നിങ്ങൾക്കു  ഉറക്കക്കുറവ് മിക്കവാറും അനുഭവപ്പെടാറുണ്ടോ?

നിങ്ങൾ അറിയാതെ കൂർക്കം വലിച്ച് മറ്റുള്ളവരെ അസ്വസ്ഥരാക്കാറുണ്ടോ?  സ്വപ്നങ്ങൾ മൂലം നിങ്ങൾക്ക് ഗാഢനിദ്ര നഷ്ടപ്പെടുന്നുണ്ടോ? കട്ടിലിൽ കിടന്നാൽ  ഉടൻ ഉറങ്ങുന്നവർ ഭാഗ്യവാന്മാരാണ്. ഒറ്റത്തവണ ലഭിക്കുന്ന ഈ ഭാഗ്യം ഒരു പദ്ധതി  ഉപയോഗിച്ച് ഒരു ദിനചര്യയാക്കി മാറ്റാൻ നമുക്ക് കഴിയും.

ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ഊർജസ്വലത നൽകുന്ന സ്വപ്നരഹിതമായ സ്വസ്ഥമായ ഉറക്കം ലഭിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ  നിങ്ങളെ സഹായിക്കും.

1. വിജയിച്ച മനസ്സോടെ ഉറങ്ങുക

ശാസ്ത്രീയമായി പറഞ്ഞാൽ, സ്വന്തം പരാജയങ്ങളെക്കുറിച്ചുള്ള ചിന്തകളുമായി നിങ്ങൾ ഉറങ്ങുകയാണെങ്കിൽ, അവ നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയാൻ സാധ്യത കൂടുതലാണ്. ഈ ചിന്തകൾ നിങ്ങളുടെ അടുത്ത ദിവസത്തെ സ്വാധീനിക്കും. അസ്വസ്ഥത നിങ്ങളുടെ ഉറക്കത്തെ നിയന്ത്രിക്കും. കുറച്ച് ദിവസത്തേക്ക് ഇത് പരീക്ഷിക്കുക. ഇതിൻെറ ഫലം നിങ്ങൾക്കു അറിയാനാകും. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ചിന്തകൾ ഉണരുമ്പോൾ ആവർത്തിക്കുന്നു. അതുകൊണ്ട് ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ മനസ്സിൽ നേട്ടങ്ങളുടെ ശുഭകരങ്ങളായ ചിന്തകളുടെ വിത്തുകൾ പാകുക. അപ്പോൾ വിശ്രമം നിങ്ങളുടെ രാത്രിയിലെ  ഉറക്കത്തെ നിയന്ത്രിക്കും. അടുത്ത ദിവസം നിങ്ങൾ ഉത്സാഹഭരിതരായിരിക്കും.

2. നല്ല ഉറക്കത്തിനുള്ള യോഗ പോസുകൾ

ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ, യോഗ പരിശീലിക്കുന്നത് നിങ്ങളുടെ ഉറക്കത്തിൻ്റെ ദൈർഘ്യവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു. ഈ പോസുകൾ അനായാസമായി, സ്വപ്‌നരഹിതമായ, ശാന്തമായ ഉറക്കം ലഭിക്കുന്നതിന് കണ്ണുകളുടെ  ദ്രുതഗതിയിലുള്ള ചലനങ്ങളെ കുറയ്ക്കുന്നു.

3. റോക്ക് ആൻഡ് റോൾ

യോഗാ മാറ്റിൽ റോക്ക് ആൻഡ് റോൾ ചെയ്യാൻ കുറച്ച് സമയം നൽകുക. നിങ്ങൾ പുറകോട്ട് കിടന്നുകൊണ്ട്, നിങ്ങളുടെ കാൽമുട്ടുകളെ നെഞ്ചിലേക്ക് കൊണ്ടുവന്നു  ചേർത്തുപിടിക്കുക. ഇരുകൈകളും വിരലുകൾ കോർത്ത് പിടിച്ചു കൊണ്ട് നിങ്ങളുടെ കാലുകൾക്ക് ചുറ്റും പൊതിയുക. സാവധാനത്തിൽ ശ്വാസം ഉള്ളിലേക്ക് എടുത്ത് നിങ്ങളുടെ ശരീരം മുന്നോട്ട് ആഞ്ഞു ഇരിക്കുന്ന  അവസ്ഥയിൽ കൊണ്ട് വരുക. പൂർണ്ണമായി ശ്വാസം വിട്ടുകൊണ്ട് പിന്നിലേക്ക് ചരിയുക. രണ്ടുതവണ ആവർത്തിക്കുക. അവസാനമായി, നിങ്ങളുടെ കൈകളും കാലുകളും തറയിൽ അയച്ചിടുക.

  • വജ്രാസനം
  • ശിശു ആസനം ( ചൈൽഡ് പോസ് )
  • മാർജാരാസനം ( ക്യാറ്റ് സ്ട്രെച്ച് ) 
  • വിപരീത കരിണി (കാലുകൾ മതിലിലേക്ക് ഉയർത്തുന്ന പോസ്) 
  • യോഗ നിദ്ര 
  • യോഗ നിദ്ര ഉപയോഗിച്ച് യോഗ സെഷൻ അവസാനിപ്പിക്കുക

4. ഉറക്കത്തിനുള്ള മുദ്ര

സുഖപ്രദമായ ഒരു ആസനത്തിൽ (പത്മാസനം അല്ലെങ്കിൽ സുഖാസനം) ഇരുന്ന് ഈ മുദ്രകൾ 5-15 മിനിറ്റ് സാവധാനത്തിലും സൌമ്യമായും ശ്വസിക്കുക. ഈ മുദ്രകൾ പരിശീലിക്കുമ്പോൾ ഉജ്ജയ് ശ്വാസത്തിൽ ശ്വസിക്കുക. ശരീരത്തിലെ ഊർജപ്രവാഹം സൂക്ഷ്മമായി നിരീക്ഷിക്കുക.

  • ശക്തി മുദ്ര  – ഉറക്ക തകരാറിന് 
  • ചിൻ മുദ്ര      – ഉറക്ക രീതികൾ മെച്ചപ്പെടുത്തുന്നു 
  • ആദി മുദ്ര     – കൂർക്കംവലി കുറയ്ക്കുന്നു

5. ആയുർവേദം

ആയുർവേദത്തിൽ, നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന ശംഖുപുഷ്പി സിറപ്പ് ലഭ്യമാണ്. ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കുടൽ വൃത്തിയാക്കുന്നതു വഴി നന്നായി ഉറങ്ങാൻ നിങ്ങൾക്ക് കഴിയുന്നു . ത്രിദോഷങ്ങളെ സന്തുലിതമാക്കുന്ന ത്രിഫല ചൂർണവും ഗുളികകളും ദഹനം വർദ്ധിപ്പിക്കുന്നവയാണ്.

ജെറ്റ് ലാഗ്, ഷിഫ്റ്റ് ജോലി പ്രശ്നങ്ങൾ എന്നിവയുള്ള ആളുകൾക്ക് ഉറക്ക തകരാറ് ഒഴിവാക്കാനാവില്ല. ആയുർവേദത്തിലൂടെ അവരുടെ ഉറക്കത്തെ സ്വപ്നരഹിതവും വിശ്രമകരവുമാക്കാൻ കഴിയും.. ഇടയ്ക്കിടെ ആയുർവേദ ചികിത്സകൾ ചെയ്യുക. ശ്രീ ശ്രീ കോളേജ് ഓഫ് ആയുർവേദ സയൻസ് ആൻഡ് റിസർച്ച് ഹോസ്പിറ്റലിലെ ആയുർവേദ വിദഗ്ധരും പ്രകൃതിചികിത്സകരും നടത്തുന്ന ഓൺലൈൻ കൺസൾട്ടേഷൻ്റെ പ്രധാന നേട്ടം ഉറക്ക തകരാറുകളുടെ മൂലകാരണത്തെ ചികിത്സിക്കുക എന്നതാണ്. നാഡി പരീക്ഷ നിങ്ങളുടെ ശരീരവ്യവസ്ഥയിലെ കഫ-വാത-പിത്ത ഘടകങ്ങളെ നിർണ്ണയിക്കുന്നു.

6. ശാന്തമായ ഉറക്കത്തിനുള്ള സംഗീതം

കുട്ടികളെ ഉറങ്ങാൻ താരാട്ടു പാട്ടുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുപോലെ, മന്ദഗതിയിലുള്ള ശബ്ദതാളം  മനസ്സിനെ ശാന്തമാക്കി നിങ്ങളെ ഉറങ്ങാൻ സഹായിക്കുമെന്ന് ഗവേഷണം പറയുന്നു. എന്നാൽ നിങ്ങളുടെ ഇയർ പോഡുകൾ പ്ലഗ് ഇൻ ചെയ്‌ത് സംഗീതം കേട്ട് ഉറങ്ങാൻ പോകരുത്. പകരം സ്പീക്കറുകൾ ഉപയോഗിക്കുക. ഇയർ പോഡുകൾ ദീർഘനേരം ഉപയോഗിക്കുന്നത് നിങ്ങളുടെ ചെവികൾക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തും. നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്- ലഘുവായ ഉപകരണസംഗീതം അല്ലെങ്കിൽ ക്ലാസിക്കൽ സംഗീതം) മിനിറ്റിൽ 60 സ്പന്ദനങ്ങളുടെ താളം. നിങ്ങളുടെ കട്ടിലിൻ്റെ ഇഷ്ടമുള്ള വശത്ത് കിടന്ന് വിശ്രമത്തിനായി മനോഹരമായ ശാന്തമായ സംഗീതം കേൾക്കുക, അത് അനായാസമായി ഉറങ്ങാൻ സഹായിക്കും.

7. ഉറക്കത്തിനുള്ള വാസ്തു

ഉറക്ക ദിശയുമായി ബന്ധപ്പെട്ട പുരാതന ചിന്തകളുടെ ശാസ്ത്രീയ വശം മനസ്സിലാക്കുക.

വടക്ക് ദിശയിൽ തല വച്ച് ഉറങ്ങുന്നത് ഒരിക്കലുംഅഭിലഷണീയമല്ലകാരണം, മസ്തിഷ്ക്കത്തിൽ ഇരുമ്പ് അടിഞ്ഞു കൂടുന്നതിനാൽ രക്തചംക്രമണം, മാനസിക പ്രശ്നങ്ങൾ, ഉയർന്ന സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കിഴക്ക് ദിശയിൽ ഉറങ്ങുന്നത് വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്, കാരണം ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ഏകാഗ്രതയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ധ്യാനിക്കുന്നവർ ഇഷ്ടപ്പെടുന്ന ദിശയാണ് കിഴക്ക്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ തെക്കുദിശയിലേക്ക് കിടക്കുന്നത് ഏറ്റവും മികച്ചതാണെന്ന് കണക്കാക്കപ്പെടുന്നു.

വശങ്ങളിൽ ഉറങ്ങുന്നത് സൂര്യനാഡി (വലത് നാസാദ്വാരം), ചന്ദ്രനാഡി (ഇടത് നാസാദ്വാരം) എന്നിവയെ സജീവമാക്കുകയും നമ്മുടെ ശരീരത്തിലെ പ്രാണപ്രവാഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉണരുമ്പോൾ, നിങ്ങൾക്ക് ഊർജ്ജസ്വലത അനുഭവപ്പെടുന്നു.

8. ധ്യാനം

ഇരുപത് മിനിറ്റ് ധ്യാനത്തിലൂടെ ലഭിക്കുന്ന വിശ്രമം, എട്ട് മണിക്കൂർ നല്ല ഉറക്കത്തിലൂടെ സാധാരണയായി ലഭിക്കുന്ന വിശ്രമത്തിന് തുല്യമാണ്.

കുറച്ച് സമയം മാറ്റിവച്ചു അത് അനുഭവിക്കുക. ശ്രദ്ധയെ ശിഥിലമാക്കുന്ന  കാര്യങ്ങൾ ഒഴിവാക്കുക, സുഖമായി ഇരുന്നുകൊണ്ട് ഇയർ പോഡുകൾ  ഉപയോഗിച്ച് ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന  നല്ല ഉറക്കത്തിനായുള്ള ധ്യാനം ചെയ്യുക.

അബോധാവസ്ഥയിൽ നിശ്ശബ്ദതയിലേക്ക് പോകാൻ പ്രകൃതി നിങ്ങളെ നിർബന്ധിക്കുന്നു, അതിനെ ഉറക്കം എന്ന് വിളിക്കുന്നു. ഉറക്കം നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. നിങ്ങൾ ബോധപൂർവ്വം നിശ്ശബ്ദത പാലിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അതാണ് ധ്യാനം. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും സൂക്ഷ്മമായ തലങ്ങളിലേക്ക് കടന്നു പോകാൻ സഹായിക്കുകയും ചെയ്യും. ആർട്ട് ഓഫ് ലിവിങ്ങിൻ്റെ അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാമിൽ, നിങ്ങൾ മൗനത്തിലേക്ക് പ്രവേശിക്കാൻ സമയം മാറ്റിവെക്കുന്നു. ധ്യാനം നിങ്ങളുടെ നാഡീവ്യൂഹത്തിൽ നിന്ന് ഏറ്റവും ആഴത്തിലുള്ള മാനസിക സമ്മർദ്ദങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നു. നിങ്ങൾ ആഴത്തിലുള്ള വിശ്രമത്തിലേക്ക് കടക്കാൻ ആഴത്തിലുള്ള ധ്യാനം അനുഭവിക്കുന്നു.

9. മങ്ങിയ വെളിച്ചത്തോടുകൂടി ദിവസം അവസാനിപ്പിക്കുക

ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ ശരീരത്തിനും മനസ്സിനും വേഗത്തിൽ ഉറങ്ങാനുള്ള ഒരു സൂചനയാണ്. ഇരുട്ടിലാണ് ഈ ഹോർമോൺ സജീവമാകുന്നത്.  അതിനാൽ ഉറക്കം നന്നാവാൻ നിങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തിന്റെ ശക്തി കുറയ്ക്കുന്നത് നല്ലതാണ്! സ്ക്രീനുകളിൽ നൈറ്റ് മോഡ് ഫിൽട്ടറുകൾ ഉപയോഗിക്കുക. ഇരുണ്ട മുറിയിലോ മങ്ങിയ വെളിച്ചമുള്ള മുറിയിലോ ഉറങ്ങുക. ഇതിലൂടെ, നിങ്ങൾക്ക് ഉറക്കം നിയന്ത്രിക്കാനും വിഷാംശങ്ങൾ നീക്കാനും സാധിക്കുന്നു.

വിശ്രമിക്കാനും നന്നായി ഉറങ്ങാനും നിങ്ങളെ സഹായിക്കുന്ന ശക്തമായ സാങ്കേതിക വിദ്യകളെക്കുറിച്ച് കൂടുതലറിയാൻ, “ഉത്കണ്ഠയും ഉറക്ക വൈകല്യവും ഒഴിവാക്കാനുള്ള ആർട്ട് ഓഫ് ലിവിംഗ് വർക് ഷോപ്പ്” ( The Art of Living Workshop to Get Rid of Anxiety & Sleep Disorder) ൽ  സൈൻ അപ്പ് ചെയ്യുക.

നല്ല ഉറക്കത്തിനുള്ള വഴികളെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും നിങ്ങൾക്ക് നന്നായി നടന്ന കാര്യങ്ങളെക്കുറിച്ചും ഉള്ള ചിന്തകൾ നല്ല ഉറക്കം ലഭിക്കുന്നതിന് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു.
കിടക്കയിൽ വിശ്രമിക്കുന്നതിന് മുമ്പ് കുറച്ച് ആസനങ്ങൾ റോക്ക് ആൻഡ് റോൾ, ശിശു ആസനം ( ചൈൽഡ് പോസ് ), മാർജാരാസനം ( ക്യാറ്റ് സ്ട്രെച്ച് ), വിപരീത കരിണി (കാലുകൾ മതിലിലേക്ക് ഉയർത്തുന്ന പോസ്) അവസാനം യോഗ നിദ്രാ ധ്യാനം പരിശീലിക്കുന്നത് നല്ല ഉറക്കം നൽകുന്നു.
ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള നുറുങ്ങുകൾ: സുദർശൻ ക്രിയ, ശക്തമായ ശ്വസന വിദ്യ , എന്നിവ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ശക്തിമുദ്ര, ചിന്മുദ്ര, ആദി മുദ്ര,  ഉജ്ജയ് ശ്വാസം , എന്നിവ ഉപയോഗിച്ച് പരിശീലിക്കുന്നത് നല്ല ഉറക്കത്തിന് അനുയോജ്യമാണ്. അനായാസമായി ഉറങ്ങാൻ പ്രേരിപ്പിക്കുന്ന വിശ്രമത്തിനായി സാന്ത്വന സംഗീതം കേൾക്കാവുന്ന താണ്.  നല്ല ഉറക്കത്തിന് ശുപാർശ ചെയ്യുന്ന ദിശകൾ കിഴക്കും തെക്കും ആണ്. വടക്ക് ഒരിക്കലും ഉറങ്ങരുത്. അതിനർത്ഥം നിങ്ങളുടെ തല ഒരിക്കലും വടക്കോട്ട് അഭിമുഖീകരിക്കരുത് എന്നാണ്. ചിലർ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചൂടുള്ള വെള്ളത്തിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നു.
ഓരോ രാത്രിയും ആഴത്തിലുള്ള ഉറക്കത്തിനായി ധ്യാനിക്കുക. നിങ്ങൾക്ക് യോഗ നിദ്ര ധ്യാനം പോലെയുള്ള ഏത് ഗൈഡഡ്  ധ്യാനവും ചെയ്യാം.
ചൂടുള്ള എണ്ണ (നാരായണ തൈലം) ഉപയോഗിച്ച് നിങ്ങളുടെ കാൽ തിരു മ്മുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.

    Hold On! You’re about to miss…

    The Grand Celebration: ANAND UTSAV 2025 

    Pan-India Happiness Program

    Learn Sudarshan Kriya™| Meet Gurudev Sri Sri Ravi Shankar Live

    Beat Stress | Experience Unlimited Joy

    Fill out the form below to know more:

    *
    *
    *
    *