നമ്മുടെ സമൂഹത്തിൽ, വളരെയധികം ആളുകൾ ഉറക്കത്തെ ആവശ്യത്തിനു പകരം ആഡംബരമായി കാണുന്നു! നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ്റെ അഭിപ്രായത്തിൽ, മുതിർന്നവരിൽ 30% മുതൽ 40% വരെ ആളുകൾ തങ്ങൾക്ക് ഇടയ്ക്കിടെ ഉറക്കമില്ലായ്മ ഉണ്ടെന്നും 10% മുതൽ 15% വരെ ആളുകൾ തങ്ങൾക്ക് ഉറക്ക പ്രശ്നങ്ങൾ എല്ലായ്പോഴും ഉണ്ടെന്നും പറയുന്നു.
ഉറക്കമില്ലായ്മയ്ക്ക് വിവിധ കാരണങ്ങളുണ്ടാകാം:
- തീവ്രമോ, വിട്ടുമാറാത്തതോ ആയ രോഗം
- അമിത ജോലി
- തീവ്രമായ ആശങ്കകൾ
- മലബന്ധം
- ശരിയായ രീതിയിൽ അല്ലാത്ത ദഹനം
- ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ
ആയുർവേദത്തിൽ ഉറക്കമില്ലായ്മ ‘അനിദ്ര’ എന്ന പേരിലാണ് അറിയപ്പെടുന്നത്. വഷളായ ശരീര ഊർജ്ജങ്ങളെ സന്തുലിതമാക്കുന്നതിലൂടെ ഉറക്കമില്ലായ്മ ലഘൂകരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. അത് പിന്തുടരുന്ന മാർഗ്ഗം ക്രമീകരിച്ച ആഹാരം, അനുയോജ്യമായ ജീവിതശൈലി , ആയുർവേദ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ പിന്തുടരുക. എന്നീ കാര്യങ്ങളാണ്. കൂടാതെ, മനസ്സിൻ്റെ വിശ്രമവും ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ്.
നല്ല ഉറക്കം കിട്ടാൻ, അല്ലെങ്കിൽ ഉറക്കക്കുറവ് മാറ്റാൻ ഇന്ത്യയിൽ പിൻതുടരുന്ന വീട്ടുവൈദ്യങ്ങൾ
-
കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുക
ഉറക്കം നൽകുന്ന ഹോർമോണായ മെലറ്റോണിൻ്റെ ഉൽപാദനത്തെ പാൽ ഉത്തേജിപ്പിക്കുന്നു.
-
സ്ക്രീൻ സമയം കുറയ്ക്കുക
ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എല്ലാ സ്ക്രീനുകളും നിർത്തുക. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം ഉറക്കത്തിന് കാരണമാകുന്ന മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ ഉൽപാദനത്തെ ബാധിക്കുന്നു.
-
കഫീൻ ഉപേക്ഷിക്കുക
നിങ്ങൾക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടുകയാണെങ്കിൽ, കഫീൻ പാനീയങ്ങൾ, കാപ്പി, ചായ, ഗ്യാസുള്ള പാനീയങ്ങൾ എന്നിവയുടെ ഉപയോഗം നിർത്തുക. നിങ്ങൾക്ക് നേരിയ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെങ്കിൽ, സന്ധ്യക്ക് ശേഷം അവ കുടിക്കരുത്.
-
ഈ കഷായം കഴിക്കുക
3 ഗ്രാം പുതിയ പുതിനയിലയോ 1.5 ഗ്രാം പുതിനയിലയുടെ ഉണങ്ങിയ പൊടിയോ 1 കപ്പ് വെള്ളത്തിൽ 15-20 മിനിറ്റ് തിളപ്പിക്കുക. ഉറങ്ങാൻ പോകുമ്പോൾ 1 ടീസ്പൂൺ തേൻ ചേർത്ത് ഇളം ചൂടോടെ കഴിക്കുക.
-
യോഗയും ധ്യാനവും ചെയ്തു വിശ്രമിക്കുക
യോഗ, ശ്വസന വ്യായാമങ്ങൾ, ധ്യാനം എന്നിവ മനസ്സിനെ വിശ്രമിക്കാനും ഉറങ്ങാൻ അനുവദിക്കാനുമുള്ള മികച്ച മാർഗങ്ങളാണ്. ഉറക്കമില്ലായ്മയെ നേരിടാൻ ധ്യാനം എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കുക.
-
ആയുർവേദ ചികിത്സകളുടെ ശക്തി ഉപയോഗിക്കുക
ശിരോധാര പോലുള്ള ആയുർവേദ ചികിത്സകൾ മനസ്സിനെ വിശ്രമിക്കാനും ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകൾ ശമിപ്പിക്കാനും സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ചികിൽസകളെക്കുറിച്ച് അറിയാൻ ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുക.
-
ശരീരത്തെ ചലിപ്പിക്കുക
നിങ്ങളുടെ ശരീരത്തെ ക്ഷീണിപ്പിക്കാനും ഊർജം സംഭരിക്കാനും ദിവസേന 30 മിനിറ്റെങ്കിലും കായികവിനോദമോ വ്യായാമമോ ചെയ്യുക. ഉറക്കമില്ലായ്മയെ നേരിടാൻ യോഗ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് അറിയുക.
ഉറക്കമില്ലായ്മയ്ക്കുള്ള വീട്ടു വൈദ്യങ്ങളെ ക്കുറിച്ചുള്ള പതിവു ചോദ്യങ്ങൾ
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുക, തുളസിയില, വെള്ളം, തേൻ എന്നിവ ചേർന്ന മിശ്രിതം കുടിക്കുക. ഇവിടെയുള്ള പാചകക്കുറിപ്പ് നോക്കുക. ഉറങ്ങാൻ പോകുന്നതിന് 2 മണിക്കൂർ മുമ്പ് സ്‌ക്രീൻ സമയം നിർത്തുക, കഫീൻ ഉപേക്ഷിക്കുക. ശിരോധാര പോലെയുള്ള ആയുർവേദ ചികിത്സകൾ നല്ല ഉറക്കം നൽകുന്നു. മുഴുവൻ ദിവസവും ഇരിക്കുന്നത് നല്ല കാര്യമല്ല. ശാരീരികവും മാനസികവുമായ സമ്മർദ്ദം ലഘൂകരിക്കാൻ ജിമ്മിൽ പോകുക അല്ലെങ്കിൽ സ്പോർട്സ് കളിക്കുക അതല്ലെങ്കിൽ യോഗ, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കുക.