ചിന്തകളിലൂടെയും വാക്കുകളിലൂടെയുമാണ് നേരിട്ടുള്ള ആശയവിനിമയം. ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ വികാരങ്ങൾ അടങ്ങിയിട്ടുണ്ട്. ആത്മാക്കൾ തമ്മിലുള്ള ആശയവിനിമയം മൗനത്തിലൂടെയാണ്.

– ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ

ആദ്യത്തെ ശ്വാസം എടുക്കുന്ന നിമിഷം മുതൽ നമ്മൾ ആശയവിനിമയം ആരംഭിക്കുന്നു.  ആദ്യത്തെ കരച്ചിൽ,  നമ്മുടെ അമ്മയോടും ലോകത്തോടും നമ്മൾ ഇവിടെ എത്തി എന്നുള്ള  ആശയവിനിമയമാണ്.  അവസാന ശ്വാസം വരെ, നമ്മൾ നിരന്തരമായ ആശയവിനിമയത്തിലാണ്. എന്നാലും  നല്ല ആശയവിനിമയം വെറും  വാക്കുകൾക്ക് അതീതമാണ്. അതൊരു കലയാണ്, ഫലപ്രദമായ ആശയവിനിമയത്തിന് വാക്കുകൾക്കപ്പുറം  വലിയ മാനങ്ങളുണ്ട്. പരസ്പരം സ്നേഹപൂർവ്വം ആശയവിനിമയം നടത്താനുള്ള കഴിവ് സ്വന്തമാക്കുക മൂല്യമേറിയ കാര്യമാണ് (മൂല്യവത്താണ്). സംവേദനക്ഷമതയും വിവേകവും ഉള്ളവരായിരിക്കുക.

ആശയവിനിമയം ഒരു സംഭാഷണമാണ്, ആത്മഗതമല്ല.

നമ്മൾ ആശയവിനിമയം നടത്തുന്ന വ്യക്തിയുടെയോ വ്യക്തികളുടെയോ വീക്ഷണകോണുകളെ ബഹുമാനിക്കണം. ആശയവിനിമയം എന്നാൽ ഒരേസമയം സംവേദനക്ഷമതയുള്ളവരും വിവേകികളുമായിരിക്കുന്നതിന്റെ കലയാണ്. ചില ആളുകൾ അമിതമായി സംവേദനക്ഷമതയുള്ളവരാണ്, അതുവഴി അവരുടെ അവബോധം നഷ്ടപ്പെടുന്നു. അവരുടെ സംസാരത്തിന് വ്യക്തതയില്ല, ആവിഷ്‌കാരശക്തിയില്ല.

നിങ്ങളുടെ മാനസികാവസ്ഥ പ്രധാനമാണ്! ഒരാളോട് ദേഷ്യപ്പെട്ടുകൊണ്ട് നിങ്ങൾക്ക് ആരെയും നന്നാക്കാൻ കഴിയില്ല. നിങ്ങൾക്ക് സ്വന്തം മനസ്സമാധാനം നശിപ്പിക്കാം അത്രമാത്രം.

ദേഷ്യപ്പെടുമ്പോൾ, നിങ്ങൾ പറയുന്നത് ശരിയായ കാര്യമാണെങ്കിൽ പോലും ആരും അത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല.

– ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ

ആളുകളെ  കണ്ടുമുട്ടുമ്പോൾ, നിങ്ങൾ പലപ്പോഴും നേർക്കുനേർ ( ബുദ്ധിയുടെ തലത്തിൽ ) ആശയവിനിമയം നടത്തുന്നു. പ്രകൃതിയോടൊപ്പമായിരിക്കുമ്പോൾ, നിങ്ങൾ പാടാൻ തുടങ്ങും, പ്രകൃതിയോടൊപ്പമുള്ള ആശയവിനിമയം ഹൃദയത്തിൽ നിന്നാണ്. പലപ്പോഴും, ആളുകളോടൊപ്പമായിരിക്കുമ്പോൾ, നിങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കും, വാചാലരാകും, ആശയവിനിമയം ബുദ്ധിയുടെ തലത്തിൽ മാത്രം നിലനിർത്തും. എന്നാൽ നിങ്ങൾ കൃതിയോടൊപ്പമായിരിക്കുമ്പോൾ, നിങ്ങൾ മൂളിപ്പാട്ട് പാടാൻ തുടങ്ങും, നിങ്ങളുടെ ആശയവിനിമയം ഹൃദയത്തിൽ നിന്നാണ് വരുന്നത്.  ഗുരുവിനോടൊപ്പമായിരിക്കുമ്പോൾ, നിങ്ങൾ ശൂന്യമാകുകയും എല്ലാ ചോദ്യങ്ങളും മറക്കുകയും ചെയ്യുന്നു. അപ്പോൾ ആശയവിനിമയം ആത്മാവിലൂടെ നിശ്ശബ്ദതയിൽ സംഭവിക്കുന്നു.

ആശയവിനിമയത്തിൽ പൂർണ അവബോധത്തിന്റെ പങ്ക്

ആളുകളെ കണ്ടുമുട്ടുമ്പോൾ, നിങ്ങൾ ബുദ്ധിയിൽ തന്നെ  തുടരാൻ ഇഷ്ടപ്പെടുന്നു, നിങ്ങൾ ആളുകളോടൊപ്പം  പാടുന്നത് വളരെ അപൂർവമാണ് ( മുൻകൂട്ടി ക്രമീകരിച്ചിരിക്കുമ്പോൾ ഒഴികെ). നിങ്ങളുടെ അഹംഭാവം  നിങ്ങളെ പാടുന്നതിൽ നിന്ന് തടയുന്നു. പലർക്കും ആളുകളോടൊപ്പം  പാടാൻ സുഖം തോന്നുകയില്ല.  ആളുകളോടൊപ്പം  പാടുമ്പോൾ, നിങ്ങൾ ഹൃദയത്തിന്റെ തലത്തിലേക്കോ വികാരത്തിന്റെ തലത്തിലേക്കോ ഇറങ്ങുന്നു. ചിലർക്ക് സംഗീതം കേൾക്കുന്നതിലൂടെ മാത്രം സുഖം തോന്നും. ചിലർക്ക് തനിച്ചായിരിക്കുമ്പോൾ മാത്രമേ പാടാൻ സുഖം തോന്നൂ. ചിലർ ശ്രദ്ധ ആകർഷിക്കാനോ മറ്റുള്ളവരെ ആകർഷിക്കാനോ വേണ്ടി പാടുന്നു. ചിലർക്ക് മറ്റുള്ളവരെല്ലാം പാടുമ്പോൾ മാത്രമേ അതിൽ പങ്കുചേരാൻ ആഗ്രഹമുള്ളൂ. ഇതെല്ലാം അഹംഭാവത്തിൽ നിന്നാണ് വരുന്നത്.

നേരിട്ടുള്ള ആശയവിനിമയത്തിൽ, നിങ്ങൾ സംസാരിക്കുന്നു.
ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ, നിങ്ങൾ പാടുന്നു.
ആത്മാവും ആത്മാവും തമ്മിലുള്ള ആശയവിനിമയം മൗനത്തിലാണ് സംഭവിക്കുന്നത്.

– ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ

അഹംഭാവത്തിന്റെ തടസ്സങ്ങൾ ഭേദിക്കുന്നത് ആശയവിനിമയ ത്തിലെ വിടവുകൾ നികത്തുന്നു.

ഭജൻ എന്നാൽ പങ്കുവയ്ക്കൽ, നമ്മുടെ നിലനിൽപ്പിന്റെ ഏറ്റവും ആഴമേറിയ തലത്തിൽ നിന്നുള്ള പങ്കുവയ്ക്കൽ എന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. ഭജൻ എന്നത് യഥാർത്ഥ പങ്കുവയ്ക്കലാണ്.  ആളുകൾക്കൊപ്പം  പാടാൻ കഴിയുമെങ്കിൽ, നിങ്ങളുടെ അഹംഭാവം  തകരും. കുട്ടികൾക്ക് ആളുകളുമായി പാടാൻ കഴിയും, കാരണം അവർക്ക് അഹംഭാവം  ഇല്ല. ഒരു അപരിചിതനോടൊപ്പം പാടാൻ, നിങ്ങൾ അഹംഭാവത്തിൽ   നിന്ന് മുക്തനായിരിക്കണം. അഹംഭാവം  നിങ്ങളെ ഒരു അപരിചിതനോടൊപ്പം പാടാൻ അനുവദിക്കുന്നില്ല. ബുദ്ധിയുടെ  തലം അഹങ്കാരത്തിന് സുരക്ഷിതത്വം നൽകുന്നു; ഹൃദയത്തിന്റെ തലം അഹങ്കാരത്തെ തകർക്കുന്നു; ആത്മാവിന്റെ തലം അഹങ്കാരത്തെ ഇല്ലാതാക്കുന്നു. എല്ലാ ആശയവിനിമയ വിടവുകളും സംഭവിക്കുന്നത് അഹംഭാവം മൂലമാണ്.

ഫലപ്രദമായ ആശയവിനിമയം നമ്മുടെ ബന്ധങ്ങളെയും, വ്യക്തിഗത വളർച്ചയെയും, മൊത്തത്തിലുള്ള ക്ഷേമത്തെയും വളരെയധികം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പരിവർത്തനാത്മകമായ കഴിവാണ്. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച ആർട്ട് ഓഫ് ലിവിങ്, ആശയ വിനിമയ കലയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിരവധി സമൃദ്ധങ്ങളായ പരിപാടികളും കോഴ്സുകളും(പരിശീലന പരിപാടികളും) ഒപ്പം ഇതിൽ അത്യാവശ്യ വൈദഗ്ധ്യം നേടാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനവും കൊടുക്കുന്നു.

‘സുദർശൻ ക്രിയ’ എന്ന അതുല്യമായ സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന ഹാപ്പിനെസ് പ്രോഗ്രാം, “സഹജ് സമാധി ധ്യാൻ യോഗ” പ്രോഗ്രാം പോലുള്ള ആർട്ട് ഓഫ് ലിവിംഗ് പരിപാടികളിലൂടെ, നിങ്ങൾക്ക് മനസ്സമാധാനം വളർത്തിയെടുക്കാനും, വൈകാരിക ബുദ്ധി വികസിപ്പിക്കാനും, നിങ്ങളുമായും മറ്റുള്ളവരുമായും ഉള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുമുള്ള സാങ്കേതിക വിദ്യകൾ പഠിക്കാൻ കഴിയും.

ഈ പരിപാടികൾ ആശയവിനിമയത്തിന് സമഗ്രമായ ഒരു സമീപനം വാഗ്ദാനം ചെയ്യുന്നു, യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ പോലുള്ള പരിശീലനങ്ങൾ ഉൾപ്പെടുത്തി ആന്തരിക ശാന്തത കണ്ടെത്താനും, ശ്രദ്ധിക്കുവാനുള്ള(ശ്രവിക്കുവാനുള്ള) കഴിവ് മെച്ചപ്പെടുത്താനും, ഹൃദയത്തിൽ നിന്ന് ആശയവിനിമയം നടത്താനും നിങ്ങളെ സഹായിക്കും.

    Hold On! You’re about to miss…

    The Grand Celebration: ANAND UTSAV 2025 

    Pan-India Happiness Program

    Learn Sudarshan Kriya™| Meet Gurudev Sri Sri Ravi Shankar Live

    Beat Stress | Experience Unlimited Joy

    Fill out the form below to know more:

    *
    *
    *
    *