ആഹാരം, വിഹാരം (സന്തുലിത ജീവിതരീതി ), നിദ്ര എന്നീ മൂന്ന് ഘടകങ്ങളാണ്, ആയുർവേദ പ്രകാരം ആരോഗ്യത്തിന് നിദാനമായത്. വിശ്രാന്തമായ നിദ്രയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട് , അതുകാരണം , നല്ല ഉറക്കത്തിനായി നിരവധി കാര്യങ്ങളാണ് ആയുർവേദത്തിന് നിർദ്ദേശിക്കാനുള്ളത്. മാത്രമല്ല , തല ഏത് ഭാഗത്തേയ്ക്കാണ് വെയ്ക്കേണ്ടത് എന്നും, ശാസ്ത്രീയമായി ഏത് ദിശയിലേക്ക് തല വെച്ചാണ് കിടക്കേണ്ടതെന്നും, വാസ്തുശാസ്ത്രം, ആയുർവേദം എന്നീ ശാസ്ത്രങ്ങളനുസരിച്ച് ഏത് ദിശയിലേക്ക് തല വെച്ചാണ് കിടക്കേണ്ടത് എന്നും, ദിവസവും ഉറങ്ങുമ്പോൾ ഏത് ദിശയിലേക്കാണ് തല വെയ്ക്കേണ്ടത് എന്നും, ഏത് ഭാഗത്ത് തല വെച്ചാണ് ഉറങ്ങേണ്ടത് എന്നും മറ്റുമായി, നിരവധി ചോദ്യങ്ങൾ ഉയർന്നു വരാറുണ്ട്.

ഏത് ദിശയിലേക്ക് ചരിഞ്ഞാണ് ഉറങ്ങേണ്ടത് എന്ന് ശാസ്ത്രം പറയുന്നത്

ഭൗമകാന്തികമായ ഇടപെടലുകൾ ഒഴിവാക്കാനാണ് ഏത് ഭാഗത്തേയ്ക്ക് തിരിഞ്ഞു കിടക്കണം എന്ന് പറയുന്നത്. ഈ ഭൂമി വളരെ വലിയതും ( എന്നാൽ ദുർബലവും ) ആയ ഒരു കാന്തമാണ്. പക്ഷെ, മനുഷ്യന്റെ മേൽ അതിനുള്ള സ്വാധീനം കണക്കുകൾ അനുസരിച്ച് വലുതാണ്. ഭൂമിയുടെ പോസിറ്റീവ് ധ്രുവം വടക്കുഭാഗത്തും, നെഗറ്റീവ് ധ്രുവം തെക്ക് ഭാഗത്തും ആണ്. ഒരു കാന്തത്തിന്റെ പോസിറ്റീവ് ധ്രുവം മനുഷ്യന്റെ തലയാണ്, പാദങ്ങൾ നെഗറ്റീവും ആണ്. പോസിറ്റീവ് ധ്രുവങ്ങൾ പരസ്പരം അകലുന്നു. അതുകൊണ്ട്, വടക്കു ഭാഗത്തേയ്ക്ക് തല വെച്ച് കിടന്നാൽ അത് ക്ഷീണിപ്പിക്കും എന്നാണ് എന്റെ നിഗമനം.

വാസ്തുപ്രകാരം ഏത് ദിശയിലേക്ക് തല വെച്ചാണ് കിടക്കേണ്ടത്?

ആയുർവ്വേദത്തിന്റെ സഹോദരിയായ വാസ്തുശാസ്ത്രം ദിശകളെ കൈകാര്യം ചെയ്യുന്നു. അത് കെട്ടിടനിർമ്മാണ ത്തിന്റെയും, പരിസ്ഥിതിയുടെ  സമന്വയത്തിന്റെയും, സ്വാസ്ഥ്യത്തിന്റെയും ശാസ്ത്രമാണ്.  വർദ്ധിച്ച ആരോഗ്യം, ധനം, സമൃദ്ധി , സന്തോഷം, എന്നിവയ്ക്ക് വേണ്ടി, പഞ്ചഭൂതങ്ങ (പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി , ജലം, പൃഥ്വി) ളെയും , ദിശകളെയും,  ഊർജ്ജമണ്ഡലങ്ങളെയും, ഉപയോഗിച്ചുകൊണ്ട്, സ്വസ്ഥമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് വാസ്തുവിന്റെ ലക്ഷ്യം.

ഏത് ദിശയിലേക്ക് തല വെച്ചാണ് കിടക്കേണ്ടത് എന്ന് ഞാൻ അമേരിക്കയിലെ പ്രമുഖ വാസ്തുവിദഗ്ധനായ മൈക്കൽ മാസ്ട്രോവിനോട് ചോദിച്ചു. “നമ്മൾ വടക്കോട്ട് തലവെച്ച് ഉറങ്ങാറില്ല. കാരണം, ഉത്തരധ്രുവത്തിൽ നിന്നാണ് പോസിറ്റീവ് കാന്തിക ഊർജ്ജം വരുന്നത്.  കാന്തം പോലെയുള്ള നമ്മുടെ ശരീരത്തിൽ, തല  പോസിറ്റീവ് ധ്രുവത്തിനു നേരെയാണ്. രണ്ടു കാന്തങ്ങളുടെ രണ്ടു പോസിറ്റീവ് അഗ്രങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതുപോലെയാണിത്. അതുകൊണ്ട്, അവ പരസ്പരം തടയുകയും, രക്തത്തിന്റെ ഒഴുക്കിനും, രക്തചംക്രമണത്തിനും, ദഹനത്തിനും തടസ്സമാവുകയും, അങ്ങനെ  സുഖകരമായ ഉറക്കം കിട്ടാതിരിക്കുകയും ചെയ്യുന്നു.  ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ, തെക്കോട്ട് തല വെച്ച് കിടന്നാൽ വളരെ നല്ലതാണ്.

നമ്മുടെ പുരാതന ഗ്രന്ഥങ്ങൾ ദിശകളെപ്പറ്റി എന്താണ് പറയുന്നത്?

പ്രാച്യാം ദിശീ സ്ഥിതാ ദേവസ്ഥ പൂജാർത്ഥം  തച്ഛിര

(സുശ്രുതസംഹിത 19.6)

കിഴക്ക് ദിശയിലേക്ക് തല വെച്ചാണ് കിടക്കേണ്ടത് എന്ന് സുശ്രുതസംഹിത നിർദ്ദേശിക്കുന്നു. തെക്കോട്ട് കാല് വെച്ച് കിടന്നാൽ ഊർജ്ജം ( പ്രാണ ) നഷ്ടപ്പെടും. വടക്കു നിന്ന് തെക്കോട്ടാണ് ജൈവിക ഊർജ്ജം ഒഴുകുന്നത്. പാദങ്ങളിൽ നിന്നാണ് ശരീരത്തിലേയ്ക്ക് പ്രാണ പ്രവേശിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ശിരസ്സിലൂടെയാണ് ആത്മാവ് പ്രവേശിക്കുന്നത്.

യഥ സ്വകീയാന്യജനാനി സർവ്വേ 

സംസ്ഥീര്യ വീരാ: ശിശുപുർധരണ്യാം

അഗസ്തശസ്താം (ദക്ഷിണം )

അഭിതോ ദിശന്തു

ശിരാംസി തേഷാം കുരുസത്തമാനാം. (മഹാഭാരതം)

ഭഗവാൻ കൃഷ്ണൻ യുധിഷ്ഠിരനെ ഇപ്രകാരം ഉപദേശിക്കുന്നു: ” ശിരസ്സ് തെക്കു ദിശയിലേക്കും, കാൽ വടക്കു ദിശയിലേക്കും വെച്ച് കിടക്കുക “, എന്ന്.

വടക്കോട്ട് തല വെച്ച് ഉറങ്ങിയാൽ

വടക്കോട്ട് തല വെച്ച് കിടക്കുന്നത് ഒട്ടും   നല്ലതല്ല. അത് ശരീരത്തിൽ നിന്ന് ഊർജ്ജത്തെ വലിച്ചെടുത്ത്, ശരീരത്തിന്റെയും, മനസ്സിന്റെയും ആത്മാവിന്റെയും പരസ്പരലയനത്തെ അസ്വസ്ഥമാക്കുന്നു. നമ്മുടെ ശരീരത്തിലെ ധാതുവായ ഇരുമ്പ്  മസ്തിഷ്കത്തിൽ കട്ട പിടിച്ച് രക്തചംക്രമണത്തെ ബാധിക്കുകയും, പിരിമുറുക്കം , ശാരീരികപ്രശ്നങ്ങൾ ,മാനസികപ്രശ്നങ്ങൾ, ഉറക്കമില്ലായ്മ , എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

“മരിച്ചവർ മാത്രമാണ് തല വടക്ക് ദിശയിലേക്ക് വെച്ച് കിടക്കുന്നത് “, എന്ന് ഡോക്ടർ വസന്ത് ലാദ് പറയുന്നു. ആത്മാവ് ശരീരത്തെ വിട്ടു പോകുന്നത് വടക്കു ദിശയിലൂടെയാണ് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദു ആചാരമനുസരിച്ച്, മൃതദേഹം  സംസ്കാരത്തിന് എടുക്കുന്നതുവരെ വടക്കോട്ട് തലവെച്ചാണ്  കിടത്തുക.

കിഴക്കോട്ട് തല വെച്ച് ഉറങ്ങിയാൽ

സൂര്യൻ കിഴക്കാണ് ഉദിക്കുന്നത്. കിഴക്ക് ദിശ പോസിറ്റീവ് തരംഗങ്ങളുടെയും, ക്രിയാശക്തിയുടെയും, പുനരുജ്ജീവനത്തിന്റെയും , ഊർജ്ജത്തിന്റെയും ദിശയായാണ് കരുതപ്പെടുന്നത്. ശിരസ്സ് കിഴക്കു ദിശയിലേക്ക് വെച്ച് ഉറങ്ങുമ്പോൾ,  സൗരോർജ്ജം ശിരസ്സ് വഴി ശരീരത്തിലേയ്ക്ക് പ്രവേശിച്ച് പാദങ്ങൾ വഴി പുറത്ത് പോകും. അക്കാരണം കൊണ്ട് ,  തലയ്ക്ക് കുളിർമ്മയും, കാലുകൾക്ക്  ചെറിയ ചൂടും ഉണ്ടാകുന്നു. ഇത്, ഓർമ്മ വർദ്ധിപ്പിക്കുകയും, ഏകാഗ്രത വർദ്ധിപ്പിക്കുകയും, പൊതുവേ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട്, വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും ഗുണകരമാണ്.

ഇത് ധ്യാനത്തിനും, ആത്മീയസാധനകൾക്കും നല്ലതാണ് എന്ന് കരുതുന്നു. കിഴക്ക് പടിഞ്ഞാറ് ദിശയിലേക്ക് കിടന്നാൽ അത് ക്രിയാത്മകത വർദ്ധിക്കുകയും, വാതപിത്തകഫങ്ങളെ സന്തുലിതമാകുകയും ചെയ്യും. ഈ ദിശ ഗർഭധാരണത്തിനും നല്ലതാണ്.

ഈ ഭാഗത്ത് തല വെച്ച് കിടക്കുന്നവരുടെ  ഉറങ്ങുമ്പോഴുള്ള ത്വരിതഗതിയിലെ കണ്ണുകളുടെ ചലനം ( Rapid Eye Movement  ), കുറയുന്നു. ഇത് സ്വപ്നം കാണുന്നത് കുറയ്ക്കുകയും, ആഴത്തിലുള്ള ഉറക്കത്തെ സഹായിക്കുകയും ചെയ്യും.

പടിഞ്ഞാറു ദിശയിലേക്ക് തല വെച്ച് കിടന്നാൽ

പടിഞ്ഞാറു ദിശയിലേക്ക് തല വെച്ച് കിടക്കുന്നത് അത്ര നല്ലതല്ല. അത് രജസ്സും, ഉത്കർഷേച്ഛയും, വിശ്രാന്തിയില്ലായ്മയും സൃഷ്ടിക്കും എന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ വാസ്തു വിധി പ്രകാരം , തല പടിഞ്ഞാറു ദിശയിലേക്ക് വെച്ച് കിടന്നാൽ അത് വിശ്രമമില്ലാത്തതും, അസ്വസ്ഥത നിറഞ്ഞതും, പേടിസ്വപ്നം കാണുന്നതുമായ ഉറക്കത്തിന് കാരണമാകുമെന്നും, ഹിംസാപ്രവണത ഉണ്ടാകുമെന്നും പറയുന്നു.

തെക്കോട്ട് തല വെച്ച് കിടന്നാൽ

കാന്തിക സിദ്ധാന്തം  അനുസരിച്ച് , നെഗറ്റീവ് ധ്രുവം ആയ തെക്കുഭാഗവും, പോസിറ്റീവ് ആയ തലയും തമ്മിൽ ആകർഷണമുള്ളതിനാൽ അത് സമന്വയം സൃഷ്ടിക്കും. പുരാണങ്ങൾ അനുസരിച്ച് തെക്കുദിശ യമന്റെ ദിശയാണ്. അത് അഗാധമായ നിദ്രയ്ക്ക് കാരണമാകുകയും, ആഴത്തിലുള്ളതും, പുനരുജ്ജീവനം നൽകുന്നതുമായ ഉറക്കത്തെ സഹായിക്കുകയും ചെയ്യും .വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യം മെച്ചപ്പെടാനും, രക്താതിസമ്മർദ്ദം കുറയ്ക്കാനും, ശുഭകരമായ ഊർജ്ജം വർദ്ധിപ്പിക്കാനും,  സമ്പത്സമൃദ്ധിക്കും, സമാധാനമുണ്ടാകാനും, ഏറ്റവും മികച്ചത് ഈ ദിശയിലേക്ക് തല വെച്ച് കിടക്കുന്നതാണ്

ഉത്കണ്ഠയും, തണുത്ത കൈകളും ഉള്ള വാതപ്രകൃതിക്കാർക്ക് , തല തെക്കോട്ടോ, തെക്കു കിഴക്കോട്ടോ വെച്ച് ഉറങ്ങുന്നതാണ് നല്ലത്.

പിത്തം കൂടുതൽ ഉള്ളവർക്ക് വടക്കോട്ടോ, വടക്കു പടിഞ്ഞാറു ദിശയിലേക്കോ തല വെച്ച് കുറച്ചു നേരത്തേക്ക് കിടക്കാവുന്നതാണ്.

കുറച്ചു നേരത്തേക്ക് തല പടിഞ്ഞാറു ദിശയിലേക്ക് വെച്ച് കിടന്നാൽ അത് കഫവികൃതിയെ സന്തുലിതാവസ്ഥ യിലേക്ക് കൊണ്ടു വരാൻ സഹായിക്കും.

മലർന്നു കിടന്നു ഉറങ്ങുമ്പോൾ തല വെയ്ക്കുന്ന ദിശ, ഹൃദയമിടിപ്പ് , രക്തസമ്മർദ്ദം, സീറം കോർട്ടിസോൾ, എന്നിവയെ എങ്ങനെ  സ്വാധീനിക്കുന്നു എന്ന് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിയോളജിയിൽ 2009ൽ ഒരു പഠനം നടത്തുകയുണ്ടായി. തെക്കോട്ട് തല വെച്ച് ഉറങ്ങാൻ നിർദ്ദേശിക്കപ്പെട്ടവരുടെ സിസ്റ്റോളിക് ബ്ലഡ് പ്രഷർ, ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ, ഹൃദയമിടിപ്പ്, സീറം കോർട്ടിസോൾ, എന്നിവ ഏറ്റവും കുറവായിരുന്നുവെന്നും, അതിലെ കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും ഇനിയും ഇതിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്.

നൂറ്റാണ്ടുകൾക്കു മുമ്പ് വാസ്തു ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞത്, ആധുനിക ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു.

ഉപസംഹാരം

  • തല തെക്കു ദിശയിലേക്കും, കാൽ വടക്കു ദിശയിലേക്കും വെച്ച് കിടക്കുക
  • തല കിഴക്ക് ദിശയിലേക്കും, കാൽ പടിഞ്ഞാറു ദിശയിലേക്കും വെച്ച് കിടക്കുക
  • പടിഞ്ഞാറു ദിശയിലേക്ക് തല വെച്ച് കിടക്കുന്നത് ഒഴിവാക്കുക
  • ഒരിക്കലും വടക്കു ദിശയിലേക്ക് തല വെച്ച് കിടക്കരുത്

ഏത് വശത്തേയ്ക്ക് കിടക്കണം?

ശ്വസനം ശരിയാണെങ്കിൽ ഇടതു വശത്തേയ്ക്ക് ചരിഞ്ഞു കിടക്കണമെന്നാണ് ആയുർവ്വേദം  പറയുന്നത്. അത് ഹൃദയത്തിനു മുകളിലുള്ള സമ്മർദ്ദം കുറയ്ക്കുകയും, രക്തചംക്രമണത്തെ സഹായിക്കുകയും, ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ഉറക്കത്തിന്റെ  ശരീരവിജ്ഞാനീയത്തെക്കുറിച്ചുള്ള ഗംഭീരമായ ഒരു അറിവ് താഴെ കൊടുക്കുന്നു:

“ഭോഗി കമഴ്ന്നു കിടക്കുന്നു, രോഗി മലർന്നു കിടക്കുന്നു, യോഗി ചരിഞ്ഞു കിടക്കുന്നു “

ചരിഞ്ഞു കിടക്കുമ്പോൾ സൂര്യ നാഡി(വലതു നാസാദ്വാരം )യും ചന്ദ്രനാഡി ( ഇടതു നാസാദ്വാരം )യും പ്രവർത്തനക്ഷമമാകുകയും  , ശരീരത്തിൽ പ്രാണ യുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ചെയ്യും.ഇത് കോശങ്ങളെ ദൈവികമായ ചേതനയുമായി സമന്വയത്തിലാക്കി, ശരീരത്തിനും, മനസ്സിനും സംരക്ഷണവും നൽകുന്നു.

നമ്മുടെ ഊർജ്ജമണ്ഡലത്തിലൂടെയുള്ള ചൈതന്യത്തിന്റെ ഒഴുക്ക് നമ്മുടെ ശരീരത്തിന് ഊർജ്ജം പകരുക മാത്രമല്ല, ചുറ്റുപാടുകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നു . അതുകൊണ്ട് ഇങ്ങനെ ഉറങ്ങൂ, ശരിയായ ദിശയിലേക്ക്.

അനുരാധ ഗുപ്ത, ഒരു എഞ്ചിനിയറും, എം ബി എ യും, ആർട്ട് ഓഫ് ലിവിങിന്റെ വെൽനെസ് കൗൺസെലറുമാണ്.

കോർപറേറ്റ്  പശ്ചാത്തലമുള്ള ഇവർക്ക് ആർട്ട് ഓഫ് ലിവിങ്ങിൽ നിന്നും, മറ്റ് സംഘടനകളിൽ നിന്നുമുള്ള വോളന്റിയർമാർ ഉണ്ട്. ഫേസ്ബുക്കിലും, ലിങ്ക്ഡ് ഇന്നിലും ഇവരുടെ വിവരങ്ങൾ ഉണ്ട്

ഏത് ദിശയിലേക്ക് തല വെച്ച് ഉറങ്ങുന്നതാണ് നല്ലത്, എന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളും, ഉത്തരങ്ങളും

കിഴക്ക് ദിശയിലേക്ക് തല വെച്ച് ഉറങ്ങുന്നത് ഉത്തമമാണ്. അത് ഓർമ്മശക്തിയും, ഏകാഗ്രതയും, പൊതുവായ സ്വാസ്ഥ്യവും വർദ്ധിപ്പിക്കുന്നു.
കിഴക്ക് ദിശയിലേക്ക് തല വെച്ച് ഉറങ്ങുന്നതാണ് ഉത്തമം
പടിഞ്ഞാറു ദിശയിലേക്ക് തല വെച്ച് ഉറങ്ങുന്നത് ഒഴിവാക്കുകയാണ് നല്ലത്
വടക്കോട്ട് തലവെച്ച് ഉറങ്ങുന്നത് നല്ലതല്ല.  ഉത്തരധ്രുവത്തിന്റെ കാന്തിക ശക്തി വൻകരകളെ മുകളിലേയ്ക്ക് വലിക്കുകയാണ്. നമ്മുടെ രക്തത്തിലാകട്ടെ ഇരുമ്പ് ധാതുക്കൾ ഒഴുകിക്കൊണ്ടിരിക്കുകയുമാണ്. സാധാരണയായി, രക്തം ഹൃദയത്തിന്റെ ഭാഗത്തേക്ക് , താഴേയ്ക്ക് ആണ് ഒഴുകുന്നത്. എന്നാൽ ഉറങ്ങുമ്പോൾ നമ്മുടെ പോസിറ്റീവ് വശമായ തല , വടക്കു ദിശയിലേക്ക് ആണെങ്കിൽ, വികർഷണ ശക്തികൾ ക്ഷീണത്തിന് കാരണമാകും.
തല വടക്ക് ദിശയിലേക്ക് വെച്ച് ഉറങ്ങരുത് എന്നാണ് പറയുക
തല തെക്കോട്ടും, കാല് വടക്കോട്ടും വെച്ച്, ഉറങ്ങാവുന്നതാണ്.
കിഴക്ക് ദിശയിലേക്ക് തല വെച്ച് ഉറങ്ങുന്നതാണ് ഉത്തമം
ഉറങ്ങാൻ ഏറ്റവും മികച്ച ദിശ കിഴക്ക് ദിശയിലേക്ക് തല വെച്ച് ഉറങ്ങുന്നതാണ്.
തല കിഴക്ക് ദിശയിലേക്കും കാൽ പടിഞ്ഞാറു ദിശയിലേക്കും വെച്ച് ഉറങ്ങുന്നതാണ് ഉത്തമം .
കിടയ്ക്കയുടെ ഇടതുവശത്ത് ഭാര്യയും, വലതു വശത്ത് ഭർത്താവും കിടക്കണം.
ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കുന്നതിന് വസ്ത്രം ധരിക്കാതെ ഉറങ്ങുന്നതാണ് നല്ലത് എന്ന് ചിലർ പറയും. നിങ്ങൾക്ക് കുറെക്കൂടി നന്നായി ഉറങ്ങാൻ കഴിയുന്നു, ഉത്കണ്ഠയും കുറയുന്നു.
ശരീരത്തിലെ മാംസപേശികളെയെല്ലാം വിശ്രമാവസ്ഥയിൽ കൊണ്ടു വരിക. തോളുകൾ, മുഖം, വായ്, നെറ്റി, കവിളുകൾ, കൈകൾ, നെഞ്ച്, കാലുകൾ, തുടകൾ, കാൽവണ്ണ ഇവയെ എല്ലാം ഒന്നൊന്നായി വിശ്രമത്തിലേയ്ക്ക് എത്തിക്കുക. അപ്പോൾ നിങ്ങൾക്ക് വേഗത്തിൽ ഉറങ്ങാൻ കഴിയും.

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity


    *
    *
    *
    *
    *