ഉള്ളിലുള്ള പിരിമുറുക്കം, ക്ഷീണം,  ദേഷ്യം, നിരാശ, വിഷാദം എന്നീ നിഷേധ വികാരങ്ങളെ ഒഴിവാക്കി നിങ്ങളെ ശാന്തരും എന്നാൽ ഉന്മേഷവാന്മാരും, കേന്ദ്രീകൃതരും അതേസമയം വിശ്രാന്തി അനുഭവിക്കുന്നവരായും മാറ്റുന്ന  അതുല്യമായ ഒരു ശ്വസനപ്രക്രിയ യാണ് സുദർശനക്രിയ. സുദർശനക്രിയയിൽ ശരീരം, മനസ്സ്, വികാരങ്ങൾ എന്നിവയെ ഏകീഭവിപ്പിക്കുന്നതിനുവേണ്ടി സവിശേഷവും, സ്വാഭാവികവുമായ ശ്വാസതാളം ഉൾപ്പെടുത്തിയിരിക്കുന്നു. സുദർശനക്രിയ കൃത്യമായും പരിശീലിക്കുകയും, ജീവിതചര്യയിൽ മാറ്റം വരുത്തുകയും ചെയ്യുകവഴി ലോകത്തെമ്പാടുമുള്ള ആളുകൾ പിരിമുറുക്കം ഇല്ലാതെ  അവരുടെ സാധാരണ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുകൊണ്ട് ജീവിക്കുന്നു.

ആർട്ട് ഓഫ് ലിവിങ് സ്ഥാപകനായ ശ്രീശ്രി രവിശങ്കർ ഷിമോഗയിലെ ഭദ്രാ നദിക്കരയിൽ 10 ദിവസത്തെ ധ്യാനത്തിനും ഉപവാസത്തിനും ശേഷം 1981 സെപ്റ്റംബർ പതിനേഴാം   തീയതി സുദർശനക്രിയ സാക്ഷാത്കരിച്ചു. ആർട്ട് ഓഫ് ലിവിങ് സ്ഥാപകനായ ശ്രീശ്രീ രവിശങ്കർ സുദർശനക്രിയ എങ്ങനെ പ്രവർത്തിക്കുന്നു എന്ന്  ഇപ്രകാരം വിശദീകരിക്കുന്നു. “ശ്വാസം ശരീരത്തിനെയും മനസ്സിനെയും ബന്ധിപ്പിക്കുന്നു. ഓരോ വികാരത്തിനുമനുസൃതമായ താളം ശ്വാസത്തിലുണ്ട്. നമ്മുടെ വികാരങ്ങൾ ശ്വാസതാളത്തെ ബാധിക്കുന്നതുപോലെ നമുക്ക്, ശ്വാസതാളത്തിൽ മാറ്റം വരുത്തികൊണ്ട് നമ്മുടെ മനസ്സിന്റെയും പെരുമാറ്റത്തിന്റെയും രീതിയിൽ മാറ്റം വരുത്താവുന്നതാണ്. അത് ദേഷ്യം, ഉത്കണ്ഠ, ദുഃഖങ്ങൾ എന്നിവയെ പുറന്തള്ളി മനസ്സിനെ പൂർണ്ണമായും ശാന്തവും ഊർജ്ജസ്വലവും ആക്കുന്നു.

ശ്വാസത്തിന്റെ താളം

നിങ്ങളുടെ ശരീരത്തിനും മനസ്സിനും തനതായ താളമുണ്ട്. ഉദാഹരണത്തിന് നിങ്ങൾക്ക് വിശപ്പും ദാഹവും അനുഭവപ്പെടുന്നത് വ്യത്യസ്ത സമയങ്ങളിലാണ്.

ശ്രീശ്രി രവിശങ്കർ വിശദീകരിക്കുന്നു പ്രകൃതിക്ക് ഒരു താളമുണ്ട്. അതുപോലെ ശരീരത്തിനും വികാരങ്ങൾക്കും (മനസ്സിനും ) ഒരു താളമുണ്ട്. സ്വന്തം ചിന്തകളെ നിരീക്ഷിക്കുമ്പോൾ,, നിങ്ങളുടെ സംശയങ്ങൾക്കും ഉത്കണ്ഠകൾക്കും ഒരു താളമുണ്ട് എന്ന് നിങ്ങൾക്ക് കാണാം. വർഷത്തിൽ ഒരു പ്രത്യേക സമയത്താണ് നിങ്ങൾ അതേ വികാരങ്ങൾ അനുഭവിക്കുന്നത്. സുദർശനക്രിയ ശരീരത്തിന്റെയും മനസ്സിന്റെയും ഐക്യത്തെ പുന:സ്ഥാപിക്കുന്നു. ഈ താളങ്ങൾ യോജിച്ചു വരുന്ന സമയത്ത് നാം ഐക്യവും സ്വാസ്ഥ്യവും അനുഭവിക്കുന്നു. ഈ താളങ്ങൾ യോജിപ്പില്ലെങ്കിൽ നാം അസ്വാസ്ഥ്യവും അതൃപ്തിയും അനുഭവിക്കുന്നു.

ഓരോ വികാരത്തിനും അനുസൃതമായ  താളം ശ്വാസത്തിലുണ്ട്. നമ്മുടെ വികാരങ്ങൾ ശ്വാസതാളത്തെ ബാധിക്കുന്നതുപോലെ നമുക്ക് ശ്വാസതാളത്തിൽ മാറ്റം വരുത്തിക്കൊണ്ട് മനസ്സിന്റെ രീതിയിൽ മാറ്റം കൊണ്ടുവരാം.

– ഗുരുദേവ് ശ്രീശ്രി രവിശങ്കർ

അദ്ദേഹം തുടരുന്നു : “സുദർശനക്രിയ്ക്ക് ശേഷം പല ആളുകളും വളരെ വിശുദ്ധിയും വ്യക്തതയും അനുഭവിക്കുന്നു , ഒപ്പം പൂർണ്ണതയും.  അതുവരെ ചേതന അന്യമായ ഭൗതികവസ്തുക്കളോടാണ്    ചേർന്നിരുന്നിരുന്നത്. ആ അവസ്ഥയിൽ നിന്നും  മോചനം നേടി, സുദർശനക്രിയ  ചേതനയെ സ്വഗൃഹത്തിൽ എത്തിക്കുന്നു.. അതാണ് വിശുദ്ധിയുടെ അനുഭവം. നമുക്ക് നമ്മുടെ ഉള്ളിൽ തന്നെ ഒരു ശുദ്ധീകരണ പ്രക്രിയ നടത്തേണ്ടിയിരിക്കുന്നു. ഉറങ്ങുമ്പോൾ നാം ക്ഷീണത്തിൽ നിന്നും മുക്തരാകുന്നു. എന്നാൽ ആഴത്തിലുള്ള പിരിമുറുക്കം നമ്മുടെ ശരീരത്തിലും മനസ്സിലും അവശേഷിക്കുന്നു. സുദർശനക്രിയ ഈ ഘടനയെ ഉള്ളിൽ നിന്ന് തന്നെ ശുദ്ധീകരിക്കുന്നു. ”  സുദർശന ക്രിയ  പിരിമുറുക്കം വഴി ശരീരത്തിലും  മനസ്സിലും ഉണ്ടാകുന്ന ആഴത്തിലുള്ള  വിഷാംശംങ്ങളെ നീക്കം ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ നൂറിലധികം സ്വതന്ത്ര പഠനങ്ങൾ വെളിവാക്കുന്നു.

സുദർശനക്രിയ –പ്രയോജനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  1. ഉത്കണ്ഠ, വിഷാദം, (പോസ്റ്റ് ട്രോമാറ്റിക്-സ്ട്രെസ് ഡിസോർഡർ), പിരിമുറുക്കത്തിന്റെ അളവ്,എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നൽകുന്നു
  2. ആവേശവും ആസക്തിയും കുറയ്ക്കുന്നു
  3. ആത്മാഭിമാനവും ജീവിത സംതൃപ്തിയും മെച്ചപ്പെടുത്തുന്നു
  4. മാനസിക ശ്രദ്ധ വർദ്ധിപ്പിക്കുന്നു  
  5. നല്ല ഉറക്കം നൽകുന്നു 
  6. രോഗ പ്രതിരോധപ്രവർത്തനം മെച്ചപ്പെടുത്തുന്നു
  7. രക്ത സമ്മർദ്ദം കുറയ്ക്കുന്നു
  8. ശ്വസന പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ആർക്കൊക്കെ   സുദർശനക്രിയ പഠിക്കാനും ചെയ്യാനും കഴിയും 

ജീവിത നിലവാരം ഉയർത്താനും സമ്മർദ്ദരഹിതമായി ജീവിക്കാനും  ആഗ്രഹിക്കുന്ന ഏതൊരാൾക്കും സുദർശനക്രിയ ചെയ്യാൻ കഴിയും. ജീവിതത്തിന്റെ എല്ലാമേഖലകളിലും എല്ലാ പ്രായത്തിലുമുള്ള ആളുകൾ സുദർശന ക്രിയയുടെ പ്രയോജനങ്ങൾ അനുഭവിക്കുന്നു. വിദ്യാർഥികളും ജോലിചെയ്യുന്ന പ്രൊഫഷനലുകളും മെച്ചപ്പെട്ട ശ്രദ്ധയും ഉത്പാദനക്ഷമതയും അനുഭവിച്ചിട്ടുണ്ട്. സംരംഭകരും വീട്ടമ്മമാരും മെച്ചപ്പെട്ട ഊർജനിലയും ആരോഗ്യവും അനുഭവിച്ചിട്ടുണ്ട്. മുൻ തീവ്രവാദികളും ജയിൽപ്പുള്ളികളും അവരുടെ അക്രമപ്രവർത്തനങ്ങൾ ഉപേക്ഷിക്കയും ൾമുഖ്യധാരയിലേക്ക് പുനരധിവസിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുദ്ധ അഭയാർഥികൾ, അക്രമത്തിനു ഇരയായവർ എന്നിവർക്ക് മുൻകാല മാനസികാഘാതങ്ങൾ  പുറന്തള്ളാനും സാധാരണ ജീവിതം നയിക്കാനും കഴിഞ്ഞിട്ടുണ്ട്.  

സുദർശനക്രിയ ചെയ്യുമ്പോൾ പെട്ടെന്ന് കിട്ടുന്ന പ്രയോജനങ്ങൾ താഴെ കൊടുത്തിരിക്കുന്നു™

6 ways to make your relationships stronger

ആഴത്തിലുള്ള ശുദ്ധീകരണവും പ്രതിരോധശക്തിയുടെ വർദ്ധനവും

ശരീരത്തിൽനിന്നും തൊണ്ണൂറ് ശതമാനം   വിഷാംശംങ്ങളെയും നീക്കുന്നതിന് ശ്വാസത്തിനു കഴിയും. സുദർശനക്രിയയുടെ, താളത്തിലുള്ള ശ്വസനം ശരീരത്തിലെ ഓരോ കോശങ്ങളുടെ തലവും വിഷ മുക്തമാക്കുന്നു.ടുമറുകളുടെയും  അണുബാധയുടെയും വ്യാപനം തടയുന്നതിന് ശരീരത്തിലുള്ള സ്വാഭാവിക കൊലയാളി കോശങ്ങളെയും സുദർശനക്രിയ വർധിപ്പിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു. അങ്ങനെ ഈ അഭ്യാസം ഒരാളുടെ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.

social anxiety women depression

പിരിമുറുക്കം,ഉത്കണ്ഠ വിഷാദം ഇവയിൽ നിന്നും ആശ്വാസം

നമ്മുടെ മാനസിക ആരോഗ്യം ശ്രദ്ധിക്കുക എന്നതിന് ഇന്നത്തെ ലോകത്ത് വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങൾ അങ്ങനെ ചെയ്തില്ല എങ്കിൽ നിങ്ങളറിയുന്നതിനു  മുൻപുതന്നെ മാനസിക ക്ഷോഭത്തിന്റെ പിടിയിലാകും. ദിവസവും 20മിനിറ്റ് നേരത്തെ സുദർശനക്രിയ അഭ്യാസം നിങ്ങളിലുള്ള പിരിമുറുക്കം ഉണ്ടാക്കുന്ന ഹോർമോണായ കോർടിസോളിന്റെ അളവിനെ കുറയ്ക്കുന്നു. വിഷാദം,ഉത്കണ്ഠ  എന്നിവയുടെ ലക്ഷണങ്ങളിൽ നിന്നും മോചനം നേടാനുള്ള സുദർശനക്രിയയുടെ കഴിവിനെ പലപല പഠനങ്ങളും വിശദീകരിച്ചിട്ടുണ്ട്.

6 ways to make your relationships stronger

നല്ല ഉറക്കം

ശരീരസത്തിലെ കോശങ്ങൾ, അവയവങ്ങൾ എന്നിവയുടെ പുനരു ജ്ജീവനത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ്  നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ദിവസവുമുള്ള സുദർശനക്രിയ അഭ്യാസം നല്ല ഉറക്കത്തിനുള്ള ഒരു എളുപ്പ വഴിയാണ്. ഈ ശ്വസനപ്രക്രിയ ഉറക്കത്തിന്റെ ഗുണഫലത്തെ മൂന്നിരട്ടി മെച്ചപ്പെടുത്തുന്നു.

social anxiety women depression

ശക്തമായ ഹൃദയം 

ലോകത്തിലെ ഹൃദ്രോഗത്തിന്റെ ഏതാണ്ട് അറുപതു ശതമാനം ഇന്ത്യയിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . നമ്മുടെ ജീവിതരീതി ദിനവും  സ്വന്തം ഹൃദയത്തെ പരിപാലിക്കാൻ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഒന്നാണ് സുദർശനക്രിയ അഭ്യാസം.      ഈ അഭ്യാസം ഹൃദയമിടിപ്പ്, രക്ത സമ്മർദ്ദം എന്നിവയെ കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.അത് കൊളസ്ട്രോളിന്റെ അളവും,ശ്വസന പ്രവർത്തനവും മെച്ചപ്പെടുത്തുന്നു.

സുദർശനക്രിയ ദിവസവും 20മിനിറ്റ് പരിശീലിക്കുന്നത് പിരിമുറുക്കം ഉണ്ടാക്കുന്ന ഹോർമോൺ ആയ കോർടിസോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.

– ഗുരുദേവ് ശ്രീശ്രി രവിശങ്കർ

സുദർശന ക്രിയ എങ്ങനെ അറിയപ്പെട്ടു 

1981ൽ സുദർശനക്രിയയെ തിരിച്ചറിഞ്ഞ ഗുരുദേവ് ശ്രീശ്രി രവിശങ്കർ, 10 ദിവസം മൗനമായിരിക്കാൻ തന്നെ എന്താണ് പ്രേരിപ്പിച്ചത് എന്ന കാര്യം പങ്കുവെയ്ക്കുന്നു. “ഞാൻ ഇതിനോടകം ലോകമെമ്പാടും സഞ്ചരിച്ചിരുന്നു. ഞാൻ യോഗയും ധ്യാനവും പഠിപ്പിച്ചു. എന്നിട്ടും സന്തോഷമായി ജീവിക്കാൻ ആളുകളെ എങ്ങിനെ സഹായിക്കണമെന്ന് ഞാൻ ആശങ്കാകുലനായിരുന്നു. എന്തോ ഒരു കുറവുണ്ടെന്ന് എനിക്ക് തോന്നി. ആളുകൾ അവരുടെ ആത്മീയാനുഷ്ഠാനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അവരുടെ ജീവിതം അറകളിലായിരുന്നു..  എന്നാൽ അവർ പുറത്ത് വളരെ വ്യത്യസ്തവുമായിരുന്നു.. അതിനാൽ ഈ ആന്തരികമായ നിശ്ശബ്ദതയും ജീവിതത്തിന്റെ ബാഹ്യപ്രകടനവും തമ്മിലുള്ള അകലം എങ്ങിനെ പരിഹരിക്കാമെന്നു ഞാൻ ചിന്തിച്ചു. ആ മൗനത്തിൽ സുദർശനക്രിയ ഒരു പ്രചോദനമായി വന്നു. പ്രകൃതിക്ക് എന്തു നൽകണം, എപ്പോൾ നൽകണം എന്ന് അറിയാം. മൗനത്തിൽ നിന്ന് പുറത്തുവന്ന ശേഷം എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പഠിപ്പിക്കാൻ തുടങ്ങുകയും ആളുകൾക്ക് വലിയ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തു. അവർക്ക് ഉള്ളിൽനിന്നും വ്യക്തത അനുഭവപ്പെട്ടു.

സുദർശനക്രിയ, ഒടുവിൽ അതേ വർഷം തന്നെ ഗുരുദേവ് സ്ഥാപിച്ച ആർട്ട് ഓഫ് ലിവിംഗിന്റെ  എല്ലാ പരിപാടികളുടെയും ആധാരശിലയാ യി മാറി.

    Hold On! You’re about to miss…

    The Grand Celebration: ANAND UTSAV 2025 

    Pan-India Happiness Program

    Learn Sudarshan Kriya™| Meet Gurudev Sri Sri Ravi Shankar Live

    Beat Stress | Experience Unlimited Joy

    Fill out the form below to know more:

    *
    *
    *
    *