരിക്കുന്നു.
ജ്ഞാനം
ജ്ഞാനത്തോടൊപ്പമുള്ള സ്നേഹം ആനന്ദമാണ്. ജ്ഞാനമില്ലാത്ത സ്നേഹം ദുരിതമാണ്.