എപ്പോഴാണ് ഞാൻ ഉറങ്ങേണ്ടത്?

ധർമ്മം നമ്മുടെ സ്വഭാവമാണ്. ശരീരത്തിന് അതിന്റേതായ ധർമ്മമുണ്ട്. ശരീരത്തിന് ഉറക്കം ആവശ്യമാണെങ്കിൽ നിങ്ങൾ അതിന് വിശ്രമം നൽകണം. എന്നാൽ ശരീരത്തിന് ഉറങ്ങണമെന്നുണ്ടെങ്കിലും നാം എന്താണ് ചെയ്യുന്നത്? രസകരമായ ഒരു സിനിമ ടിവിയിൽ ഉള്ളതുകൊണ്ട് നാം അത് തുറന്നു വയ്ക്കുന്നു. ശരീരത്തിന്റെ ആവശ്യത്തിന് എതിരായിട്ടാണ് നാം പ്രവർത്തിക്കുന്നത്. ശരീരത്തിന് അതിന്റേതായ ആവശ്യങ്ങളുണ്ട്. അത് നാം ശ്രദ്ധിക്കണം.

നാം എത്രനേരം ഉറങ്ങണം?

ഊർജ്ജത്തിന് നാല് ഉറവിടങ്ങൾ ആണുള്ളത്:

  • ഭക്ഷണം: പുരാതന ഭാരതത്തിൽ ആരെങ്കിലും വഴി വിട്ടു പെരുമാറിയാൽ ‘’നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു” എന്ന് ചോദിക്കുന്നതിനു പകരം ആളുകൾ ചോദിക്കും, ‘എന്താണ് നിങ്ങൾ അയാൾക്ക് കൊടുത്തത്’? അല്ലെങ്കിൽ ‘എന്താണ് നിങ്ങൾ കഴിച്ചത്’? ഇത് ഒരുതരത്തിൽ ശരിയാണ്. ഊർജ്ജത്തിന്റെ ആദ്യത്തെ സ്രോതസ്സാണ് ഭക്ഷണം.

  • ഉറക്കം: എത്ര ഊർജസ്വലനായ ആളാണെങ്കിലും നിങ്ങൾ രണ്ടുദിവസത്തേക്ക് ഒരാളെ ഉറങ്ങാൻ സമ്മതിച്ചില്ലെങ്കിൽ അയാൾ സാധാരണമട്ടിൽ ആവുകയില്ല. അയാളുടെ പെരുമാറ്റത്തിൽ വളരെയധികം വ്യതിയാനം ഉണ്ടാകും. അതുകൊണ്ട് ഉറക്കം അല്ലെങ്കിൽ ശരിയായ വിശ്രമം പ്രധാനമാണ്.

  • ശ്വാസം: ഊർജ്ജത്തിന്റെ മൂന്നാമത്തെ സ്രോതസ്സാണ് ശ്വാസം. കുറച്ചു മിനിറ്റുകളുടെ ശ്വസനവും കുറച്ചു യോഗയും കൊണ്ട് ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകാൻ സാധിക്കുന്നു, ആത്മാവ് ഉയർത്തെഴുന്നേൽക്കുന്നു.

  • സന്തോഷ പൂർണ്ണമായ മനസ്സ്: സുഖകരമായ മനസ്സ് വളരെയധികം ശാന്തവും പൂർണതയുള്ളതുമാണ്. കുറച്ചു സമയത്തെ ധ്യാനം മനസ്സിനെ സന്തുഷ്ടവും സുഖകരവും ആക്കുന്നു.

നിങ്ങൾക്ക് ചുരുങ്ങിയത് 6 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം കിട്ടണം. ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടെങ്കിൽ, ഉൽക്കടമായ ആഗ്രഹമുണ്ടെങ്കിൽ മറ്റൊന്നും പ്രധാനമല്ല. അതിനുള്ള ഊർജ്ജം ഉള്ളിൽ നിന്ന് ലഭിക്കുമെന്ന് നിങ്ങൾക്ക് അറിയാമെങ്കിലും ഉറങ്ങാൻ, വിശ്രമിക്കാൻ സമയം കണ്ടെത്തണം. ഉറക്കം വളരെ പ്രധാനമാണ്.

ഉറക്കത്തിന് എങ്ങനെ തയ്യാറെടുക്കാം

ഉറങ്ങാൻ പോകുമ്പോൾ സാധാരണയായി നമുക്ക് ലഭിക്കാതെ പോയ കാര്യങ്ങളെക്കുറിച്ചും തോൽവികളെക്കുറിച്ചും നമ്മൾ ആലോചിച്ചു കൊണ്ടിരിക്കും. ഉറങ്ങുന്നതിനു മുമ്പ് നിങ്ങളുടെ തോൽവികളെക്കുറിച്ചോ നിരാശകളെക്കുറിച്ചോ മറ്റാരെങ്കിലും നിങ്ങളെ വിമർശിച്ചതിനെക്കുറിച്ചോ ആലോചിച്ചുകൊണ്ട് ഇരിക്കുകയാണെങ്കിൽ അതെല്ലാം നിങ്ങളുടെ ഉപബോധമനസ്സിൽ സ്ഥാനം പിടിക്കും. നാം ഉറങ്ങുമ്പോൾ ഇതാണ് വിത്തുകളായി നടുന്നത്. രാവിലെ ഉണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം, തളർച്ച, നകാരാത്മകത, ദേഷ്യം എന്നിവ അനുഭവപ്പെടുന്നു.

എന്നാൽ രാത്രി നിങ്ങളുടെ നേട്ടങ്ങളെ കുറിച്ചോ ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചോ ചിന്തിക്കുക. നല്ല ചിന്തകളും നല്ല ആഗ്രഹങ്ങളും ചിന്തയിൽ വരട്ടെ. നല്ല നിമിഷങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് ഉറങ്ങാൻ പോവുക. അല്ലെങ്കിൽ ഒരു പ്രാർത്ഥന ചൊല്ലാം. നാം ജീവിതത്തിൽ എന്തിനൊക്കെ കൃതാർത്ഥനാണ് എന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് പ്രാർത്ഥന.

ഇത്തരം ചിന്തകൾ പുറത്തേക്ക് വിടുക. ഇവ ആകാശത്തേക്ക് പോകട്ടെ. അതിനുശേഷം വിശ്രമത്തോടുകൂടി ഉറങ്ങുക. എന്നാൽ രാവിലെ നിങ്ങൾ വളരെയധികം ഉണർവോടും ഉത്സാഹത്തോടും കൂടിയായിരിക്കും ഉണരുന്നത്. നിങ്ങളുടെ നല്ല ചിന്തകളാണ് ഉറങ്ങുന്നതിനു മുമ്പ് വിത്തുകൾ ആയി ഉപയോഗിക്കുന്നത് എങ്കിൽ  ഉണരുമ്പോൾ വളരെ ഉന്മേഷം ഉണ്ടാകും.

ഈ ശീലം ഉണ്ടാക്കുവാനായി ബോധപൂർവ്വം പ്രയത്നിക്കുക. വിജയകരമായ ഒരു ജീവിതം ഇങ്ങനെയാണ് കെട്ടിപ്പടുക്കുന്നത്. ആകാശത്ത് സകാരാത്മകമായ വിത്തുകൾ നടുന്നതാണ് അതിന്റെ രഹസ്യം. അതെങ്ങനെ ചെയ്യാം? ധ്യാനവും ശ്വസനവും. അപ്പോൾ ഇതെല്ലാം നടക്കും.

വേഗത്തിൽ ഉറങ്ങാൻ ഉള്ള 11 എളുപ്പവഴികൾ

  1. വേഗത്തിൽ എന്നത് മറക്കുക: വേഗം ഉറങ്ങണം എന്ന ഉത്കണ്ഠയാണ് ആദ്യത്തെ തടസ്സം. ഇത് നമ്മെ ഉണർത്തുന്നു.  ആ “വേഗം” എന്നത് കളഞ്ഞാൽ നിങ്ങൾ ഉറങ്ങും.

  2. നേരം വൈകി ഭക്ഷണം കഴിക്കരുത്: രണ്ടാമത്തെ കാരണം നേരം വൈകിയുള്ള ഭക്ഷണം അല്ലെങ്കിൽ ഉയർന്ന ചയാപചയ നിരക്ക്. ശരിയായിട്ടുള്ള ഭക്ഷണം എപ്പോഴും സഹായകമാണ്. കൂടുതലുമില്ല കുറവുമില്ല.

  3. പ്രാണായാമം ചെയ്യുക: കുറച്ച് പ്രാണയാമം അല്ലെങ്കിൽ ശ്വസനം വളരെ സഹായകമാണ്. ഇത് തീർച്ചയായും സഹായിക്കും. കൂടാതെ ആഴമേറിയ ശ്വസനം നല്ലതാണ്. ലഘുവായ യോഗയും നല്ലതാണ്.

  4. ഭൂതവും ഭാവിയും ഉപേക്ഷിക്കുക: മൂന്നാമത്തേതാണ് ആശങ്കകൾ. നിങ്ങൾ ഒന്നുകിൽ നാളെയെപ്പറ്റി ആശങ്കാകുലരാണ് അല്ലെങ്കിൽ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി ദുഃഖാകുലരാണ്. ഉറക്കമില്ലായ്മയുടെ മൂല കാരണം ഭൂതകാലത്തിനെപ്പറ്റിയുള്ള ഓർമ്മകളും ഭാവികാലത്തെ പറ്റിയുള്ള ആശങ്കകളുമാണ്.

  5. യോഗനിദ്ര: ഉറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ യോഗനിദ്ര ചെയ്യാം. കിടന്നുകൊണ്ട് ആർട്ട് ഓഫ് ലിവിങ് ആപ്പിലോ ഗുരുദേവന്റെ ചാനലിലോ ഉള്ള യോഗനിദ്ര കേൾക്കാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ തിരിച്ചുവിടാം. ഇത് ഉറങ്ങാൻ സഹായകമാണ്.

  6. ലഘുസംഗീതം ശ്രദ്ധിക്കാം: വാദ്യ സംഗീതമോ വാക്കുകൾ ഇല്ലാത്ത ലഘു സംഗീതമോ വളരെ സഹായകമാണ്. ആ സംഗീതം നിങ്ങളുടെ ശരീരത്തിൽ കൂടി കടന്നു പോകുന്നതായി സങ്കൽപ്പിക്കുക. കിടന്നുകൊണ്ട് നിങ്ങൾക്ക് അധികം പരിചയം ഇല്ലാത്ത വാദ്യസംഗീതം ശ്രവിക്കാം. പരിചയമുള്ള സംഗീതമാണ് നിങ്ങൾ കേൾക്കുന്നതെങ്കിൽ അതിൻറെ കൂടെ നിങ്ങൾ പാടാൻ തുടങ്ങും. എന്നാൽ പരിചയമില്ലാത്ത ലളിത സംഗീതം ആണെങ്കിൽ അത് നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കും.

  7. പാലു കുടിക്കുക: ഉറക്കത്തിനു മുമ്പ് കുറച്ച് ചൂടുള്ള പാലോ തണുത്ത പാൽ തന്നെയോ വളരെയധികം ആളുകളെ സഹായിക്കുന്നതായി കണ്ടിട്ടുണ്ട്.

  8. ഉറങ്ങാനായി ലൈറ്റുകൾ ഓഫ് ചെയ്യുക: ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും അല്ലെങ്കിൽ വളരെ മുമ്പ് തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക. ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പ് തുടങ്ങി ഉണർന്ന് ഒരു മണിക്കൂറിന് ശേഷം വരെ ഒരു ഫോൺ കർഫ്യൂ ഏർപ്പെടുത്തുക.

  9. കഠിനാധ്വാനം ചെയ്യുക: ദിവസം മുഴുവനും കഠിനാധ്വാനം ചെയ്തു ക്ഷീണിച്ച ഒരാൾ കൊതുകുകൾ ഉണ്ടെങ്കിലും സുഖമായി ഉറങ്ങും. കൊതുകുകൾ എന്നല്ല എലികൾ കടിച്ചാൽ പോലും അവരുടെ ഉറക്കത്തിന് ഭംഗം വരികയില്ല. എന്നാൽ മൃദുവായ സുഖകരമായ കിടക്കയുണ്ടെങ്കിൽ പോലും പകൽ മുഴുവൻ വെറുതെ സമയം കളയുന്ന ഒരാൾക്ക് രാത്രി ഉറങ്ങാൻ സാധിക്കുകയില്ല. നിങ്ങൾ തിരിഞ്ഞു മറിഞ്ഞു കൊണ്ടിരിക്കും. ഒരു കൊതുകിന്റെ ശബ്ദം പോലും നിങ്ങളെ ഉണർത്തും. നിങ്ങളുടെ ഉറക്കമില്ലാത്ത രാവിന് കൊതുകല്ല ഉത്തരവാദി. നിങ്ങളുടെ മടിയാണ് നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തത്.. പകൽ മുഴുവൻ കിടക്കയിൽ കിടക്കുകയാണെങ്കിൽ എങ്ങനെയാണ് രാത്രി ഉറങ്ങുന്നത്? അധികം ഉറങ്ങുന്നവർക്ക് ഉറക്കം ആസ്വദിക്കാൻ ആവില്ല. എന്നാൽ വയലുകളിൽ കഠിനാധ്വാനം ചെയ്ത് ക്ഷീണിക്കുന്നവർക്ക് കിടക്കയിൽ കിടക്കുമ്പോഴേക്കും സംതൃപ്തി ലഭിക്കുന്നു.

നിങ്ങൾക്ക് വിശ്രമിക്കാനും കൂടുതൽ സുഖമായി ഉറങ്ങാനും ഉള്ള ശക്തമായ വഴികൾ മനസ്സിലാക്കാനായി ”Deep Sleep and Anxiety Relief” എന്ന ആർട്ട് ഓഫ് ലിവിങ് ശിൽപ്പശാലയിൽ ചേരുക.

ബോണസ്: ഉറക്കവും ധ്യാനവും

നിങ്ങൾക്ക് രാത്രി ഒരു ആഗ്രഹം ഉണ്ടെന്നിരിക്കട്ടെ.  ചായയോ ജ്യൂസോ വെള്ളമോ കുടിക്കണം എന്ന് തോന്നിയാലും അത് ചെയ്യാതെ നിങ്ങൾ ഉറങ്ങാൻ പോകുന്നു. രാത്രി എന്ത് സംഭവിക്കും? സ്വപ്നത്തിൽ നിങ്ങൾ കുടിച്ചു കൊണ്ടേയിരിക്കും. നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിയില്ല. നല്ല ഉറക്കം കിട്ടാനായി എന്താണ് ചെയ്യേണ്ടത്? മാനസികമായി എല്ലാം ഉപേക്ഷിക്കുക . രഹസ്യം എന്തെന്നാൽ മാനസികമായി വിട്ടുകൊടുക്കുമ്പോൾ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നു.

ആഗ്രഹത്തിൽ തന്നെ മനസ്സ് പിടിച്ചുനിൽക്കുകയാണെങ്കിൽ അത് സാധിക്കില്ല. അപ്പോൾ എന്തു ചെയ്യണം? നിങ്ങൾക്ക് ഒരു ആഗ്രഹമുണ്ട്. അത് ഗുരുവിനോ നിങ്ങളെക്കാൾ ഉയർന്ന ഒരു ശക്തിക്കോ നൽകി വിശ്രമിക്കുക. വിട്ടുകൊടുത്താൽ മാത്രമേ നിങ്ങൾക്ക് വിശ്രമിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ ശരിയായ സ്വഭാവത്തിലേക്ക് വരാൻ സാധിക്കുകയുള്ളൂ.

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *