ഭയം ചിലപ്പോഴൊക്കെ നല്ലതിലേക്കു നയിക്കുന്ന നിഷേധാത്മക വികാരമായിട്ടാണ് കാണപ്പെടുന്നത് .ജീവൻ നിലനിർത്തുന്ന ഒരു സഹജമായ വികാരമാണത്. ഭക്ഷണത്തിലെ ഉപ്പ് പോലെയായിരിക്കണം ഭയം. ഇത് ഉപയോഗപ്രദമാണ്, പക്ഷേ അമിതമായ ഭയം നമ്മെ ഒരു പുറം തോടിനുള്ളിൽ (മാനസികമായ തടവിൽ)ആക്കിയേക്കാം.
ഭയം ഇല്ലാതാക്കാൻ ശ്രമിക്കരുത്. ധ്യാനിക്കുക. നിങ്ങൾ ആരുമല്ലെന്ന് അറിയുക. അല്ലെങ്കിൽ നിങ്ങൾ ഒരു വിശിഷ്ട വ്യക്തിയുടെ(ഈശ്വരൻ) സ്വന്തമാണെന്ന് അറിയുക.
ഭയം അതിന്റെ വിപരീതമായ സ്നേഹത്തിന് പൂരകമാണ്. തലകീഴായി നിൽക്കുന്ന സ്നേഹമാണിത്. ഭയം വികലമായ സ്നേഹമാണ്. സ്നേഹം കൊണ്ട് വ്യാഖ്യാനിക്കാൻ കഴിയുന്ന എന്തിനെയും ഭയം കൊണ്ടും വ്യാഖ്യാനിക്കാം. ഉദാഹരണത്തിന്, ഒരു കുട്ടി തന്റെ അമ്മയോട് പറ്റിനിൽക്കുന്നത് സ്നേഹമോ ഭയമോ ആയി കണക്കാക്കാം.
ഭൂതകാലത്തിന്റെ മുദ്രണങ്ങൾ വർത്തമാനകാലത്തിന്റെ ഭാവിയിൽ പ്രതിഫലിക്കുന്നതാണ് ഭയം. ആളുകൾ ഭയം നിഷേധിക്കുമ്പോൾ, അവർ അഹംഭാവികൾ ആകുന്നു. ഭയത്തെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുമ്പോൾ, അതിനെ മറികടന്നു അതിൽ നിന്ന് മുക്തി നേടാനാകും.
പൂർണ്ണമായും ഭയമില്ലാതെയാവുക എന്നത് എല്ലാം താറുമാറായ അവസ്ഥയിലോ അങ്ങേയറ്റത്തെ സന്തുലനാ (ക്രമമുള്ള)വസ്ഥയിലോ മാത്രമേ സാധ്യമാകൂ. ഒരു സന്യാസിക്കോ വിഡ്ഢിക്കോ ഭയമില്ല. എന്നാൽ ഇതിനിടക്കുള്ള എല്ലായിടത്തും ഭയമുണ്ട്. ലോകത്ത് ക്രമം നിലനിർത്താൻ ഭയം അത്യാവശ്യമാണ്.
എന്താണ് ഭയം?
ഓരോ വിത്തിനും ചുറ്റും ഒരു പാടയുണ്ട്. ആ പുറംതോട് വിത്തിനെ സംരക്ഷിക്കാനാണ്, എന്നാൽ നിങ്ങൾ വിത്ത് വെള്ളത്തിൽ കുതിർക്കുമ്പോൾ, ഒരു ഘട്ടത്തിൽ തോട് പൊട്ടുകയും അതിൽ നിന്ന് മുള പുറത്തുവരികയും ചെയ്യുന്നു. അതുപോലെ, ഭയം ജീവിതത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനമാണ്; അതേ സമയം, അതിൽ നിന്ന് പുറത്തുകടക്കാൻ ഒരു വഴിയുമുണ്ട്. ഒരു കുട്ടി സ്വതന്ത്രനാകുമ്പോഴാണ് ഭയം ഉണ്ടാകുന്നത്, മനസ്സോ ബുദ്ധിയോ പക്വത പ്രാപിക്കുമ്പോൾ അത് അപ്രത്യക്ഷമാകും. പക്വതയുള്ള ഒരു ബുദ്ധിക്ക് ഭയമില്ല.
ഭയം എന്തിനോടും ബന്ധപ്പെട്ടിരിക്കാം. നിങ്ങളുടെ അന്തസ്സും ജീവിതവും നഷ്ടപ്പെടുന്നതുമായി അത് ബന്ധപ്പെട്ടിരിക്കാം; അല്ലെങ്കിൽ അത് രോഗത്തെയോ, ഇണയെയോ, കുട്ടികളെയോ, മാതാപിതാക്കളെയോ കുറിച്ചുള്ള ഭയമോ, പണം നഷ്ടപ്പെടുമെന്ന ഭയമോ ആകാം – ഇതെല്ലാം സാധ്യമാണ്.
നിങ്ങൾ ആ ഭയത്തെ വ്യത്യസ്ത കാര്യങ്ങളിൽ തൂക്കിയിടുന്നു, അവ ഭയത്തെ തൂക്കിയിടാനുള്ള കൊളുത്തുകൾ മാത്രമാണ്. ഭയത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? അത് ജ്ഞാനത്തിലൂടെയാണ് – ഭയത്തിന്റെ സ്വഭാവം അറിയുന്നതിലൂടെ. സ്നേഹമുള്ളപ്പോൾ, അതേ സ്നേഹം തലകീഴായി മാറി ഭയമായി മാറുന്നു. വെറുപ്പും സ്നേഹത്തിന്റെ മറ്റൊരു വശമാണ്. അതിനാൽ സ്നേഹം സ്വയം വികലമാവുകയും മറ്റ് എല്ലാ വികാരങ്ങളിലും വ്യത്യസ്ത ഭാവങ്ങളിൽ പ്രകടമാവുകയും ചെയ്യുന്നു.സമർപ്പണം. വിശ്വാസം, ധ്യാനം, പ്രാർത്ഥന എന്നിവ ഭയത്തെ സ്നേഹമാക്കി മാറ്റാനുള്ള വഴികളാണ്.
ഭയം അനുഭവപ്പെടുമ്പോൾ,അതേ അളവിൽ തന്നെ സ്നേഹിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടെന്ന് അറിയുക. സ്നേഹത്തിൽ നില കൊള്ളുമ്പോഴോ സ്നേഹത്തിൽ ഉയരുമ്പോഴോ, നിങ്ങളുടെ ഭയം പെട്ടെന്ന് ഇല്ലാതാകും. ഭയം സ്നേഹത്തിന്റെ മറ്റൊരു മാർഗമല്ലാതെ മറ്റൊന്നുമല്ല.
ഭയത്തിന് അതിന്റേതായ ഉപയോഗങ്ങളുണ്ട്
മരണഭയം ജീവൻ നിലനിർത്തുന്നു. തെറ്റിനെക്കുറിച്ചുള്ള ഭയം ശരിയെ നിലനിർത്തുന്നു. രോഗത്തെക്കുറിച്ചുള്ള ഭയം ശുചിത്വം കൊണ്ടുവരുന്നു. ദുരിതത്തെക്കുറിച്ചുള്ള ഭയം നിങ്ങളെ നീതിമാനായി നിലനിർത്തുന്നു. ഒരു കുട്ടിക്ക് ഒരു നുള്ള്(അല്പം) ഭയമുണ്ട്, അതിനാൽ നടക്കുമ്പോൾ അവൾ ശ്രദ്ധാലുവും ജാഗ്രതയുമുള്ളവളാണ്. കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഒരല്പം ഭയം ആവശ്യമാണ്.
പ്രകൃതി എല്ലാ ജീവജാലങ്ങളിലും അന്തർലീനമായ ഭയം നിക്ഷേപിച്ചിട്ടുണ്ട്. ഈ ഭയം ജീവിതത്തെ സ്വയം പ്രതിരോധിക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. ഭക്ഷണത്തിലെ ഉപ്പ് പോലെ, ആളുകൾക്ക് നീതി പാലിക്കാൻ അൽപ്പം ഭയം അത്യാവശ്യമാണ്. ആരെയെങ്കിലും വേദനിപ്പിക്കുമോ എന്ന ഭയം നിങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നു. പരാജയഭയം നിങ്ങളെ കൂടുതൽ ഉത്സാഹഭരിതരും ഊർജസ്വലരുമാക്കുന്നു. ഭയം നിങ്ങളെ അശ്രദ്ധയിൽ നിന്ന് കരുതലിലേക്ക് നയിക്കുന്നു. ഭയം നിങ്ങളെ സംവേദനക്ഷമതയില്ലായ്മയിൽ നിന്ന് സംവേദനക്ഷമതയിലേക്ക് നയിക്കുന്നു. ഭയം നിങ്ങളെ മന്ദതയിൽ നിന്ന് ജാഗ്രതയിലേക്ക് നയിക്കുന്നു.
പ്രകൃതി എല്ലാ ജീവജാലങ്ങളിലും അന്തർലീനമായ ഒരു ഭയം നിക്ഷേപിച്ചിട്ടുണ്ട്. ഈ ഭയം ജീവിതത്തെ സ്വയം പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനും പ്രേരിപ്പിക്കുന്നു.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഭയത്തിന്റെ പൂർണ്ണമായ അഭാവം വിനാശകരമായ പ്രവണതകളിലേക്ക് നയിച്ചേക്കാം – വികലമായ അഹങ്കാരത്തിന് ഭയമില്ല. വികസിതമായ ബോധത്തിനും അങ്ങനെ തന്നെ! അഹങ്കാരം ഭയത്തെ തള്ളിക്കളഞ്ഞ് തടസ്സപ്പെടുത്തുന്ന രീതിയിൽ നീങ്ങുമ്പോൾ, ജ്ഞാനിയായ വ്യക്തി ഭയത്തെ അംഗീകരിച്ച് ദൈവത്തിൽ അഭയം പ്രാപിക്കുന്നു.
സ്നേഹത്തിൽ നില കൊള്ളുമ്പോൾ, സമർപ്പിക്കുമ്പോൾ, ഭയമില്ല. അഹംഭാവത്തിനും ഭയമില്ല. എന്നാൽ ഈ രണ്ട് തരം നിർഭയാവസ്ഥകൾക്കിടയിൽ – സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും പോലെ – ഒരു വ്യത്യാസമുണ്ട്. ഭയം നിങ്ങളെ നീതിമാന്മാരാക്കുന്നു; ഭയം നിങ്ങളെ ശരണാഗതിയിലേക്കു അടുപ്പിക്കുന്നു; ഭയം നിങ്ങളെ ശരിയായ പാതയിൽ നിർത്തുന്നു; അത് നിങ്ങളെ വിനാശകാരിയാകുന്നതിൽ നിന്ന് തടയുന്നു. ഭയം കൊണ്ടാണ് ഗ്രഹത്തിൽ സമാധാനവും നിയമവും നിലനിർത്തുന്നത്. ഒരു നവജാത ശിശുവിന് ഭയം അറിയില്ല – അവൾ പൂർണ്ണമായും അമ്മയെ ആശ്രയിക്കുന്നു. ഒരു കുട്ടിയായാലും പൂച്ചക്കുട്ടിയായാലും പക്ഷിയായാലും, സ്വതന്ത്രരാകാൻ തുടങ്ങുമ്പോൾ അവർക്ക് ഭയം അനുഭവപ്പെടുന്നു, അത് അവരെ അമ്മമാരുടെ അടുത്തേക്ക് ഓടാൻ പ്രേരിപ്പിക്കുന്നു. ജീവന്റെ നിലനിൽപ്പിനായി പ്രകൃതി ഇത് നമ്മളിൽ അന്തർലീനമാക്കിയിരിക്കുന്നു. അതിനാൽ, ഭയത്തിന്റെ ഉദ്ദേശ്യം നിങ്ങളെ ഉറവിടത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ്!
നമ്മെ വിഴുങ്ങാൻ സാധ്യതയുള്ള പത്ത് ഭയങ്ങൾ
- നിരസിക്കപ്പെടുമോ എന്ന ഭയം
- കടപ്പാടുകളോടുള്ള ഭയം
- ഉത്തരവാദിത്തത്തോടുള്ള ഭയം
- അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം
- പരാജയപ്പെടുമോ എന്ന ഭയം
- ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം
- സത്യത്തെ നേരിടുമോ എന്ന ഭയം
- വേർപിരിയുമോ എന്ന ഭയം
- അഭിപ്രായങ്ങളെയും അപമാനത്തെയും കുറിച്ചുള്ള ഭയം
- വേണ്ടത്ര ഇല്ലെന്ന ഭയം
സേവനം, ഏകത്വം, എന്നീ മറുമരുന്നുകൾ
ഭയത്തിനുള്ള മറുമരുന്ന് സ്നേഹവും സേവനവുമാണ്. നിങ്ങൾ എന്തെങ്കിലും സേവനം ചെയ്യുന്ന തിരക്കിലാണെങ്കിൽ, എന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാൻ എവിടെയാണ് സമയം? ഭയം, വെറുപ്പ് അല്ലെങ്കിൽ സ്നേഹം എന്നിവയായി പ്രകടമാകുന്ന അതേ ഊർജ്ജമാണിത്. നിങ്ങൾ ഊർജ്ജത്തെ സ്നേഹത്തിലേക്ക് തിരിച്ചുവിട്ടാൽ, അത് ഭയമോ വെറുപ്പോ ആയി പ്രകടമാകില്ല. അതിനാൽ, തിരക്കിലായിരിക്കുക, നിസ്വാർത്ഥ സേവനം ചെയ്യുന്നതിൽ സജീവമായിരിക്കുക എന്നിവ സഹായിക്കും.
വേർപിരിയൽ ഭയം കൊണ്ടുവരുന്നു. ഏകത്വമുണ്ടെങ്കിൽ ഭയമില്ല.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
നിങ്ങൾ അനന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയാതിരിക്കുമ്പോഴാണ് ഭയം ഉണ്ടാകുന്നത്. ‘ഞാൻ അനന്തതയുടെ ഭാഗമാണ്’ എന്നത് മറന്നുപോകുമ്പോൾ, ഭയം വരുന്നു.
നിങ്ങൾ എപ്പോഴും നിലനിൽക്കും കാരണം നിങ്ങൾ സമുദ്രവുമായി(അനന്തതയുമായി ) ബന്ധപ്പെട്ടിരിക്കുന്നു. ഒരു തുള്ളി താൻ ഒറ്റയ്ക്കാണെന്ന് കരുതുന്നതിനാൽ ഭയപ്പെടുന്നു, അത് സമുദ്രവുമായി ബന്ധപ്പെട്ടിട്ടില്ല. എന്നാൽ തുള്ളി സമുദ്രത്തിലായിരിക്കുമ്പോൾ, തുള്ളിക്ക് ഭയമില്ല. അത് സമുദ്രത്തിലായതിനാൽ അത് ഒരിക്കലും ഇല്ലാതാവുകയുമില്ല.
വേർപിരിയൽ ഭയം കൊണ്ടുവരുന്നു. ഏകത്വമുണ്ടെങ്കിൽ ഭയമില്ല. അപ്പോൾ ഭയത്തെ എങ്ങനെ മറികടക്കാം? ഏകത്വത്തെ ഓർമ്മിച്ചുകൊണ്ട്.








